CTV News Thodupuzha

CTV News Thodupuzha The Largest People watching Malayalam Local News Channel Situated in Thodupuzha, Idukki.

09/08/2025

ഇടുക്കി സര്‍ക്കാര്‍ എഞ്ചിനീയറിങ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ആണ്‍കുട്ടികള്‍ക്കായി നിര്‍മ്മിച്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബൈജു ശശിധരന്‍ അധ്യക്ഷനായിരുന്നു പിഡബ്ല്യുഡി വിട്ടു നല്‍കിയ കെട്ടിടത്തിലാണ് പുതുതായി ഹോസ്റ്റല്‍ ആരംഭിച്ചത്. ഉപയോഗിക്കാതിരുന്ന കെട്ടിടം ഇടുക്കി ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് കോളേജിന് വിട്ടുനല്‍കിയത്. കോളേജിന്റെ പിടിഎ മുന്‍കൈയെടുത്ത് 5 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

09/08/2025

ഏറെനാളത്തെ കാത്തിരിപ്പിനൊടുവിൽ തങ്കമണി പോലീസ് സ്റ്റേഷൻ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബിൽഡിംഗിലേക്ക് മാറ്റി പ്രവർത്തനം ആരംഭിക്കും. ഈ മാസം 12-ന് തങ്കമണിബസ്സ് സ്റ്റാൻ്റ് മൈതാനിയിൽ നടക്കുന്ന സമ്മേളനത്തിൽ സംസ്ഥാന ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും.മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിക്കും.

09/08/2025

സ്‌കൂളുകളിലെ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്ക് കഴിയുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു .കട്ടപ്പന സെന്റ് ജോര്‍ജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഈ വര്‍ഷം പുതിയതായി അനുവദിക്കപ്പെട്ട സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി.

09/08/2025

പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള കട്ടപ്പന ടൗണുമായി ബന്ധപ്പെട്ട റോഡുകളെല്ലാം ബിഎംബിസി നിലവാരത്തിലാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന പറഞ്ഞു ഇതിനായി പ്രത്യേക പദ്ധതി തയാറാക്കുമെന്നും മന്ത്രി പറഞ്ഞു. .

09/08/2025

പഠനത്തോടൊപ്പം വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനവും ഉറപ്പാക്കുകയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍.

09/08/2025

സി.പി.ഐ.എം പഴയരിക്കണ്ടം ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നയവിശദീകരണ യോഗവും കോൺഗ്രസ് രാഷ്ട്രിയം ഉപേക്ഷിച്ച് സി.പി.ഐ .എം . ചേർന്നവർക്ക് സ്വീകരണവുംനൽകി.സി.പി.ഐ.എം. ഇടുക്കി ജില്ല സെക്രട്ടറി സി വി വർഗീസ് സ്വീകരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു.

09/08/2025

പ്രോസ്റ്റേറ്റ് വീക്കം – ലക്ഷണങ്ങളും , ശ്രദ്ധിക്കേണ്ട കാര്യങ്ങളും

sponsored program Dr. Chat.. Powered By BMH

08/08/2025

ഉപാസന സാംസ്‌കാരികകേന്ദ്രത്തിൻ്റെ റൂബി ജൂബിലി ആഘോഷപരിപാടിക ളുടെ ഉദ്ഘാടനം ഓഗസ്റ്റ് 10ന് വൈകിട്ട് 5.00 മണിക്ക് നടക്കുമെന്ന് ഉപാസന ഡയറക്ടർ ഫാദർ പ്രിൻസ് പരത്തിനാൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു ഉപാസന ഓഡിറ്റോറിയത്തിൽ മൂവാറ്റുപുഴ കാർമ്മൻ പ്രൊവിൻസ്, പ്രൊവിൻഷ്യാൾ റവ. ഫാ. മാത്യു മഞ്ഞക്കുന്നേൽ സി.എം.ഐയുടെ അദ്ധ്യക്ഷതയി ൽ ആഘോഷ പരിപാടി പി.ജെ. ജോസഫ് ഉദ്ഘാ ടനം ചെയ്യും. എം.ജി യൂണിവേഴ്‌സിറ്റി മുൻവൈസ് ചാൻസ്‌ലർ ഡോ. സിറിയക് തോമസ് 'ഭാരതം ഇന്നലെ, ഇന്ന്, നാളെ' എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നട ത്തും.
റൂബി ജൂബിലിയുടെ സമാപന സമ്മേളനം 2025 ഡിസംബർ 17ന് വിപുലമായ രീതിയിൽ നടത്തുന്നതിനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത് എന്നും. ഈ ജൂബിലി വർഷത്തിൽ ഓരോ മാസവും വിവിധ പ്രോഗ്രാമുകൾ നടത്തുമെന്നും ഫാദർ പ്രിൻസ് പരത്തിനാൽ പറഞ്ഞു.വാർത്ത സമ്മേളനത്തിൽ ഉപാസന ഡയറക്ടർ ഫാ. പ്രിൻസ് പരത്തിനാൽ സി.എം.ഐെ,ഡോ. ജോൺ മുഴുത്തേറ്റ് ഡോ. സാബു വർഗീസ് തോമസ് കുണിഞ്ഞി, സുകുമാർ അരിക്കുഴ, സി.എം. ഹുസൈൻ ഷാജി മുതുകുളം എന്നിവർ പങ്കെടുത്തു

08/08/2025

ആരക്കുഴ സെന്റ് മേരീസ് പള്ളിയിലെ ഭണ്ഡാരകുറ്റി തകര്‍ത്ത് മോഷണം. മോഷ്ടാവിനെ തല്‍ക്ഷണം പിടികൂടി നാട്ടുകാര്‍. മുടവൂർ വെട്ടിക്കാക്കുടിയില്‍ മുരളിയെയാണ് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്പിച്ചത്.

08/08/2025

പഴയരിക്കണ്ടം സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ പുതിയ ബാന്റ് ട്രൂപ്പ് ആരംഭിച്ചു. അരങ്ങേറ്റവും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചന്‍ നീറണാംകുന്നേല്‍ നിര്‍വഹിച്ചു.

08/08/2025

കലയന്താനി സെന്റ് ജോർജ്സ് ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി യൂണിറ്റ് ഉദ്ഘാടനം ചെയ്തു . ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടും SPC ജില്ലാ നോഡൽ ഓഫീസറുമായ ഇമ്മാനുവൽ പോൾ യൂണിറ്റ് ഉദ്ഘാടനം ചെയ്തു.

08/08/2025

ഇടുക്കി കട്ടപ്പന നഗരസഭ വനിത സഹകരണ സംഘത്തിൽ നിക്ഷേപിച്ച പണം വർഷങ്ങൾ കഴിഞ്ഞിട്ടും തിരികെ ലഭിച്ചിട്ടില്ല എന്ന പരാതിയുമായി വൃദ്ധ ദമ്പതികൾ. തൊടുപുഴ
പോത്താനിക്കാട് സ്വദേശി കെ ജോസഫ് ഭാര്യ റോസക്കുട്ടി എന്നിവരാണ് പരാതിയുമായി രംഗത്ത് വന്നത്.

Address

CTV News Channel Near Gandhi Square, Idukki Rd, Thodupuzha
Thodupuzha
685584

Alerts

Be the first to know and let us send you an email when CTV News Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CTV News Thodupuzha:

Share