VBC News LIVE

VBC News LIVE VBC News Thodupuzha and Timely News are the online news and channel media in idukki, kerala state

25/08/2025

പൊതുമരാമത്ത് വകുപ്പിന്റെ അനാസ്ഥമൂലം യുവാവാവിന്റെ ജീവിതം ദുരിതത്തിൽ .. റോഡിലെ കുഴിയിൽ വീണ് തലയ്ക്ക് ഗുഗുരതര പരിക്കേറ്റ് തൊടുപുഴ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കോലാനി പാറക്കടവ് സ്വദേശി ശരത് .. ഉദ്യോഗസ്ഥരെ ഓർക്കുക, ഒരു കുടുംബത്തെയാണ് ദുരിതത്തിലാക്കിയത്. അപകടത്തിന് ശേഷം കുഴി അടച്ചു മുങ്ങിയിട്ട് കാര്യമില്ല എന്നോർക്കുക.. അരുൺ അരിക്കുഴ തയ്യാറാക്കിയ റിപ്പോർട്ട്.

25/08/2025

മാർക്‌സിസ്റ്റ് - ലെനിനിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(റെഡ് ഫ്‌ളാഗ്) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ടൗൺ ഹാളിന് മുന്നിൽ പ്രതിഷേധ യോഗം സംഘടിപ്പിച്ചു. പ്രതിഷേധ യോഗം പാർട്ടി സംസ്ഥാനകമ്മിറ്റി അംഗം സച്ചിൻ കെ ടോമി ഉദ്ഘാടനം ചെയ്തു. ജനങ്ങൾ പരാജയപ്പെടുത്തിയവർ വോട്ടുകൊള്ളയിലൂടെ അധികാരത്തിൽ കടിച്ചുതൂങ്ങുകയാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി ജില്ലാ കമ്മിറ്റിയംഗം കെ.എ സദാശിവൻ അധ്യക്ഷത വഹിച്ചു.

25/08/2025

കർഷകർ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലെന്ന് റോയി കെ പൗലോസ് പറഞ്ഞു. കർഷക കോൺഗ്രസ്സ് കുമളി മണ്ഡലം കമ്മിറ്റി നടത്തിയ കർഷക പ്രതിക്ഷേധ സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കർഷക കോൺഗ്രസ്സ് കുമളി മണ്ഡലം പ്രസിഡൻ്റ് സനൂപ് പുതുപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു.

25/08/2025

അലങ്കാർ ജലീൽ ബെഡ് സെന്റർ ആൻഡ് ഫർണിച്ചർ തൊടുപൂഴ കുന്നത്ത് അലങ്കാർ ആർകേഡിൽ പ്രവർത്തനം ആരംഭിച്ചു. ലോകോത്തര ബ്രാൻ്റുകളായ ഡ്യുറോഫ്ലെക്സ്, സുനിദ്ര, നീൽകമൽ, സുപ്രിം എന്നിവയുടെ ഫോം, സ്പ്രിംഗ് മട്രെസും ഈടും ഗുണമെന്മയും ഏറീയ ഫർണിചറുകൾ എന്നിവ ഏറ്റവും കുറഞ്ഞ വിലയിലും സ്ഥാപനത്തിൽ നിന്നും ലഭ്യമാണ്. ഓണം മിലാദ് ആഘോഷങ്ങളുടെ ഭാഗമായി ബെഡുകൾക്കൊപ്പം പില്ലോ, ബെഡ് കവർ, ബ്ലാങ്കറ്റ് എന്നിവ സമ്മാനമായി ലഭിക്കുന്നു

25/08/2025

ഉറുമ്പള്ള് പ്രദേശത്തെ ഇരുനൂറോളം ഗുണഭോക്താക്കൾ മാസങ്ങളായി ഗ്യാസ് ലഭിക്കാത്തതിനാൽ വലിയ ദുരിതത്തിലാണെന്നും ഈ പ്രശ്നം ഉടനടി പരിഹരിക്കണമെന്നും ബിജെപി ഭാരവാഹികൾ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് ഉറുമ്പള്ളിൽ നടന്ന ബിജെപി കൺവൻഷനിൽ എത്തി നാട്ടുകാർ നിവേദനം നൽകി. കൺവൻഷൻ ജില്ലാ സെക്രട്ടറി സന്തോഷ് കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

25/08/2025

പോബ്സ് കമ്പനി വക തേയില തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാത്തതിൽ പ്രതിഷേധിച്ച്, കെ.പി ഡബ്ല്യൂ.എച്ച്.ആർ പി.ഇ(KP W.HR PE) യൂണിയനുകളുടെ സംയുക്താഭിമുഖ്യത്തിൽ 26ന് നടക്കുന്ന കൂട്ട ധർണ്ണയുടെ പ്രചരണാർഥം വാഹന പ്രചരണ ജാഥയ്ക്ക് തുടക്കമായി. പശുമല രണ്ടാം ഡിവിഷനിൽ നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ കേരളാ പ്ലാന്റേഷൻ വർക്കേഴ് യൂണിയൻ ജനറൽ സെക്രട്ടറി ഷാജിപൈനാടത്ത് ഉദ്ഘാടനം ചെയ്തു.

25/08/2025

കേരള കോൺസ്(എം) കഞ്ഞിക്കുഴി മണ്ഡലം കൺവെൻഷനും അഡ്വക്കേറ്റ് ജോണി പുളിക്കൽ അനുസ്മരണവും നടന്നു. കഞ്ഞിക്കുഴി അപ്പൂസ് ഹാളിൽ നടന്ന പരിപാടി ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വ്യക്തികളെ ചടങ്ങിൽ ആദരിച്ചു.

25/08/2025

എ.എം.എ.ഐ തൊടുപുഴ ഏരിയയും ഇടുക്കി ജില്ലാ കമ്മറ്റിയും സംയുക്തമായി സി.എം.ഇ ക്ലാസ് സംഘടിപ്പിച്ചു. എ.എം.എ.ഐ തൊടുപുഴ ഏരിയ പ്രസിഡൻ്റ് ഡോക്ടർ സുരേഷ് കെ.ആറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നിരവധി വ്യക്തികൾ പങ്കെടുത്തു.

25/08/2025

നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിൽ ബി ടെക് ഇൻഡക്ഷൻ പ്രോഗ്രാം നടന്നു. ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോക്ടർ എസ് സെന്തിൽ കുമാർ അധ്യക്ഷത വഹിച്ചു. ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഹാജി കെ.എം പരീത് മുഖ്യപ്രഭാഷണം നടത്തി.

25/08/2025

നവകേരളം കർമ്മ പദ്ധതിയുടെ ഭാ​ഗമായ ഹരിത കേരളം മിഷൻ സംഘടിപ്പിക്കുന്ന ജലമാണ് ജീവൻ ക്യാമ്പിന്റെ ഭാഗമായി പഞ്ചായത്ത് തല യോഗം ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നിസാമോൾ ഷാജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ബൈജു വറവുങ്കൽ, എ.എൻ ദിലീപ് കുമാർ, ടെസ്സി വിൽസൺ, ബിബിൻ അഗസ്റ്റിൻ, റെജി ജോൺസൺ, ജിസ് ആയത്തുപാടം, ഹെൽത്ത് ഇൻസ്പെക്ടർ റ്റി.പി നൗഷാദ്, സെക്രട്ടറി അഗസ്റ്റിൻ വരിക്കമാക്കൽ, ഹെഡ് ക്ലർക്ക് രാഹുൽ തുടങ്ങിയവർ പങ്കെടുത്തു. അമീബിക് മസ്തിഷ്ക ജ്വര പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് ഏരിയയിലുള്ള മുഴുവൻ കുടിവെള്ള സ്രോതസ്സും ക്ലോറിനേറ്റ് ചെയ്യുവാൻ തീരുമാനിച്ചു.

25/08/2025

Address

Krishna Plaza Building , Kanjiramattom Bypass Thodupuzha
Thodupuzha
685584

Alerts

Be the first to know and let us send you an email when VBC News LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VBC News LIVE:

Share