Thodupuzha - ഇടുക്കി

Thodupuzha - ഇടുക്കി Thodupuzha is a municipal town located in Idukki district, Kerala, India,

തൊടുപുഴ ഇടുക്കി ജില്ലയിലെ പ്രധാന
മുനിസിപ്പാലിറ്റിയും പട്ടണവുമാണ്. തൊടുപുഴ എന്ന
പേരിൽ ഒരു താലൂക്കും ഒരു ബ്ലോക്കുമുണ്ട്. മൂവാറ്റുപുഴ,പാലാ
തുടങ്ങിയവ സമീപ പട്ടണങ്ങളാണ്. തൊടുപുഴ എറണാകുളം
നഗരത്തിൽ നിന്നും 62 കിലോമീറ്റർ[1] ദൂരെയാണ്.
തൊടുപുഴ പട്ടണത്തിൽക്കൂടി ഒഴുകുന്ന നദി
യുടെ പേരും തൊടുപുഴ എന്നാണ്.
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഫലമായി വർഷമുഴുവൻ
നിറഞ്ഞൊഴുകുന്നു എന്നപ്രത്യേകതയും തൊടുപുഴയാറിനുണ്ട്.
തൊടുപുഴ പട്

ടണം
ഇടുക്കി ജില്ലയിലെ ഏറ്റവും വലിയ
പട്ടണവും വാണിജ്യകേന്ദ്രവുമാണ് ഇത്. തൊടുപുഴയാറ് ഈ
പട്ടണത്തിന്റെ നടുവിലൂടെ ഒഴുകുന്നു. ലോകബാങ്കിന്റെ
സാമ്പത്തിക സഹായത്തോടെ കേരളാ സർക്കാർ ഇടപെട്ട് ഈ
പട്ടണത്തെ ആധുനീകരിക്കാനുള്ള പല
പദ്ധതികളും നടന്നുവരുന്നു. സ്വാതന്ത്ര്യപ്രാപ്തിക്കു
ശേഷം തിരു-
കൊച്കി സംസ്ഥാനം രൂപവത്കരിക്കും വരെ തൊടുപുഴ
തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായിരുന്നു.
തൊടുപുഴ കേരളത്തിലെ പല ഉയർന്ന
സ്ഥലങ്ങളിലേക്കും പോകാനുള്ള ഒരു പ്രവേശനകവാടമാണ്.
ഇവിടത്തെ ജനസംഖ്യ 2001ലെ കാനേഷുമാരി അനുസരിച്ച്
46,246 ആണ്. ജനങ്ങൾ
പ്രധാനമായും കൃഷിയേയും വ്യവസായത്തേയും ആശ്രയിക്കുന്നു.
തൊടുപുഴ ഉയർന്ന പ്രദേശമല്ലെങ്കിലും ഉയർന്ന
കുന്നുകളും മറ്റും ഇവിടെ ധാരാളമുണ്ട്. പട്ടണത്തിൽ
നിന്നും അകലെയല്ലത്ത ജലവൈദ്യുത പദ്ധതിയായ ‘ മലങ്കര
അണക്കെട്ട്‘ വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഒരു
കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു.
പാലാ തൊടുപുഴയുടെ തെക്ക് കിഴക്കായി 30 കി.മീ.
അകലെയുള്ള ഒരു പട്ടണമാണ്. മൂവാറ്റുപുഴ
പട്ടണം തൊടുപുഴയിൽ നിന്നും വടക്കു പടിഞ്ഞാർ 20
കി.മി. മാറി സ്ഥിതി ചെയ്യുന്നു.
തൊടുപുഴ താലൂക്ക്
പണ്ട് ഇത് എറണാകുളം ജില്ലയിലെ ഒരു താലൂക്കായിരുന്നു.
ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ ഭാഗങ്ങളായ
മൂലമറ്റം വൈദ്യുതി ഉത്പാദനകേന്ദ്രം,കുളമാവ് അണക്കെട്ട്
എന്നിവ പൂർണ്ണമായും തൊടുപുഴ താലൂക്കിൽ
സ്ഥിതി ചെയ്യുന്നു.
ഇടുക്കി ജില്ലയുടെ ഭരണകേന്ദ്രം സ്ഥിതിചെയ്യുന്ന
പൈനാവ് തൊടുപുഴ താലൂക്കിലാണ്. ഇടുക്കി ടൗൺഷിപ്പ്
ഭാഗികമായി തൊടുപുഴ താലൂക്കിൽപ്പെടുന്നു.
താലൂക്കിൽ താണ ഭാഗങ്ങൾ മുതൽ ഉയരം കൂടിയ സ്ഥലങ്ങൾ
വരെയുണ്ട്. പച്ചപ്പരവതാനി വിരിച്ച ഈ ഭൂപ്രദേശത്ത്
വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പല സ്ഥലങ്ങളുമുണ്ട്.
മലങ്കര അണക്കെട്ട്, തൊമ്മൻ കുത്തു വെള്ളച്ചാട്ടം,
ഉറവൻപാറ, ഇലവീഴാപൂഞ്ചിറ തുടങ്ങിയവ ഇതിൽപ്പെടുന്നു.
ജനങ്ങളിൽ ഭൂരിഭാഗവും ഹിന്ദുക്കളും സിറിയൻ
കത്തോലിക്കരുമാണ്. കൂടാതെ മുസ്ലിം മതവിഭാഗവുമുണ്ട്.
തൊടുപുഴ പട്ടണത്തിൽ നിന്നും ഏകദേശം 7 കി.മീ. അകലെ
മുട്ടം സ്ഥിതിചെയ്യുന്നു. മഹാത്മാഗാന്ധി സർവ്വകലാശാല
എഞ്ജിനീയറിംഗ് കോളേജ്,
ഇടുക്കി ജില്ലാകോടതി എന്നിവ ഇവിടെയാണ്.
പട്ടണത്തിൽ നിന്നും ഏകദേശം 3 കി.മി. ദൂരെയുള്ള
മുതലക്കുടം അവിടെയുള്ള ആശുപത്രി, സെന്റ് ജോർജ്
പള്ളി എന്നിവ പ്രസിദ്ധമാണ്.
തൊടുപുഴയിൽ നിന്നും ഏകദേശം 16 കി.മീ. ദൂരെ
ഉടുമ്പന്നൂർ എന്ന സ്ഥലം സ്ഥിതിചെയ്യുന്നു. ഇടുക്കി
യിലെ ഏറ്റവും വലിയ പഞ്ചായത്ത് ആണ് ഉടുമ്പന്നൂർ‍ .
പ്രേംനസീർ കാലഘട്ടം മുതൽ തൊടുപുഴ ഒരു പ്രധാന
സിനിമാ ഷൂട്ടിങ്ങ് ലൊക്കേഷൻ കൂടിയാണ്. കൂടാതെ തൊടുപുഴ
വാസന്തി( നിറക്കൂട്ട് (മലയാളചലച്ചിത്രം) , തൊടുപുഴ
പി.കെ. രാധാദേവി, തൊടുപുഴ രാധാക്രിഷ്ണൻ, തൊടുപുഴ
ക്രിഷ്ണൻകുട്ടി, ചഞ്ചൽ (എന്നു സ്വന്തം ജാനകി കുട്ടിക്ക് ),
നിഷാന്ത് സാഗർ, അസിൻ, ആസിഫ് അലി തുടങ്ങിയവർ
തൊടുപുഴയിൽനിന്നും മലയാള സിനിമയിൽ
കഴിവുതെളിയിച്ച കലാകാരാണു.

ഈ പള്ളി ഏതാണെന്നറിയാത്ത തൊടുപുഴക്കാർ ഉണ്ടാവില്ല.
10/07/2025

ഈ പള്ളി ഏതാണെന്നറിയാത്ത തൊടുപുഴക്കാർ ഉണ്ടാവില്ല.

സ്ഥലം മനസ്സിലായോ? എത്ര കാലത്തെ പഴക്കമുണ്ടാവും ഈ നടപ്പാതക്ക്..
08/07/2025

സ്ഥലം മനസ്സിലായോ?
എത്ര കാലത്തെ പഴക്കമുണ്ടാവും ഈ നടപ്പാതക്ക്..

നാളെ സ്വകാര്യ ബസ് സമരം.സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നാളെ സൂചന പണിമുടക്ക്...
07/07/2025

നാളെ സ്വകാര്യ ബസ് സമരം.
സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ നാളെ സൂചന പണിമുടക്ക് നടത്തുമെന്ന് സംയുക്ത സമര സമിതി അറിയിച്ചു. ഒരാഴ്‌യ്ക്കുള്ളിൽ ചർച്ചകൾ നടത്തി പരിഹാരമുണ്ടായില്ലെങ്കിൽ 22-ാം തിയതി മുതൽ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ്.

വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർദ്ധിപ്പിക്കുക അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.





#ന്യൂസ്‌

Mini Civil Station Thodupuzha
06/07/2025

Mini Civil Station Thodupuzha

തൊടുപുഴയാർ ♥️
02/07/2025

തൊടുപുഴയാർ ♥️

തൊമ്മൻകുത്ത് ♥️ കാടിനുള്ളിൽ നുരഞ്ഞുപതഞ്ഞൊഴുകുന്ന ഏഴ് വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തെന്ന് എത്രപേർക്കറിയാം?വെള്ളച്ചാട്ടങ്...
01/07/2025

തൊമ്മൻകുത്ത് ♥️
കാടിനുള്ളിൽ നുരഞ്ഞുപതഞ്ഞൊഴുകുന്ന ഏഴ് വെള്ളച്ചാട്ടങ്ങളാണ് തൊമ്മൻകുത്തെന്ന് എത്രപേർക്കറിയാം?

വെള്ളച്ചാട്ടങ്ങൾ തേടിയുള്ള ട്രെക്കിംഗാണ് തൊമ്മൻകുത്തിനെ ആകർഷണീയമാക്കുന്നത്.

എഴുനിലക്കുത്ത്, നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാൽ കുത്ത്, ചെകുത്താൻകുത്ത്, തേൻകുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ ഏഴ് വെള്ളച്ചാട്ടങ്ങൾ ചേരുന്നതാണ് തൊമ്മൻകുത്ത്. ഇതിൽ തൊമ്മൻകുത്തിലെത്തി ടിക്കറ്റ് എടുത്താൽ രണ്ട് വെള്ളച്ചാട്ടങ്ങൾ മാത്രമേ കാണാൻ സാധിക്കൂ. ബാക്കിയുള്ളവ കാണണമെങ്കിൽ പ്രത്യേക ട്രെക്കിംഗ് പാക്കേജ് എടുക്കണം.

അത്തരത്തിൽ വനം വകുപ്പിന്റെ അനുമതിയോടെ നടക്കുന്ന നാക്കയം ട്രെക്കിംഗ് നടത്തിയാൽ ചെകുത്താൻകുത്ത് ഉൾപ്പെടെയുള്ള വെള്ളച്ചാട്ടങ്ങളും ഗുഹകളും ചിലപ്പോൾ വന്യമൃഗങ്ങളെ പോലും കാണാൻ സാധിക്കും. പാറക്കെട്ടുകൾ നിറഞ്ഞ ഇടതൂർന്ന വനങ്ങളിലൂടെയുള്ള 5 കിലോ മീറ്ററാണ് നാക്കയം ട്രെക്കിംഗ്.

നമ്മുടെ KSRTC സ്റ്റാൻഡ് അന്നും ഇന്നും. പണിനടക്കുമ്പോൾ ഉണ്ടായിരുന്ന താൽകാലിക സ്റ്റാൻഡ് കമന്റിൽ. #തൊടുപുഴ
30/06/2025

നമ്മുടെ KSRTC സ്റ്റാൻഡ് അന്നും ഇന്നും. പണിനടക്കുമ്പോൾ ഉണ്ടായിരുന്ന താൽകാലിക സ്റ്റാൻഡ് കമന്റിൽ.

#തൊടുപുഴ

29/06/2025

മുല്ലപ്പെരിയാര്‍ ഡാം തുറന്നു; പെരിയാര്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം

മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഡാമിൻ്റെ 13 ഷട്ടറുകളും ഉയർത്തി. 10 സെൻ്റി മീറ്റർ വീതമാണ് ഷട്ടർ ഉയർത്തിയത്. സെക്കൻ്റിൽ 250 ക്യുസെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കി വിടുന്നത്. 11.35നാണ് ഷട്ടറുകൾ തുറന്നത്.

ജലനിരപ്പ് റൂള്‍ കര്‍വ് പരിധിയായ 136 അടിയില്‍ ഇന്നലെ രാത്രി പത്തു മണിയോടെ എത്തിയിരുന്നു. സെക്കൻ്റില്‍ പരമാവധി 250 ഘനയടി വെള്ളമാണ് തുറന്നു വിടുന്നതെന്ന് തമിഴ്‌നാടും അറിയിച്ചിട്ടുണ്ട്. പെരിയാര്‍ തീരത്ത് താമസിക്കുന്നവരോട് ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

സെക്കൻ്റില്‍ ഒഴുകിയെത്തുന്ന 3800 ഘനയടിയില്‍ 2100 ഘനയടിയോളം വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. നദീ തീരത്തോട് വളരെയടുത്ത് താമസിക്കുന്നവര്‍ ആവശ്യമെങ്കില്‍ ബന്ധു വീടുകളിലേക്കോ ദുരിതാശ്വാസ ക്യാമ്പിലേക്കോ മാറണമെന്നും നിര്‍ദേശമുണ്ട്.ഇന്ന് രാവിലെ പത്ത് മണിയോടെ അണക്കെട്ട് തുറക്കുമെന്നായിരുന്നു ഇന്നലെ അറിയിച്ചിരുന്നത്. എന്നാല്‍ വൃഷ്‌ടി പ്രദേശത്ത് മഴ കുറഞ്ഞതിനാലും അണക്കെട്ടിലേക്ക് ഒഴുകിയെതത്തുന്ന വെള്ളത്തിൻ്റെ അളവ് കുറഞ്ഞ സാഹചര്യത്തിലുമാണ് രണ്ട് മണിക്കൂര്‍ കൂടി കഴിഞ്ഞ് 12 മണിക്ക് തുറക്കാമെന്ന തീരുമാനത്തിലെത്തിയത്.

മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറുകളും ഇന്ന് 12 മണിക്ക് 10 സെന്റിമീറ്റർ ഉയർത്തി 250 ക്യുസെക്സ് ജലം പുറത്തു വിടും
29/06/2025

മുല്ലപ്പെരിയാർ ഡാമിൻ്റെ 13 ഷട്ടറുകളും ഇന്ന് 12 മണിക്ക് 10 സെന്റിമീറ്റർ ഉയർത്തി 250 ക്യുസെക്സ് ജലം പുറത്തു വിടും

ഇന്ന് പെയ്ത മഴയിൽ..
28/06/2025

ഇന്ന് പെയ്ത മഴയിൽ..

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത...
27/06/2025

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883 കുടുംബങ്ങളിലെ 3220 പേരെ ഇന്ന് രാത്രി 8 മണിക്ക് മുൻപ് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാൻ ജില്ലാ കളക്ടർ വി വിഗ്നേശ്വരി റവന്യൂ ,പോലീസ് അധികാരികൾക്ക് നിർദ്ദേശം നൽകി. ഇവർക്കായി 20ലധികം ക്യാമ്പുകൾ ഒരുക്കി കഴിഞ്ഞു. ഷട്ടറുകൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ പകൽ സമയത്ത് മാത്രമേ ആകാവൂ എന്ന് തമിഴ്നാടിനോട് അഭ്യർത്ഥിച്ചതായി കളക്ടർ അറിയിച്ചു. ഏത് അടിയന്തര സാഹചര്യവും നേരിടാൻ ജില്ലാ ഭരണകൂടം തയ്യാറാണ്. വെള്ളിയാഴ്ച നാലുമണിവരെ ജലനിരപ്പ് 135.25 ആണ്. റവന്യൂ, പോലീസ് അധികാരികളുടെ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കൃത്യമായി പാലിക്കണമെന്ന് കളക്ടർ അഭ്യർത്ഥിച്ചു.

KK Food Products ന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ചെയ്ത അടിപൊളി ലിഫ്റ്റ്. by Torq technologies
08/06/2024

KK Food Products ന്റെ ഈരാറ്റുപേട്ടയിലെ വീട്ടിൽ ചെയ്ത അടിപൊളി ലിഫ്റ്റ്. by Torq technologies

CONTACT (Torque Elevator): 9995791347Torque Elevators is a Kerala-based company specializing in the manufacturing and installation of high-quality elevators ...

Address

Thodupuzha

Alerts

Be the first to know and let us send you an email when Thodupuzha - ഇടുക്കി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Thodupuzha - ഇടുക്കി:

Share