Chipteck LIVE

Chipteck LIVE LIVE TELECAST

രണ്ടാം സ്ഥാനം ഫിഷറീസ്
09/09/2025

രണ്ടാം സ്ഥാനം
ഫിഷറീസ്

1st പ്രൈസ് ക്ഷീരവികസന വകുപ്പ്
09/09/2025

1st പ്രൈസ് ക്ഷീരവികസന വകുപ്പ്

09/09/2025

ഓണാഘോഷം സമാപനം
വിനീത് ശ്രീനിവാസൻ പാടുന്നു..

*നിശാഗന്ധിയിൽ നിറഞ്ഞാടി വിനീത് ശ്രീനിവാസൻ ; ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ* തിരുവനന്തപുരം:(09 സെപ്റ്റംബർ 2025) ഓണം വാരാഘോഷ...
09/09/2025

*നിശാഗന്ധിയിൽ നിറഞ്ഞാടി വിനീത് ശ്രീനിവാസൻ ; ആസ്വദിക്കാനെത്തിയത് ആയിരങ്ങൾ*
തിരുവനന്തപുരം:(09 സെപ്റ്റംബർ 2025)

ഓണം വാരാഘോഷത്തിന്റെ അവസാന ദിനമായ ഇന്നലെ വിനീത് ശ്രീനിവാസൻ നിശാ​ഗന്ധിയെ അക്ഷരാർത്ഥത്തിൽ പ്രകമ്പനം കൊള്ളിച്ചു. ജനങ്ങളെ നിയന്ത്രിക്കാനാവാതെ പോലീസും വോളന്റിയേഴ്സും ഏറെ പണിപ്പെട്ടു. പലരും നിശാ​ഗന്ധിയിൽ പ്രവേശിക്കാനാകാതെ നിരാശരായി. മണിക്കൂറുകൾക്ക് മുൻപേ തടിച്ചു കൂടിയ ജനസാഗരത്തിന് മുന്നിൽ പ്രിയ ​ഗായകൻ നിറഞ്ഞാ‌ടി. ബിഗ് എഫ് എം 92.7-ൻ്റെ നേതൃത്വത്തിലാണ് 'വിനീത് ശ്രീനിവാസൻ ലൈവ്' സംഘടിപ്പിച്ചത്.

വിനീതിന്റെ ചലച്ചിത്ര പിന്നണിഗാന രംഗത്തെ ആദ്യ ഗാനമായ "കസവിൻ്റെ തട്ടമിട്ട്", 'ഉദയനാണ് താര'ത്തിലെ "കരളേ കരളിൻ്റെ കരളേ", പ്രേക്ഷകപ്രീതി നേടിയ "ഓമനപ്പുഴ കടപ്പുറത്തിന്നോമനേ" തുടങ്ങിയ ഗാനങ്ങളും അദ്ദേഹം ആലപിച്ചു.

നരനിലെ "അമ്മപ്പുഴയുടെ പൈതലായി" പാടിയപ്പോൾ വൻ കരഘോഷമാണ് ഉയർന്നത്. മുപ്പതോളം ഗാനങ്ങൾ അണിനിരന്ന സം​ഗീതനിശയിൽ ഇരുപതോളം ഗാനങ്ങളും പാടിയത് വിനീത് ശ്രീനിവാസനാണ്. വിനീതിനെ കൂടാതെ അൽ-സമദ്, സഞ്ജിത്ത് സലാം, ദുർഗ്ഗാ അജിത്, മാധവ്, ശ്രാവൺ എന്നിവരും സദസിനെ കോരിത്തരിപ്പിച്ചു. വിനീത് ശ്രീനിവാസന് ഒപ്പം പാടി കാണികളും സം​ഗീത നിശയുടെ താളമായി.

സദസിനെയും സ്റ്റേജിനേയും ഒരുപോലെ സംഗീതത്തിൽ ആറാടിച്ചാണ് പ്രിയഗായകൻ മടങ്ങിയത്.

എം നന്ദകുമാർ IAS അന്തരിച്ചു..തിരുവനന്തപുരം കളക്ടർ, PRD ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
09/09/2025

എം നന്ദകുമാർ IAS അന്തരിച്ചു..

തിരുവനന്തപുരം കളക്ടർ, PRD ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.

*മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്ന് ഗവർണർ*തിരുവനന്തപുരം:(09 സെപ്റ്റംബർ 2025)    ഓണം ...
09/09/2025

*മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്ന് ഗവർണർ*
തിരുവനന്തപുരം:(09 സെപ്റ്റംബർ 2025)
ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്ര ഗവർണർ രാജേന്ദ്ര ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്തു #

മുഖ്യമന്ത്രി പിണറായി വിജയൻ ജ്യേഷ്ഠ സഹോദരന് തുല്യമാണെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ സംസ്ഥാനം ഇനിയും ഉന്നതിയിലേക്കെത്തുമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ. ഓണം വാരാഘോഷത്തിൻ്റെ സമാപന ഘോഷയാത്ര മാനവീയം വീഥിയിൽ ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓണം കേരളത്തിൻ്റെ മഹത്തായ സംസ്കാരത്തിൻ്റെയും സാമൂഹികവും സാമുദായികവുമായ ഐക്യത്തിൻ്റെയും ആഘോഷമാണെന്ന് ഗവർണർ പറഞ്ഞു. നാടിൻ്റെ പൈതൃകവും സംസ്കാരവും പുരോഗതിയും വിളിച്ചോതുന്ന ഘോഷയാത്ര കാണാൻ ക്ഷണിച്ചതിന് മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനും അദ്ദേഹം നന്ദി അറിയിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനും ഗവർണറും കുടുംബസമേതമാണ് എത്തിയത്. ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി.അർ.അനിൽ എന്നിവർ ചേർന്ന് ഗവർണർക്ക് ഓണക്കോടി നൽകി.

മ്യൂസിയം. പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, എംഎൽഎമാരായ ഡി.കെ. മുരളി, വി ജോയ്, ആൻ്റണി രാജു, ഐ.ബി.സതീഷ്, വി.കെ പ്രശാന്ത്, ജി.സ്റ്റീഫൻ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡി. സുരേഷ്കുമാർ, ജില്ലാ കളക്ടർ അനുകുമാരി, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

09/09/2025

*ഓണം സമാപനഘോഷയാത്ര കൺനിറയെ കണ്ട് ശിശുക്ഷേമ സമിതിയിലെ കുട്ടികൾ*
തിരുവനന്തപുരം:(09 സെപ്റ്റംബർ 2025)
ഒരാഴ്ചക്കാലം കനകക്കുന്നിൽ ഉത്സവലഹരി തീർത്ത ഓണം വാരാഘോഷത്തിന് പ്രൗഢഗംഭീരമായ ഘോഷയാത്രയോടെ സമാപനം. കഴിഞ്ഞ വർഷം വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഓണാഘോഷമില്ലാതിരുന്നതിന്റെ സങ്കടം ഇത്തവണ ഘോഷയാത്ര കൺ നിറയെ കണ്ടു തീർക്കാൻ എത്തിയതാണ് തൈക്കാട് ശിശുക്ഷേമ സമിതിയിലെ അനുഗ്രഹയും അനുപമയും നന്ദനയും ദേവനന്ദയും. മൂന്ന് വയസ്സ് മുതൽ 18 വയസ്സ് വരെ പ്രായമുള്ള നൂറോളം കുട്ടികളും 35 അമ്മമാരുമാണ് പാളയം പള്ളിക്ക് സമീപമൊരുക്കിയ പവലിയനിൽ ഓണം സമാപനഘോഷയാത്ര കാണാൻ എത്തിയത്.

അശ്വാരൂഢ സേനയും തെയ്യവും അർജുനനൃത്തവും കുട്ടികളിൽ ആവേശമൊരുക്കി. ദീപാലങ്കാരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന കലാരൂപങ്ങളും ഫ്ലോട്ടുകളും കുട്ടികളിൽ ആവേശവും ആഹ്ലാദവും തീർത്തപ്പോൾ ദൈവത്തിന്റെ സ്വന്തം നാട്ടിലെത്തിയ വിദേശ വിനോദസഞ്ചാരികൾക്ക് ഘോഷയാത്ര പുത്തൻ അനുഭവമായിരുന്നു.

സെൻട്രൽ ലൈബ്രറിയ്ക്ക് മുൻ വശത്തായി ഒരുക്കിയ പവലിയനിലാണ് വിദേശ വിനോദസഞ്ചാരികൾക്കും സർക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ചെത്തിയ അതിഥികൾക്കും ഇരിപ്പിടമൊരുക്കിയത്.ആയിരത്തിൽപ്പരം കലാകാരൻമാരും അമ്പത്തിയൊൻപത് ഫ്ലോട്ടുകളും 91 കലാരൂപങ്ങളുമായി അണി നിരന്ന ഘോഷയാത്ര തലസ്ഥാനനഗരിയിൽ കാഴ്ച വസന്തമൊരുക്കി.

09/09/2025

ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നിന്ന്

09/09/2025

തിരുവനന്തപുരം: (09-09-2025)
ഓണം വാരാഘോഷം ഘോഷയാത്ര ബഹുമാനപ്പെട്ട ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു

തിരുവനന്തപുരം: (09-09-2025)ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നിന്ന്
09/09/2025

തിരുവനന്തപുരം: (09-09-2025)
ഓണം വാരാഘോഷ സമാപനത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ നിന്ന്

09/09/2025

നേപ്പാൾ :(09-09-2025)
നേപ്പാളിൽ പ്രസിഡന്റും രാജിവച്ചു; രാഷ്ട്രീയ പ്രതിസന്ധി: അധികാരം സൈന്യത്തിന്റെ കയ്യിലേക്ക്?...
കഠ്മണ്ഡു ∙ നേപ്പാളിൽ യുവാക്കളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭം ശക്തമായി തുടരുന്നതിനിടെ പ്രസിഡന്റ് രാംചന്ദ്ര പൗഡേലും രാജിവച്ചു. പ്രധാനമന്ത്രി കെ.പി.ശർമ ഒലിക്കു പിന്നാലെ പ്രസിഡന്റും സ്ഥാനമൊഴിഞ്ഞതോടെ നേപ്പാൾ രാഷ്ട്രീയ പ്രതിസന്ധിയിലാണ്.
രാജ്യത്തിന്റെ ഭരണനിയന്ത്രണം സൈന്യം ഏറ്റെടുത്തേക്കുമെന്ന അഭ്യൂഹങ്ങളുമുണ്ട്.
നേപ്പാളിലെ ഇന്ത്യൻ പൗരന്മാര്‍ക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറത്തിറക്കി. നേപ്പാളിലുള്ള ഇന്ത്യക്കാര്‍ക്കായി ഹെല്‍പ് ലൈനും ആരംഭിച്ചു. സംഘര്‍ഷ തീരുന്നതുവരെ നേപ്പാളിലേക്ക് ഇന്ത്യൻ പൗരന്മാര്‍ യാത്ര ചെയ്യരുതെന്ന് വിദേശകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ നിർദ്ദേശിച്ചു. നിലവിൽ നേപ്പാളിലുള്ള ഇന്ത്യക്കാര്‍ സുരക്ഷിത സ്ഥാനത്ത് കഴിയണമെന്നും പുറത്ത് പോകരുതെന്നും സര്‍ക്കാരിന്‍റെ സുരക്ഷാ മുൻകരുതലുകള്‍ പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
============

Updates:(10-09-2025)

** ഇന്ത്യൻ എംബസി ഹെൽപ്പ് ലൈൻ **

+977 9808602881, +977 9810326134

============Reported by: Suresh S Nair

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി രാജിവച്ചു.'ജെന്‍ സീ വിപ്ലവം' എന്ന പേരില്‍ സര്‍ക്കാരിനെതിരെ നടന്നുവരുന്ന പ്രക്ഷോഭങ്...
09/09/2025

നേപ്പാൾ പ്രധാനമന്ത്രി കെ.പി.ശർമ്മ ഒലി രാജിവച്ചു.

'ജെന്‍ സീ വിപ്ലവം' എന്ന പേരില്‍ സര്‍ക്കാരിനെതിരെ നടന്നുവരുന്ന പ്രക്ഷോഭങ്ങളിൽ 19 പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് രാജി.

Address

Thodupuzha
685585

Alerts

Be the first to know and let us send you an email when Chipteck LIVE posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Chipteck LIVE:

Share