Biju Vaishyan

Biju Vaishyan Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Biju Vaishyan, Media/News Company, Vaishyanparambil, Idukki, Thodupuzha.

11/04/2026

ഞാൻ മാർച്ച് 8 ന് ഇതോടൊപ്പം കാണുന്ന ദൃശ്യങ്ങൾ വച്ച് പോസ്റ്റ് ഇട്ടതിന്റെ പേരിൽ കേൾക്കേണ്ടിവന്നത് വലിയ ആരോപണമാണ്.
പലരും ഈ പോസ്റ്റിനെ രാഷ്ട്രീയവത്ക്കരിച്ചു.
ഞാൻ എന്തോ കൊടിയ അപരാതം ചെയ്ത പോലെയുള്ള നിലപാടുകളാണ് പലരും സ്വീകരിച്ചത്.
ഇത്തരം നിലപാടുകൾ സ്വീകരിച്ചതിൽ എന്റെ ആത്മാർത്ഥ സുഹൃത്തുക്കളും ഉണ്ടായിരുന്നു എന്നതാണ് എന്നെ ആഴത്തിൽ ചിന്തിപ്പിച്ചത്....
എന്നാൽ ഇതിൻ്റെ സത്യാവസ്ഥ എന്താണെന്ന് നിങ്ങൾ അറിഞ്ഞിരിക്കണം.
എൻ്റെ മകന് ഞാൻ പുതിയൊരു എൻഫീൽഡ് ബുള്ളറ്റ് മേടിച്ചു.
മകൻ ഇതുമായി അവൻ പഠിക്കുന്ന തമിഴ്നാട് പെരിയകുളം
മേരിമാതാ ആർട്സ് & സയൻസ് കോളേജിലേയ്ക്ക് അന്ന് തന്നെ പോയി.
വാഹനം എടുത്ത ശേഷം ഒരു മാസം കഴിഞ്ഞപ്പോഴാണ് അവൻ തിരിച്ചുവന്നത്.
പണ്ടുമുതലേ ബുള്ളറ്റ് ഭ്രാന്തനായ ഞാൻ മകൻ വന്ന അന്ന് ഈ വാഹനവുമായി,
ഞാൻ താമസിക്കുന്ന പ്രകാശ് എന്ന എൻ്റെ സ്വന്തം ഗ്രാമത്തിൽ കറങ്ങാൻ ഇറങ്ങി.
അപ്പോൾ അപ്രതീക്ഷിതമായി സംസ്ഥാന ജല
വിഭവ വകുപ്പ് മന്ത്രിയും എൻ്റെ സഹോദര തുല്യനായ സുഹൃത്തുമായ
റോഷി അഗസ്റ്റിൻ എൻ്റെ സ്വന്തം ഗ്രാമത്തിൽ നിൽക്കുന്നു.
ബുള്ളറ്റ് കണ്ടതെ പുതിയ വാഹനമാണെന്നതിനാൽ അദ്ദേഹം എന്റെ വാഹനം വാങ്ങി എന്റെ കൊച്ചു ഗ്രാമത്തിൽ
ഒരു റൗണ്ട് ഓടിച്ചു.
അദ്ദേഹവും പണ്ടുമുതലേ ബുള്ളറ്റ് ഭ്രാന്തനും,
വോളിബോൾ ഭ്രാന്തനുമാണ്....
സ്വാഭാവികമായും ഞാൻ അതിൻ്റെ വീഡിയോ എടുത്തു.
ഈ സമയം ഇടത്, വലത്,എൻഡിഎ മുന്നണിയിൽപ്പെട്ട ആൾക്കാർ ദൃക്സാക്ഷികളാണ്..
റോഷി അഗസ്റ്റിനും ഞാനുമായി നല്ല ആത്മാർത്ഥ സൗഹൃദമാണ് ഉള്ളതെന്ന് എന്നെ അറിയാവുന്ന എല്ലാവർക്കും വ്യക്തമായിട്ട് അറിയാം.
കാരണം എൻ്റെ പിതാവ് അതീവഗുരുതരാവസ്ഥയിൽ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞപ്പോഴും,
2018 ൽ അദ്ദേഹം മരണമടഞ്ഞപ്പോഴും
ആശുപത്രിയിലും വീട്ടിലും റോഷി അഗസ്റ്റിന്റെ സാന്നിധ്യം വളരെ ഏറെനേരം സഹോദരനെപ്പോലെ ഉണ്ടായിരുന്നു.
അതിൻ്റെ കാരണം എനിക്കദ്ദേഹത്തോടും അദ്ദേഹത്തിന് എന്നോടുമുള്ള ആത്മാർത്ഥ ബന്ധമാണ് ...
ഈ ബന്ധം അറിയാവുന്ന പലരും കഴിഞ്ഞ 25 വർഷങ്ങൾക്കുള്ളിൽ ഞാൻവഴി അദ്ദേഹത്തിൽ നിന്നും നേരായ മാർഗ്ഗത്തിൽ ആവത് സഹായങ്ങൾ നേടിയിട്ടുമുണ്ട്....
ഏതൊരു ആവശ്യം പറഞ്ഞാലും സഹായിക്കാൻ പറ്റുന്നതാണെങ്കിൽ പൂർണമനസ്സോടു
കൂടി സഹായിക്കുന്ന വ്യക്തിത്വമാണെന്നത് എൻ്റെ നേരനുഭവമാണ് ....
അതിൽ രാഷ്ട്രീയം ഞാൻ നോക്കിയിട്ടില്ല ....
അദ്ദേഹം എന്നോട് കാണിക്കുന്ന കരുതലിനൊപ്പം
ഞാനും അദ്ദേഹത്തെയും സ്നേഹിച്ചിട്ടും ചേർത്ത് നിർത്തിയിട്ടുമുണ്ട്.
അദ്ദേഹത്തിൻ്റെ കുടുംബത്തിൽ രണ്ട് മരണങ്ങൾ ഉണ്ടായപ്പോഴും ഞാനും രാവെളുക്കുവോളം ഉറക്കമിളച്ചിട്ടുണ്ട്..
ഞാനിത് ഇവിടെ കുറിക്കാൻ കാരണം. സമീപകാലത്ത് എൻ്റെ മകൻ്റെ ബുള്ളറ്റ് അദ്ദേഹം ഒന്ന് ഓടിച്ചു നോക്കുന്ന ചിത്രം ഞാനെൻ്റെ മുഖപുസ്തകത്തിൽ പോസ്റ്റ് ചെയ്തപ്പോൾ അത് അദ്ദേഹത്തിന് വോട്ട് ചെയ്യണം എന്ന സന്ദേശമാണന്നും, ഞാൻ ചെയ്തത് തെറ്റാണന്നും എന്ന രീതിയിൽ രാഷ്ട്രീയപരമായി കണ്ട സുഹൃത്തുക്കളോടുള്ള മറുപടിയാണ് ഈ കുറിപ്പ് ....
റോഷി അഗസ്റ്റിൻ ഏതു പാർട്ടിയാണ് എന്നതല്ല. അദ്ദേഹം യുഡിഎഫിൽ നിന്നപ്പോഴും എൽഡിഎഫിൽ നിന്നപ്പോഴും എനിക്ക് അദ്ദേഹം എൻ്റെ സഹോദര തുല്യനായ സുഹൃത്താണ്.
അത് ഇന്നും നാളെയും എന്നും എക്കാലവും തുടരും.....
അദ്ദേഹം ഇലക്ഷനിൽ ജയിച്ചാലും തോറ്റാലും ഞങ്ങൾക്കിടയിലെ സൗഹൃദത്തിന് തോൽവിയില്ല ....
മറ്റേതൊരാളെപ്പോലെയും എൻ്റെയും സ്വന്തം സുഹൃത്ത് ജയിച്ചു
കാണുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
കാരണം സുഹൃത്തുക്കൾക്കിടയിൽ രാഷ്ട്രീയമില്ല.....
അദ്ദേഹം ജയിച്ചാലും ഇല്ലെങ്കിലും എൻ്റെ ചങ്കാണ് ചങ്കിടിപ്പാണ്....
നിങ്ങൾക്കും ഇങ്ങനെ ഒരു ആത്മാർത്ഥ സുഹൃത്തുണ്ടങ്കിലെ ഈ സൗഹൃദത്തിന്റെ ആഴം മനസ്സിലാകൂ....
NB:
1,തെരഞ്ഞെടുപ്പിൽ റോഷി തോൽക്കും, അതുകൊണ്ടുള്ള മുൻകൂർ ജാമ്യമാണ് എന്ന് പറഞ്ഞുള്ള ക്യാപ്സൂൾ ഒന്നും ഇങ്ങോട്ട് വേണ്ട.
ചുട്ട മറുപടി ഞാൻ നൽകും ....
2, റോയി കെ പൗലോസും എൻ്റെ ആത്മാർത്ഥ സുഹൃത്താണ്.
അദ്ദേഹം കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആവർത്തിച്ചു പറയുന്ന ഒരു കാര്യമുണ്ട്. ഇലക്ഷൻ വാർത്തകളിൽ വൈശ്യൻ (ഞാൻ )നിഷ്പക്ഷത പാലിച്ചു എന്ന് ...
3,ഞാൻ ജോലി ചെയ്യുന്ന ചാനലിൽ രാത്രി 7 മണിക്ക് വാർത്ത കാണുന്ന ഏവർക്കും മനസ്സിലാകും ഞാൻ എവിടെയെങ്കിലും എന്തെങ്കിലും വ്യക്തിപരമായ നിലപാട് സ്വീകരിച്ചു എന്ന് ....
ഞാനൊരിക്കലും ജോലിയിൽ വ്യക്തിപരമായ നിലപാട് സ്വീകരിക്കാറില്ല....
എന്നാലും എൻ്റെ സുഹൃത്ത് എന്റെ സുഹൃത്താണ്.... സൗഹൃദത്തിനിടയിൽ എന്ത് വലിയ വിലങ്ങുതടി വന്നാലും ഞാൻ നോക്കാറുമില്ല.....

ഞായറാഴ്ച രാത്രിയിൽ അപ്രതീക്ഷിതമായ ഒരു തീരുമാനം,വയനാടിന് പോകാം....നേരെ വിട്ടത് മുണ്ടകൈ, ചൂരൽമലയ്ക്കാണ്.ജീവിതത്തിൽ ഒരുപാട്...
31/03/2026

ഞായറാഴ്ച രാത്രിയിൽ അപ്രതീക്ഷിതമായ ഒരു തീരുമാനം,വയനാടിന് പോകാം....
നേരെ വിട്ടത് മുണ്ടകൈ, ചൂരൽമലയ്ക്കാണ്.
ജീവിതത്തിൽ ഒരുപാട് യാത്രകൾ നടത്തിയിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു.ഇന്ത്യയിലെ പന്ത്രണ്ടിൽ പരം സംസ്ഥാനങ്ങളിലും
യാത്ര ചെയ്തു.
ഇന്ത്യ വിട്ട് മൂന്നോളം രാജ്യങ്ങളും പല
പ്രാവശ്യം കണ്ടു.
എത്രയൊക്കെ യാത്ര ചെയ്തിട്ടും ഇക്കുറി വയനാട് ചൂരൽ മലയിലേക്കുള്ള യാത്ര ജീവിതത്തിൽ മറക്കാൻ കഴിയുന്നതല്ല ...
ആദ്യം എത്തിയത് കൽപ്പറ്റക്ക് സമീപം സംസ്ഥാന ഗവൺമെൻ്റ് ഒരുക്കുന്ന ടൗൺഷിപ്പിലായിരുന്നു.
നോവായി നൊമ്പരമായി അവശേഷിക്കുന്ന മുണ്ടക്കൈ ചൂരൽമല ദുരന്തത്തിൽ ബാക്കിപത്രമായവരെ പുനരധിവസിപ്പിക്കുന്ന ടൗൺഷിപ്പ് പദ്ധതി കണ്ടു.പദ്ധതി മാതൃകാപരമാണ്
എന്നാൽ അത് കുറ്റമറ്റ രീതിയിൽ പൂർത്തീകരിക്കണം എന്നതാണ് എൻ്റെ അഭിപ്രായം.നിലവിലെ സാഹചര്യത്തിൽ വൻ അഴിമതിക്കാണ് ആ പദ്ധതി കളമൊരുക്കുന്നത്.
400 ഓളം വീടുകളാണ് ഒരുങ്ങുന്നത്.വീടൊന്നിന് 38 ലക്ഷം രൂപ ചിലവെന്നാണ് അറിയാൻ കഴിഞ്ഞത്.
സത്യത്തിൽ ഈ വീട് ഒന്നിന് പരമാവധി 28 ലക്ഷം രൂപ പോലുമാകില്ല.
ഉദ്ഘാടനം കഴിഞ്ഞു എന്നറിഞ്ഞു. പക്ഷേ ഒരു വീട്ടിൽ പോലും താമസിയോഗ്യമായ സൗകര്യം ഒരുക്കിയിട്ടില്ല എന്നതാണ് വസ്തുത.
അതെന്തെങ്കിലുമൊക്കെ ആകട്ടെ,ഒരു പദ്ധതി നടക്കുമ്പോൾ അതിനെ കൂടുതൽ വിമർശിക്കുന്നുമില്ല.....
താമസിയാതെ
മേപ്പാടിയിലെത്തി.
ചൂരൽമലയിലേക്ക് തിരിഞ്ഞതോടെ പ്രകൃതി പോലും എന്തോ വിങ്ങി നിൽക്കുന്ന പ്രതീതിയായിരുന്നു. അധികം താമസിയാതെ കേരളത്തിന്റെ വികസന പദ്ധതിക്ക് പുതിയ മുഖച്ഛായ നൽകുന്ന തുരങ്ക പാതയുടെ നിർമ്മാണവും കണ്ട് മുണ്ടകൈ/ചൂരൽ മലയിലെത്തി....
സത്യത്തിൽ ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം..
അത്രമേൽ വേദന സമ്മാനിച്ച ഗ്രാമം....
ഇന്നും അവിടെ
ജീവച്ഛവങ്ങളായാണ് പലരുംകഴിയുന്നത്....
മുണ്ടക്കൈയുടെ അതിർത്തിയിൽ പോലീസ് ബാരിക്കേഡ് വച്ച് വാഹനം കടന്നുപോകാതെ തടയുന്നുണ്ട്.ഇവിടെ ഇറങ്ങി നടന്നുവേണം മുന്നോട്ട് പോകുവാൻ ....
വാഹനത്തിൽ നിന്നും ഇറങ്ങിയതേ ആദ്യം കാണുന്നത് ഈ ഭൂമിയിൽ ജനിച്ചുവളർന്ന് ജീവിതം കരുപ്പിടിപ്പിച്ച മനുഷ്യരിൽ പ്രകൃതി അതിന്റെ വിളയാട്ടത്തിൽ വിളവെടുത്തവരുടെ ഓർമ്മ ചിത്രങ്ങളാണ്...
അടുത്ത ഗ്രാമത്തിലുള്ളവർ ആവുന്നത്ര ചിത്രങ്ങൾ സംഘടിപ്പിച്ച് വലിയൊരു ബോർഡിൽ പതിച്ച് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആ ചിത്രത്തിലേക്ക് ഒന്നു നോക്കുന്നവർക്ക് പിന്നെ നോക്കുവാൻ കഴിയില്ല.
പിഞ്ചു കുഞ്ഞുമുതൽ പ്രായമായവർ വരെ എണ്ണമറ്റ ചിത്രങ്ങൾ ....
ഓരോ ചിത്രങ്ങളും നമ്മളോട് പറയാതെ പറയുന്നുണ്ട്,
ഞങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നവരാണ്.... നിങ്ങൾ ഇനി ഇവിടെ നിൽക്കണ്ട... മടങ്ങിപ്പോവുക...
കാരണം പ്രകൃതി അത്രമേൽ ക്രൂരനാണ്...
ഏതു സമയവും യാതൊരു മുന്നറിയിപ്പുമില്ലാതെ നിങ്ങളെയും കൊന്നുകളയും ....
ആരോടും ഒന്നും മിണ്ടാതെ മുന്നോട്ടു നീങ്ങുമ്പോൾ മൺപാതയുടെ ഇടുവശത്തുമായി നെല്ലിക്കയും മാങ്ങയും അവക്കാടോയുമൊക്കെ വഴിയിൽ നിരത്തിവെച്ച് വിൽക്കുന്ന കൊച്ചു സഹോദരിമാരെയും സഹോദരന്മാരെയും ഒക്കെയാണ് കാണാൻ കഴിയുക.അവരിൽ പലരുടെയും പിന്നിൽ ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുണ്ട്,
ദുരന്തം ബാക്കിവെച്ച ഞങ്ങളുടെ ജീവിതമാർഗമാണ് സഹായിക്കണം .....
അത് വായിക്കുമ്പോൾ ഇടനെഞ്ചിൽ ഒരു പിടച്ചിലാണ്....
വീണ്ടും മുന്നോട്ടു നീങ്ങുമ്പോൾ ചരിത്രം കോറിയിട്ട ബെയ്ലി പാലം കാണാം.....
ചൂരൽമലയെയും മുണ്ടക്കൈയ്യേയും ബന്ധിപ്പിക്കുവാൻ ഇന്ത്യൻ ആർമി190 അടിയുള്ള വെയ്ലി പാലം നിർമ്മിക്കുവാൻ 31 മണിക്കൂർ മാത്രമാണെടുത്തത്.
ഇതായിരുന്നു ഉറ്റവരുടെ ജീവനറ്റ ശരീരം മറുകര എത്തിക്കുന്നതിനും,ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും സഞ്ചാര പാത ഒരുക്കിയത്.....
പാലത്തിൻ്റെ വലതുവശത്തേക്ക് നോക്കിയാൽ ഉന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടായിരുന്നു എന്ന് മനസ്സിലാകും ...
ആ പള്ളിക്കൂടത്തിന്റെ മുകളിലൂടെ ദൂരേക്ക് നോക്കുമ്പോൾ കാണാം ചൂരൽ മലയിൽ നിന്നും ഒഴുകിവന്ന ഉരുളിന്റെ ഉത്ഭവസ്ഥാനം....
ഈ ഉരുളാണ് മേപ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിനെ ഓർമ്മ ചിത്രമാക്കി മാറ്റിയത് ...
ഒരുപാട് നേരം അവിടെ നിൽക്കുവാൻ മനസ്സനുവദിച്ചില്ല, അത്രമേൽ ഭാരംതാങ്ങുന്ന ഹൃദയവുമായാണ് അവിടെ ഓരോരുത്തരും എത്തുന്നത്....
നിറയുന്ന കണ്ണുകളുടെ മങ്ങുന്ന കാഴ്ചയാണിവിയെത്തുന്നവർക്ക്സാധ്യമാകുക..
ഭാഷയും ദേശവും നോക്കാതെ പ്രതിദിനം എണ്ണമറ്റ ജനങ്ങൾ ഇവിടെ വന്ന് കണ്ട് കണ്ണീരൊഴുക്കി ഇപ്പോഴും മടങ്ങുകയാണ്- കൂട്ടത്തിൽ ഞാനും...

ഞായറാഴ്ച രാത്രിയിൽ അപ്രതീക്ഷിതമായ ഒരു തീരുമാനം,വയനാടിന് പോകാം....നേരെ വിട്ടത് മുണ്ടകൈ, ചൂരൽമലയ്ക്കാണ്.ഒപ്പം കുടുംബസുഹൃത്...
31/03/2026

ഞായറാഴ്ച രാത്രിയിൽ അപ്രതീക്ഷിതമായ ഒരു തീരുമാനം,
വയനാടിന് പോകാം....
നേരെ വിട്ടത് മുണ്ടകൈ, ചൂരൽമലയ്ക്കാണ്.
ഒപ്പം കുടുംബ
സുഹൃത്തുക്കളായ ഷാജി,ശോഭ,ഗിരീഷ്,ബിന്ദു, മനോജ്,അജയ്....
ഞാൻ
ജീവിതത്തിൽ ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചു.ഇന്ത്യയിലെ പതിനെട്ടിൽ പരം സംസ്ഥാനങ്ങളിലും
യാത്ര ചെയ്തു. ഇന്ത്യ വിട്ട് മൂന്നോളം രാജ്യങ്ങളും പല പ്രാവശ്യം കണ്ടു....
എത്രയൊക്കെ യാത്ര ചെയ്തിട്ടും ഇക്കുറി വയനാട് ചൂരൽ മലയിലേക്കുള്ള യാത്ര ജീവിതത്തിൽ മറക്കാൻ കഴിയുന്നതല്ല ...
ആദ്യം എത്തിയത് കൽപ്പറ്റക്ക് സമീപം സംസ്ഥാന ഗവൺമെൻ്റ് ഒരുക്കുന്ന ടൗൺഷിപ്പിലായിരുന്നു.
നോവായി നൊമ്പരമായി അവശേഷിക്കുന്ന മുണ്ടക്കൈ /ചൂരൽമല ദുരന്തത്തിൽ ബാക്കിപത്രമായവരെ പുനരധിവസിപ്പിക്കുന്ന ടൗൺ പദ്ധതി കണ്ടു.പദ്ധതി മാതൃകാപരമാണ്.
എന്നാൽ അത് കുറ്റമറ്റ രീതിയിൽ താമസംവിന പൂർത്തീകരിക്കണം എന്നതാണ് എൻ്റെ അഭിപ്രായം.
നിലവിലെ സാഹചര്യത്തിൽ വൻ അഴിമതിക്കാണ് ആ പദ്ധതി കളമൊരുക്കുന്നത്.
400 ഓളം വീടുകളാണ് ഒരുങ്ങുന്നത്.വീടൊന്നിന് 38 ലക്ഷം രൂപ ചിലവെന്നാണ് അറിയാൻ കഴിഞ്ഞത്.
സത്യത്തിൽ ഈ വീട് ഒന്നിന് പരമാവധി 20 ലക്ഷം രൂപ പോലും ചിലവാകില്ല.
ഉദ്ഘാടനം കഴിഞ്ഞു എന്നറിഞ്ഞു.പക്ഷേ ഒരു വീട്ടിൽ പോലും താമസിയോഗ്യമായ സൗകര്യം ഒരുക്കിയിട്ടില്ല എന്നതാണ് വസ്തുത.
അതെന്തെങ്കിലുമൊക്കെ ആകട്ടെ ഒരു പദ്ധതി നടക്കുമ്പോൾ അതിനെ കൂടുതൽ വിമർശിക്കുന്നുമില്ല,
എല്ലാം നല്ലതിനെന്നും ആശ്വസിക്കാം.....
താമസിയാതെ
മേപ്പാടിയിലെത്തി.
ചൂരൽ മലയിലേക്ക് തിരിഞ്ഞതോടെ പ്രകൃതി പോലും എന്തോ വിങ്ങി നിൽക്കുന്ന പ്രതീതിയായിരുന്നു. അധികം താമസിയാതെ കേരളത്തിന്റെ വികസന പദ്ധതിക്ക് പുതിയ മുഖച്ഛായ നൽകുന്ന തുരങ്ക പാതയുടെ നിർമ്മാണവും കണ്ട് മുണ്ടകൈ/ചൂരൽ മലയിലെത്തി....
സത്യത്തിൽ ഇങ്ങോട്ട് വരണ്ടായിരുന്നു എന്ന് തോന്നിയ നിമിഷം..
അത്രമേൽ വേദന സമ്മാനിച്ച ഗ്രാമം....
ഇന്നും അവിടെ
ജീവച്ഛവങ്ങളായാണ് പലരുംകഴിയുന്നത്....
മുണ്ടക്കൈയുടെ അതിർത്തിയിൽ പോലീസ് ബാരിക്കേഡ് വച്ച് വാഹനം കടന്നുപോകാതെ തടയുന്നുണ്ട്.ഇവിടെ ഇറങ്ങി നടന്നുവേണം മുന്നോട്ട് പോകുവാൻ ....
വാഹനത്തിൽ നിന്നും ഇറങ്ങിയതേ ആദ്യം കാണുന്നത് ഈ ഭൂമിയിൽ ജനിച്ചുവളർന്ന് ജീവിതം കരുപ്പിടിപ്പിച്ച മനുഷ്യരിൽ പ്രകൃതി അതിന്റെ വിളയാട്ടത്തിൽ വിളവെടുത്തവരുടെ ഓർമ്മ ചിത്രങ്ങളാണ്.
അടുത്ത ഗ്രാമത്തിലുള്ളവർ ആവുന്നത്ര ചിത്രങ്ങൾ സംഘടിപ്പിച്ച് വലിയൊരു ബോർഡിൽ പതിച്ച് അവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
ആ ചിത്രത്തിലേക്ക് ഒന്നു നോക്കുന്നവർക്ക് പിന്നെ നോക്കുവാൻ കഴിയില്ല.
പിഞ്ചു കുഞ്ഞുമുതൽ പ്രായമായവർ വരെ എണ്ണമറ്റ ചിത്രങ്ങൾ ....
ഓരോ ചിത്രങ്ങളും നമ്മളോട് പറയാതെ പറയുന്നുണ്ട്:
ഞങ്ങൾ ഈ ഭൂമിയിൽ ജീവിച്ചിരുന്നവരാണ്.... നിങ്ങൾ ഇനി ഇവിടെ നിൽക്കണ്ട... മടങ്ങിപ്പോവുക...
കാരണം പ്രകൃതി അത്രമേൽ ക്രൂരനാണ്...
ഏതു സമയവും യാതൊരു മുന്നറിയിപ്പുമില്ലാതെ നിങ്ങളെയും കൊന്നുകളയും ....
ആരോടും ഒന്നും മിണ്ടാതെ മുന്നോട്ടു നീങ്ങുമ്പോൾ മൺപാതയുടെ ഇടുവശത്തുമായി നെല്ലിക്കയും മാങ്ങയും അവക്കാടോയുമൊക്കെ വഴിയിൽ നിരത്തിവെച്ച് വിൽക്കുന്ന കൊച്ചു സഹോദരിമാരെയും സഹോദരന്മാരെയും ഒക്കെയാണ് കാണാൻ കഴിയുക.അവരിൽ പലരുടെയും പിന്നിൽ ഫ്ലക്സ് ബോർഡിൽ എഴുതിയിട്ടുണ്ട്,
ദുരന്തം ബാക്കിവെച്ച ഞങ്ങളുടെ ജീവിതമാർഗ്ഗമാണ് സഹായിക്കണം .....
അത് വായിക്കുമ്പോൾ ഇടനെഞ്ചിൽ ഒരു പിടച്ചിലാണ്....
വീണ്ടും മുന്നോട്ടു നീങ്ങുമ്പോൾ ചരിത്രം ക്വാറിയിട്ട ബെയ്ലി പാലം കാണാം.....
ചൂരൽമലയെയും മുണ്ടക്കൈയ്യേയും ബന്ധിപ്പിക്കുവാൻ ഇന്ത്യൻ ആർമി 190 അടിയുള്ള വെയ്ലി പാലം നിർമ്മിക്കുവാൻ 31 മണിക്കൂർ മാത്രമാണെടുത്തത്.
ഇതായിരുന്നു ഉറ്റവരുടെ ജീവനറ്റ ശരീരം മറുകര എത്തിക്കുന്നതിനും,
ജീവൻ രക്ഷാപ്രവർത്തനങ്ങൾക്കും സഞ്ചാര പാത ഒരുക്കിയത്.....
പാലത്തിൻ്റെ വലതുവശത്തേക്ക് നോക്കിയാൽ ഉന്നപ്പുഴയുടെ ഓരം ചേർന്നൊരു പള്ളിക്കൂടമുണ്ടായിരുന്നു എന്ന് മനസ്സിലാകും ...
ആ പള്ളിക്കൂടത്തിന്റെ മുകളിലൂടെ ദൂരേക്ക് നോക്കുമ്പോൾ കാണാം ചൂരൽ മലയിൽ നിന്നും ഒഴുകിവന്ന ഉരുളിന്റെ ഉത്ഭവസ്ഥാനം....
ഈ ഉരുളാണ് മേപ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിനെ ഓർമ്മ ചിത്രമാക്കി മാറ്റിയത് ...
ഒരുപാട് നേരം അവിടെ നിൽക്കുവാൻ മനസ്സനുവദിച്ചില്ല, അത്രമേൽ ഭാരംതാങ്ങുന്ന ഹൃദയവുമായാണ് അവിടെ ഓരോരുത്തരും എത്തുന്നത്....
നിറയുന്ന കണ്ണുകളുടെ മങ്ങുന്ന കാഴ്ചയാണിവിടെയെത്തുന്നവർക്ക് സാധ്യമാകുക..
ഭാഷയും ദേശവും നോക്കാതെ പ്രതിദിനം എണ്ണമറ്റ ജനങ്ങൾ ഇവിടെ വന്ന് കണ്ട് കണ്ണീരൊഴുക്കി ഇപ്പോഴും മടങ്ങുകയാണ്- കൂട്ടത്തിൽ ഞാനും...

Address

Vaishyanparambil, Idukki
Thodupuzha

Website

Alerts

Be the first to know and let us send you an email when Biju Vaishyan posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share