Thodupuzha Times തൊടുപുഴ ടൈംസ്

Thodupuzha Times തൊടുപുഴ ടൈംസ് തൊടുപുഴയെ മറക്കാത്തവർക്കായ് തൊടുപുഴ ടൈംസ്..
(1)

ആദരാഞ്ജലികൾ💐എംസി ജോസ് മഞ്ചപ്പിള്ളിൽ നിര്യാതനായി.. മൃതസംസ്കാരം നാളെ ആഗസ്റ്റ് 22 ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ അഞ്ചിരി സെൻ...
21/08/2025

ആദരാഞ്ജലികൾ💐

എംസി ജോസ് മഞ്ചപ്പിള്ളിൽ നിര്യാതനായി.. മൃതസംസ്കാരം നാളെ ആഗസ്റ്റ് 22 ഉച്ചകഴിഞ്ഞ് 3 മണിക്ക് തൊടുപുഴ അഞ്ചിരി സെൻ്റ് മാർട്ടിൻ ഡി പോറസ് പള്ളിയിൽ..

യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജോബി തീക്കുഴിവേലിയുടെ  ഭാര്യാ അജിത ജോബി (37) നിര്യാതയായി🙏🙏മൃതദേഹം ഇന്ന് 17...
17/08/2025

യൂത്ത് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം ജോബി തീക്കുഴിവേലിയുടെ ഭാര്യാ അജിത ജോബി (37) നിര്യാതയായി🙏🙏

മൃതദേഹം ഇന്ന് 17/08/2025 ഞായർ വൈകുന്നേരം 5 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതാണ്.

*കണ്ണീരിൽ കുതിർന്ന യാത്രാമൊഴി* 🌹

സംസ്കാരം നാളെ (18/08/2025) തിങ്കൾ രാവിലെ 10 ന് വീട്ടിൽ ആരംഭിച്ച് തുടങ്ങനാട് സെൻ്റ്.തോമസ് ഫൊറോനാ ദേവാലയത്തിൽ.
അജിത നീലൂർ തെക്ക്പുറത്ത് കുടുംബാംഗമാണ്. മക്കൾ ദിയ ജോബി തുടങ്ങനാട് സെൻ്റ്. തോമസ് ഹൈസ്കൂൾ 6 ക്ലാസ് വിദ്യാർഥിനി, മിയ ജോബി
തുടങ്ങനാട് സെൻ്റ് തോമസ് എൽ പി സ്കുൾ രണ്ടാം ക്ലാസ് വിദ്യാർഥിനി

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു...

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചതിന് തൊടുപുഴ സ്റ്റേഷനിൽ പിടിച്ച് കൊണ്ട് വന്ന പ്രതിയോട് എന്തിനാ...
30/07/2025

ഏതാനും വർഷങ്ങൾക്ക് മുമ്പ് ഭണ്ഡാരത്തിൽ നിന്ന് പണം മോഷ്ടിച്ചതിന് തൊടുപുഴ സ്റ്റേഷനിൽ പിടിച്ച് കൊണ്ട് വന്ന പ്രതിയോട് എന്തിനാണ് മേഷ്ടിച്ചത് എന്ന് അന്നത്തെ തൊടുപുഴ Slയുടെ ചോദ്യത്തിന് വിശന്നിട്ടാണ്
2 ദിവസമായി ഭക്ഷണം കഴിച്ചിട്ട് ചായക്കുള്ള രൂപ മാത്രമാണ് എടുത്തത് എന്ന് മറുപടി പറഞ്ഞപ്പോൾ കാര്യങ്ങൾ ചോദിച്ച് മനസിലാക്കി വയർ നിറച്ച് ഭക്ഷണം വാങ്ങി നൽകിച്ചും കൈയിൽ നിന്നും സഹപ്രവർത്തകരോടും പറഞ്ഞ് വണ്ടിക്കൂലിക്കും ചിലവിനുമായി ചെറിയ ഒരു തുക റെഡിയാക്കി കൊടുത്ത വിശപ്പിൻ്റെ വില അറിയുന്ന പോലീസ് ഓഫീസർ അദ്ദേഹം ഇന്ന് തൊടുപുഴക്ക് സമീപം കരിമണ്ണൂർ SHO ആണ് ശ്രീ VC വിഷ്ണു കുമാർ സാർ പട്ടയം കവലയിൽ ഏതാനം ചില നല്ല മനസ്സുകൾ സെറ്റ് ചെയ്തിരിക്കുന്ന ഭക്ഷണ അലമാരയിൽ സപ്പോർട്ട് ആയി അദ്ദേഹം എത്തിയപ്പോൾ

അഭിനന്ദനങ്ങൾ സർ ♥️🙏
കടപ്പാട്

എവിടെയായാലും ഈ സ്ഥാപനം (Zudio ) അന്വേഷിച്ച് കണ്ടെത്തുക...ക്വാളിറ്റിയുള്ള ഡ്രസ്സ് മെറ്റീരിയൽസ്.... ആയിരം രൂപയ്ക്കു താഴെ.....
07/06/2025

എവിടെയായാലും ഈ സ്ഥാപനം (Zudio ) അന്വേഷിച്ച് കണ്ടെത്തുക...

ക്വാളിറ്റിയുള്ള ഡ്രസ്സ് മെറ്റീരിയൽസ്....
ആയിരം രൂപയ്ക്കു താഴെ.....

ടാറ്റയുടെ സംരംഭം.....

പരസ്യങ്ങൾ ഇല്ലാത്ത ഒരേ ഒരു ബ്രാൻഡ്...
പരസ്യങ്ങൾക്ക് മുടക്കുന്ന തുക വിലയിൽ കുറച്ചു നൽകുന്ന ഒരേ ഒരു സ്ഥാപനം....
കടപ്പാട്

04/06/2025

ഈ വീഡിയോയിൽ കാണുന്നത് കേരളത്തിനു പുറത്തുള്ള ഒരാശുപത്രിയുടെ അവസ്ഥയല്ല. തൊടുപുഴയിൽ പ്രവർത്തിക്കുന്ന ഇടുക്കിജില്ല. ആശുപത്രിയിൽ ലിഫ്റ്റ് കേടായതുമൂലം രോഗികളെ മുകളിലെത്തെ നിലയിലെ വാർഡിലേയ്ക്ക് ചുമന്നു കയറ്റുന്ന രംഗമാണ്. ലിഫ്റ്റ് കാലപ്പഴക്കത്തി ൽകേടായതല്ല. പണി പൂർത്തികരിച്ച് വർഷം ആറു കഴിഞ്ഞിട്ടും ഉത്ഘാടനം ചെയ്യാൻ കഴിയാത്ത അനധികൃത കെട്ടിടം ആവശ്യത്തിലധികം ജീവനക്കാർ മൂന്നു ഡസൻ ഡോക്ടറന്മാർ എന്തിനേറെ ഒരു സ്റ്റിച്ചിടാനുള്ള മുറിവുണ്ടായാൽ പോലും കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുന്ന ആശുപത്രി. ജോലി ചെയ്യാതെ കൃത്യമായി ശമ്പളം പറ്റുന്ന ജീവനക്കാരുള്ള ആശുപത്രി ആർക്കും ഉത്തരവാദിത്വം ഇല്ലാത്ത പൊതു സ്ഥാപനം സൂപ്രണ്ട് നിരന്തരം ടൂറിൽ എട്ടുമണിക്ക് വരേണ്ട ഡോക്ടറന്മാർ 10 മണിക്ക് വരുന്നു. സൗകര്യം പോലെ തിരിച്ചു പോകുന്നു. ഈ ആശുപത്രിയിലുള്ള പകുതി സേവനം പോലും പൊതുജനത്തിനു കിട്ടുന്നില്ല. തൊടുപുഴയിലെ ജനപ്രതിനിധികൾ ഉറക്കം നടിച്ച് കിടക്കുകയാണ് ഇവരെ വിളിച്ചുണർത്താൻ ആർക്കാണു കഴിയുക..
കടപ്പാട്

26/05/2025

കനത്ത മഴയിൽ തൊടുപുഴ യാറിൽ ജലനിരപ്പ് ഉയർന്നു..

ആലക്കോട് കണിയാമറ്റത്തിൽ കെ. ജെ. ലോറൻസ് (74) നിര്യാതനായി.സംസ്കാര ശുശ്രൂഷകൾ (01/04/2025) ചൊവ്വ രാവിലെ 10 മണിക്ക് വീട്ടിൽ ആ...
30/03/2025

ആലക്കോട് കണിയാമറ്റത്തിൽ
കെ. ജെ. ലോറൻസ് (74) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ (01/04/2025) ചൊവ്വ രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് കലയന്താനി സെന്റ് മേരീസ് പള്ളിയില്‍. ഭാര്യ: ലീലാമ്മ കയ്യൂർ വട്ടപ്പലം കുടുംബാംഗമാണ്. മക്കൾ: കരോളിൻ ( പൊതുമരാമത്ത് ചെയർപേഴ്സൺ, തൃശ്ശൂർ കോർപ്പറേഷൻ), ബിനു ലോറൻസ്, ആൻമേരി, എല്‍സ് മേരി.
മരുമക്കൾ: ജെറീഷ് പെരിഞ്ചേരി ഒല്ലൂർ, റിയ ചീമ്പാറയിൽ, തൊടുപുഴ, സുബിൻ കോടിമറ്റം കരിങ്കുന്നം, ഡോൺസ് തെക്കേക്കര വണ്ണപ്പുറം.

ഭൗതിക ശരീരം 31/03/25 തിങ്കൾ വൈകിട്ട് 5 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.

24/03/2025

മലങ്കര ജലാശയത്തിൽ മാത്തപ്പാറക്ക് സമീപം ഒരാൾ മരിച്ച നിലയിൽ..

ആളെ തിരിച്ചറിഞ്ഞില്ല

22/03/2025

നമ്മുടെ തൊടുപുഴയാറും വറ്റിവരളാൻ പോകുന്നു, നാം പ്രതികരിക്കുക.....

തൊടുപുഴ, മൂവാറ്റുപുഴ ആറിനെ വരൾച്ചയിലേക്ക് തള്ളിവിടുന്ന മീനച്ചിൽ ആറ് പദ്ധതി ഉപേക്ഷിക്കണമെന്ന് അനുപ് ജേക്കബ് നിയമസഭയിൽ ഉന്നയിച്ചു… അഭിനന്ദനങ്ങൾ

ഏറ്റുമാനൂരിൽ  ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും  സംഭവത്തിൽ ഭർത്താവ് നോബി കുര്യാക്കോസ് കസ്റ്...
05/03/2025

ഏറ്റുമാനൂരിൽ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത ഷൈനിയുടെയും മക്കളുടെയും സംഭവത്തിൽ ഭർത്താവ് നോബി കുര്യാക്കോസ് കസ്റ്റഡിയിൽ.

തൊടുപുഴ സ്വദേശി ചേരിയിൽ വലിയപറമ്പിൽ നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂർ പൊലീസ് കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നത്. നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. നോബിക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി.

കോട്ടയം നിലമ്പൂർ റോഡ് എക്സ്പ്രസ് ഇടിച്ചാണ് ഷൈനിയും മക്കളായ അലീനയും ഇവനയും മരിച്ചത്. ഏറ്റുമാനൂർ സ്റ്റേഷന് മുമ്പുള്ള പാറോലിക്കൽ റെയിൽവേ ഗേറ്റിന് സമീപത്താണ് സംഭവം. പള്ളിയിൽ പോകുന്നെന്ന് പറഞ്ഞാണ് ഷൈനി മക്കളെയും കൂട്ടി വീട്ടിൽ നിന്ന് ഇറങ്ങിയത്. 9 മാസമായി ഭർത്താവിനോട് പിണങ്ങി സ്വന്തം വീട്ടിലാണ് ഷൈനിയും മക്കളും താമസിച്ചിരുന്നത്. ഏറ്റുമാനൂർ കുടുംബ കോടതിയിൽ ഡിവോഴ്സ് കേസ് നടക്കുന്നതിനിടെയാണ് ആത്മഹത്യ. കുടുംബപരമായ പ്രശ്നങ്ങളും, ബിഎസ്സി നേഴ്സ് ആയിട്ടും ജോലി കിട്ടാത്തതിന്റെ വിഷമങ്ങളും ഷൈനിക്ക് ഉണ്ടായിരുന്നു. മരിച്ച അലീനയ്ക്ക് 11 വയസ്സും വിമാനയ്ക്ക് 10 വയസുമായിരുന്നു പ്രായം.

ഏറ്റവും ഒടുവിൽ എനിക്ക് വന്ന ധാരാളം മെസ്സേജുകൾ കണ്ടു വാ വിട്ടു കരയാതിരിക്കാൻ കഴിയുന്നില്ല.. മിക്കവാറും അതെല്ലാം തൊടുപുഴയി...
04/03/2025

ഏറ്റവും ഒടുവിൽ എനിക്ക് വന്ന ധാരാളം മെസ്സേജുകൾ കണ്ടു വാ വിട്ടു കരയാതിരിക്കാൻ കഴിയുന്നില്ല.. മിക്കവാറും അതെല്ലാം തൊടുപുഴയിൽ നിന്ന് തന്നെ. ളോഹധാരി ഷൈനിയെ മറ്റ് തരത്തിൽ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോൾ ആണത്രേ തന്റെ പെണ്മക്കളെയും കൂട്ടി ഭർതൃ വീട്ടിൽ നിന്ന് ഓടി പോയത്.. ളോഹക്കുള്ളിൽ കാമം ഒളിപ്പിച്ച ഒരുത്തനിൽ നിന്നും സ്വയം രക്ഷപെടുകയും ഒപ്പം തന്റെ മാലാഖ കുഞ്ഞുങ്ങളെയും എന്നന്നേക്കുമായി ആ അമ്മ രക്ഷപ്പെടുത്തി.. അയാളുടെ കാമ കേളികൾക്കു വഴങ്ങിയില്ല എന്ന കാരണത്താൽ അയാൾ ആ പെണ്ണിനെ ജീവിക്കാൻ അനുവദിച്ചില്ല.. ഭർത്താവ് എന്ന ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരുത്തൻ കള്ളും മോന്തി സഹോദരന്റെ വാക്ക് കേട്ടു ഈ പാവം പെണ്ണിനെ ഉപദ്രവിച്ചിട്ടും അവൾ നിശബ്ദയായി... അയാളെ ഈ ഭൂമിമലയാളത്തിൽ എവിടെ ആണെങ്കിലും ഇവിടെ കൊണ്ട് വരണം.. കുപ്പായം ഊരി തന്റെ അസുഖം മാറ്റാൻ ഉള്ളതിന് പകരം പാവം ഒരു പെണ്ണിനെ കൊല്ലാതെ കൊന്നു.. ഒപ്പം രണ്ട് കുരുന്നുകളെയും..

തൊടുപുഴക്കാരെ സത്യം ജയിക്കണം..പ്രിയരേ രാഷ്ട്രീയക്കാരുടെ മറ പറ്റി ഇവിടെ ഷൈനിക്കും കുട്ടികൾക്കും നീതി നിഷേധിക്കപ്പെടാൻ അനുവദിക്കരുത്. ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാക്കണം.. ഈ തീ അടങ്ങരുത്.. പോലീസ് പ്രൊട്ടക്ഷൻ എന്തിനാണ് നട്ടെല്ലില്ലാത്ത ഒരുതന് കേരള പോലീസ് കൊടുത്തത്? അവനു പോലീസ് പ്രൊട്ടക്ഷൻ ഏർപ്പാടാക്കിയവനെയും വെറുതെ വിടരുത്.. മന്ത്രി വാസവൻ ന്റെ പേരും കേൾക്കുന്നു...

എന്റെ കുടുംബത്തിലും വൈദികർ ഉണ്ട്. പ്രശ്നം പരിഹരിക്കാൻ അവർ നോക്കിയേക്കാം.. പക്ഷേ ഇതുപോലൊരു അനുഭവം ആദ്യമാണ്..

നിനക്ക് നീതി നിഷേധിക്കപ്പെടുമ്പോൾ നീ തീയായി മാറണം..

ഒരായിരം അമ്മ പെങ്ങന്മാരുടെ നീതിക്കായുള്ള മുറവിളി ആയി മാറട്ടെ.. ഇനി ഒരൂ ഷൈനി കേരള മണ്ണിൽ മരണം വരിക്കാൻ ഇടയാവാതിരിക്കട്ടെ.. വിടരും മുന്പേ കൊഴിഞ്ഞ പൂവായി ഇനി ഒരു പെൺകുരുന്നും മാറാതിരിക്കട്ടെ..

അവർക്ക് നീതി കിട്ടും വരെയും ഈ പ്രതിഷേധാഗ്നി കെടാതിരിക്കട്ടെ...

ആയിരം ആയിരം അമ്മമാരുടെ.. ഭാര്യമാരുടെ.. സഹോദരിമാരുടെ ശബ്ദമായി മാറട്ടെ...

Adv Deepa Joseph
Supreme Court of India

തൊടുപുഴക്കാരുടെ അപമാനമായ 'നോബി നിൻ്റെ വീട്ടിലേക്ക് നീ കാരണം ആത്മഹത്യ ചെയ്ത മൂന്നു പേരുടെയും ചേതനയറ്റ മൃതശരീരം കൊണ്ടുവന്ന...
03/03/2025

തൊടുപുഴക്കാരുടെ അപമാനമായ 'നോബി നിൻ്റെ വീട്ടിലേക്ക് നീ കാരണം ആത്മഹത്യ ചെയ്ത മൂന്നു പേരുടെയും ചേതനയറ്റ മൃതശരീരം കൊണ്ടുവന്നപ്പോൾ ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ഒരുത്തനും ഇല്ലായിരുന്നു. അതായിരുന്നു തൊടുപുഴ - ചുങ്കം നിവാസികളുടെ പ്രതിഷേധം............. എല്ലാവരും ചുങ്കം പള്ളിയിൽ ആണ് വന്നത്..........ഇപ്പോൾ നിന്റെ മൂത്തമകൻ ഒന്നും പറയില്ലായിരിക്കും പക്ഷെ നിന്റെ വിജയത്തിനുവേണ്ടി ആ കുഞ്ഞിനെ ഒരു ആയുധമാക്കി എന്നവൻ തിരിച്ചറിയുന്ന പ്രായത്തിൽ നിന്നെ അവൻ ഏതു രീതിയിൽ ട്രീറ്റ് ചെയ്യുമെന്ന് ദൈവത്തിന് മാത്രേ പറയാൻ പറ്റു . ഒരിക്കൽ ആ കുഞ്ഞ് നിന്റെ മുഖത്തുനോക്കി ചോദിക്കും എന്നെകൊണ്ട് എന്റെ അമ്മയെയും പെങ്ങൾമാരെയും അപ്പൻ കൊല്ലിച്ചില്ലെന്നു..മനസ്സിൽ തെളിഞ്ഞുവരുന്നത് മുഴുവൻആ അമ്മയെ കെട്ടിപ്പിടിച്ച് കണ്ണുകൾ ഇറുക്കിയടച്ചു കൂകി പാഞ്ഞുവരുന്ന ട്രെയിനിനു മുന്നിൽ നിന്ന ആ പെൺകുട്ടികളുടെ മുഖമാണ്,,, ഈ തിരിച്ചറിവ് വന്ന പത്തും പതിനൊന്നും വയസ്സിൽ അവരുടെ അമ്മയുടെ തീരുമാനത്തിനൊപ്പം ഉറച്ച് മരണത്തെ പുൽകാൻ കൺകളടച്ച് അവർ നിന്നിട്ടുണ്ടെങ്കിൽ അമ്മയോടൊപ്പം അവരും എത്ര മാത്രം അനുഭവിച്ചുണ്ടാകും,,,
കടപ്പാട്..

Address

Thodupuzha
685584

Website

Alerts

Be the first to know and let us send you an email when Thodupuzha Times തൊടുപുഴ ടൈംസ് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share