GECI College Magazine 2014

GECI College Magazine 2014 Govt. Engineering College Magazine 2014

college magazine vitharanam...
22/09/2014

college magazine vitharanam...

22/09/2014
പുലയാടി മക്കള്‍ ------പി.എന്‍.ആര്‍ കുറുപ്പ് *********************പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും പുലയന്റെ മകനോട്‌ പുല...
18/09/2014

പുലയാടി മക്കള്‍ ------പി.എന്‍.ആര്‍ കുറുപ്പ്
*********************
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പുലയന്റെ മകനോട്‌ പുലയാണ് പോലും
പുലയാടി മക്കളെ പറയുമോ നിങ്ങള്‍
പറയനും പുലയനും പുലയായതെങ്ങനെ
പറയുമോ പറയുമോ പുലയാടി മക്കളെ..
പുതിയ സാമ്രാജ്യം
പുതിയ സൌധങ്ങള്‍
പുതിയ മണ്ണില്‍ തീര്‍ത്ത
പുതിയ കൊട്ടാരം
പുതിയ നിയമങ്ങള്‍
പുതിയ സുരതങ്ങള്‍
പുതുമയെ പുല്‍കി തലോടുന്ന വാനം

പുലരിയാവോളം പുളകങ്ങള്‍ തീര്‍ക്കുന്ന
പുലയക്കിടത്തി തന്‍ അരയിലെ ദുഃഖം
പുലയാണ് പോലും പുലയാണ് പോലും
പുലയന്റെ മകളോട് പുലയാണ് പോലും
പുലയാടി മക്കള്‍ക്ക്‌ പുലയാണ് പോലും
പതിയുറങ്ങുമ്പോള്‍
പറയനെ തേടും
പതിവായി വന്നാല്‍
പിണമായി മാറും .
പറയന്റെ മാറില്‍
പിണയുന്ന നേരം
പറകൊട്ടിയല്ലേ കാമം തുടിപ്പൂ.
പറയനെ കണ്ടാല്‍ പുലയാണ് പോലും
പുലയാടിമക്കള്‍ക്ക് പുലയാണ് പോലും
പുതിയകുപ്പിക്കുള്ളില്‍ പഴയ വീഞ്ഞെന്നോ
പഴയനീന്നും പഴയതെല്ലെന്നോ
പലനാളിലെന്നെ കുടിപ്പിച്ച നീര്
പുഴുവരിക്കുന്നരാ പഴനീര് തന്നെ
കഴുവേറി മക്കള്‍ക്ക്‌ മിഴിനീരു വേണം
കഴുവേറുമെന്‍ ചോര വീഞ്ഞായി വരേണം
കഴിവില്ലവര്‍ക്കിന്നു കദനങ്ങള്‍ മാറ്റാന്‍
കുഴിവെട്ടി മൂടുന്നു നിത്യസത്യങ്ങള്‍
കഴുവേറി മക്കളെ വരുകിന്നു നിങ്ങള്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍
കടമിഴികള്‍ കൊത്തി പറിക്കുന്ന കൊമ്പന്‍
കഴുകനിവുടെണ്ടെന്നു അറിഞ്ഞില്ല നിങ്ങള്‍

13/08/2014

നെൽ പാടത്തു
പൊട്ടി മുളളക്കുമീ വിത്തിനെ കാത്തിരിപ്പു
വിശന്നോരാ വയറുകൾ....

13/08/2014

റെഡ് സിഗ്നല് ... (deepa parasuraman)
പച്ചയ്ക്കും നീലയ്ക്കുമില്ലാത്ത
തിളക്കമുണ്ട് ചുവപ്പിന്
ആയിരങ്ങളുടെ കണ്ണിലെ
പ്രതിഷേധ ജ്വാലയാണത്
തെറ്റ് കാട്ടിത്തരുന്ന
ചൂണ്ടുവിരലിന്റെ
മുനയുണ്ട് ചുവപ്പിന്
ചുരുട്ടിയ മുഷ്ടിയുടെ
കരുത്താണതിന്
വഴി തെറ്റിപ്പോയവര്ക്ക്
സൂചനയാണ് ചുവപ്പ്
തിരിച്ചു നടന്നില്ലെങ്കില്
ചോര പൊടിയുമെന്ന
സൂചന ......

ബിരുദധാരികള്‍ഡി വിനയചന്ദ്രന്‍നമ്മുടെ പാഠപുസ്തകങ്ങളില്‍രാജാക്കന്മാര്‍ പഴയ പ്രൗഢിയില്‍ത്തന്നെ ജീവിക്കുന്നു.അവരെ ഛര്‍ദ്ദിച്...
06/07/2014

ബിരുദധാരികള്‍

ഡി വിനയചന്ദ്രന്‍

നമ്മുടെ പാഠപുസ്തകങ്ങളില്‍
രാജാക്കന്മാര്‍ പഴയ പ്രൗഢിയില്‍ത്തന്നെ ജീവിക്കുന്നു.
അവരെ ഛര്‍ദ്ദിച്ച് ഛര്‍ദ്ദിച്ച്
അധ്യാപകര്‍ പെന്‍ഷന്‍ പറ്റുന്നു.
അകത്തേക്കു വരുന്ന കുട്ടികള്‍
കൊമ്പും വാലും കിളിര്‍ത്ത്
പുറത്തേക്കു പോകുന്നു.
പുതിയ രാജാക്കന്മാര്‍ക്ക്
വെപ്പാട്ടികളും കണക്കപ്പിള്ളമാരും
പെരുകുന്നു.
നമ്മുടെ ഈ രാജ്യവും
മന്തുപോലെ പെരുകുന്നു....

എന്‍ട്രന്‍സ്‌റഫീക്ക് അഹമ്മദ്-------------------------പരീക്ഷാഹാള്‍ വരെ സോക്രട്ടീസ് ഉണ്ടായിരുന്നുപിന്നെ കണ്ടില്ല.അടിസ്ഥാനയ...
14/06/2014

എന്‍ട്രന്‍സ്‌
റഫീക്ക് അഹമ്മദ്
-------------------------
പരീക്ഷാഹാള്‍ വരെ സോക്രട്ടീസ് ഉണ്ടായിരുന്നു
പിന്നെ കണ്ടില്ല.
അടിസ്ഥാനയോഗ്യത ഇല്ലാത്തതിനാല്‍
പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കാം.

അരിസ്റ്റോട്ടില്‍ പിറകിലെ ബഞ്ചില്‍ ഉണ്ടായിരുന്നു
കാലഹരണപ്പെട്ട ഒരു പരീക്ഷാസഹായിയാണ്
ആ പാവം പഠിച്ചിരുന്നത്.

ഹാള്‍ ടിക്കറ്റ് കത്തിപ്പോയതിനാല്‍
ഡയോജനിസിനു പരീക്ഷയെഴുതാനായില്ല.
ഫോട്ടോ പതിക്കായ്കയാല്‍
ഔവ്വയാറിനും അവസരം നഷ്ടമായി.

അപേക്ഷാഫാറത്തില്‍ ഒപ്പു വെക്കാന്‍ മറന്ന്
ഫരിദുദ്ദീന്‍ അക്താര്‍ അയോഗ്യനായി.
രമണമഹര്‍ഷി പരീക്ഷാത്തീയതി മറന്നു.
തോമസ്‌ അല്‍വാ എഡിസണ്‍ പേരു തെറ്റി എഴുതി.

ഉത്തരങ്ങള്‍ക്കു പകരം വീണ്ടും ചോദ്യങ്ങളെഴുതി
മാര്‍ക്സ് വളരെ നേരത്തേ പരീക്ഷാമുറി വിട്ടു.
പരീക്ഷകനെ കണ്ടു ഭയന്ന്‍ ഫ്രാന്‍സ് കാഫ് ക സ്ഥലം വിട്ടു.

കുളിച്ചൊരുങ്ങി പ്രതിജ്ഞയോടെ പുറപ്പെട്ടെങ്കിലും
ദസ്തയേവ്സ്കി
പതിവു ചൂതാട്ട കേന്ദ്രത്തിലേക്കു തന്നെ കയറി.

മതിയായ രേഖകളുടെ അഭാവത്തില്‍
നാരായണഗുരുവിന്‍റെ അപേക്ഷ തള്ളപ്പെട്ടു.
ബസ്സുകൂലിക്ക് കാശ് തരപ്പെടായ്കയാല്‍
പൂന്താനത്തിന് സ്ഥലത്തെത്താനായില്ല.
പരീക്ഷാഫീസ്‌ എവിടെയോ തുലച്ചു കുഞ്ഞിരാമന്‍ നായര്‍.

കാവ്യദേവതയെ നോക്കി നിന്ന ചങ്ങമ്പുഴക്ക്
സമയത്തിനെത്താന്‍ കഴിഞ്ഞില്ല.
ഇറങ്ങാന്‍ നേരത്ത് സന്ദര്‍ശകര്‍ വന്നു കയറിയതിനാല്‍
ബഷീര്‍ പരീക്ഷ വേണ്ടെന്നു വെച്ചു.

എല്ലാം നല്ലതിന്
അതുകൊണ്ടാണ് ഞങ്ങളൊക്കെ കടന്നു കൂടിയത്
മേല്‍പ്പറഞ്ഞവരാകട്ടെ
പരീക്ഷാര്‍ത്ഥികള്‍ക്ക് തീരാത്ത സൊല്ലയായി
ചോദ്യക്കടലാസുകളില്‍ കുടിപാര്‍ത്തു.

പ്രാവുകൾ------------എ.അയ്യപ്പൻ------------എനിക്ക്‌അഞ്ചു പ്രാവുകൾ ഉണ്ടായിരുന്നു.ഒരു പക്ഷിപിടുത്തക്കാരനിൽ നിന്ന്വിലകൊടുത്ത...
03/06/2014

പ്രാവുകൾ
------------എ.അയ്യപ്പൻ------------

എനിക്ക്‌
അഞ്ചു പ്രാവുകൾ ഉണ്ടായിരുന്നു.
ഒരു പക്ഷിപിടുത്തക്കാരനിൽ നിന്ന്
വിലകൊടുത്തു വാങ്ങിയ പ്രാവുകൾ.
കൂട്ടിൽ കഴിഞ്ഞിരുന്ന പ്രാവുകൾ
അങ്കണവുമായി ലോഹ്യത്തിലായി
ധാന്യങ്ങൾ കൊത്തിക്കൊറിച്ച്‌
മുറ്റത്തെ ദിക്കുകളിൽ
കുറുകിപ്പറന്നു.

ഒരാൾ ചില്ലയിൽ നിന്നു ചില്ലയിലേക്ക്‌
ഒരാൾ പുരപ്പുറത്ത്‌
കൂടു വിട്ട്‌ കൂട്ടിലേക്ക്‌ മറ്റൊരാൾ
എന്റെ തോളിലിരിപ്പാണൊരാൾ.

ധാന്യം തീർന്നതു കൊണ്ടാവാം
ഒരു ദിവസം
നാലു ദിക്കുകളിലേക്ക്‌
നാലു പ്രാവുകൾ പറന്നു പോയ്‌.

അഞ്ചാം പ്രാവ്‌
എന്റെ നെഞ്ചിനുള്ളിലായിരുന്നു.
ആ പ്രാവിനെ
വേടൻ അമ്പെയ്തു കൊന്നു

അമ്മ മരിച്ചപ്പോള്‍ആശ്വാസമായിഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാംആരും സ്വൈരം കെടുത്തില്ലഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെതല തു...
30/05/2014

അമ്മ മരിച്ചപ്പോള്‍
ആശ്വാസമായി
ഇനിയെനിക്കത്താഴപ്പഷ്ണി കിടക്കാം
ആരും സ്വൈരം കെടുത്തില്ല

ഇനിയെനിക്ക് ഉണങ്ങിപ്പാറുന്നതു വരെ
തല തുവര്‍ത്തണ്ട
ആരും ഇഴ വിടര്‍ത്തി നോക്കില്ല

ഇനിയെനിക്ക് കിണറിന്റെ ആള്‍മറയിലിരുന്ന്
ഉറക്കം തൂങ്ങിക്കൊണ്ട് പുസ്തകം വായിക്കാം
പാഞ്ഞെത്തുന്ന ഒരു നിലവിളി
എന്നെ ഞെട്ടിച്ചുണര്‍ത്തില്ല

ഇനിയെനിക്ക് സന്ധ്യാസമയത്ത് പുറത്തിറങ്ങാന്‍
ടോര്‍ച്ചെടുക്കേണ്ട
വിഷം തീണ്ടി
രോമത്തുളകളിലൂടെ ചോര വാര്‍ന്ന് ചത്ത
അയല്‍ക്കാരനെയോത്ത്
ഉറക്കത്തില്‍ എണീറ്റിരുന്ന മനസ്സ്
ഇന്നലെ ഇല്ലാതായി

ഇനിയെനിക്ക് എത്തിയേടത്തുറങ്ങാം
ഞാന്‍ എത്തിയാല്‍ മാത്രം
കെടുന്ന വിളക്കുള്ള വീട്
ഇന്നലെ കെട്ടു

തന്റെ കുറ്റമാണു
ഞാനനുഭവിക്കുന്നതത്രയും
എന്ന ഗര്‍ഭകാലത്തോന്നലില്‍ നിന്ന്
അമ്മ ഇന്നലെ മുക്തയായി
ഒടുവില്‍ അമ്മയെന്നെ
പെറ്റു തീര്‍ന്നു

ഭൂമിയില്‍ ശരീരവേദനകൊണ്ടല്ലാതെ
ദു:ഖം കൊണ്ട്
ഇനിയാരും കരയുകയില്ല
-----------------------------------------
ആശ്വാസം...കല്‍പ്പറ്റ നാരായണന്‍
--ഒരു മുടന്തന്റെ സുവിശേഷം

കരുതല്‍--------സി.എം.വിനയചന്ദ്രന്‍---കരുതി വെച്ചേക്കണം....ദാഹിച്ചു വലഞ്ഞുപുഴ വരുമ്പോള്‍കൊടുക്കാന്‍ഒരു കുപ്പി വെള്ളം.വയലി...
27/05/2014

കരുതല്‍
--------സി.എം.വിനയചന്ദ്രന്‍---

കരുതി വെച്ചേക്കണം....
ദാഹിച്ചു വലഞ്ഞു
പുഴ വരുമ്പോള്‍
കൊടുക്കാന്‍
ഒരു കുപ്പി വെള്ളം.

വയലിന്റെ
വാത്സല്യം തേടി
പറന്നു
തളര്‍ന്നെത്തുന്ന
കിളിക്കുഞ്ഞുങ്ങള്‍ക്ക്
എറിഞ്ഞു കൊടുക്കാന്‍
ഒരു പിടി
നെന്മണി.

വെള്ളത്തില്‍ കുഴച്ച്
മണ്ണപ്പം ചുട്ട്
കുന്ന് പഠിപ്പിക്കാന്‍
ഒരു ചിരട്ട മണ്ണ്....

Address

Painavu
Thodupuzha

Website

Alerts

Be the first to know and let us send you an email when GECI College Magazine 2014 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category