News at One Nedumangad

News at One Nedumangad നമ്മുടെ നാടിന്റെ സ്പന്ദനം ഇനി ഞങ്ങളിലൂടെ നിങ്ങളുടെ വിരൽ തുമ്പിൽ....
(1)

17/07/2025

തലേ ദിവസം ബാക്കി വന്ന അവിയൽ,സാമ്പാർ, തോരൻ..പിന്നെ എന്നോ വാങ്ങിയ ബീഫും ചിക്കനും ഇത്രയേ ഉള്ളു......നെടുമങ്ങാട് കമ്മാളം റെസ്റ്റോറന്റ്.

ചെരുപ്പെടുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാര...
17/07/2025

ചെരുപ്പെടുക്കാന്‍ സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ കയറി തൂങ്ങിക്കിടന്ന വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് എട്ടാം ക്ലാസുകാരൻ മരിച്ചു.

_താഴ്ന്നുകിടന്ന ലൈന്‍ മാറ്റണമെന്ന നിര്‍ദേശം KSEB അവഗണിച്ചു; മിഥുന്റെ ജീവനെടുത്തത് കടുത്ത അനാസ്ഥ_

_കൊല്ലം ജില്ലയിൽ നാളെ KSU, ABVP വിദ്യാഭ്യാസ ബന്ദ്_

കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി സ്‌കൂളില്‍ ഷോക്കേറ്റ് മരിച്ചു. സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ വീണ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴാണ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റത്. 13 വയസുകാരനായ മിഥുനാണ് മരിച്ചത്. സ്‌കൂളിന് മുകളില്‍ കൂടി വൈദ്യുതലൈന്‍ അപകടരമായ അവസ്ഥയിലാണ് പോയിരുന്നതെന് നാട്ടുകാര്‍ ആരോപിച്ചു.

രാവിലെ കുട്ടികള്‍ പരസ്പരം ചെരുപ്പെറിഞ്ഞ് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മിഥുന്റെ ചെരുപ്പ് കെട്ടിടത്തിന് മുകളില്‍ വീഴുകയും ഇതെടുക്കാനായി കുട്ടി ഷീറ്റിലേക്ക് കയറുകയുമായിരുന്നു. സ്‌കൂള്‍ ടെറസിനോട് വളരെ ചേര്‍ന്നാണ് ലൈന്‍ കമ്പി പോകുന്നത്. കയറുന്നതിനിടെയില്‍ അറിയാതെ കുട്ടി കമ്പിയില്‍ തട്ടുകയും ഷോക്കേറ്റ് ഉടനടി മരിക്കുകയുമായിരുന്നു. എന്നാല്‍ ലൈന്‍ കമ്പി സ്‌കൂള്‍ കെട്ടിടത്തിന് മുകളില്‍ അപകടകരമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നത് മുന്‍പ് തന്നെ സ്‌കൂള്‍ അധികൃതരുടെ ഉള്‍പ്പെടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്.

എട്ടാം ക്ലാസുകാരന്റെ മരണത്തിന് ഇടയാക്കിയ ദുരന്തം നടക്കുന്നതിന് ഏറെ മുമ്പ് തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നതായി കൊല്ലം തേവലക്കര ബോയ്‌സ് ഹൈസ്‌കൂള്‍ അധികൃതര്‍. കഴിഞ്ഞ മെയ് മാസം തന്നെ വൈദ്യുതി ലൈനിന്റെ അപകടാവസ്ഥ കെഎസ്ഇബിയെ അറിയിച്ചിരുന്നുവെന്നും ലൈന്‍ മാറ്റാനുള്ള യാതൊരു നടപടിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെന്നും സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പറഞ്ഞു.

തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ കൊല്ലം ജില്ലയിൽ നാളെ ABVP, KSU വിദ്യാഭ്യാസ ബന്ദ്. തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ പറഞ്ഞു.

ബോണക്കാട് എസ്റ്റേറ്റ് ലയങ്ങൾ പുതുവർഷ സമ്മാനമായി നൽകും:  മന്ത്രി പി രാജീവ്*പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴില...
17/07/2025

ബോണക്കാട് എസ്റ്റേറ്റ് ലയങ്ങൾ പുതുവർഷ സമ്മാനമായി നൽകും: മന്ത്രി പി രാജീവ്*

പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലയങ്ങൾ നൽകുമെന്ന് നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ്. ലയങ്ങളുടെ നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ സാധ്യമായത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്ലാൻ്റേഷൻ വകുപ്പിൽ നിന്നുള്ള 2 കോടി രൂപയും തൊഴിൽവകുപ്പ് - പ്ലാൻ്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള 2 കോടി രൂപയും ഉൾപ്പെടെ 4 കോടി രൂപ ചെലവിലാണ് 43ലയങ്ങളുടെ നവീകരണം നടത്തുന്നത്. 186 കുടുംബങ്ങൾക്കാണ് ഇതിൻ്റെ പ്രയോജനം ലഭിക്കുക. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് നിർമ്മാണ ചുമതല. ഡിസംബർ മാസത്തിൽ പണി പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

തൊഴിൽ വകുപ്പും വ്യവസായ വകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.

അതിശോചനീയ അവസ്ഥയിൽ കഴിഞ്ഞിരുന്ന കുടുംബങ്ങളുടെ ഏറെക്കാലത്തെ വേദനയ്ക്കാണ് പരിഹാരമാകുന്നത്. ഈ സർക്കാർ വന്നതിനുശേഷം തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി കുടിശിക 50 ശതമാനം കൊടുത്തുതീർക്കാനായെന്നും മന്ത്രി പറഞ്ഞു.

നെടുമങ്ങാട് താലൂക്കിൽ വിതുര പഞ്ചായത്തിലെ ബോണക്കാട് ആണ് ബ്രിട്ടിഷ് ഭരണ കാലത്തെ മഹാവീർ പ്ലാൻ്റേഷൻ നിലവിൽ വന്നത്. ഈ തോട്ടത്തിൽ 900 ഏക്കറിലായി തേയിലയും, 225 ഏക്കറിലായി റബ്ബറും, 125 ഏക്കറിൽ ഏലവും, 100-ൽ പരം ഏക്കറിൽ തെങ്ങും, ഇടവിളയായി കുരുമുളകും, ഗ്രാമ്പുവും മുമ്പ് കൃഷി ചെയ്തു വന്നിരുന്നു. തോട്ടത്തിൻ്റെ പ്രവർത്തനങ്ങൾ 1998 മുതൽ മന്ദഗതിയിലായി. തൊഴിലാളികൾക്കുളള വേതനം, പെൻഷൻ പെൻഷനാനുകൂല്യങ്ങൾ. തൊഴിലാളികളുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾ എന്നിവയിൽ അന്നത്തെ മാനേജ്‌മെന്റ് ശ്രദ്ധ ചെലുത്താതെയായി. പലരും തമിഴ്നാട് നിന്ന് ചേക്കേറിയവരായിരുന്നു. തൊഴിലാളികൾക്കുള്ള പെൻഷൻ തുക, ഗ്രാറ്റുവിറ്റി എന്നിവ കമ്പനി നൽകാതിരിക്കുകയും, തൊഴിലാളികൾക്ക് നൽകുവാനുളള പെൻഷൻ വിഹിതം അടയ്ക്കാതെയും, തൊഴിലാളികളോടുള്ള അവഗണന മാനേജ്‌മെൻ്റ് നൽകാതയായി. 2002 ജൂലൈ മാസം ആദ്യത്തോടെ തൊഴിലുടമ തോട്ടം ഉപേക്ഷിച്ച് പോയി. ഈ കാലയളവിലെ ചെക്ക്‌റോൾ പ്രകാരം 463 തൊഴിലാളികൾ എസ്റ്റേറ്റിൽ പണിചെയ്തിരുന്നു.

തൊഴിലുടമ തോട്ടം ഉപേക്ഷിച്ച് പോയതിനു ശേഷം സർക്കാർ തലത്തിൽ പലതവണ ചർച്ചകൾ നടത്തുകയും ആയതിന്റെ അടിസ്ഥാനത്തിൽ വീണ്ടും പലതവണ തുറക്കുകയും അടയ്ക്കുകയും ചെയ്തു. എസ്റ്റേറ്റിലെ പ്രവർത്തനങ്ങൾ പൂർണ്ണമായും 2015 മാർച്ച് മാസത്തിൽ അവസാനിച്ചു.

എന്നിട്ടും തൊഴിലാളികൾ മറ്റ് ആശ്രയമില്ലാത്തതിനാൽ അവിടെ തുടർന്നു.

എസ്റ്റേറ്റിലെ തേയില ഉൾപ്പെടെയുള്ള കൃഷികൾ എടുത്തുള്ള വരുമാനമെടുത്തും തൊഴിലുറപ്പ് പണികൾ എടുത്തുമാണ് ഇവർ ഉപജീവനം നടത്തുന്നത്.

ബോണക്കാട് എസ്റ്റേറ്റിൽ ആകെ ഉണ്ടായിരുന്ന 60-ഓളം ലയങ്ങളിൽ 18 ലയങ്ങൾ പൂർണ്ണമായും മറ്റ് ചിലവ ഭാഗികമായും കാലപ്പഴക്കം മൂലം നശിക്കുകയുണ്ടായി. ഇവിടെ മഴക്കെടുതി വരുമ്പോൾ ലയത്തിലെ നിവാസികളെ വിതുര ഗവ.സ്കൂളിലേക്കാണ് മാറ്റി പാർപ്പിക്കുന്നത്.
നിലവിലുള്ള തുക ഉപയോഗപ്പെടുത്തി ലയങ്ങളുടെ പുനഃരുദ്ധാരണം നടത്തുവാൻ അതത് കാലങ്ങളിൽ കൂടിയ കമ്മിറ്റികൾ തീരുമാനമെടുത്തുവെങ്കിലും തുകയുടെ ദൗർലഭ്യം കാരണം പദ്ധതി നീണ്ടുപോകുകയാണുണ്ടായത്.

തുടർന്ന് ബോണക്കാട് എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളുടെ വാസയോഗ്യമല്ലാത്ത ലയങ്ങളുടെ പുന:രുദ്ധാരണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനു വേണ്ടി മന്ത്രിമാരായ ശിവൻ കുട്ടിയും കെ എൻ ബാലഗോപാലും എം.എൽ.എ. ജി സ്റ്റീഫനും ഉൾപ്പെടുന്ന സംഘം 2023 ജൂലൈ 27-ന് ബോണക്കാട് എസ്റ്റേറ്റ് സന്ദർശിക്കുകയും ലയങ്ങളുടെ ശോചനീയാസ്ഥ നേരിൽ കാണുകയും ചെയ്തു. തുടർന്ന് ബോണക്കാട് എസ്റ്റേറ്റിലെ വാസയോഗ്യമല്ലാതെ കിടക്കുന്ന ലയങ്ങളുടെ അറ്റകുറ്റപ്പണികൾ ഉടൻ തന്നെ ആരംഭിക്കുന്നതാണെന്ന് തീരുമാനിച്ചു. ജില്ലാ കളക്ടർ ചെയർമാനായിട്ടുളള പ്ലാൻ്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ട് കമ്മിറ്റിയുമായി ആലോചിച്ച് കാര്യങ്ങൾ ചെയ്യുകയെന്നുംമന്ത്രി അറിയിച്ചു.

ആകെ നാല് ഡിവിഷനുകളിലായി 43 ലയങ്ങളാണ് ഇപ്പോൾ നവീകരിക്കുന്നത്. 186 കുടുംബങ്ങൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും.
മന്ത്രി ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ ജി സ്റ്റീഫൻ എം എൽ എ സ്വാഗതം പറഞ്ഞു.
ജില്ലാ കളക്ടർ അനുകുമാരി പദ്ധതി വിശദീകരിച്ചു. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ, വിവിധ ബഹുജന സംഘടനാ പ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജില്ലാ ലേബർ ഓഫീസർ എ ബിജു എന്നിവർ പങ്കെടുത്തു.

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, വരും മണിക്കൂറുകളിൽ അതിശക്തമായ മഴതിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. ...
16/07/2025

കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം, വരും മണിക്കൂറുകളിൽ അതിശക്തമായ മഴ

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ മാറ്റം. വരും മണിക്കൂറുകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. തുടർന്ന് ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഞ്ച് ജില്ലകളിലാണ് നേരത്തെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നത്.
അതേസമയം, ഇന്ന് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുണ്ട്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്പെടുന്നതാണ് മഴ കനക്കാൻ കാരണം.

അടുത്ത മൂന്ന് ദിവസവും വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 17ന് കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലും ജൂലൈ 18ന് കാസർകോട്, കണ്ണൂർ എന്നീ ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചെന്നൈ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊച്ചുവേളിയിലേക്കു മാറ്റുന്നത് *സ്ഥിരമാക്കാനാണെന്നു സംശയം* *ട്രെയിൻ* *യാത്രികർ* *ആശ...
16/07/2025

ചെന്നൈ തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് കൊച്ചുവേളിയിലേക്കു മാറ്റുന്നത് *സ്ഥിരമാക്കാനാണെന്നു സംശയം* *ട്രെയിൻ* *യാത്രികർ* *ആശങ്കയിൽ* .
പ്രതിദിന വണ്ടികളിൽ രാവിലെ 8 മണിക്ക് മുൻപ് തന്നെ തിരുവനന്തപുരം സെൻട്രലിൽ എത്തുന്ന 12695 ചെന്നൈ തിരുവനന്തപുരം സൂപ്പർഫാസ്റ്റ് ദീർഘദൂര യാത്രക്കാർക്കും പ്രതിദിന യാത്രക്കാർക്കുംഏറെ പ്രിയപ്പെട്ടതായിരുന്നു.രാവിലെ 8 മുതൽ ജോലിയിൽ പ്രവേശിക്കേണ്ട സ്വകാര്യ സ്ഥാപനങ്ങൾ , കേന്ദ്ര സർക്കാർ ജീവനക്കാർ , ഹോസ്പിറ്റൽ ജീവനക്കാർ,കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് ഈ ട്രെയ്നിനെയാണ്. മറ്റു ട്രെയിനുകളിൽ വന്ന് ബസിലും ഓട്ടോയിലും കയറി ഓഫീസുകളിൽ എത്തുന്ന മിക്കവർക്കും വൈകി മാത്രമേ പഞ്ചിംഗ് ചെയ്യുവാൻ കഴിയുകയുള്ളു. അത് കൊണ്ട് സർക്കാർ ജീവനക്കാരടക്കം സീസൺ ടിക്കറ്റ് യാത്രികർക്കും ഈ വണ്ടി വളരെ സൗകര്യപ്രദമാണ്.ജൂലയ് 2 മുതൽ 7 വരെ പൊടുന്നനെ ഈ ട്രെയിനിന്റെ ഓപ്പറേഷൻസ് കൊച്ചുവേളി സ്റ്റേഷനിലേക്ക് ഒരാഴ്ചത്തേക മാറ്റിയിരിന്നത് യാത്രക്കാരെ പ്രത്യേകിച്ച് തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനെ ആശ്രയിക്കുന്നവർക്ക് വളരെ പ്രയാസം ഉണ്ടാക്കിയിരുന്നു കൊച്ചുവേളിയിൽ നിന്നും ബസ് കടന്നു വരുന്ന റൂട്ടിൽ കനത്ത ട്രാഫിക് ബ്ളോക്ക് ഉള്ളതിനാൽ മിക്കവർക്കും വളരെ വൈകിയാണ് ജോലിസ്ഥലങ്ങളിൽ എത്താൻ കഴിഞ്ഞത്.
ഈ തീരുമാനം ഉണ്ടാക്കിയ ഞെട്ടൽ മാറുന്നതിനു മുൻപ് തന്നെ ഈ ട്രെയിൻ ജൂലയ്19 മുതൽ ഓഗസ്റ്റ് 9 വരെ വീണ്ടും കൊച്ചു വേളിയിൽ നിന്നും ഓപ്പറേഷൻ നടത്തുമെന്ന റയിൽവേയുടെ പ്രഖ്യാപനം യാത്രക്കാർക്ക് കനത്ത തിരിച്ചടിയാണ്. ഇതോടെ യാത്രകാർ കടുത്ത ആശങ്കയിലാണ്. വൈകുന്നേരങ്ങളിൽ സ്ഥിതി അതീവഗുരുതരമായിരിക്കും. ഉച്ചയ്ക്ക് 3 മണിക്കുള്ള ചെന്നെ മെയിൽ പോയതിനു ശേഷം 5.45 നുള്ള വഞ്ചിനാടാണ് കോട്ടയം വഴി ഒരു പ്രതിദിന വണ്ടിയുള്ളത്. ഓഫീസ് സമയത്തിനു ശേഷം കൊച്ചുവേളിയിൽ എത്താൻ മതിയായ യാത്രാ സൗകര്യത്തിലെ അഭാവത്തിൽ ചെന്നെ സൂപ്പർ ഫാസ്റ്റിനെ ആശ്രയിച്ചിരുന്ന യാത്രക്കാർ കുടി ഇൻ്റർസിറ്റി വഞ്ചിനാടി തുടങ്ങിയ വണ്ടികളെ ആശ്രയിക്കുകയും അവയിൽതിരക്ക് വർദ്ധിക്കുകയും യാത്ര ദുഷ്കരമാക്കുകയും ചെയ്യും.. കൊച്ചു വേളി സ്റ്റേഷനിൽ നിന്ന് തിരുവനന്തപുരം സെൻട്രലിലേക്ക് ട്രെയിൻ കണക്ടിവിറ്റി ഇല്ലാത്തതിനാൽ ഇപ്പോഴത്തെ തീരുമാനം യാത്രക്കാർക്ക് വൻ തിരിച്ചടിയാകും. തിരുവനന്തപുരത്തെ ഒരു പ്ളാറ്റ്ഫോം പ്രയോജനപ്പെടുത്തി രാവിലെയുള്ള തിരക്ക് ഒഴിവാക്കാനാണ് റയിൽവേ കരുതുന്നതെങ്കിൽ ചെന്നെ സൂപ്പർ ഫാസ്റ്റിനെ പതിവു പോലെ തിരുവനതപുരത്ത് എത്തിച്ച ശേഷം തിരികെ കൊച്ചുവേളിയിൽ കൊണ്ടുവന്ന് വാട്ടർ ഫില്ലിംഗ് മെയിൻ്റനൻസ് നടത്തി തിരിച്ച് തിരുവനന്തപുരം സെൻട്രലിൽ എത്തിച്ചാൽ യാത്രക്കാർക്ക് പ്രയോജനകരമായേനെ.
ഇതിനും സാങ്കേതിക തടസ്സങ്ങൾ ഉണ്ടെങ്കിൽ കൃത്യമായ ബദൽ യാത്രാസംവിധാനങ്ങൾ ഒരുക്കുവാൻ റയിൽവേ തയ്യാറാകണം. രാവിലെയും വൈകുന്നേരവും 12695/96 super fast നു കൊച്ചുവേളിയിൽ നിന്നും കണക്ഷൻ കിട്ടത്തക്കവിധം Ksrtc ബസ്സുകൾ ആവശ്യാനുസരണം ലഭ്യമാക്കാൻ വേണ്ട നടപടികൾ അടിയന്തിരമായി സ്വീകരിക്കണം

*നെടുമങ്ങാട്  കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരി മ*രിച്ചു.* നെടുമങ്ങാട് . ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന...
16/07/2025

*നെടുമങ്ങാട് കെഎസ്ആര്‍ടിസി ബസ് തട്ടി ഇരുചക്രവാഹന യാത്രക്കാരി മ*രിച്ചു.*

നെടുമങ്ങാട് . ബ്ലോക്ക് ഓഫീസിന് സമീപം താമസിക്കുന്ന ദീപ (52)ആണ് മരി*ച്ചത്. തിരുവനന്തപുരത്തുനിന്ന് വിതുരയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്, അതേ ദിശയില്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു.

തെറിച്ച് റോഡിലേക്ക് വീണ ദീപയുടെ തലയി*ലൂടെ ബസ് കയറിയിറങ്ങി. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടു മണിയോടെ മുള്ളുവേങ്ങമൂട് പ്രെട്രോള്‍ പമ്പിന് സമീപമാണ് സംഭവം. പനയ്ക്കോട്ടെ ബന്ധു വീട്ടിലേക്ക് പോയതായിരുന്നു ദീപ. വലിയമല പോലീസ് കേസ് എടുത്തു. മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ. പേട്ട സ്വദേശികളായ എബിൻ (19), അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്...
16/07/2025

കഴക്കൂട്ടത്ത് എം.ഡി.എം.എ യുമായി രണ്ടുപേർ പിടിയിൽ.

പേട്ട സ്വദേശികളായ എബിൻ (19), അതുൻ (26) എന്നിവരാണ് സിറ്റി ഡാൻസാഫ് സംഘത്തിന്റെ പിടിയിലായത്. ബംഗളൂരുവിൽ നിന്ന് വാങ്ങിയ എം‌‌.ഡി.എം.എ യുമായി കഴക്കൂട്ടത്ത് ബസിൽ വന്നിറങ്ങിയപ്പോഴാണ് ഇവരെ പിടികൂടിയത് . സിഗരറ്റ് പായ്ക്കറ്റിനുള്ളിൽ ഒളിപ്പിച്ചായിരുന്നു കടത്തിയ 20 ഗ്രാമാണ് ഇവരിൽ നിന്ന് കണ്ടെടുത്തത് എം.ഡി.എം.എ വില്പന സംഘങ്ങളെ നിരീക്ഷിച്ചു വരുന്നതിനിടെയാണ് ഇവർ ബംഗളൂരുവിൽ നിന്ന് മടങ്ങി വരുന്ന വിവരം പൊലീസിന് ലഭിച്ചത്.

പാലം പണിക്ക് ഫണ്ടില്ലന്നു പറഞ്ഞു ഒളിച്ചു കളി.ഒടുവിൽ സിപിഎം കൗൺസിലറുടെ രാജി. പിന്നാലെ മന്ത്രിയുടെ ഒന്നരക്കോടിയുടെ ഫണ്ട്‌ ...
16/07/2025

പാലം പണിക്ക് ഫണ്ടില്ലന്നു പറഞ്ഞു ഒളിച്ചു കളി.
ഒടുവിൽ സിപിഎം കൗൺസിലറുടെ രാജി. പിന്നാലെ മന്ത്രിയുടെ ഒന്നരക്കോടിയുടെ ഫണ്ട്‌ പ്രഖ്യാപനം

നെടുമങ്ങാട് നഗരസഭയിൽ നാടകീയ രംഗങ്ങൾ

നെടുമങ്ങാട്
പാലം പണിക്ക്
വർഷങ്ങളായി ഫണ്ട്‌ നൽകാമെന്നു പറഞ്ഞു ഭരണ കർത്താക്കളുടെ ഒളിച്ചു കളി. ഗത്യന്തരം ഇല്ലാതെ ഇടതു പക്ഷം ഭരിക്കുന്ന നെടുമങ്ങാട് നഗരസഭയിൽ
സിപിഎം കൗൺസിലർ രാജി വെച്ചു. പിന്നാലെ സ്ഥലം എം എൽ എ കൂടിയായ മന്ത്രിയുടെ പാലം പണിക്കുള്ള ഫണ്ട്‌ പ്രഖ്യാപനം. ഇന്നലെ നെടുമങ്ങാട് നാഗാർസഭയിൽ നടന്നത് നാടകീയ രംഗങ്ങൾ.നെടുമങ്ങാട് നഗരസഭ കൊപ്പം വാർഡ് കൗൺസിലർ പി രാജീവ്‌ ആണ്‌ രാജിവച്ചത്. ഇന്നലെ നഗരസഭ സെക്രട്ടറിക്ക് രാജി കത്ത് നൽകി. സി പി എം കാരനായ രാജീവ് പാർട്ടി നേതൃത്വവുമായി കഴിഞ്ഞ കുറെ നാളുകളായി അഭിപ്രായ ഭിന്നതയിൽ ആയിരിന്നുവത്രെ.
കൊപ്പം വാർഡിലെ കുന്നം ജനതക്ക് കൗൺസിലർ എന്ന നിലയിൽ നൽകിയ
കുന്നം വലിയ പാലം 2026 മുനിസിപ്പൽ തെരഞ്ഞടുപ്പിന് മുൻപ് തുറന്ന് കൊടുക്കാൻ ശ്രമിക്കും എന്നത് നടപ്പിലാക്കാൻ കഴിഞ്ഞില്ല. നിലവിൽ ചെറിയ താൽകാലിക നടപ്പാലം നിർമ്മിച്ചു. വലിയ പാലത്തിന് നിലവിൽ 1.50 കോടി അനുവദിച്ചു കൊണ്ടുള്ള നടപടിക്രമങ്ങൾ നടന്നു വരുന്നു.എങ്കിലും പാലത്തിൻ്റെ നിർമ്മാണത്തിനും അനുബന്ധ റോഡിനുള്ള സ്ഥലവും ഏറ്റെടുക്കൽ നടപടിക്രമങ്ങൾ ഇപ്പോഴും അവ്യക്തമാണ്. നഗരസഭ കൗൺസിൽ യോഗങ്ങളിൽ പാലം പണി സംബന്ധിച്ചു പൊതുമരാമത്ത് വകുപ്പ് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും രാജീവും തമ്മിൽ വാക്കേറ്റം നടന്നതായി അറിയുന്നു.കാലങ്ങളയുള്ള നാട്ടുകാരുടെ
കുന്നം വലിയ പാലം ഇനിയും സ്വപ്നങ്ങളിൽ ആണ്.ഉപതെരഞ്ഞടുപ്പ് എന്ന ദുരന്തം വിളിച്ച് വരുത്താതിരിക്കുവാൻ വേണ്ടിയാണ് എൻ്റെ രാജി കുറച്ച് ദിവസം നീണ്ടത്.
വാക്ക് പാലിക്കാൻ കഴിയാത്തവനും, ഒരു നാടിൻ്റെ വിശ്വാസം കാത്തുസൂക്ഷിക്കുവാൻ കഴിയാത്തവൻ ജനപ്രതിനിധി ആയി തുടരാൻ പാടില്ല. കൂടാതെ പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനത്തിനും നാണക്കേട് വരും അത് ഒഴിവാക്കുന്നു. ഒരുപക്ഷേ എൻ്റെ വിടവാങ്ങൽ ഈ നാടിന് അർഹതപ്പെട്ട പാലത്തിന് നിർമ്മാണഅനുമതി ലഭിക്കാൻ കാരണമായാൽ സന്തോഷം. നിങ്ങളുടെ അനുവാദത്തോട് കൂടി ഞാൻ ഒഴിയുന്നു. എന്ന് സമൂഹ മാധ്യമങ്ങളിൽ രാജീവ്‌ കുറിപ്പ് ഇട്ടിട്ടുണ്ട്.രാജീവിന്റെ രാജി സംബന്ധിച്ച് സി പി എം നേതൃത്വം പ്രതികരിച്ചിട്ടില്ല.

12/07/2025

*നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു.*

തിരുവനന്തപുരം നെടുമങ്ങാട് വേങ്കവിളയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം.

കുശർകോട് സ്വദേശികളായ ആരോമല്‍ (13), ഷിനില്‍ (14) എന്നിവരാണ് മരിച്ചതെന്നാണ് റിപ്പോർട്ട്.

ഇന്നുച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. നീന്തല്‍ പരിശീലനം നടത്തുന്ന കുളത്തിന്റെ മതില്‍ ചാടികടന്നാണ് കുട്ടികള്‍ അകത്തുകടന്നത്. ഏഴ് കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരില്‍ രണ്ടുപേർ മുങ്ങിത്താഴുന്നതുകണ്ട് ബാക്കിയുള്ളവർ തൊട്ടടുത്തുള്ള ഓട്ടോസ്റ്റാന്റില്‍ വിവരമറിയിച്ചു. തുടർന്ന് ഫയർഫോഴ്‌സ് എത്തി കുട്ടികളെ പുറത്തെടുത്ത് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ദിവസവും രാവിലെയും വൈകിട്ടുമാണ് ഇവിടെ നീന്തല്‍ പരിശീലനമുള്ളത്. ഇതിനായി പരിശീലകരെയും പഞ്ചായത്ത് അധികൃതർ നിയമിച്ചിട്ടുണ്ട്. കുട്ടികള്‍ക്കും മുതിർന്നവർക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.

നെടുമങ്ങാട് -വലിയമലയിൽഒരു വയസുകാരൻ വാഹനാപടത്തിൽ മരിച്ചുആബിസ്മിൽ ഹാൻ(1)വലിയമല- മലമ്പ്ര ക്കോണത്ത് വച്ച് വൈകിട്ട് 4.ന് അപകട...
15/06/2025

നെടുമങ്ങാട് -വലിയമലയിൽ
ഒരു വയസുകാരൻ വാഹനാപടത്തിൽ മരിച്ചു

ആബിസ്മിൽ ഹാൻ(1)
വലിയമല- മലമ്പ്ര ക്കോണത്ത് വച്ച് വൈകിട്ട് 4.ന് അപകടം നടന്നത്
വിതുരയിൽ നിന്നും നെടുമങ്ങാട് ഭാഗത്ത് വന്ന ഓട്ടോയും നെടുമങ്ങാട് നിന്നും വിതുരയിലേക്ക് പോയ ബുള്ളറ്റ് ഉം ഇടിച്ചത്
ബുള്ളറ്റ് ഓട്ടോ റിക്ഷയിൽ ഇടിച്ച് ഓട്ടോ മറിയുകയായിരുന്നു
മാതാവിന്റെ കൈയ്യിൽ ഇരുന്ന കുഞ്ഞ് തെറിച്ച് റോഡിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു,നൗഷിമ അമ്മ
അച്ഛൻ ഷിജാദ്
ആൺകുട്ടി ആ ബിസ് മിൻഹാൻ
ഷിജാദ് മൻസിൽ
ശിവൻ കോവിൽ ജംഗ്ഷൻ
മുസ്ലിം പള്ളിക്ക് സമീപം
മുഹമ്മദ് ഷിയാദ് എറണാകുളം മാറാട് സ്വദേശി മെഡിക്കൽ സ്റ്റുഡൻ്റ്
PG വിദ്യാർത്ഥിനി സുഹൃത്ത് എന്നിവരാണ് ബുള്ളറ്റിൽ ഉണ്ടായിരുന്നത്,
തിരുവനന്തപുരത്തുനിന്നും പൊൻമുടിയിൽപോകുകയായിരുന്നു,
മൂത്തകുട്ടിയും ഉണ്ടായിരുന്നു.

*വിവാഹതട്ടിപ്പ് വീരവനിത ഒടുവിൽ പോലീസ് പിടിയിൽ..*നെടുമങ്ങാട്: വിവാഹതട്ടിപ്പ്  നടത്തിയ യുവതിയെ ആര്യനാട് പോലീസ് അറസ്റ്റ് ചെ...
08/06/2025

*വിവാഹതട്ടിപ്പ് വീരവനിത ഒടുവിൽ പോലീസ് പിടിയിൽ..*

നെടുമങ്ങാട്: വിവാഹതട്ടിപ്പ് നടത്തിയ യുവതിയെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു. പത്ത് പേരെ യുവതി വിവാഹം കഴിച്ചതായി പോലീസ് പറഞ്ഞു. എറണാകുളം കാഞ്ഞിരമറ്റം സ്വദേശിയും രണ്ടു കുട്ടികളുടെ മാതാവുമായ 45 ദിവസം മുമ്പ് മറ്റൊരാളെ രേഷ്മ വിവാഹം കഴിച്ചിരുന്നു. അറസ്റ്റിലായത് ആര്യനാട് പഞ്ചായത്ത് അംഗത്തിൻ്റെ വിവാഹം നടത്താനിരിക്കയാണ് തട്ടിപ്പ് വെളിയിലായത്. 45 ദിവസം മുമ്പ് മറ്റൊരാളെ രേഷ്മ വിവാഹം കഴിച്ചിരുന്നു അടുത്തമാസം തിരുവനതപുരം സ്വദേശിയായ ഒരാളുമായി വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. വിവാഹത്തിന് ഒരുങ്ങുന്നതിനു മുന്നോടിയായി ബ്യൂട്ടി പാർലറിൽ കയറിയ സമയത്ത് ആര്യനാട് പഞ്ചായത്ത് അംഗത്തിന്റെ ബന്ധുവിന് സംശയം തോന്നുകയും തുടർന്ന് നടത്തിയ പരിശോധനയിലാണ് രേഷ്മ മുമ്പ് വിവാഹം കഴിച്ചിരുന്നുകൊണ്ടുള്ള രേഖകൾ പുറത്താകുന്നത്

ഒരു വിവാഹ സൈറ്റിലൂടെയാണ് രേഷ്മയെ ആര്യനാട് ഗ്രാമപഞ്ചായത്ത് അംഗം പരിചയപ്പെടുന്നത് രേഷ്മയുടെ അമ്മയാണ് എന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീ മകൾക്ക് ഫോൺ കൊടുക്കാം എന്ന് പറഞ്ഞ് ഫോൺ കൈമാറുകയായിരുന്നു. എന്നാൽ രേഷ്മ തന്നെയാണ് അമ്മയുടെയും മകളുടെയും ശബ്ദത്തിൽ സംസാരിച്ചത്. ഒരു ദിവസം ഗ്രാമപഞ്ചായത്ത് അംഗത്തോട് തൻറെ അമ്മയ്ക്ക് വിവാഹം കഴിപ്പിച്ചു കൊടുക്കാൻ താല്പര്യമില്ലെന്നും ഉപദ്രവിക്കുമെന്നും പറഞ്ഞു. തുടർന്നു താൻ യുവതിയെ വിവാഹം കഴിച്ചുകൊള്ളാം എന്ന പഞ്ചായത്തംഗം ഉറപ്പു കൊടുക്കുകയും യുവതിയെ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. എന്നാൽ യുവതിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയ യുവാവിൻ്റെ ബന്ധു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്.

തിരുവനന്തപുരം:തിരുവനന്തപുരത്തും ആലപ്പുഴയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്ത് രണ...
29/05/2025

തിരുവനന്തപുരം:

തിരുവനന്തപുരത്തും ആലപ്പുഴയിലും റെയിൽവേ ട്രാക്കിൽ മരം വീണതിനാൽ ട്രെയിനുകൾ വൈകി ഓടുന്നു. തിരുവനന്തപുരത്ത് രണ്ടിടങ്ങളിലാണ് ട്രാക്കിൽ മരം വീണത്.

കഴക്കൂട്ടത്തും കടയ്ക്കാവൂരുമാണ് മരം വീണത്. റെയിൽവേ എഞ്ചിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗം പൂർവസ്ഥിതിയിൽ ആക്കാനുള്ള നടപടികൾ തുടങ്ങി.

Address

Thiruvananthapuram

Telephone

+919447799435

Website

Alerts

Be the first to know and let us send you an email when News at One Nedumangad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share