തൊടുപുഴ വാർത്തകൾ

തൊടുപുഴ വാർത്തകൾ Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from തൊടുപുഴ വാർത്തകൾ, Digital creator, Thodupuzha.

27/09/2025

കുഞ്ഞിക്കയുടെ ഒരു കിടിലം അന്യഭാഷ ചിത്രമായിരുന്നു ഇത് Kattan Meme

09/09/2025

ഈ വർഷത്തെ ഓണം കൊച്ച് കൊണ്ട് പോയി....!!

02/09/2025

വെറുമൊരു വഴിയോരകച്ചവടക്കാരനിൽ നിന്ന് ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന ബിസിനസ്സുകാരനിലോട്ട് എത്തിയ Maharani Wedding Collections ഉടമ റിയാസിന്റെ 20 വർഷത്തെ അധ്വാന വഴികളിലൂടെ...

വർഷം 2005 തൊടുപുഴയിൽ ഞായറാഴ്ച ദിവസങ്ങളിൽ വഴിയോര കച്ചവടക്കാർ പലതരം കച്ചവട സാധനങ്ങളുമായി കച്ചവടത്തിന് എത്തിയിരുന്നപ്പോൾ അന്ന് DVD കാസറ്റ് വാങ്ങാൻ ഞങ്ങൾ പോയിരുന്നത് റിയാസിന്റെ അടുത്തായിരുന്നു. വളരെ മനോഹരമായി ചിരിച്ചു കൊണ്ട് അന്ന് ഓരോ വിശേഷങ്ങളും ചോദിച്ചു കാസറ്റ് തന്നിരുന്ന റിയാസിനെ മറക്കാൻ പറ്റുമായിരുന്നില്ല ഓരോ തൊടുപുഴക്കരനും...

അങ്ങനെ ഇരിക്കുമ്പോഴാണ് മൊബൈൽ ഫോണുകൾ കേരളത്തിൽ സജീവമായി വരുന്നത് ഇന്നത്തെ പോലെ അല്ല ഒരു ടോർച്ച് ഫോൺ വാങ്ങാൻ പോലും ആയിരങ്ങൾ വേണ്ടിയിരുന്ന കാലം ഒരു കാൾ വിളിക്കാൻ പോലും 6 രൂപയോളം മിനിറ്റിന് നൽകേണ്ടി വന്നിരുന്ന കാലം...

അന്ന് തൊടുപുഴയിൽ ആദ്യമായി ഒരു മൊബൈൽ ഷോപ്പിന്റെ ബോർഡ് കാണുന്ന തൊടുപുഴക്കാർ ആദ്യമൊന്ന് അമ്പരന്നു. കടയിൽ കയറിയപ്പോൾ അതിന്റെ മുതലാളിയെ കണ്ടപ്പോൾ വീണ്ടുമൊരു ഞെട്ടൽ ദാ വഴിയോരത്തിരുന്നു കാസറ്റുകൾ വിറ്റിരുന്ന റിയാസ്.. വിശേഷങ്ങൾ പരസ്പരം പറയുന്ന കൂട്ടത്തിൽ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന ഒരു കൂട്ടുകാരൻ ഒരു ചോദ്യം റിയാസേ.. ഇത് എങ്ങനെ ആണ് അളിയാ ഇങ്ങനെ ഒരു റിസ്ക് നീ എടുക്കാനുള്ള കാരണമെന്ന് റിയാസിന്റെ അന്നത്തെ ( ചിരി ) ഇന്നും മനസ്സിലുണ്ട്. റിയാസ് വളരെ ശാന്തമായി പറഞ്ഞു എടാ എന്റെ കയ്യിലുള്ള മുഴുവൻ സമ്പാദ്യവും ഈ കടയിലോട്ട് ഇട്ടിട്ട് ഉണ്ട് അഥവാ ഈ ബിസിനസ്സ് പൊട്ടിയാൽ വീണ്ടും ഞാൻ വഴിയോര കച്ചവടത്തിന് ഇറങ്ങും പിന്നെ നാളെ നമ്മുക്ക് തന്നെ ഓർക്കാമല്ലോ ആദ്യമായി എന്റെ നാട്ടുകാർക്ക് വേണ്ടി മൊബൈൽ ഫോൺ കട നടത്തിയ നിമിഷവും!! അവന്റെ അന്നത്തെ ആ വാക്കുകളിലെ ആത്മവിശ്വാസം കണ്ടപ്പോൾ.. ... മനസ്സിൽ പലരും പറഞ്ഞു ഇവൻ രക്ഷപ്പെടും സംശയമില്ല എന്ന്..

അന്ന് റിലയൻസ്,LG.. ഫോണുകളായിരുന്നു വിപണിയിൽ കൂടുതലും ഉണ്ടായിരുന്നത് അത് കേരളത്തിൽ ഏറ്റവും കൂടുതൽ വിറ്റ മഹാൻ ആരാണെന്ന് പിന്നീട് എപ്പോഴോ വാർത്ത കണ്ടപ്പോഴാണ് മനസ്സിലായത് അത് നമ്മുടെ റിയാസ് ആയിരുന്നു എന്ന് അൽഹംദുലില്ലാഹ് ഒരുപാട് സന്തോഷം തോന്നി...

മൊബൈൽ ഷോപ്പുമായി ഏകദേശം 7,8 വർഷത്തോളം മുന്നോട്ട് പോയ റിയാസിന്റെ അടുത്ത ബിസിനസ്സ് ആശയം കണ്ടപ്പോൾ ആണ് വീണ്ടുമൊരു ഞെട്ടൽ തൊടുപുഴയിലെ പാവപ്പെട്ട ആളുകൾ അന്ന് വസ്ത്രങ്ങൾ എടുക്കാൻ കൂടുതലായും പോയിരുന്നത് എറണാകുളം, പെരുമ്പാവൂർ ആയിരുന്നു.. അത് മനസ്സിലാക്കിയ റിയാസിലെ ബുദ്ധിമനായ കച്ചവടക്കാരൻ ഉണർന്നു. താമസിപ്പിച്ചില്ല ഉടനെ ട്രെയിൻ കയറി ഇന്ത്യ മുഴുവൻ നടന്ന് തുണിയെ പറ്റി പഠിച്ചു തിരിച്ചെത്തി തൊടുപുഴ പ്രൈവറ്റ്ബസ് സ്റ്റാൻഡിന് മുകളിലായി കുറച്ചു സ്ഥലം വാടകക്കെടുത്ത് അവിടൊരു ചെറിയ കട പണിയുന്നു ( അന്ന് തൊടുപുഴയിൽ പലരും പറഞ്ഞു മുന്നോട്ട് പോകാൻ പാടാണ് കട അതിന്റെ പ്രധാന കാരണം പ്രമുഖരായ ആളുകളുടെ രണ്ട് മൂന്ന് വലിയ കടകൾ അന്ന് തൊടുപുഴയിൽ സജീവമായിരുന്നു ( തൊടുപുഴക്കാർക്ക് അറിയാം ) ആ കടകളെ പറ്റി അപ്പോഴാണ് ഒരു പീറ ചെറുക്കൻ തുണി കച്ചവടവുമായി വരുന്നത്.. പലരും പുച്ഛിച്ചു...!!

അങ്ങനെ വളരെ കുറച്ചാളുകളുമായി ഒരു ഉത്ഘാടനം വരുന്നു അന്നാണ് പുതിയ കടയുടെ പേര് പോലും പലരും കാണുന്നത് തന്നെ ( മഹാറാണി )... എന്ന പേര് ഇന്നും ഓർമ്മയിൽ കാണും തൊടുപുഴക്കാരുടെ...!!

കച്ചവടം തുടങ്ങി ആദ്യ മാസം തന്നെ കട ലാഭത്തിൽ എറണാകുളവും, പെരുമ്പാവൂരും തുണിയെടുക്കാൻ പോയിരുന്ന തൊടുപുഴക്കാർ ചെറിയ കടയായിട്ടും മഹാറാണിയെ ചേർത്ത് നിർത്തി ( മുതലാളിയുടെ ചിരി പ്രധാനമാണ് 😁) പിന്നെ നടന്നത് ചരിത്രം. ✍️✍️✍️

2025 ൽ എത്തി നിൽക്കുമ്പോൾ മഹാറാണി എന്ന പേര് ഒരു ബ്രാൻഡ് ആണ് ഏകദേശം 200 കൊടി രൂപ വാർഷിക വിറ്റു വരവുള്ള 1500 ഓളം സ്റ്റാഫുകളുള്ള കേരളത്തിലെ സിനിമാ സെലിബ്രിറ്റകൾ ബ്രാൻഡ് അംബാസി ഡർ ആയിട്ടുള്ള തൊടുപുഴയെന്ന പട്ടണത്തിന്റെ വളർച്ചയിൽ എടുത്ത് പറയേണ്ട ആ മുതലാളിയാണ് ഈ ചിരിച്ചു നിൽക്കുന്ന മനുഷ്യൻ റിയാസ്...

തന്റെ ലാഭ വിഹിതത്തിൽ നിന്ന് പാവപ്പെട്ട ആളുകൾക്കായി ജീവകാരുണ്യ പ്രവർത്തനവും ഒപ്പം നിൽക്കുന്ന തൊഴിലാളികൾക്കായി ഒരുപാട് സാമ്പത്തിക സഹായവും നൽകുന്ന റിയാസിന്റെ മഹാറാണിയും ഒപ്പം റിയാസും ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കട്ടെ എന്ന് പ്രാർത്ഥിച്ചു നിർത്തുന്നു ❣️❣️❣️❣️

28/08/2025

ഈ ഹോട്ടൽ എല്ലാരും ഒന്ന് ഓർത്ത് വെച്ചോ.
കഴിഞ്ഞ ദിവസം മാങ്ങാട്ട് കവലയിൽ പ്രവർത്തനം ആരംഭിച്ചതാണ്!! പ്രൊമോഷൻ അല്ല പോസ്റ്റ്‌ 100% നല്ല ഫുഡ്‌ ഇഷ്ട്ടപെടുന്നവരാണെങ്കിൽ ഉറപ്പായിട്ടും ഒന്ന് കയറി നോക്കണം ✍️ ഓരോ സമയം 250 ആളുകൾക്ക് ഭക്ഷണം കഴിക്കാനുള്ള സ്ഥലവും മികച്ച ഇന്റീരിയൽ വർക്കും മെയിനാണ് ഇവിടെ പിന്നെ ഭക്ഷണം ന്റെ സാറെ അവരുടെ തേങ്ങാ ചോറും ബീഫ് കറിയും 200% പോളിയാണ്!! രാവിലെ 5 മണിക്ക് പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടൽ രാത്രി 11 മണി വരെയാണ് പ്രവർത്തിക്കുന്നത്.....

25/08/2025

സമ്മാനങ്ങൾ നേടാൻ ഇന്ന് കൃത്യം 10 മണിക്ക് തൊടുപുഴ കാരിക്കോട് പോരെ..

𝐀𝐏𝐏𝐋𝐄 𝐒𝐌𝐀𝐑𝐓 𝐏𝐇𝐎𝐍𝐄 𝐂𝐀𝐅𝐄 യുടെ നാലാമത്തെ ഷോറും ഇന്നാണ് ഉത്ഘാടനം

ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു
21/08/2025

ലൈംഗിക വൈകൃതം നിറഞ്ഞ മെസേജുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ തനിക്ക് അയച്ചതെന്നും അവന്തിക പറഞ്ഞു

11/08/2025

ദയവായി ഈ വീഡിയോ ഒന്ന് ഷെയർ ചെയ്യണേ!! അധികാരം കയ്യിൽ കിട്ടിയാൽ എന്തും ആകാമല്ലോ അല്ലെ സാറെ...!!""

11/08/2025

സ്വകാര്യ ബസ് കത്തിനശിച്ചു; കൊണ്ടോട്ടിക്കടുത്ത് കുളത്തൂരിലാണ് സംഭവം....

09/08/2025

നാട്ടുകാരെ മുഴുവൻ പിഴപ്പിക്കുന്നത് സർക്കാർ ആണെന്ന്!!!

പാലക്കാട് നടക്കുന്ന സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ ഇടുക്കി ജില്ലക്ക് വേണ്ടി കളിക്കുന്ന തൊടുപുഴ APJ സ്കൂളിലെ വിദ്യാർത്ഥിക...
09/08/2025

പാലക്കാട് നടക്കുന്ന സബ് ജൂനിയർ ഫുട്ബോൾ ടൂർണമെന്റിൽ ഇടുക്കി ജില്ലക്ക് വേണ്ടി കളിക്കുന്ന തൊടുപുഴ APJ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ആശംസകൾ⚽🏆🏆🏆

08/08/2025

എറണാകുളം കളമശ്ശേരിയിൽ അനധികൃതമായി വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന ട്രാഫിക് സി ഐ സാഗറിനെ ചോദ്യം ചെയ്യുന്ന കൗൺസിലർമാർ ....

04/08/2025

ഏറ്റവും മോശമായ മൊബൈൽ നെറ്റ് വർക്ക് ഏതാണെന്ന് അറിയാമോ BSNL ആണെന്ന് ആണ് എന്റെ അഭിപ്രായം 2G BSNL India 😡

Address

Thodupuzha

Telephone

+919876543210

Website

Alerts

Be the first to know and let us send you an email when തൊടുപുഴ വാർത്തകൾ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share