Mathrubhumi Books

Mathrubhumi Books Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mathrubhumi Books, Book & Magazine Distributor, Muvattupuzha Road, Thodupuzha.

മലയാള സിനിമയുടെ അഭിമാനമായപ്രിയനടൻ മോഹൻലാലിന്റെ അതുല്യമായ ജീവിതകഥയും അഭിനയയാത്രയും ഇനി പുസ്തക രൂപത്തിൽ.മാതൃഭൂമി ബുക്സ് അഭ...
24/09/2025

മലയാള സിനിമയുടെ അഭിമാനമായ
പ്രിയനടൻ മോഹൻലാലിന്റെ അതുല്യമായ ജീവിതകഥയും അഭിനയയാത്രയും ഇനി പുസ്തക രൂപത്തിൽ.
മാതൃഭൂമി ബുക്സ് അഭിമാനത്തോടെ അവതരിപ്പിക്കുന്നു.

'മുഖരാഗം' - എഴുത്ത്: ഭാനുപ്രകാശ്.

📖 പ്രീ പബ്ലിക്കേഷൻ ബുക്കിങ് ഉടൻ ആരംഭിക്കുന്നു

വിൽപ്പനയിൽ തരംഗം സൃഷ്ടിക്കുന്ന കമ്പിളികണ്ടത്തെ കൽഭരണികളുടെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കാൻ എഴുത്തുകാരൻ ബാബു എബ്ര...
23/09/2025

വിൽപ്പനയിൽ തരംഗം സൃഷ്ടിക്കുന്ന കമ്പിളികണ്ടത്തെ കൽഭരണികളുടെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കാൻ എഴുത്തുകാരൻ ബാബു എബ്രഹാമിന്റെ ബുക് ടൂർ സെപ്റ്റംബർ 28 ഞായറാഴ്ച്ച ആരംഭിക്കും. കാക്കനാട് ബുക്സ്റ്റോറിൽ വൈകുന്നേരം 5 മണിക്ക് നടക്കുന്ന മുഖാമുഖത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുത്തുകാരനുമായി സംവദിക്കും.

അമ്മയുടെ ഇച്ഛാശക്തികൊണ്ടും സ്ഥിരോത്സാഹം കൊണ്ടും തീർത്തും പ്രതികൂലമായ ജീവിതസാഹചര്യങ്ങളെ അതിജീവിച്ച് ജീവിതത്തിൽ മുന്നേറിയ ഒരാളുടെ ആഞ്ഞുകൊത്തുന്ന അനുഭവങ്ങളുടെ ഓർമ്മപ്പുസ്തകമാണ് കമ്പിളികണ്ടത്തെ കൽഭരണികൾ. ചങ്കു തുളച്ചുകയറുന്ന ഭാഷയിൽ സ്വന്തം ഹൃദയരക്തം കൊണ്ടെഴുതിയ പുസ്തകമെന്നു വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എഴുതിയ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. സ്വന്തം നിയോജക മണ്ഡലത്തിലെ 1000 കുട്ടികൾക്ക് ഈ പുസ്തകം സമ്മാനിച്ചതിന്റെ കാരണം ഈയൊരു നന്മയാണെന്ന് വി.ഡി. സതീശൻ പറയുന്നു. ഈ വർഷം ഏപ്രിലിൽ പുറത്തിറങ്ങിയ പുസ്തകത്തിന്റെ 20 പതിപ്പുകൾ ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു.

ബുക് ടൂറിന്റെ ഭാഗമായി മാതൃഭൂമിയുടെ 10 ബുക്സ്റ്റോറുകളിലും വിവിധ സ്ഥലങ്ങളിലെ നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളിലും ബാബു അബ്രഹാം വായനക്കാരുമായി സംവദിക്കുവാൻ എത്തുന്നുണ്ട്.

പ്രിയപ്പെട്ട എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ
23/09/2025

പ്രിയപ്പെട്ട എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ

നെരൂദ ഓർമ്മദിനം
23/09/2025

നെരൂദ ഓർമ്മദിനം

മാണീം ഇന്ദിരാഗാന്ധീ൦മാതൃഭൂമി ബുക് ഓഫ് ദി വീക്ക്‌ പ്രിയ ജോസഫിന്റെ കഥകളുടെ സമാഹാരം മാണീം ഇന്ദിരാഗാന്ധീ൦മാതൃഭൂമി ബുക്സ് പ്ര...
22/09/2025

മാണീം ഇന്ദിരാഗാന്ധീ൦
മാതൃഭൂമി ബുക് ഓഫ് ദി വീക്ക്‌

പ്രിയ ജോസഫിന്റെ കഥകളുടെ സമാഹാരം മാണീം ഇന്ദിരാഗാന്ധീ൦
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധ നേടിയ 7 വേറിട്ട കഥകളുടെ ഈ സമാഹാരം മാതൃഭൂമി ബുക്സ്റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

മാതൃഭൂമി ടോപ് 10പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ്...
21/09/2025

മാതൃഭൂമി ടോപ് 10

പോയവാരം മാതൃഭൂമി ബുക്സ്റ്റോറുകളിൽ ഏറ്റവും കൂടുതൽ വിറ്റുപോയ മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങളാണ് ടോപ് ടെന്നിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വായനക്കാരുടെ ഇഷ്ടങ്ങളും വിൽപ്പനയിലെ പ്രവണതകളും വ്യക്തമാക്കുന്ന മാതൃഭൂമി ടോപ് ടെൻ മികച്ച പുസ്തകങ്ങളെയും പ്രിയപ്പെട്ട എഴുത്തുകാരെയും കണ്ടെത്താനുള്ള ഒരു സൂചിക കൂടിയാണ്.

വായന മികച്ചതാക്കാം, മാതൃഭൂമി ബുക്സിനൊപ്പം

ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം
21/09/2025

ഇന്ന് ശ്രീനാരായണഗുരു സമാധി ദിനം

20/09/2025

സോണിയ ചെറിയാനും പ്രിയരാജും ചേർന്നവതരിപ്പിച്ച ഒരു കഥയുണ്ട് എന്ന പരിപാടിയിലെ സ്നോ ലോട്ടസ് എപ്പിസോഡിന്റെ പ്രേക്ഷകരുമായുള്ള ചോദ്യോത്തരവേള...

പ്രിയപ്പെട്ട എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ... ആശംസകളും.
19/09/2025

പ്രിയപ്പെട്ട എഴുത്തുകാരിക്ക് അഭിനന്ദനങ്ങൾ... ആശംസകളും.

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വർത്തമാനപുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ലിജീഷ് കുമാർ സെപ്റ്റംബർ 17 നു തൃശൂർ മാതൃ...
17/09/2025

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച വർത്തമാനപുസ്തകത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കാൻ ലിജീഷ് കുമാർ സെപ്റ്റംബർ 17 നു തൃശൂർ മാതൃഭൂമി ബുക്സ്റ്റോറിൽ എത്തുന്നു. വൈകുന്നേരം 5 നു നടക്കുന്ന മുഖാമുഖത്തിൽ രജനീഷ് എഴുത്തുകാരനുമായി സംവദിക്കും. പുസ്തകം മാതൃഭൂമി ബുക്സ്‌റ്റോറുകളിലും ഓൺലൈനിലും ലഭ്യമാണ്.

ബോബിയച്ചന് ജന്മദിനാശംസകൾ
17/09/2025

ബോബിയച്ചന് ജന്മദിനാശംസകൾ

പ്രീ ബുക്കിങ് ഓഫർഷൗക്കത്തിന്റെ വേറിട്ട ഗ്രന്ഥപരമ്പരയിലെ ആദ്യ 5 പുസ്തകങ്ങൾ മാതൃഭൂമി ബുക്സ് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരി...
16/09/2025

പ്രീ ബുക്കിങ് ഓഫർ

ഷൗക്കത്തിന്റെ വേറിട്ട ഗ്രന്ഥപരമ്പരയിലെ ആദ്യ 5 പുസ്തകങ്ങൾ മാതൃഭൂമി ബുക്സ് സെപ്റ്റംബർ അവസാനം പ്രസിദ്ധീകരിക്കും. ജീവിതത്തെ കണ്ടെത്താനും, സ്നേഹത്തെ അനുഭവിക്കാനും, ധ്യാനത്തിലൂടെ ഉണരാനും, സ്വപ്നങ്ങളെ അടുത്തറിയാനും, യാത്രകളുടെ സംഗീതം കേൾക്കാനും വായനക്കാരെ സഹായിക്കുന്ന ചിന്തോദ്ദീപകമായ കുറിപ്പുകളുടെ സമാഹാരമാണ് ജീവിതം, സ്നേഹം, ധ്യാനം, സ്വപ്നം, യാത്ര എന്നീ പുസ്തകങ്ങൾ. 600 രൂപ മുഖവിലയുള്ള ഈ 5 പുസ്തകങ്ങൾ ഇപ്പോൾ വാങ്ങുന്നവർക്ക് 475 രൂപയ്ക്ക് ലഭിക്കും. പുസ്തകങ്ങൾ വാങ്ങുവാൻ ഓൺലൈൻ സ്റ്റോറായ mbibooks.com സന്ദർശിക്കുക.

Address

Muvattupuzha Road
Thodupuzha
685584

Opening Hours

Monday 10am - 8:18pm
Tuesday 10am - 8:18pm
Wednesday 10am - 8:18pm
Thursday 10am - 8:18pm
Friday 10am - 8:18pm
Saturday 10am - 8:18pm
Sunday 10am - 8:18pm

Telephone

0486 2222 133

Alerts

Be the first to know and let us send you an email when Mathrubhumi Books posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share