News at One 24x7

News at One 24x7 നമ്മുടെ നാടിന്റെ സ്പന്ദനം ഇനി ഞങ്ങളിലൂടെ നിങ്ങളുടെ വിരൽ തുമ്പിൽ....

10/09/2026

പാലോട് പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ ഫാം ഫെസ്റ്റ് 2026 ആരംഭിച്ചു.
സെപ്റ്റംബർ 10 മുതൽ15 വരെയാണ് ഫെസ്റ്റ് നടക്കുന്നത്.
കാർഷിക സെമിനാറുകൾ,കുട്ടികളുടെ കൃഷിഫാം ശാല,അന്തരാഷ്ട വനിതാ കർഷക സംഗമവും,ആൽത്തറയരങ്ങ് കാർഷിക ചർച്ച,ഗാനമേള,വനിത തീയറ്റർ നാടകം,ഫാം ജീവനക്കാരുടെ വിവിധ കാർഷിക വിനോദങ്ങളും,നടീൽ വസ്തുകൾ വാങ്ങാൻ പ്രത്യേകം കാർഷികകോർണറുകൾ എന്നിവ ഫെസ്റ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.




വീഡിയോ കടപ്പാട്: sali Palode

തിരുവനന്തപുരം ജില്ലയിൽ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട...
05/09/2026

തിരുവനന്തപുരം ജില്ലയിൽ കോച്ചിങ് സെന്ററിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് ശ്രീഹരി എന്ന വിദ്യാർത്ഥി അറസ്റ്റിലായിരിക്കുന്നു. തൃക്കാക്കര ഭാരത് മാതാ കോളേജിലെ വിദ്യാർത്ഥിയാണ് അറസ്റ്റിലായ ശ്രീഹരി. ഈ സംഭവത്തിൽ പ്രതിയുടെ ഫോണിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കോളേജിലെ വിദ്യാർത്ഥിനികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ അനുവാദമില്ലാതെ പകർത്തി ടെലിഗ്രാം ചാറ്റുകൾ വഴി മോർഫ് ചെയ്ത് പ്രചരിപ്പിക്കുകയും പണമിടപാടുകൾ നടത്തുകയും ചെയ്തതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
ടെലിഗ്രാം ചാറ്റുകൾ വഴിയുള്ള ഈ റാക്കറ്റിൽ എറണാകുളം കോളേജുകൾ കേന്ദ്രീകരിച്ചുള്ള കൂടുതൽ വിദ്യാർത്ഥികളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് സൂചനകൾ.
പ്രതിയുടെ ഫോൺ കൂടുതൽ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കി വരികയാണെന്നും ഈ വലിയ സംഘത്തിൽ ഉൾപ്പെട്ട മറ്റ് വ്യക്തികളെ കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണം പൊലീസ് നടത്തിവരികയാണെന്നും അധികൃതർ അറിയിച്ചു

26/08/2026

നേപ്പാളിലെ മിന്നൽ പ്രളയം; നിരവധി ​ഗ്രാമങ്ങൾ ഒലിച്ചുപോയി!
ഞെട്ടിക്കുന്ന വീഡിയോ
​​

26/08/2026

നേപ്പാള്‍ മിന്നല്‍ പ്രളയം; 36 അംഗ മലയാളി വിനോദ സഞ്ചാര സംഘം അപകടമേഖലയില്‍ കുടുങ്ങി പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നതിനൊപ്പം 400 ഓളം പേരെ കാണാതാവുകയും ചെയ്തു. ഇതില്‍ 105 പേര്‍ ഇന്ത്യക്കാരാണ്

നേപ്പാളിലുണ്ടായ ശക്തമായ മിന്നല്‍ പ്രളയത്തില്‍ 36 അംഗ മലയാളി വിനോദ സഞ്ചാര സംഘവും അപകടമേഖലയില്‍ കുടുങ്ങി. കാഞ്ഞങ്ങാട് മുന്‍ എസ് ഐ പ്രദീപ് അടക്കമുള്ളവര്‍ ഉള്‍പ്പെടുന്ന സംഘം കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് പെട്ടിരിക്കുന്നത്. ഇവര്‍ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തില്‍ മരണം 95 ആയി ഉയര്‍ന്നതിനൊപ്പം 400 ഓളം പേരെ കാണാതാവുകയും ചെയ്തു. ഇതില്‍ 105 പേര്‍ ഇന്ത്യക്കാരാണ്. പ്രളയത്തില്‍ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശന്‍ അറിയിച്ചു.

25/08/2026

വടകര പള്ളിയിൽ സംഘർഷം; പൊലീസ് ലാത്തിവീശി

പള്ളിയിലെ ഖത്തീബിനെ മാറ്റുന്നതുമായി ബന്ധപ്പെട്ട് കാലങ്ങളായി നിലനിൽക്കുന്ന തർക്കമാണ് കഴിഞ്ഞ ദിവസം വീണ്ടും സംഘർഷത്തിൽ കലാശിച്ചത് kerala

25/08/2026

ഇവന്മാരാണ് ആ ക്രൂരന്മാർ..
നബിദിന റാലിയിലേക് കാർ ഓടിച്ചു കയറ്റിയ മദ്യപസംഘം പിടിയിൽ

25/08/2026

സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ തിരുവോണം, എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും ഐശ്വര്യവും സമാധാനവും നിറയ്ക്കട്ടെ എന്ന് ഹൃദയപൂർവ്വം ആശംസിക്കുന്നു.

25/08/2026

നബിദിന റാലിക്കിടയിലേക്ക് മദ്യപസംഘം കാർ ഓടിച്ചു കയറ്റി...ഒടുവിൽ പിടികൂടി പൊലീസ്; ആലപ്പുഴ ചെങ്ങന്നൂർ കൊല്ലകടവിലാണ് സംഭവം...സംഭവത്തിൽ റാലിയിൽ പങ്കെടുത്തിരുന്ന മൂന്നു കുട്ടികൾക്ക് പരിക്കേറ്റു

മാനവികതയുടെ മഹാ സന്ദേശം ലോകത്തിന് പകർന്നു നൽകിയ മുത്ത് നബിയുടെ പിറന്നാൾ. എല്ലാവർക്കും  ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! ﷺ ❤️  ...
25/08/2026

മാനവികതയുടെ മഹാ സന്ദേശം ലോകത്തിന് പകർന്നു നൽകിയ മുത്ത് നബിയുടെ പിറന്നാൾ. എല്ലാവർക്കും ഹൃദയം നിറഞ്ഞ നബിദിനാശംസകൾ! ﷺ ❤️

21/08/2026

തിരുവനന്തപുരം മൃഗശാലയിൽ പ്രസവത്തെത്തുടർന്ന് തള്ളസിംഹം ഉപേക്ഷിച്ച രണ്ട് സിംഹക്കുട്ടികളെ (ഒരു ആണും ഒരു പെണ്ണും) ഇന്നുമുതൽ സന്ദർശകർക്കായി തുറന്നുകൊടുത്തു. ജനനം മുതൽ മൃഗശാലയിലെ ജീവനക്കാരുടെ പ്രത്യേക പരിചരണത്തിലും സംരക്ഷണത്തിലുമാണ് ഇവ വളർന്നത്.
​യുവജനക്ഷേമ-മൃഗശാല വകുപ്പ് മന്ത്രി ഒ. ജെ. ജനീഷ് സിംഹക്കുട്ടികളെ ഔദ്യോഗികമായി സന്ദർശന മേഖലയിലേക്ക് തുറന്നുവിട്ടു. ‘സിംബ’, ‘സൂരി’ എന്നിങ്ങനെയാണ് ഇവയ്ക്ക് പേരിട്ടിരിക്കുന്നത്.

Address

Thiruvananthapuram
695562

Telephone

+919447799435

Website

Alerts

Be the first to know and let us send you an email when News at One 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share