Thodupuzha News

Thodupuzha News The name 'Thodupuzha' might have come from two words, 'thodu' (which means a rivulet) and 'puzha' (which means a river).

It is believed that the stream developed into a river, and the town on the banks of the river came to be known as Thodupuzha.

പെൺ കുഞ്ഞുങ്ങളോടാണ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ്. കല്യാണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാന...
25/10/2024

പെൺ കുഞ്ഞുങ്ങളോടാണ്, കല്യാണം കഴിഞ്ഞിട്ടില്ലാത്ത പെൺകുട്ടികളോട് പ്രത്യേകമായിട്ടാണ്.

കല്യാണമാണ് ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്ന് ആര് പറഞ്ഞാലും, സ്വന്തം അച്ഛനും അമ്മയും പറഞ്ഞാൽ പോലും അംഗീകരിച്ചു കൊടുക്കരുത്. അതൊരു ഹിമാലയൻ കള്ളമാണ്.

പഠിക്കുക, സ്വന്തമായി ഒരു ജോലി നേടുക. കുടുംബം മൊത്തത്തിൽ നോക്കാൻ മാത്രം വരുമാനമുള്ള ജോലി ഒന്നും കിട്ടിയില്ലെങ്കിലും അവനവന്റെ ആവശ്യങ്ങൾക്ക് മറ്റൊരാളിന്റെ മുന്നിൽ കൈ നീട്ടാതെ ജീവിക്കാൻ കഴിയുന്ന ഏറ്റവും ചെറിയൊരു ജോലി എങ്കിലും നിങ്ങൾ തീർച്ചയായും സമ്പാദിച്ചിരിക്കണം. അത് നിങ്ങൾക്ക് തരുന്നൊരു ആത്മവിശ്വാസമുണ്ടല്ലോ പറഞ്ഞാൽ നിങ്ങൾക്ക് ചിലപ്പോ മനസ്സിലാകില്ല അതിന്റെ ആഴം.

അവനവന്റെ കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ആശ്രയിക്കുന്ന സ്ത്രീകളാകാതിരിക്കുക എന്നത് നിങ്ങൾ നിങ്ങളോട് ചെയ്യേണ്ട മിനിമം മര്യാദയും ബഹുമാനവുമാണ്. നിങ്ങളുടെ ആവശ്യങ്ങൾ, ഇഷ്ടങ്ങൾ ഇതൊന്നും മറ്റൊരാളിന്റെ കാശിനും സമയത്തിനും വേണ്ടി മാറ്റി വയ്ക്കാനുള്ളതല്ലെന്ന തിരിച്ചറിവ് കുറഞ്ഞത് നിങ്ങൾക്കെങ്കിലും സ്വയം ഉണ്ടായിരിക്കണം.

ഒരു ചായ കുടിക്കാൻ തോന്നിയാൽ, ഇഷ്ടപ്പെട്ട ഒരു ഡ്രെസ് വാങ്ങിക്കാൻ തോന്നിയാൽ, പ്രിയപ്പെട്ട ഒരു സ്ഥലത്തേക്ക് യാത്ര പോകാൻ തോന്നിയാൽ മറ്റൊരാളെ കാത്തു നിൽക്കാതെ, അയാൾക്ക് വേണ്ടി സമയം കളയാതെ അത് ചെയ്യാനുള്ള എബിലിറ്റി സ്ത്രീകൾക്ക് ഉണ്ടാവേണ്ടതുണ്ട്. സ്വന്തമായൊരു ജോലിയും വരുമാനവും മാത്രമാണ് അതിനുള്ള ഏക വഴി.

ഏതെങ്കിലും ഒരു വാഹനം, കുറഞ്ഞ പക്ഷം ഒരു സൈക്കിൽ എങ്കിലും നിങ്ങൾ ഓടിക്കാൻ പഠിച്ചിരിക്കണം. അത് നിങ്ങളെ ഇന്റിപ്പെന്റ്റ്റ് ആകുമെന്ന് മാത്രമല്ല, പ്രശ്നങ്ങളെ ഫേസ് ചെയ്യാൻ നിങ്ങൾക്ക് സെൽഫ് ഡ്രൈവിംഗ് നൽകുന്ന ധൈര്യവും ആത്മവിശ്വാസവും അപാരമായിരിക്കും. ഒറ്റയ്ക്കായാലും ജീവിക്കാൻ കഴിയുമെന്ന് തിരിച്ചറിയുന്ന നിമിഷങ്ങൾ നിരവധി ഉണ്ടാകും. നിങ്ങൾ തീർച്ചയായും മുന്നോട്ട് പോകും.

പിന്നെ ഇതൊക്കെ കഴിഞ്ഞിട്ട്, നിങ്ങൾക്ക് കൂടി തോനുന്നുവെങ്കിൽ ഒരു പാട്നറെ നിങ്ങൾക്ക് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം. പക്ഷെ അയാൾ ഒരു പാട്നർ ആയിരിക്കണം. അല്ലാതെ നിങ്ങളുടെ അധികാരി ആകാൻ സമ്മതിച്ചേക്കരുത്. കയ്യിലും കഴുത്തിലും ഒന്നുമില്ലാതെ മറ്റൊരു വീട്ടിൽ ചെന്ന് കയറിയാലുള്ള ജീവിതത്തെ കുറിച്ചൊക്കെ സ്വന്തം വീട്ടുകാർ ആദിപിടിക്കും, കുടുംബത്തിന്റെ ആധാരം പണയം വച്ചിട്ടും അവർ നിങ്ങൾക്ക് നിങ്ങളുടെ അളവിലും തൂക്കത്തിലും സ്വർണ്ണമോ പണമോ അവരുടെ സന്തോഷത്തിന്, നിങ്ങൾക്കുള്ള സമ്മാനമായിട്ടൊക്കെ തരാൻ ശ്രമിക്കും, ഒരു സന്തോഷവും സമ്മാനവുമല്ല, സ്ത്രീധനമാണ്, ഡൗറി... അത് രാജ്യത്ത് നിരോധിച്ചതാണ്. കൊടുക്കുന്നതും വാങ്ങുന്നതും കുറ്റവുമാണ്. അതോണ്ട് സ്ത്രീധനം വാങ്ങാൻ വേണ്ടി കല്യാണം കഴിക്കാൻ വരുന്ന ചെക്കന്മാരെ വേണ്ടെന്ന് പ്രിയപ്പെട്ട പെൺകുട്ടികൾ ഇനിയെങ്കിലും സ്വയം തീരുമാനിക്കാൻ തയ്യാറാകണം. നിങ്ങൾക്ക് വേണ്ടി ചെക്കനെ നോക്കുന്ന അളന്ന് തൂക്കി നിങ്ങളെ വിൽക്കാൻ ശ്രമിക്കുന്ന കുടുംബക്കാരോട് ഞാൻ അങ്ങനെ തൂക്കി വിൽക്കാനുള്ളൊരു മൊതലല്ലെന്നും മഞ്ജയും മാംസവും ആത്മവിശ്വാസവുമുള്ളൊരു പെണ്ണാണെന്ന് പറയാൻ നിങ്ങൾ തന്നെ ധൈര്യം കാണിക്കണം.

ഇനി, എന്നിട്ടും നിങ്ങൾക്ക് വേണ്ടി ഉണ്ടാക്കിയതൊക്കെ തന്നേ തീരൂ എന്ന് വാശിയുള്ള രക്ഷിതാക്കൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ, ഒന്നുകിൽ അതിന് മാറ്റി വച്ച പണം നിങ്ങളുടെ പേരിൽ, ശ്രദ്ദിക്കണം നിങ്ങളുടെ പേരിൽ മാത്രം അക്കൗണ്ടിൽ ഇട്ട് തരാൻ പറയാൻ നിങ്ങൾക്ക് കഴിയണം, അല്ലെങ്കിൽ ആ കാശിന് ഒരു വീടോ, വീടെടുക്കാനുള്ള സ്ഥലമോ, താമസിക്കാനൊരു ഫ്ലാറ്റോ എന്താണെന്ന് വച്ചാൽ അതും നിങ്ങളുടെ പേരിൽ മാത്രം വാങ്ങിച്ചു നൽകാൻ പറഞ്ഞു നോക്കൂ. കുറഞ്ഞ പക്ഷം നാളെ ഒരു ദിവസം നിങ്ങൾക്ക് ആ ജീവിതത്തിൽ നിന്ന് ഇറങ്ങി നടക്കേണ്ടി വന്നാൽ ആ കാശോ വീടോ, സ്ഥലമോ, ഫ്ലാറ്റോ നിങ്ങൾക്ക് ഉപകരിച്ചേക്കും. സമൂഹത്തെ ഭയന്ന്, കുടുംബക്കാരെ ഭയന്ന് സഹിക്കാനും പൊറുക്കാനും അഡ്ജസ്റ്റ് ചെയ്യാനും ആരെങ്കിലും പറഞ്ഞാൽ കയറിക്കിടക്കാൻ ഒരിടമില്ലാത്തതിന്റെ പേരിൽ നിങ്ങൾക്ക് ഇറങ്ങി നടക്കാൻ കഴിയാതിരിക്കുകയോ, ആത്മഹത്യ ചെയ്യേണ്ടി വരികയോ ഇല്ല.

കല്യാണം കഴിച്ചിട്ടില്ലാത്ത പ്രിയപ്പെട്ട പെൺകുട്ടികളെ കല്യാണമെന്നാൽ ഭൂരിഭാഗം സ്ത്രീകൾക്കും ഒരു ട്രാപ്പ് ആണ്, സ്ത്രീധനം ഒരു സത്യവും. പെണ്ണിന് വീട്ടുകാർ കൊടുക്കുന്ന പൊന്നും പണവും ചെക്കനും ചെക്കന്റെ വീട്ടുകാർക്കും അവകാശപ്പെട്ടതാണെന്ന് പറയുന്ന സമൂഹവും, ഒരു ഉളുപ്പിമില്ലാതെ മറ്റൊരാളിന്റെ വിയർപ്പ് അധികാരത്തോടെ കൈനീട്ടി വാങ്ങി തിന്നാൻ മടിയില്ലാത്ത ആൺവർഗ്ഗവുമുള്ളൊരു നാട്ടിൽ അത്രയൊന്നും ആത്മാർത്ഥയും സ്നേഹവും പെൺകുട്ടികൾക്ക് ആവശ്യമേയില്ല. അവനവന്റെ തടിയും, ജീവിതവും ഇഷ്ടങ്ങളുമൊക്കെ കഴിഞ്ഞിട്ട് മതി ബാക്കി ഒക്കെ

13/10/2024
കേരളത്തിന്റെ കാലാവസ്ഥ പൂർണമായും ചൂടിലേക്ക് മാറുന്ന ഈ സാഹചര്യത്തിൽ സംഭാരം ബിസിനസ്‌ വിജയിക്കുമോ എന്ന ചോദ്യം അസ്ഥാനത്താണ്. ...
12/10/2024

കേരളത്തിന്റെ കാലാവസ്ഥ പൂർണമായും ചൂടിലേക്ക് മാറുന്ന ഈ സാഹചര്യത്തിൽ സംഭാരം ബിസിനസ്‌ വിജയിക്കുമോ എന്ന ചോദ്യം അസ്ഥാനത്താണ്.
കഴിഞ്ഞ 10 വർഷത്തെ കണക്കെടുത്താൽ ഒക്ടോബർ മുതൽ ജൂൺ വരെ ഉള്ള വഴിയോര കച്ചവടങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി ഈ ബിസിനസ്‌ എത്രത്തോളം ലാഭമാണെന്ന് മനസ്സിലാക്കാൻ.
ക്ഷിരകർഷകനെ സംബന്ധിച്ച് വഴിയോര കച്ചവടം നടത്താൻ സമയമില്ല. പക്ഷെ ഇങ്ങനെ മോര് ലിറ്റർറിന് ഇത്ര ?രൂപ വില നിശ്ചയിച്ച് ആക്കിയാൽ നമ്മുടെ സിറ്റികളിൽ നിമിഷനേരം കൊണ്ട് ഈ സംഭാരം വിറ്റ് പോകും.
സിറ്റികളിൽ സാധാരണ ചായ കുടിക്കുന്നവരെല്ലാം തന്നെ ചൂട് കൂടുമ്പോൾ തണുത്ത വെള്ളങ്ങളിലേക്കാണ് മാറുന്നത്... അതിൽ പ്രധാനമാണ് സംഭാരം.
നമ്മുടെ തൊടുപുഴയിലും സംഭാരത്തോളം പ്രാധാന്യം മറ്റൊരു ഡ്രിങ്കിനും ഇല്ല. പിന്നെ കഴിഞ്ഞ വേനലിൽൽ മാത്രം നമ്മൾ തൊടുപുഴക്കാർ ദാഹം തീർക്കാൻ ചിലവാക്കിയത് ലക്ഷങ്ങളാണ്.
അപ്പോൾ ഇതുപോലൊരു ചൂട് കാലവസ്ഥയിൽ സംഭാരം ഇത്തവണ ചൂടത്ത് ചൂടപ്പം പോലെ വിറ്റ് പോകും എന്നുള്ളതിൽ മറ്റൊരു വാക്കില്ല. എന്തായാലും ഇത്തവണ ഒരു പാട് ക്ഷീര കർഷകർക്ക് മോര് ബിസിനസ്‌ ചെയ്തു നല്ലൊരു വരുമാനം കണ്ടെത്താൻ സാധിക്കട്ടെ എന്നാശംസിക്കുന്നു ❤️

07/10/2024

ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്ത പ്രകൃതി മനോഹരമായ ഒരു അടിപൊളി വെള്ളച്ചാട്ടം - ആനചാടികുത്ത്.
മുത്തശ്ശിക്കഥകളിലെ മായികലോകം പോലൊരു സ്ഥലം.... ഇടുക്കി ജില്ലയിലെ തൊടുപുഴ നഗരത്തിൽ നിന്നും 20കിലോമീറ്റർ സഞ്ചരിച്ചാൽ ആന ചാടിക്കുത്തിലെത്താം. (ധാരളം ബസ്സ് സർവ്വീസ് നടത്തുന്ന തൊടുപുഴ കരിമണ്ണൂർ - മുളപ്പുറം തൊമ്മൻകുത്ത് Bus- stop -ൽ നൂറ് മീറ്റർ വണ്ണപ്പറം റൂട്ടിൽ മുൻപോട്ട് നടന്നാൽ ആനചാടികുത്ത് ദിശബോർഡ് കാണാം ഇറങ്ങി 1.5 km നടന്നാൽ സ്ഥലത്ത് എത്താം
ധാരളം trouisteകൾ കുടുംബസമ്മേം, ഭക്ഷണം , വെള്ളം ആയി വരുന്ന ഇടം , ) ശനി, ഞായർ മറ്റ് അവധി ദിവസങ്ങളിൽ ഇവിടെ വന്ന് നീരാട്ട് , Reels , Selfe ഒക്കെ ഒഴിവ് സമയങ്ങൾ വിനിയോഗിക്കും

പ്രകൃതി സ്നേഹികളും,ടൂറിസ്റ്റ്കളും കണ്ടിരിക്കേണ്ട ഒരു സ്ഥലമാണ് ഇത്...അപകടം കൂടാതെ നീന്തൽ അറിയാത്തവർക്കും, കുട്ടികൾക്കും ഇവിടെ കുളിക്കുവാൻ സാധിക്കും എന്നുമാത്രമല്ല ഫാമിലിയായി പോകുവാനും പറ്റിയ സ്ഥലമാണിത്.ഏത് ആങ്കിളിൽ നിന്ന് ഫോട്ടോയെടുത്താലും കാണാൻ സുന്ദരിയാണ് ഈ വെള്ളച്ചാട്ടം.
തൊമ്മൻകുത്തിനു സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്‌തൃതിയിൽ ഒഴുകി പാലൊഴുകും പാറയാക്കുകയാണ് ഇവിടം.ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ...ഇവിടെ പ്രവേശന ഫീസ് ഒന്നുമില്ല. ടോയ്‌ലറ്റ് , ഡ്രസിങ് റും പിന്നെ ചെറിയ ഒരു കടയും വെള്ളച്ചാട്ടത്തിന് സമീപം ഇപ്പോൾ ഉണ്ട്. വാഹനങ്ങൾക്കുള്ള പാർക്കിങ് സൗകര്യവും ഇപ്പോൾ ഉണ്ട്.
തിരക്കുകളിൽ നിന്നൊഴിഞ്ഞ് പച്ചപ്പിന്റെ നിറവിൽ,മലകളുടെ സൗന്ദര്യം ആസ്വദിച്ചു പ്രകൃതിയിൽ അലിഞ്ഞ് ഒരു ദിവസം ചെലവഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് പറ്റിയ സ്ഥലമാണ് "ആനയാടിക്കുത്ത് " .
വഴി :തൊടുപുഴ - കരിമണ്ണൂർ - മുളപ്പുറം - തേക്കിൻകൂട്ടം വഴി(വലിയ തേക്കുമരങ്ങൾക്ക് ഇടയിലൂടെയുള്ള മനോഹര യാത്ര ) ചെന്നെത്തുന്നത് തൊമ്മൻകുത്ത് ജംഗ്ഷനിലാണ്. അവിടെ നിന്നും ഇടത്തേയ്ക്ക് പോയി ഒരു വളവിനു ശേഷം വലത്തേയ്ക്കുള്ള വഴിയിലൂടെ കുറച്ചു ദൂരം പോയാൽ മനോഹരമായ ആനചാടിക്കുത്തിലെത്താം.
കണ്ണും കാതും മനസ്സും തുറന്നു യാത്ര ചെയ്യുമ്പോൾ ഏതു ചെറിയ യാത്രയിലും നല്ല അനുഭവങ്ങൾ നമുക്കുണ്ടാകും. എല്ലാവരേയും സ്വാഗതം ചെയ്യുന്നു

17/09/2024

Q,

തൊടുപുഴയിൽ  ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക്കുറക്കാം . 1 ബ്ലോക്കിൽ...
14/09/2024

തൊടുപുഴയിൽ ഓണക്കാലത്ത് റോഡ് ബ്ലോക്ക് കൂടി വരികയാണല്ലോ
നിലവിലെ റോഡ് സൗകര്യം വെച്ചു എങ്ങനെ ബ്ലോക്ക്കുറക്കാം .

1 ബ്ലോക്കിൽ നിർബന്ധം ആയും ക്യു പാലിക്കുക . അമിത വേഗത,തിരക്കും കൂട്ടി കൊണ്ട് പ്രശ്നങ്ങൾ സൃഷ്ടിക്കരുത്, ബൈപാസ് റോഡ്കൾഉപയോഗിക്കുക. അനാവിശ്യ യാത്രകൾ നടത്തി തിരക്ക് സൃഷ്ടിക്കരുത്

2 ബ്ലോക്കിൽ കിടക്കുമ്പോൾ എതിരെ വരുന്ന വാഹനങ്ങൾക്കും സൈഡ് റോഡിൽ നിന്നും റോഡ് മുറിച്ചു കടക്കാൻ ആരെക്കിലും ഉണ്ടകിലും അവർക്ക് വഴി നൽകുക . ഞാൻ ബ്ലോക്കിൽ അല്ലെ എല്ലാവരും കിടക്കട്ടെ എന്ന സങ്കുചിത ചിന്ത ഒഴിവാക്കുക . മദ്യപപിച്ച് വാഹനം ഓടിക്കരുത് , ട്രാഫിക്ക് നിയമങ്ങൾ തെറ്റിച്ചാൽ പോലിസ്, MVD കർശന വാഹന പരിശോധന നടത്തി ഫൈൻ ലഭിക്കും!

3 .ബ്ലോക്കിൽ നിന്നും ഒരു വണ്ടി എങ്കിലും ഒഴിവായാൽ തനിക് കുറച്ചു മുൻപേ പോകാൻ സാധിക്കും എന്ന യാഥാർഥ്യം മനസിലാക്കുക

4.പരമാവധി പബ്ലിക് ട്രാൻസ്‌പോർട് സംവിധാനം ഉപയോഗപ്പെടുത്തുക.

5. ഓണഘഷ പീക്ക് ടൈമിൽ ഷോപ്പിംഗ് പോലുള്ള കാര്യങ്ങൾ ! ക്കുള്ള യാത്രകൾ നേരത്തെ അക്കിമാറ്റി !
offpeak ടൈം തിരഞ്ഞെടുക്കുക.

6.റോഡിൽ അനാവശ്യ പാർക്കിംഗ് ഒഴിവാക്കുക. ടൗണിൽ വാഹനയാത്രയിലെ ഫോൺ വിളി ,മ്യൂസിക്ക് സിസ്റ്റം ഓഫ് അക്കി ഡ്രൈവിംഗ്ശ്രദ്ധ വർദ്ധിപ്പിക്കുക. അപകടസാദ്ധ്യത ഒഴിവാക്കുക.

7 കടയുടെ മുന്നിൽ പാർക്കിങ് സ്പേസ് ലഭ്യം അല്ലങ്കിൽ മുന്നോട്ട് പോയി റോഡിൽ നിന്നും ഇറക്കി പാർക്ക് ചെയ്തിട്ട് തിരികെ നടന്നു വരിക . റോഡിൽ നിർബന്ധം ആയും പാർക്കിംഗ് പാടില്ല.

Address

Thodupuzha
685584

Alerts

Be the first to know and let us send you an email when Thodupuzha News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thodupuzha News:

Share