The Cue

The Cue THE CUE is a Digital Interactive Platform. credible journalism with pioneering outlook. THE CUE has been selected Google's GNI Startup Lab.

കെട്ടഴിഞ്ഞ് കിടന്നിരുന്ന എസ്എൻഡിപിയെ അടുക്കും ചിട്ടയുമുള്ള പ്രസ്ഥാനമാക്കി മാറ്റിയതിൽ വെള്ളാപ്പള്ളി നടേശന് ചരിത്രപരമായ പങ...
20/07/2025

കെട്ടഴിഞ്ഞ് കിടന്നിരുന്ന എസ്എൻഡിപിയെ അടുക്കും ചിട്ടയുമുള്ള പ്രസ്ഥാനമാക്കി മാറ്റിയതിൽ വെള്ളാപ്പള്ളി നടേശന് ചരിത്രപരമായ പങ്കുണ്ട്. വേണമെങ്കിൽ അദ്ദേഹത്തിന് വിശ്രമജീവിതം നയിക്കാം. പ്രവർത്തനമേഖലയിൽ മുപ്പത് വർഷം പൂർത്തിയാക്കി. എന്നാൽ ഇപ്പോഴും അദ്ദേഹം പൊതുരംഗത്ത് സജീവമാകുന്നു എന്നത് അഭിനന്ദാർഹമാണെന്നും മന്ത്രി വി.എൻ.വാസവൻ

20/07/2025

താൻ വാർത്തകളിൽ നിന്ന് വിട്ടുനിൽക്കുന്നുവെന്ന് തോന്നുന്ന ഏത് ഘട്ടത്തിലും മലപ്പുറത്തെയോ, മുസ്ലിം സമുദായത്തെയോ വർഗീയമായി ചിത്രീകരിക്കാൻ കള്ളക്കണക്കും കള്ളകഥകളുമായി വെള്ളാപ്പള്ളി വരും. തുടരെ വർഗീയത പറയുന്ന, ഇടതുപക്ഷ സർക്കാരിന്റെ നവോത്ഥാന സമിതി ചെയർമാൻ വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കാൻ ഇടതുപക്ഷം ഭരിക്കുന്ന സർക്കാരോ, പൊലീസോ തയ്യാറാകുമോ?

20/07/2025

കൈ കഴുകുന്നത് എന്റെ ശീലമാണ്. ഞാൻ ഇങ്ങനെയാണ്. എന്നെയൊന്ന് ജീവിക്കാന്‍ അനുവദിക്കണം. കൈകഴുകൽ വിവാദത്തിൽ സുരേഷ് ഗോപി

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ജനങ്ങളെ ഭിന്ന...
20/07/2025

വെള്ളാപ്പള്ളിയുടെ പ്രസ്താവനകള്‍ മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് സമുദായനേതാക്കള്‍ പിന്‍മാറണം. സമുദായ നേതാക്കള്‍ അങ്ങനെ ചെയ്യാന്‍ പാടില്ല. ശ്രീനാരായണ ഗുരുദേവനെ ഹൃദയത്തിലേറ്റിയിരിക്കുന്നവരാണ് കേരളത്തില്‍ എല്ലാവരും. അദ്ദേഹം പറഞ്ഞതിന് വിരുദ്ധമായ കാര്യങ്ങളാണ് ദൗര്‍ഭാഗ്യവശാല്‍ ജനറല്‍ സെക്രട്ടറി പ്രചരിപ്പിക്കുന്നത്. ഇത് ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് യോജിച്ചതല്ല. വെള്ളാപ്പള്‌ളിയുടേത് വിദ്വേഷത്തിന്റെ ക്യാമ്പെയിനാണെന്നും സതീശന്‍.

കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. താന്‍ ഒരു സമുദായത്തിനും എത...
20/07/2025

കാന്തപുരം എന്ത് കുന്തം എടുത്ത് എറിഞ്ഞാലും താന്‍ പറയാനുള്ളത് പറയുമെന്ന് വെള്ളാപ്പള്ളി നടേശന്‍. താന്‍ ഒരു സമുദായത്തിനും എതിരല്ല. പക്ഷേ സാമൂഹ്യ നീതിക്ക് വേണ്ടി ഇന്നും പറയും നാളെയും പറയും. 24 മണിക്കൂറും ജാതി മാത്രം പറയുകയും ജാതിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ് തന്നെ ജാതിക്കോമരമെന്ന് പറയുന്നത്. മതാധിപത്യത്തിന്റെ കാലത്തിലേക്ക് നാം എത്തിയെന്ന് പറഞ്ഞാല്‍ എന്താണ് തെറ്റെന്നും നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഗവണ്‍മെന്റ് ശ്രമിക്കുമ്പോള്‍ മതത്തിന്റെ പേര് പറഞ്ഞ്, മതത്തിന്റെ ആളുകള്‍ അതില്‍ ഇടപെടുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍.

കേരള തൊഗാഡിയ ആവാന്‍ ഓവര്‍ടൈം പണിയെടുക്കുന്ന മഹാനുഭാവന്‍ എന്ന് വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ച് മുസ്ലീം ലീഗ് മുഖപത്രം ...
20/07/2025

കേരള തൊഗാഡിയ ആവാന്‍ ഓവര്‍ടൈം പണിയെടുക്കുന്ന മഹാനുഭാവന്‍ എന്ന് വെള്ളാപ്പള്ളി നടേശനെ വിശേഷിപ്പിച്ച് മുസ്ലീം ലീഗ് മുഖപത്രം ചന്ദ്രിക. പിണറായി സര്‍ക്കാര്‍ എന്നൊക്കെ പ്രതിസന്ധിയിലാകുന്നോ അന്നൊക്കെ മഹാനുഭാവന് വെളിപാടുണ്ടാകുമെന്നും ചന്ദ്രിക എഡിറ്റോറിയലില്‍ വിമര്‍ശനം. വെള്ളാപ്പള്ളിയുടെ വിവാദ പരാമര്‍ശങ്ങളിലാണ് ചന്ദ്രികയുടെ വിമര്‍ശനം.

20/07/2025

കേരളത്തിന്റെ വ്യാവസായിക അന്തരീക്ഷം ഏറെ മെച്ചപ്പെട്ടു. ചെറിയ സംരംഭങ്ങളിലേക്ക് വരെ വലിയ തോതിലുള്ള നിക്ഷേപങ്ങൾ വരുന്നു. ദ ക്യു അഭിമുഖത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ

സ്കൂൾ സമയമാറ്റത്തിലെ ആശങ്കകൾ പരിഹരിക്കണം. സർക്കാരിനെതിരെ ഈ വിഷയത്തിൽ പ്രക്ഷോഭം നടത്തേണ്ട സാഹചര്യമില്ല. ചർച്ചയിലൂടെ പരിഹര...
19/07/2025

സ്കൂൾ സമയമാറ്റത്തിലെ ആശങ്കകൾ പരിഹരിക്കണം. സർക്കാരിനെതിരെ ഈ വിഷയത്തിൽ പ്രക്ഷോഭം നടത്തേണ്ട സാഹചര്യമില്ല. ചർച്ചയിലൂടെ പരിഹരിക്കാവുന്ന വിഷയങ്ങൾ മാത്രമാണ് നിലവിൽ ഉള്ളതെന്നും കാന്തപുരം വിഭാഗം സുന്നി വിദ്യാഭ്യാസ ബോർഡ്.

കുട്ടികൾക്ക് സ്‌കൂളില്‍ സൂംബ ഡാൻസ് ഏർപ്പെടുത്തി. അതിനെയും എതിർത്തു. എന്ത് നടപ്പിലാക്കണമെങ്കിലും മലപ്പുറത്ത് പോയി സമ്മതം ...
19/07/2025

കുട്ടികൾക്ക് സ്‌കൂളില്‍ സൂംബ ഡാൻസ് ഏർപ്പെടുത്തി. അതിനെയും എതിർത്തു. എന്ത് നടപ്പിലാക്കണമെങ്കിലും മലപ്പുറത്ത് പോയി സമ്മതം ചോദിക്കണം. അവർ ഇരിക്കാൻ പറഞ്ഞാൽ കിടന്നുകൊടുക്കുന്ന സർക്കാരാണ്. കേരളത്തിലെ ഈഴവർക്ക് ഏറ്റവും പ്രാധാന്യം കിട്ടുന്നത് 'തൊഴിലുറപ്പ്' പദ്ധതിയിൽ മാത്രമാണ്. നായാടി-നസ്രാണി വരെയുള്ളവരുടെ കൂട്ടായ്മയാണ് ഇനി അനിവാര്യമെന്നും വെള്ളാപ്പള്ളി നടേശൻ.

19/07/2025

എന്താണ് ബ്ലാക്ക് ബോക്സ്? വിമാനത്തിന്റെ എല്ലാ വിവരങ്ങളും ശേഖരിക്കാൻ കഴിയുന്നത് എങ്ങനെ?

ഞങ്ങൾ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത് കേരളമാകെ കുഴപ്പമാണ് എന്ന് വരുത്തിത്തീർക്കാനല്ല. ജനങ്ങളുടെ പക്ഷത്ത് നിന്ന് വിമർശനം ഉ...
19/07/2025

ഞങ്ങൾ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്നത് കേരളമാകെ കുഴപ്പമാണ് എന്ന് വരുത്തിത്തീർക്കാനല്ല. ജനങ്ങളുടെ പക്ഷത്ത് നിന്ന് വിമർശനം ഉന്നയിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ചുമതലയാണ്. ജനം ഞങ്ങളെ തെരഞ്ഞെടുക്കാൻ തയ്യാറായി നിൽക്കുകയാണ്. അത്രത്തോളം ഈ സർക്കാരിനെ മടുത്തിട്ടുണ്ടെന്നും വി.ഡി.സതീശൻ

കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി നിലവിൽ അന്വേഷണം നേരിടുന്ന ബെറ്റിങ...
19/07/2025

കള്ളപ്പണം വെളുപ്പിക്കൽ, ഹവാല ഇടപാട് തുടങ്ങിയ ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കായി നിലവിൽ അന്വേഷണം നേരിടുന്ന ബെറ്റിങ് ആപ്പുകൾക്ക് അനധികൃതമായി പ്രൊമോഷൻ നൽകിയതിനാണ് മെറ്റക്കും ഗൂഗിളിനും ഇഡി നോട്ടിസ് നൽകിയത്. സമാനമായ വ്യാജ സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്ന ആപ്പുകൾ പ്രൊമോട്ട് ചെയ്യുന്ന സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണെന്നും നോട്ടീസ് നൽകുമെന്നും ഇഡി വൃത്തങ്ങൾ പറഞ്ഞു.

Address

Thrikkakara

Alerts

Be the first to know and let us send you an email when The Cue posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to The Cue:

Share

THE CUE

THE CUE is a digital news platform in Malayalam based in Kochi. Interactive and credible journalism with pioneering outlook and idea is our priority. Novel formulas of storytelling, unique style of presentation and most importantly non compromising journalism are our dictum. An undertaking of Facstory Media Private Limited.