VBC News Thodupuzha

VBC News Thodupuzha VBC News Thodupuzha and timely news are the online news and channel media in idukki, kerala state

13/12/2025
13/12/2025
12/12/2025

കൊടുവേലി ചാവറ ന​ഗറിൽ വിശുദ്ധ കുര്യാക്കേോസ് ഏലിയാസ് ചാവറ പിതാവിൻ്റെ തിരുനാളിന് കൊടിയേറി. വികാരി ഫാദർ ജോൺ തലച്ചിറ കൊടിയേറ്റ് നടത്തി. തുടർന്ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം എന്നിവയും ഉണ്ടായിരുന്നു. നിരവധി വിശ്വാസികളാണ് തിരുനാളിൽ പങ്കെടുത്തത്.

12/12/2025

സി.എസ്.ഐ സഭാ ഡെപ്യൂട്ടി മോഡറേറ്ററായി തിരഞ്ഞെടുക്കപ്പെട്ട ഈസ്റ്റ് കേരള മഹായിടവക അധ്യക്ഷൻ റൈറ്റ് റവറൻ്റ് വി.എസ് ഫ്രാൻസിസ് തിരുമേനിക്ക് വിശ്വാസി സമൂഹം സ്വീകരണം നൽകി. തൊടുപുഴ മ്രാല സെൻ്റ്. ആൻഡ്രൂസ് പള്ളിയിൽ നടന്ന സ്വീകരണ ചടങ്ങിൽ മുൻ ബിഷപ്പുമാരുൾപ്പെടെ വൈദികരും നൂറ് കണക്കിന് വിശ്വാസികളും പങ്കെടുത്തു.

12/12/2025

ന്യൂമാൻ കോളേജ് എൻ.സി.സി യൂണിറ്റും സ്മിത മെമ്മോറിയൽ ഹോസ്പിറ്റൽ ആൻ്റ് റിസർച്ച് സെന്ററും സംയുക്തമായി രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു. രക്തദാന ക്യാമ്പിൻ്റെ ഉദ്ഘാടനം സ്മിത ആശുപത്രി ട്രാൻസ്ഫ്യൂഷൻ മെഡിസിൻ കൺസൽട്ടൻ്റ് ഡോ. അഞ്ചു ജോയ് നിർവ്വഹിച്ചു. ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെന്നി കെ അലക്സ് അധ്യക്ഷത വഹിച്ചു.

12/12/2025

തൊടുപുഴ മൂലമറ്റം ഫയർ സ്റ്റേഷനുകൾ സംയുക്തമായി അഗ്നിരക്ഷാ ബോധവൽക്കരണത്തിൻ്റെ ഭാ​ഗമായുള്ള മോക്ഡ്രിൽ നടത്തി. കേരളാ ഫയർ ആന്റ് റെസ്‌ക്യു സർവീസസ്, സിവിൽ ഡിഫൻസ് ഹോംഗാർഡസ് എന്നിവയുടെ നേതൃത്വത്തിൽ ന്യൂമാൻ കോളേജ് എൻ.എസ്.എസ് യൂണിറ്റുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ ഫയർ ഓഫീസർ ഷിനോയ് ഉദ്ഘാടനം ചെയ്തു. മൂലമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസർ അബ്ദുൽ അസീസ്, ന്യൂമാൻ കോളേജ് പ്രിൻസിപ്പൾ ഡോ. ജെന്നി കെ അലക്സ്, ന്യൂമാൻ കോളേജ് ബർസാർ റവ. ഫാ. ബെൻസൻ എൻ ആന്റണി, ന്യൂമാൻ കോളേജ് എൻ.എസ്.എസ് ഇൻ ചാർജ് ബോണി ബോസ്, സിവിൽ ഡിഫൻസ്റ്റ് ഹോം ഗാർഡ് ആപ്ത മിത്ര അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

12/12/2025

മൈലക്കൊമ്പ് അമ്മന്തുരുത്തിൽ സിബിച്ചന്റെ ഫാമിലെ മത്സ്യകൃഷിയുടെ വിളവെടുപ്പ് ഡിസംബർ 21ന്..... മാർഷൽ തോമസും അലോഷ്യസും ചേർന്ന് കഴിഞ്ഞ ഒരു വർഷമായി കൃഷി ചെയ്യുന്ന മത്സ്യങ്ങളുടെ വിളവെടുപ്പാണ് നടത്തുന്നത്. ചൂണ്ടയിട്ട് മീനുകളെ പിടിക്കുന്നതിന് ആളുകൾക്ക് അവസരമൊരുക്കിയിട്ടുണ്ട്.

12/12/2025

ഇടുക്കിയിലെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടെണ്ണലിനായുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. ജില്ലയിൽ ആകെ പത്ത് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് ഉള്ളത്. രാവിലെ ഏഴിന് അതാത് വരണാധികാരികളുടെ നേതൃത്വത്തിൽ സ്‌ട്രോങ് റൂമുകളിൽ നിന്നും വോട്ടിംഗ് യന്ത്രങ്ങൾ കൗണ്ടിംഗ് ഹാളിലെത്തിക്കും. എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും. പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക. വോട്ടെണ്ണൽ നടപടികൾക്കായി 2000 ഓളം ഉദ്യോ​ഗസ്ഥരെയും സുരക്ഷാ ക്രമീകരണങ്ങൾക്കായി 1500 ഓളം പോലീസിനെയും നിയോ​ഗിച്ചിട്ടുണ്ട്.

12/12/2025

ഇടുക്കി ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും കട്ടപ്പന, തൊടുപുഴ മുനിസിപ്പാലിറ്റികളിലുമായി 10 കേന്ദ്രങ്ങളിൽ നടക്കും. തൊടുപുഴ മുനിസിപ്പാലിറ്റി വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ഹൈസ്കൂളിലാണ്. തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കുമാരമംഗലം, മുട്ടം, ഇടവെട്ടി, കരിങ്കുന്നം, മണക്കാട്, പുറപ്പുഴ എന്നീ പഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ യുപി സ്കൂളിലാണ്.

12/12/2025

തൊടുപുഴ ന​ഗരസഭ 2020 - 2025 വർഷത്തെ ഭരണ സമിതിയുടെ അവസാന കൗൺ‌സിൽ യോ​ഗം നടന്നു. ന​ഗരസഭയിലെ മുഴുവൻ കൗൺസിലർമാരും രാഷ്ട്രീയഭേദമന്യേ യോ​ഗത്തിൽ പങ്കെടുത്തു. കഴിഞ്ഞ അഞ്ച് വർഷത്തെ പ്രവർത്തന നേട്ടങ്ങളെ കുറിച്ച് കൗൺസിലർമാർ സംസാരിച്ചു. ചുരുങ്ങിയ കാലയളവിലേക്കാണ് താൻ പദവിയിലിരുന്നതെങ്കിലും തന്നോട് സഹകരിച്ച എല്ലാ കൗൺസിൽ അം​ഗങ്ങളോടും ചെയർമാന്‌‍ നന്ദി പറഞ്ഞു.

12/12/2025

കേരള സ്റ്റേറ്റ് ഫിനാൻസ് എന്റർപ്രൈസസ് കസ്റ്റമർ മീറ്റ് 2025 തൊടുപുഴയിൽ നടന്നു. മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണയിൽ ഉദ്ഘാടനം നിർവഹിച്ചു. തൊടുപുഴ സെക്കൻഡ് ബ്രാഞ്ചിൽ നടന്ന യോഗത്തിൽ ബ്രാഞ്ച് മാനേജർ ബേബി ജേക്കബ് അധ്യക്ഷത വഹിച്ചു. ചിഫ് മാനേജർ ബാബു എം സലിം, സെലിൻ ഈപ്പൻ, കെ.എസ്.എഫ്.ഇ കുടുംബാംഗം ഡോ. ബാബു റ്റി.എ, ഷിയാസ് എം.എച്ച് എന്നിവർ ആശംസകളാർപ്പിച്ച് സംസാരിച്ചു.

12/12/2025

തൊടുപുഴ മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനു സമീപത്തെ ഓടയിൽ മലിനജലം കെട്ടിക്കിടന്നു ദുർഗന്ധം വമിക്കുന്നു. ബസ് സ്‌റ്റാൻഡിനും മുതലക്കോടം റോ ഡിനും ഇടയിലുള്ള ഓടയിലാണ് മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുന്നത്. കഴിഞ്ഞയാഴ്ച്ച ഓട വൃത്തിയാക്കാൻ എത്തിയ നഗരസഭ ജീവനക്കാർ പുല്ലും പള്ളയും വെട്ടി ഓടയിൽ ഇട്ടത് കെട്ടിക്കിടന്നാണ് ചീഞ്ഞു നാറുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Address

Thodupuzha

Alerts

Be the first to know and let us send you an email when VBC News Thodupuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to VBC News Thodupuzha:

Share