Expressmalayali.com

Expressmalayali.com online news portel www.expressmalayali.com വൈവിധ്യത വിരല്‍ തുമ്പില്‍

17/07/2025

കാട്ടുപോത്ത് കാട് കയറി

*അതിദാരുണം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചു*17 - 07 - 2025കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്...
17/07/2025

*അതിദാരുണം, കൊല്ലത്ത് വിദ്യാര്‍ത്ഥി സ്കൂളിൽ വെച്ച് ഷോക്കേറ്റ് മരിച്ചു*

17 - 07 - 2025

കൊല്ലം: വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് സൈക്കിൾ വെക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നി‍ര്‍മ്മിച്ചിരുന്നു. ഈ ഷെഡിന്റെ മുകളിലേക്ക് ചെരുപ്പ് വീണു. ഇത് എടുക്കാനായി കയറിയതായിരുന്നു മിഥുൻ. കാൽ തെന്നിപ്പോയപ്പോൾ മുകളിലൂടെ പോകുന്ന ത്രീ ഫേസ് വൈദ്യുതി കമ്പിയിൽ സ്പർശിക്കുകയും ഷോക്കേൽക്കുകയുമായിരുന്നു.

ഉടൻ തന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശം നൽകിയതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി അറിയിച്ചു. സംഭവം അതീവ ദുഃഖകരമാണ്. അന്വേഷിച്ച് അടിയന്തിരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

*മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു*മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസ...
16/07/2025

*മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു*

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

1982ലും 1991ലും ചാത്തന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 19821983, 19911995 വര്‍ഷങ്ങളിലെ കരുണാകരന്‍ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആന്റണി മന്ത്രിസഭയിലും മന്ത്രിയായും പ്രവര്‍ത്തിച്ചു. കേരള പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍മാനും കൊല്ലം ജില്ല ഗവണ്‍മെന്റ് പ്ലീഡറുമായിരുന്നു. 1983-87 കാലഘട്ടത്തില്‍ പത്മരാജന്‍ കെപിസിസി പ്രസിഡന്റായിരുന്നപ്പോഴാണ് ഇന്ദിരാഭവന് സ്ഥലം വാങ്ങിയത്.

1931 ജൂലൈ 22ല്‍ കൊല്ലം പരവൂരില്‍ വേലു വൈദ്യന്റേയും തങ്കമ്മയുടേയും മകനായാണ് സി വി പത്മരാജന്റെ ജനനം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കാളിയായിട്ടുണ്ട്. വിദ്യാര്‍ഥി രാഷ്ട്രീയത്തിലും സജീവമായിരുന്നു. വസന്തകുമാരിയാണ് ഭാര്യ. സജി, അനി എന്നിവര്‍ മക്കളാണ്.
▪️

നെടുമങ്ങാട്ട്വേങ്കവിള കോളകോഡ് ചിറയിൽ രണ്ടുകുട്ടികൾ  മുങ്ങി  മരിച്ചു , *നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനി...
12/07/2025

നെടുമങ്ങാട്ട്
വേങ്കവിള കോളകോഡ് ചിറയിൽ രണ്ടുകുട്ടികൾ മുങ്ങി മരിച്ചു ,

*നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.*

തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം.

കുശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തിന്റെ മതില്‍ ചാടികടന്നാണ് കുട്ടികള്‍ അകത്തുകടന്നത്. ഏഴ് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ രണ്ടുപേർ മുങ്ങിത്താഴുന്നതുകണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റില്‍ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തി കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തല്‍ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

12/07/2025

കെഎസ്ആർടിസി ബസ് സ്വകാര്യ ടൂറിസ്റ്റ് ബസ് ഡ്രൈവർ തടയുന്നു.. വെഞ്ഞാറമൂട്ടിലാണ് സംഭവം..
കെഎസ്ആർടിസി ബസ് തട്ടി എന്ന് ആരോപിച്ചാണ് സംഭവം..

മറുനാടൻ  ഷാജന്‍ സ്‌കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും...പൊലീസിന്റെ ഔദ്യോഗിക വയര്‍ലെ...
11/07/2025

മറുനാടൻ
ഷാജന്‍ സ്‌കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും...

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ മറുനാടൻ മലയാളി ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുറ്റപത്രം ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പൊലീസ് വയര്‍ലെസ് സെറ്റ് ഹാക്ക് ചെയ്ത് സന്ദേശം ചോര്‍ത്തിയെടുത്ത സ്വന്തംയൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജന്‍ സ്‌കറിയൊക്കെതിരെ പാലാരിവട്ടം പോലീസ് കേസടുത്തത്. അഭിഭാഷകനായ മുഹമ്മദ് ഫിറോസ് ആണ് പരാതി നല്‍കിയത്. ഐടി ആക്ടും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസെടുത്ത് 500 ദിവസം പിന്നിട്ടും പാലാരിവട്ടം പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് കേസിലെ പുതിയ വഴിത്തിരിവ്

പൂച്ചയുടെ കടിയേറ്റ പതിനൊന്നുവയസുകാരി മരിച്ചുJuly 10, 2025പന്തളം: വളര്‍ത്തു പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍ക...
10/07/2025

പൂച്ചയുടെ കടിയേറ്റ പതിനൊന്നുവയസുകാരി മരിച്ചു
July 10, 2025

പന്തളം: വളര്‍ത്തു പൂച്ചയുടെ കടിയേറ്റ് ചികിത്സയിലായിരുന്ന പെണ്‍കുട്ടി മരിച്ചു. പന്തളം കടയ്ക്കാട് ഹന്ന ഫാത്തിമ(11)യാണ് മരിച്ചത്. മരണ കാരണം പേ വിഷ ബാധമൂലമാണോയെന്ന് വ്യക്തമായിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ പറയുന്നത്.ജൂലൈ രണ്ടാം തീയതിയാണ് പെണ്‍കുട്ടിയ്ക്ക് പൂച്ചയുടെ കടിയേറ്റത്. ഉടന്‍ തന്നെ പന്തളത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ കുത്തിവെയ്പ്പ് എടുത്തിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ എത്തി ആദ്യ ഡോസ് പേ വിഷബാധയുടെ വാക്‌സിന്‍ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് രണ്ടാമത്തെ വാക്‌സിന്‍ എടുത്തത്.തൊട്ടുപിന്നാലെ കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായി. തുടര്‍ന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതോടെ കോട്ടയം ജനറല്‍ ആശുപത്രിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായി ഇന്നാണ് കുട്ടി മരിച്ചത്.കുട്ടിയുടെ മരണം കാരണം എന്താണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കിയിട്ടില്ല. കുട്ടിക്ക് മറ്റെന്തെങ്കിലും ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നോയെന്നോ, പേ വിഷബാധയാണോ മരണ കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ഭർത്താവിന് ഒപ്പം ഭാര്യക്കും...
30/06/2025

ദേശീയപാതയിൽ കല്ലമ്പലം വെയിലൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടിയും കൂട്ടിയിടിച്ച് അപകടത്തിൽപ്പെട്ട ഭർത്താവിന് ഒപ്പം ഭാര്യക്കും ദാരുണന്ത്യം
June 30, 2025

കല്ലമ്പലം.തിരുവനന്തപുരത്തുനിന്നും കൊല്ലം ഭാഗത്തേക്ക് പോയ കെഎസ്ആർടിസി ബസും ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ സ്കൂട്ടിയുമാണ് കൂട്ടിയിടിച്ചത്

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും കല്ലമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്യാം ശശിധരൻ്റെ ജീവൻ രക്ഷിക്കാൻ ആയില്ല. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഷീനയെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിച്ചെങ്കിലും അവരുടെയും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പരവൂർ: കൂനയിൽ, സുലോചന നിവാസിൽ
ശ്യാം (58) ഭാര്യ :ഷീന (51) എന്നിവരാണ് മരണപ്പെട്ടത്..
CPIM ൻ്റെ മുൻപരവൂർ ലോക്കൽ കമ്മറ്റി സെക്രട്ടറിയായിരുന്ന അന്തരിച്ച
ശശിയുടെ മകനും മരുമകളുമാണ്,

പാരിപ്പള്ളി കൊടുമൂട്ടിൽ ശ്രീ ഭദ്രകാളി ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി പ്രകാശിന്റെ ഭാര്യയുടെ സഹോദരനും ഭാര്യയുമാണ് മരണപ്പെട്ടവർ.

*ബിജെപി നേതാവ് കെ.രാമൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി അന്തരിച്ചു*    ; ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ  കെ.രാമൻപിള്ളയുടെ ഭാര്...
30/06/2025

*ബിജെപി നേതാവ് കെ.രാമൻ പിള്ളയുടെ ഭാര്യ പ്രസന്നകുമാരി അന്തരിച്ചു*

; ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ.രാമൻപിള്ളയുടെ ഭാര്യ വെഞ്ഞാറമൂട് ആലന്തറ കൃഷ്‌ണ കൃപയിൽ ആർ. പ്രസന്നകുമാരി (81) അന്തരിച്ചു . ശ്രീകാര്യം കരിപ്പറത്തല കുടുംബാംഗമാണ് . സംസ്ക്കാരം നാളെ (01.07.2025) രാവിലെ 10.30 ന് വീട്ടുവളപ്പിൽ
മക്കൾ:ശ്രീദേവി പി ആർ (അദ്ധ്യാപിക ഹയർ സെക്കൻററി സ്‌കൂൾ മുളവന ) ശ്രീകുമാരി പി ആർ, ശ്രീകല പി ആർ
മരുമക്കൾ: ജി സുരേഷ് ( മാനേജർ, കെ വിഎച്ച് എസ് എസ് കരവാരം) സുധീഷ് കെ, ശ്രീകണ്ഠൻ (ചീഫ് അക്കൗണ്ടന്റ്,എച്ച് എൽ എൽ തിരുവനന്തപുരം)

24/06/2025

പാരിപ്പള്ളി കുളമടയിൽ നടന്ന അപകടത്തിന്റെ CCTV ദൃശ്യങ്ങൾ*
16 കാരന്റെ മത്സര ഓട്ടം, 70 കാരനെ ഇടിച്ചു തെറിപ്പിച്ചു; ഗുരുതര പരുക്ക്... സംഭവം പാരിപ്പള്ളി കുളമടയിൽ

പാരിപ്പള്ളിയിൽ പ്രായപൂർത്തിയാകാത്ത കുട്ടി ഓടിച്ച ബൈക്കിടിച്ച് 70 കാരന് സാരമായി പരിക്കേറ്റു
കുളമട സ്വദേശി രാജേന്ദ്ര കുറുപ്പിനാണ് പരിക്കേറ്റത് .
രണ്ട് ബൈക്കുകളിലായി സുഹൃത്തുക്കളും ഒത്ത് മത്സര ഓട്ടം നടത്തുന്നതിനിടെയാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ വയോധികൻ കൊട്ടിയെത്തെ ആശുപത്രിയിൽ ചികിത്സയിലാണ്

📌.⬇️⬇️ വാർത്തകൾ അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക് ⬇️📌https://chat.whatsapp.com/KTmlwhJcyTjJkQbVidsgmb

23/06/2025

തിരുവനന്തപുരം കല്ലറയിൽ ആക്രി കടയിൽ മുഖംമൂടി ധാരികളായ മോഷ്ടാക്കൾ എത്തിയപ്പോൾ...

*തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം*തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന...
18/06/2025

*തിരുവനന്തപുരത്ത് പിതാവിന്റെ കൈയില്‍ നിന്ന് വീണ് നാലുവയസുകാരന് ദാരുണാന്ത്യം*

തിരുവനന്തപുരം പാറശാല പരശുവയ്ക്കലില്‍ പിതാവിന്റെ കൈയില്‍ നിന്ന് താഴേക്കുവീണ നാലുവയസുകാരന് ദാരുണാന്ത്യം. പരശുവയ്ക്കല്‍ പനയറക്കല്‍ സ്വദേശികളായ രജിന്‍ – ധന്യാ ദമ്പതികളുടെ ഏക മകനായ ഇമാനാണ് മരിച്ചത്. തലയ്‌ക്കേറ്റ ഗുരുതര പരുക്കിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് ഡോക്ടേഴ്്‌സ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് ദാരുണമായ സംഭവമുണ്ടായത്. നഴ്‌സറിയിലേക്ക് കൊണ്ടുപോകാനായി കുട്ടിയെ എടുത്തുകൊണ്ട് നടക്കുന്നതിനിടെ കുട്ടിയുടെ കളിപ്പാട്ടത്തില്‍ ചവിട്ടി പിതാവ് കാല്‍വഴുതി വിഴുങ്ങിയായിരുന്നു. കുട്ടി ഇയാളുടെ കൈയില്‍ നിന്ന് താഴേക്ക് തെറിച്ചുവീണു. തലയടിച്ചാണ് കുട്ടി വീണത്.

കുട്ടിയെ ഉടന്‍ തന്നെ എസ്എടി ആശുപത്രിയില്‍ എത്തിച്ചു. ശസ്ത്രക്രിയയും മണിക്കൂറുകള്‍ നീണ്ട ചികിത്സയും നല്‍കിയെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. ഇന്നലെ വൈകുന്നേരത്തോടെ കുഞ്ഞിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
▪️

Address

Thiruvananthapuram

Opening Hours

Monday 7am - 5pm
Tuesday 7am - 11pm
Wednesday 7am - 5pm
Thursday 7am - 5pm
Friday 7am - 5pm
Saturday 7am - 5pm
Sunday 7am - 5pm

Alerts

Be the first to know and let us send you an email when Expressmalayali.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Expressmalayali.com:

Share