thrissurtimes.com

thrissurtimes.com Thrissur Times is the first complete news web portal in Thrissur. We aim to bring the news and videos

സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി, 11 കുട്ടികൾ ആശുപത്രിയില്‍സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തി...
24/08/2025

സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി, 11 കുട്ടികൾ ആശുപത്രിയില്‍
സഹപ്രവര്‍ത്തകരുമായുള്ള തര്‍ക്കത്തിൽ സ്‌കൂളിലെ വാട്ടര്‍ ടാങ്കില്‍ അധ്യാപകന്‍ കീടനാശിനി കലര്‍ത്തി. വെള്ളം കുടിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട 11 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തെലങ്കാന ജയശങ്കര്‍ ഭൂപല്‍പ്പള്ളി ജില്ലയിലെ അര്‍ബന്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിൽ ആണ് സംഭവം ഉണ്ടായത്.

സംഘടിതമായി ആക്രമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് # # # # # # # # # # # # # # # # # # # # #രാജിയെന്ന ...
24/08/2025

സംഘടിതമായി ആക്രമിച്ചു, രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
# # # # # # # # # # # # # # # # # # # # #
രാജിയെന്ന സൂചനയുമായി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രാഹുൽ ഗാന്ധിയുമായി പരോക്ഷമായി തന്നെ സാമ്യപ്പെടുത്തി ആണ് ഫെയ്സ്ബുക്ക് പോസ്റ്റ്. പരിഹസിച്ചു, കുറ്റപ്പെടുത്തി, സംഘടിതമായി ആക്രമിച്ചു, പരിഭവമില്ലാതെ അയാൾ പോരാടുന്നു, പദവികൾക്ക് അപ്പുറം അയാൾ കോൺഗ്രസുകാരൻ ആണ് എന്നാണ് രാഹുൽ ഗാന്ധിയുടെ ചിത്രം പങ്കുവെച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്.

രാജി സൂചനകൾക്കിടെ രാഹുൽ മാധ്യമങ്ങളെ കണ്ടെങ്കിലും രാജി വെക്കുന്നതിനെക്കുറിച്ച് രാഹുൽ പ്രതികരിച്ചില്ല. ട്രാൻസ്ജെൻഡർ യുവതി അവന്തിക നടത്തിയ വെളിപ്പെടുത്തൽ വ്യാജമാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ മറ്റ് ആരോപണങ്ങളിൽ രാഹുൽ പ്രതികരിക്കാൻ തയാറായില്ല. തനിക്ക് മോശം അനുഭവമുണ്ടായിട്ടില്ലെന്ന് അവന്തിക ഒരു ചാനൽ റിപ്പോർട്ടറിനോട് പറയുന്ന ഫോൺ കോളിന്റെ ഓഡിയോ ക്ലിപ്പും രാഹുൽ മാങ്കൂട്ടത്തിൽ പുറത്തുവിട്ടിട്ടുണ്ട്. ഓഗസ്റ്റ് ഒന്നിന് നടന്ന ഫോൺ സംഭാഷണത്തിന്റെ ഓഡിയോയാണ് രാഹുൽ പുറത്തുവിട്ടത്.

തന്നെ കുടുക്കാൻ ശ്രമം നടക്കുന്നതായി രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ജനങ്ങളോട് പല കാര്യങ്ങളും പറയാനുണ്ട്. താൻ കാരണം വിഷമിക്കുന്ന കോൺഗ്രസ് പ്രവർത്തകരോട് മാപ്പ് ചോദിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

പരിഹസിച്ചു,
കുറ്റപ്പെടുത്തി,
സംഘടിതമായി അയാളെ ആക്രമിച്ചു,
വീഴ്ത്താൻ ശ്രമിച്ചു,
സ്തുതിപാടിയവർ വിമർശകരായി,
കുത്തിയിട്ടും പരിഭവങ്ങൾ ഇല്ലാതെ അയാൾ പോരാടുന്നു
കാരണം അയാൾക്ക് ഈ പ്രസ്ഥാനമാണ് വലുത്….
പദവികൾക്കപ്പുറം അയാൾ കോൺഗ്രസുകാരനാണ്…
രാഹുൽ ഗാന്ധി ❤️


Rahul

രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്' പ്രതികരണവുമായി ടി.എൻ.പ്രതാപൻ***************************************************...
23/08/2025

രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളത്' പ്രതികരണവുമായി ടി.എൻ.പ്രതാപൻ
***********************************************************
രാഹുലിനെതിരെയുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണെന്നും പൊതുജീവിതത്തിലും വ്യക്തി ജീവിതത്തിലും പൊതുപ്രവര്‍ത്തകര്‍ കളങ്കരഹിതരായിരിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍.
എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വിഡി സതീശനും രാഹുലിനെതിരെ ഉയർന്നു വന്ന ആരോപണങ്ങൾ വളരെ ഗൌരവമുള്ളതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. രാഹുലിനെതിരെ സംഘടനാ പരമായ നടപടി സ്വീകരിച്ചിട്ടുണ്ട്. അനന്തര നടപടികൾ പാർട്ടി തന്നെ തീരുമാനിക്കുമെന്ന് എഐസിസി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൂടി നിലപാടാണ് കെ സി വേണുഗോപാലും വി ഡി സതീശനും സണ്ണി ജോസഫും പറഞ്ഞിട്ടുള്ളതെന്നും ടി എന്‍ പ്രതാപന്‍ പറഞ്ഞു.





23/08/2025

തൃശൂർ പടിഞ്ഞാറെ കോട്ടയിൽ രാഹുലിനെതിരെ മഹിളാ മോർച്ചയുടെ തൊട്ടിൽ കെട്ടി പ്രതിഷേധം

രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് തൊട്ടിൽകെട്ടി പ്രതിഷേധിച്ച് മഹിളാമോർച്ച സംഭവം




23/08/2025

വീണ്ടും അതിരപ്പിള്ളിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കാട്ടാനക്കൂട്ടം
കാട്ടാനക്കൂട്ടം എത്തിയത് കണ്ണൻകുഴിയിലെ ഷിഹീം എന്ന സ്വകാര്യ റിസോർട്ടിൽ.









‘ടിക് ടോക് നിരോധനം നീക്കിയിട്ടില്ല’; പ്രചരിക്കുന്നത് തെറ്റായ വിവരം2020-ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്...
23/08/2025

‘ടിക് ടോക് നിരോധനം നീക്കിയിട്ടില്ല’; പ്രചരിക്കുന്നത് തെറ്റായ വിവരം

2020-ലെ ഗാൽവാൻ താഴ്‌വരയിലെ ഏറ്റുമുട്ടലുകൾക്ക് ശേഷം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായതിനെ തുടർന്നാണ് ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ രാജ്യത്ത് നിരോധിച്ചത്.
എന്നാൽ നിലവിൽ ഇന്ത്യയും ചൈനയും സഹകരണത്തിനുള്ള പാതകൾ തേടുകയാണ്. കഴിഞ്ഞയാഴ്ച ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യ സന്ദർശിച്ചിരുന്നു. യുഎസിന്റെ അമിത തീരുവ നയത്തിനെ തുടർന്ന് ഇന്ത്യയും ചൈനയും വീണ്ടും അടുത്തതായാണ് റിപ്പോർട്ട്.

അതിർത്തിയിൽ സമാധാനം നിലനിർത്തുക, അതിർത്തി വ്യാപാരം വീണ്ടും തുറക്കുക, നിക്ഷേപം പ്രോത്സാഹിപ്പിക്കുക, നേരിട്ടുള്ള വിമാന കണക്റ്റിവിറ്റി പുനരാരംഭിക്കുക എന്നിവയിൽ ഇരുരാജ്യങ്ങളും ധാരണയായിട്ടുണ്ട്.

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്യുടെ ക്ഷണപ്രകാരം, ഷാങ്ഹായ് സഹകരണ സംഘടനാ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 1 വരെ ചൈന സന്ദർശിക്കും.
https://thrissurtimes.com/?p=20250



മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും ക...
23/08/2025

മെസി കേരളത്തിലെത്തും; ഔദ്യോഗികമായി അറിയിച്ച് അര്‍ജൻ്റീന ഫുട്‌ബോള്‍ അസോസിയേഷന്‍

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും കേരളത്തിലെത്തും. മെസി ഉള്‍പ്പെടുന്ന അര്‍ജന്റീയുടെ ഫുട്‌ബോള്‍ ടീം കേരളത്തില്‍ എത്തുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു. നവംബര്‍ 10 മുതല്‍ 18വരെയുള്ള ദിവസങ്ങളിലാണ് അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനം.

കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനും ഇക്കാര്യം സ്ഥിരീകരിച്ചു. എതിരാളികളെ തീരുമാനിച്ചിട്ടില്ലെന്ന് അർജന്റീന ഫുട്ബോൾ ടീം അറിയിച്ചു. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലായിരിക്കും മത്സരം എന്നാണ് റിപ്പോര്‍ട്ട്.

2011 സെപ്റ്റംബറിലാണ് മെസി ഇതിന് മുമ്പ് ഇന്ത്യയിലെത്തിയത്. അന്ന് കൊൽക്കത്ത സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ വെനസ്വേലക്കെതിരെ അര്‍ജന്‍റീന കുപ്പായത്തില്‍ സൗഹൃദ മത്സരത്തിലും ലയണൽ മെസി കളിച്ചിരുന്നു. അര്‍ജന്‍റീന നായകനായുള്ള മെസിയുടെ അരങ്ങേറ്റ മത്സരം കൂടിയായിരുന്നു ഇത്. നേരത്തെ, അര്‍ജന്‍റീന ടീമിന്‍റെ കേരള സന്ദര്‍ശനത്തിൽ കേരള സര്‍ക്കാരിനെതിരെ അര്‍ജന്‍റീന ഫുട്ബോള്‍ അസോസിയേഷൻ രംഗത്തെത്തിയതിന് പിന്നാലെ രാഷ്ട്രീയ വിവാദവും ഉടലെടുത്തിരുന്നു.
https://thrissurtimes.com/?p=20247





ആലപ്പിയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് തൃശൂർതിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിൽ (കെഎസിഎൽ) തൃശൂർ ടൈറ്റൻസിന് ആധികാരിക തുടക്...
23/08/2025

ആലപ്പിയെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് തൃശൂർ

തിരുവനന്തപുരം:കേരള ക്രിക്കറ്റ് ലീഗിൽ (കെഎസിഎൽ) തൃശൂർ ടൈറ്റൻസിന് ആധികാരിക തുടക്കം. ആദ്യ കളിയിൽ ആലപ്പി റിപ്പിൾസിനെ ഏഴ് വിക്കറ്റിന് തകർത്തു. ഓപ്പണർമാരുടെ മനോഹര പ്രകടനമാണ് തൃശൂരിന് അനായാസ ജയമൊരുക്കിയത്. ആലപ്പി ഉയർത്തിയ 152 റൺ ലക്ഷ്യം 16.3 ഓവറിൽ മറികടന്നു.ആലപ്പി ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 151 റണ്ണെടുത്തത്. തൃശൂരിനായി ഓപ്പണർമാരായ ആനന്ദ് കൃഷ്‌ണനും (39 പന്തിൽ 63) അഹമ്മദ് ഇമ്രാനും (44 പന്തിൽ 61) ഒന്നാന്തരം പ്രകടനം പുറത്തെടുത്തു. ആലപ്പിയുടെ നാല് വിക്കറ്റെടുത്ത തൃശൂരിൻ്റെ മീഡിയം പേസർ സിബിൻ ഗിരീഷാണ് മാൻ ഓഫ് ദി മാച്ച്.

സ്കോർ: ആലപ്പി 151/7; തൃശൂർ 152/3 (16.3)

ലക്ഷ്യത്തിലേക്ക് ആനന്ദും ഇമ്രാനും തകർപ്പനടികളോടെ തുടങ്ങി. ആദ്യ വിക്കറ്റിൽ ഇരുവരും 12.4 ഓവറിൽ 121 റൺ കൂട്ടിച്ചേർത്തു. എട്ട് ഫോറടിച്ച ഇമ്രാനെ വിനേഷ് പുത്തൂരാണ് പുറത്താക്കിയത്. അഞ്ച് സിക്‌സറും രണ്ട് ഫോറും പറത്തിയ ആനന്ദും പിന്നാലെ മടങ്ങി. ശ്രീഹരി എസ് നായർക്കാണ് വിക്കറ്റ്. ജയത്തിന് രണ്ട് റണ്ണകലെവച്ച് ഷോൺ റോജറെ (7) വിഗ്നേഷ് മടക്കിയെങ്കിലും അക്ഷയ് മനോഹറ-യും (10) എ കെ അർജുനും (1) ചേർന്ന് ജയംകുറിച്ചു.

ടോസ് നേടിയ തൃശൂർ ക്യാപ്റ്റൻ സിജോമോൻ ജോസഫ് ആലപ്പിയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. 17 റണ്ണെടുക്കുന്നതിനിടെ ഓപ്പണർമാരായ അക്ഷയ് ചന്ദ്രനെയും (7) ജലജ് സക്സേനയെയും (8) ആലപ്പിക്ക് നഷ്ടമായി. 38 പന്തിൽ 56 റണ്ണെടുത്ത ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദീനാണ് സ്കോർ ബോർഡ് ചലിപ്പിച്ചത്. മൂന്ന് വീതം സിക്‌സറും ഫോറും ക്യാപ്റ്റൻ ഇന്നിങ്സിൽ ഉൾപ്പെട്ടു. നാലോവറിൽ 23 റൺമാത്രം വഴങ്ങിയാണ് സിബിൻ നാല് വിക്കറ്റെടുത്തത്.
https://thrissurtimes.com/?p=20243



ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി സമ്മതിച്ച് ബി ഗോപാലകൃഷ്ണൻതൃശൂർ: ജയിക്കാൻ വേണ്ടി തൃശൂ...
23/08/2025

ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തതായി സമ്മതിച്ച് ബി ഗോപാലകൃഷ്ണൻ

തൃശൂർ: ജയിക്കാൻ വേണ്ടി തൃശൂർ മണ്ഡലത്തിന് പുറത്തുള്ളവരുടെ വോട്ട് ചേർത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണൻ. ഒരു വർഷം മുൻപ് അങ്ങനെ ആളുകളെ കൊണ്ടു വന്ന് വോട്ട് ചേർക്കുന്നതിൽ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണൻ ചോദിച്ചു. ജയിക്കാൻ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേർക്കുമെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. തൃശൂർ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിച്ച് കോൺ​ഗ്രസും സിപിഐയും രം​ഗത്തെത്തിയിരുന്നു. സുരേഷ് ​ഗോപിക്കും കുടുംബത്തിനും തൃശൂരിൽ വോട്ട് ചേർത്തതായി കണ്ടെത്തിയതും വലിയ വിവാദമായിരുന്നു. ഇതിനിടയിലാണ് വിഷയത്തിൽ പ്രതികരണവുമായി ബി ​ഗോപാലകൃഷ്ണൻ എത്തുന്നത്.
https://thrissurtimes.com/?p=20240


ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്മിനെതിരെ പൊലീസിൽ പരാതിതൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്ത...
23/08/2025

ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരണം; ജാസ്മിനെതിരെ പൊലീസിൽ പരാതി

തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്ര തീർത്ഥക്കുളത്തിൽ റീൽസ് ചിത്രീകരിച്ച സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസർ ജാസ്മിൻ ജാഫറിനെതിരെ പൊലീസില്‍ പരാതി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്‌ട്രേറ്ററാണ് പരാതി നൽകിയത്. വിലക്ക് മറികടന്ന് ഗുരുവായൂർ തീർത്ഥക്കുളത്തിൽ കാൽ കഴുകി റീൽസ് ചിത്രീകരിച്ചെന്നാണ് പരാതിയിൽ പറയുന്നത്. പൊലീസിന് ലഭിച്ച പരാതി കോടതിക്ക് കൈമാറിയതായാണ് വിവരം.

വീഡിയോ ചിത്രീകരിക്കുന്നതിന് ഹൈക്കോടതി നിരോധനമേർപ്പെടുത്തിയ നടപ്പുരയിലും റീൽസ് ചിത്രീകരിച്ചെന്ന് പരാതിയിൽ പറയുന്നുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിൽ അഹിന്ദു പ്രവേശനത്തിന് വിലക്കുണ്ട്. ഇത് മറികടന്നാണ് ദൃശ്യം ചിത്രീകരിച്ചത്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം ഉയർത്തിക്കൊണ്ടുള്ള നടപടിയാണ് ഉണ്ടായതെന്നും പരാതിയിലുണ്ട്.

അതേസമയം കുറച്ച് ദിവസങ്ങൾക്ക് മുൻപ് ജാസ്മിൻ പങ്കുവെച്ച വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത്. അതേസമയം വിഷയത്തോട് ജാസ്മിൻ പ്രതികരിച്ചിട്ടില്ല. പരാതിക്കുമേൽ തുടർനടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
https://thrissurtimes.com/?p=20237



തൃശ്ശൂര്‍ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിതൃശ്ശൂർ :മാധ്യമപ്രവര്‍ത്തകര്‍ തന്റെ ജീവിതത്തില്‍ കയ...
23/08/2025

തൃശ്ശൂര്‍ വോട്ട് വിവാദത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

തൃശ്ശൂർ :മാധ്യമപ്രവര്‍ത്തകര്‍ തന്റെ ജീവിതത്തില്‍ കയറി കൊത്തിയെന്ന് സുരേഷ് ഗോപി.മാധ്യമങ്ങള്‍ തന്നെ നാളുകളായി വേട്ടയാടുകയാണെന്നാണ് സുരേഷ് ഗോപിയുടെ ആരോപണം. തനിക്ക് കുടുംബം ഉണ്ടെന്ന് മറന്നു. തന്റെ വ്യക്തി ജീവിതത്തിലും കുടുംബപരമായ കാര്യങ്ങളിലും മാധ്യമങ്ങള്‍ ഇടപെടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു. കൊച്ചിയില്‍ മാധ്യമങ്ങളോടായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.

‘എന്റെ ജീവിതത്തിലാണ് നിങ്ങള്‍ കയറി കൊത്തിയത്. എന്നില്‍ ഒരു വ്യക്തിയുണ്ട്. ഒരുപാട് കാര്യങ്ങളുണ്ട്. കുടുംബസ്ഥന്‍, ഭര്‍ത്താവ്, അച്ഛന്‍, മകന്‍ അങ്ങനെ ഒരുപാട് ബന്ധങ്ങളുണ്ട് എനിക്ക്. അതിനെയെല്ലാം ഹനിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ വന്നത്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണ്?. എവിടെ നിന്ന് നിങ്ങള്‍ തുടങ്ങി?. കലാമണ്ഡലം ഗോപി ആശാന്‍, ആര്‍എല്‍വി രാമകൃഷ്ണന്‍ അങ്ങനെ എവിടെയൊക്കെ നിങ്ങള്‍ കയറി. അതിന് ഞാന്‍ എന്ത് പാപം ചെയ്തു. ഞാന്‍ ആരെയും വിമര്‍ശിച്ചിട്ടില്ല. ആരെയും ദ്രോഹിച്ചിട്ടില്ല’, സുരേഷ് ഗോപി പറഞ്ഞു.

തൃശ്ശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വ്യാപക വോട്ടുകൊള്ള നടന്നതായി ആരോപണം ഉയര്‍ന്നിരുന്നു. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന സുരേഷ് ഗോപിയെ വിജയിപ്പിക്കാന്‍ കള്ളവോട്ട് ചേര്‍ത്തു എന്നായിരുന്നു ആരോപണം. കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് ചോരി’ ആരോപണങ്ങള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു ഈ ആരോപണവും ഉയര്‍ന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറായിരുന്നു ആരോപണം ഉയര്‍ത്തിയത്. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവി അടക്കം നടത്തിയ അന്വേഷണത്തില്‍ തൃശ്ശൂരിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യാപകമായി വോട്ട് ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. സുരേഷ് ഗോപിയുടെ ബന്ധുക്കള്‍ അടക്കം പതിനൊന്ന് പേരുടെ വോട്ട് ഇത്തരത്തില്‍ ചേര്‍ത്തതായായിരുന്നു റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്ക് ഇരട്ടവോട്ടുള്ളതായി ആരോപണം ഉയര്‍ന്നു. തൃശ്ശൂരിലെ കള്ളവോട്ട് ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്റെ നേതൃത്വത്തിലുള്ള സംഘം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടക്കുകയാണ്.
https://thrissurtimes.com/?p=20234


നിവിൻ പോളി 15 കോടിക്ക് കേരളത്തിലെ ഏറ്റവും വലിയതും വിലയേറിയതുമായ അപ്പാർട്ട്മെന്‍റ് വാങ്ങി
22/08/2025

നിവിൻ പോളി 15 കോടിക്ക് കേരളത്തിലെ ഏറ്റവും വലിയതും വിലയേറിയതുമായ അപ്പാർട്ട്മെന്‍റ് വാങ്ങി


Address

Thrissur
680001

Alerts

Be the first to know and let us send you an email when thrissurtimes.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share