Triva - Riyadh Thiruvananthapuram - Riyadh

Triva - Riyadh Thiruvananthapuram - Riyadh THIRUVANANTHAPURAM DISTRICT PRAVASI ASSOCIATION

12/06/2025
ട്രിവാ സൗഹൃദ ഇഫ്താർ സംഗമം 2025സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് യനിബ ഇസ്ത്രഹായിൽ മാർച്ച് 28 നു ത...
06/04/2025

ട്രിവാ സൗഹൃദ ഇഫ്താർ സംഗമം 2025

സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും സന്ദേശം പകർന്നുകൊണ്ട് യനിബ ഇസ്ത്രഹായിൽ മാർച്ച് 28 നു ത്രിരുവനന്തപുരം ജില്ലാ പ്രവാസി കൂട്ടായ്മയായ ട്രിവാ-റിയാദ് ഒരുക്കിയ ഇഫ്താർ സംഗമം ഏറെ ശ്രദ്ധേയമായിരുന്നു.

ചെയർമാൻ ശ്രീ രവി കാരക്കോണം ഉൽഘാടനം നടത്തുകയും അധ്യക്ഷൻ ശ്രീ. നാസർ കല്ലറ ആമുഖ പ്രഭാഷണവും ഇഫ്താർ സന്ദേശവും നൽകിയ ചടങ്ങിൽ സെക്രട്ടറി ശ്രീലാൽ കാരക്കോണം ട്രിവാ ഇഫ്താർ സംഗമത്തിലേക്ക് എത്തിയവരെ സ്വാഗതം ചെയ്തു. വിശപ്പിനേയും വികാരങ്ങളെയും നിയന്ത്രിച്ചു മനസ്സും ശരീരവും ശുദ്ധമാക്കാനും അതുവഴി നമ്മുടെ ജീവിതത്തെ കെട്ടിപ്പടുക്കുവാനും സമ്പത്തും, നിറവും മതവും സഹജീവികളെ സ്നേഹിച്ച് സഹവർത്തിത്വവും സാഹോദര്യവും ഊട്ടിയുറപ്പിക്കുവാൻ ഈ റംസാന്റെ വൃത കാലം ഉപകാരപ്പെടട്ടെ എന്നും അദ്ദേഹം ഇഫ്താർ സന്ദേശത്തിൽ ഓർമിപ്പിച്ചു

പ്രസ്തുത ചടങ്ങിൽ മുൻ പ്രസിഡന്റ് നിഷാദ് ആലംകോട്, മുൻ സെക്രട്ടറി റാസി കോരണി, വൈസ് പ്രെസിഡന്റുമാരായ സുധീർ കൊക്കര, ബിനു അരുവിപ്പുറം, ചാരിറ്റി കൺവീനർ റഫീഖ് വെമ്പായം, മീഡിയ കൺവീനർ നന്ദു അരുമാനൂർ, സ്പോർട്സ് കൺവീനർ നിസ്സാം വടശ്ശേരിക്കോണം, ട്രിവയുടെ മുതിർന്ന എക്സിക്യൂട്ടീവ് അംഗങ്ങളായ ഭദ്രൻ, നവാസ് ചവർക്കോട്, ഷാൻ പള്ളിപ്പുറം, അരുൺ കാരക്കോണം, അംജത്, മുഹമ്മദ് ഷാ, ഫൈസൽ എന്നിവരും മറ്റു റിയാദിലെ പ്രമുഖരായ ശ്രീ ജോസഫ് അതിരുങ്കൾ, ശിഹാബ് കൊട്ടുകാട്, പുഷ്പ രാജ്, സനുപ് പയ്യന്നൂർ, ക്ളീറ്റസ്, മൈമുന അബ്ബാസ്, ജോൺസൺ മാർക്കോസ്, ഡോ ജയചന്ദ്രൻ, നാസറുദീൻ വി ജെ, വിജയൻ നെയ്യാറ്റിൻകര, ഷംനാദ് കരുനാഗപ്പള്ളി, ചിറാസ് പോത്തൻകോഡ്, റൗഫ് കുളമുട്ടം, സഫീർ ബുർഹാൻ, ഷാജഹാൻ കല്ലമ്പലം, മീഡിയ പ്രമുഖൻ നാദിർഷ എന്നിവർ റംസാൻ സന്ദേശം നൽകുകയും ഒപ്പം ലഹരിവിരുദ്ധ സന്ദേശം നൽകുകയും ചെയ്തു.

ചടങ്ങുകൾക്ക് ട്രഷറർ മാഹീൻ കണിയാപുരം നന്ദി പ്രകാശിപ്പിച്ചു.

29/03/2025

HAPPY EID MUBARAK TO ALL

Happy Independence day
14/08/2024

Happy Independence day

06/08/2024
ട്രിവയുടെ ഇടപെടലിന് പറക്കും വിജയംതിരുവനന്തപുരം റിയാദ് വിമാന സർവീസ് പുനരാരംഭിക്കുന്നുറിയാദ്:  കൊറോണയെ തുടർന്ന് 2020-2024 ...
04/08/2024

ട്രിവയുടെ ഇടപെടലിന് പറക്കും വിജയം

തിരുവനന്തപുരം റിയാദ് വിമാന സർവീസ് പുനരാരംഭിക്കുന്നു

റിയാദ്: കൊറോണയെ തുടർന്ന് 2020-2024 കാലഘട്ടങ്ങളിൽ നിർത്തി വച്ചിരുന്ന വിമാന സർവ്വീസ് പുനരാരംഭിക്കുന്നു. റിയാദിൽ നിന്നും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള ഡയറക്ട് വിമാന സർവ്വീസ് ആണ് അടുത്ത മാസം 9-ാം തിയതി മുതൽ എയർ ഇന്ത്യ എക്സ്പ്രസ് പുനരാരംഭിക്കുന്നത്. കഴിഞ്ഞ 4 വർഷത്തോളമായി മുടങ്ങി കിടന്ന ഈ സർവ്വീസ് റിയാദിലെ പ്രവാസി മലയാളി കൂട്ടായ്മയായ ട്രിവയുടെ നിരന്തരമായ ഇടപെടലുകളിൽ കൂടിയാണ് ഫലം കണ്ടത്. കേന്ദ്ര മന്ത്രിമാർ, എം പി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം എൽ എ തുടങ്ങിയവരുടെ ശ്രദ്ധയിലേയ്ക്ക് ഈ ആവശ്യം നിരന്തരമായി എത്തിക്കാൻ ട്രിവക്ക് കഴിഞ്ഞതു കൊണ്ടാണ് 4 വർഷങ്ങളായി മുടങ്ങിക്കിടന്ന വിമാന സർവ്വീസ് പുനരാരംഭിക്കാൻ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ട്രിവക്ക് ഈ വിഷയവുമായി ബന്ധപ്പെട്ട് പരിഹാരം ഉടൻ ഉണ്ടാകും എന്നറിയിച്ചു കൊണ്ട് സന്ദേശം ലഭിച്ചതിന് പിന്നാലയാണ് ഈ സന്തോഷ വാർത്ത. ഈ സർവീസ് പുനരാരംഭിക്കുന്നതിലൂടെ റിയാദിലെ മലയാളി പ്രവാസികളുടെ യാത്രകൾ കൂടുതൽ സൗകര്യപ്രദമാക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ട്രിവ. സർവീസ് പുനരാരംഭിക്കുന്നതിലേയ്ക്കായി നടപടി സ്വീകരിച്ച എല്ലാ വിഭാഗത്തിലെയും ഉന്നത അധികാരികളോട് ട്രിവയുടെ പേരിൽ പ്രസിഡന്റ്, സെക്രട്ടറി, ചെയർമാൻ,ട്രെഷറർ തുടങ്ങി ഓരോ അംഗങ്ങളും നന്ദി രേഖപ്പെടുപ്പെടുത്തി.

കണ്ണു നീരിൻ്റെ വയനാട്പ്രീയപെട്ടവർക്ക് ട്രിവയുടെ പ്രണാമം .......
30/07/2024

കണ്ണു നീരിൻ്റെ വയനാട്
പ്രീയപെട്ടവർക്ക് ട്രിവയുടെ പ്രണാമം .......

Address

Thiruvananthapuram
<<NOT-APPLICABLE>>

Telephone

+966539141659

Website

Alerts

Be the first to know and let us send you an email when Triva - Riyadh Thiruvananthapuram - Riyadh posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Triva - Riyadh Thiruvananthapuram - Riyadh:

Share