Entenad news

Entenad news This Is an Ad Agency

ഇറാൻ പ്രതിഷേധം; ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റെസാ പഹ്‌ലവി👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https:/...
10/01/2026

ഇറാൻ പ്രതിഷേധം; ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റെസാ പഹ്‌ലവി
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ഭരണകൂടത്തിനെതിരായ പ്രതിഷേധം ശക്തമാകുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇടപെടൽ ആവശ്യപ്പെട്ട് റെസാ പഹ്‌ലവി രംഗത്തെത്തി. ഇസ്ലാമിക വിപ്ലവത്തിൽ അധികാരം നഷ്ടപ്പെട്ട മുൻ ഷാ മുഹമ്മദ് റിസാ പഹ്‌ലവിയുടെ മകനാണ് റെസാ പഹ്‌ലവി.

യുഎസിൽ കഴിയുന്ന പഹ്‌ലവി, ഇറാൻ ജനതയെ സഹായിക്കാൻ ഇടപെടണമെന്നാവശ്യപ്പെട്ട് ട്രംപിനോട് സമൂഹമാധ്യമത്തിലൂടെ അഭ്യർത്ഥിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖമനയി ട്രംപിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് പഹ്‌ലവിയുടെ പ്രതികരണം ശ്രദ്ധേയമായത്
ENTENAD | INTERNATIONAL NEWS | ടെഹ്‌റാൻ
2026 ജനുവരി 06 | ചൊവ്വാഴ്ച

കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമോ?👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCA...
10/01/2026

കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമോ?
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

കോട്ടയം: കേരള കോൺഗ്രസ് എം അടിയന്തര പാർലമെന്ററി കാര്യയോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ഇതിന് പിന്നാലെ 16ന് അടിയന്തര സ്റ്റീയറിംഗ് കമ്മിറ്റി യോഗവും വിളിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് ഇന്നത്തെ യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്യുക. മുന്നണി മാറ്റം സംബന്ധിച്ച ചർച്ചകളും ഉയരുമെന്ന സൂചനയുണ്ട്. ഒരു വിഭാഗം നേതാക്കൾ മുന്നണി വിടണമെന്ന ആവശ്യം ഉന്നയിച്ചതായും സഭയ്ക്കുള്ളിൽ നിന്ന് ശക്തമായ സമ്മർദം നിലനിൽക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

കോട്ടയം, ഇടുക്കി ജില്ലകളിൽ യുഡിഎഫ് നേടിയ മുന്നേറ്റത്തിന്റെ പശ്ചാത്തലത്തിലാണ് കേരള കോൺഗ്രസ് എം എൽഡിഎഫ് വിടുമോ എന്ന ചർച്ചകൾ ശക്തമായത്.

ENTENAD | KERALA POLITICS | കോട്ടയം
2026 ജനുവരി 06 | ചൊവ്വാഴ്ച

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ–ആഴ്‌സണൽ മത്സരം ഗോൾരഹിത സമനിലയിൽ👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](http...
09/01/2026

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂൾ–ആഴ്‌സണൽ മത്സരം ഗോൾരഹിത സമനിലയിൽ
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ശക്തരായ ടീമുകളുടെ പോരാട്ടം സമനിലയിൽ അവസാനിച്ചു. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന ലിവർപൂൾ–ആഴ്‌സണൽ മത്സരം ഗോൾരഹിതമായാണ് അവസാനിച്ചത്.

മത്സരത്തിൽ ആഴ്‌സണലാണ് കൂടുതൽ ആധിപത്യം പുലർത്തിയത്. ലിവർപൂളിന് ഒരു ഷോട്ട് പോലും ഓൺ ടാർഗെറ്റിലേക്ക് തൊടുക്കാൻ സാധിച്ചില്ല. കഴിഞ്ഞ എട്ട് മത്സരങ്ങളിൽ പരാജയം അറിയാത്ത ആഴ്‌സണൽ 49 പോയിന്റുമായി ഒന്നാം സ്ഥാനത്തെ ലീഡ് ആറാക്കി ഉയർത്തി.

43 പോയിന്റുമായി മാഞ്ചസ്റ്റർ സിറ്റിയും ആസ്റ്റൺ വില്ലയും പിന്നാലെയുണ്ട്. 35 പോയിന്റോടെ ലിവർപൂൾ നാലാം സ്ഥാനത്താണ്.

ENTENAD | SPORTS NEWS | ലണ്ടൻ
2026 ജനുവരി 06 | ചൊവ്വാഴ്ച

മുൻ ചാമ്പ്യന്മാരും നിലവിലെ ചാമ്പ്യന്മാരും നേർക്കുനേർ; വനിത പ്രീമിയർ ലീഗിന് ഇന്ന് തുടക്കം👉 കൂടുതൽ  വാർത്തകൾക്കായി 🔗 [What...
09/01/2026

മുൻ ചാമ്പ്യന്മാരും നിലവിലെ ചാമ്പ്യന്മാരും നേർക്കുനേർ; വനിത പ്രീമിയർ ലീഗിന് ഇന്ന് തുടക്കം
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

മുംബൈ: വനിത പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ നാലാം പതിപ്പിന് ഇന്ന് തുടക്കമാകും. നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യൻസും മുൻ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഏറ്റുമുട്ടൽ.

ഇത്തവണ അഞ്ച് ടീമുകളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. ഫെബ്രുവരി അഞ്ചുവരെ ആകെ 22 മത്സരങ്ങളുണ്ട്. മുംബൈയെ ഹർമൻപ്രീത് കൗറും ബംഗളൂരുവിനെ സ്മൃതി മന്ദാനയും നയിക്കും.

ENTENAD | SPORTS NEWS | മുംബൈ
2026 ജനുവരി 06 | ചൊവ്വാഴ്ച

ജനനായകന് ഇന്ന് വിധിദിനം; പരാശക്തിയുടെ റിലീസും പ്രതിസന്ധിയിൽ👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://...
09/01/2026

ജനനായകന് ഇന്ന് വിധിദിനം; പരാശക്തിയുടെ റിലീസും പ്രതിസന്ധിയിൽ
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

ചെന്നൈ: വിജയ് ചിത്രം ജനനായകന് ഇന്ന് നിർണായക ഘട്ടം. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതിനെതിരെ നൽകിയ ഹർജിയിൽ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. രാവിലെ പത്തിന് ജസ്റ്റിസ് പി ടി ആശയാണ് വിധി പ്രസ്താവിക്കുക.

സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ ഇന്ന് പ്രഖ്യാപിച്ചിരുന്ന ജനനായകന് റിലീസ് നേരത്തെ മാറ്റിവെച്ചിരുന്നു. വിജയിയുടെ അവസാന ചിത്രം എന്ന നിലയിൽ കോടതിവിധി ഏറെ നിർണായകമാണ്.

ഇതിനിടെ ശിവകാർത്തികേയൻ ചിത്രം പരാശക്തി യുടെ റിലീസും പ്രതിസന്ധിയിലായി. 15 കട്ടുകൾ കൂടി വേണമെന്ന സെൻസർ ബോർഡ് നിർദേശത്തെ സംവിധായിക സുധ കൊങ്കര എതിർത്തു. സർട്ടിഫിക്കറ്റ് നിഷേധിച്ചതിനെതിരെ റിവൈസിങ് കമ്മിറ്റിയെ സമീപിക്കാനാണ് നിർമ്മാതാക്കളുടെ നീക്കം.

ENTENAD | CINEMA NEWS | ചെന്നൈ
2026 ജനുവരി 06 | ചൊവ്വാഴ്ച

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ...
09/01/2026

കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചു
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

പാലക്കാട്: കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച കേസിൽ രണ്ടാനമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി രണ്ടിനാണ് സംഭവം നടന്നത്.

അങ്കണവാടിയിൽ എത്തിയ കുട്ടിക്ക് ഇരിക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് അധ്യാപിക നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സ്വകാര്യ ഭാഗത്ത് ഗുരുതരമായ പൊള്ളലേറ്റത് കണ്ടെത്തിയത്. തുടർന്ന് അധ്യാപിക ഉടൻ പൊലീസിനെ വിവരം അറിയിച്ചു.

അന്വേഷണത്തിൽ ബീഹാർ സ്വദേശിനിയായ രണ്ടാനമ്മയാണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് കണ്ടെത്തി. ജൂവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ് പ്രതിയെ റിമാൻഡ് ചെയ്തു. കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ENTENAD | KERALA NEWS | പാലക്കാട്
2026 ജനുവരി 06 | ചൊവ്വാഴ്ച

മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ👉 കൂടുതൽ  വാ...
09/01/2026

മാനന്തവാടി മെഡിക്കൽ കോളേജിൽ യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവം; ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിൽ
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywn

മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രസവശേഷം യുവതിയുടെ ശരീരത്തിൽ തുണി കുടുങ്ങിയ സംഭവത്തിൽ അന്വേഷണം നടത്താൻ സംസ്ഥാന ആരോഗ്യ വിദഗ്ധരുടെ സംഘം ഇന്ന് വയനാട്ടിലെത്തും. ആരോഗ്യമന്ത്രി വീണ ജോർജിന്റെ നിർദേശപ്രകാരമാണ് നടപടി.

ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘം മെഡിക്കൽ കോളേജ് ആശുപത്രിയിലെ രേഖകൾ പരിശോധിക്കുകയും ചികിത്സ പിഴവിന് ഇരയായ യുവതിയിൽ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്യും.

ഡോ. വീണ സരോജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. യുവതിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച വിശദമായ പരിശോധനയും ഇന്ന് തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ നടത്തും. ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കണമെന്ന് ആരോഗ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.

ENTENAD | KERALA NEWS | വയനാട്
2026 ജനുവരി 06 | ചൊവ്വാഴ്ച

ഒടുവിൽ തീരുമാനമായി; ഐഎസ്എൽ ഫെബ്രുവരി 14 ന് ആരംഭിക്കും,👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat....
07/01/2026

ഒടുവിൽ തീരുമാനമായി; ഐഎസ്എൽ ഫെബ്രുവരി 14 ന് ആരംഭിക്കും,
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywnENTENAD

ഒടുവിൽ തീരുമാനമായി; ഐഎസ്എൽ പുതിയ സീസൺ ഫെബ്രുവരി 14ന് ആരംഭിക്കും. കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
നീണ്ട അനിശ്ചിതത്വത്തിന് ശേഷം രണ്ടോ മൂന്നോ വേദികളിലായി ഹോം ആൻഡ് എവേ രീതിയിൽ ലീഗ് നടത്താനാണ് തീരുമാനം. 14 ക്ലബുകളിൽ 10 ക്ലബുകളുടെ പങ്കാളിത്തം ഉറപ്പായിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ പൂർണ പിന്തുണയോടെയാണ് ഈ സീസൺ സംഘടിപ്പിക്കുന്നത്.

ENTENAD | SPORTS NEWS | ന്യൂഡൽഹി
2026 ജനുവരി 06 | ചൊവ്വാഴ്ച

80,000 ലീറ്റർ ഭൂഗർഭ ടാങ്ക് നിർമിച്ച് വൻ ജലമോഷണം👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsap...
07/01/2026

80,000 ലീറ്റർ ഭൂഗർഭ ടാങ്ക് നിർമിച്ച് വൻ ജലമോഷണം
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywnENTENAD

രൂക്ഷമായ ശുദ്ധജലക്ഷാമം നേരിടുന്ന കൊടുങ്ങല്ലൂർ മേത്തല വി.പി.തുരുത്തിൽ വൻ ജലമോഷണം കണ്ടെത്തി. ജല അതോറിറ്റിയുടെ പ്രധാന പൈപ്പ്‌ലൈനിൽ നിന്ന് അനധികൃതമായി വെള്ളം എടുത്ത് 80,000 ലീറ്റർ സംഭരണ ശേഷിയുള്ള ഭൂഗർഭ ടാങ്കിൽ സൂക്ഷിച്ചിരുന്നതാണ് കണ്ടെത്തിയത്.

വി.പി.തുരുത്ത് തേമാലിപറമ്പിൽ ഷിനിൽ ഷാദിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് ടാങ്ക് നിർമിച്ചിരുന്നത്. പുഴയിൽ നിന്ന് അനധികൃതമായി എടുത്ത മണൽ കഴുകുന്നതിനായി വെള്ളം ഉപയോഗിച്ചുവെന്നാണ് കണ്ടെത്തൽ.

പ്രദേശത്ത് ആഴ്ചയിൽ രണ്ട് ദിവസം മാത്രം വെള്ളം ലഭിക്കുകയും വീടുകളിൽ ഉപ്പ് കലർന്ന വെള്ളം എത്തുകയും ചെയ്തതിനെ തുടർന്ന് നാട്ടുകാർ നൽകിയ പരാതിയിലാണ് പരിശോധന നടന്നത്. ജല അതോറിറ്റിയുടെ 75 എംഎം പിവിസി ലൈനിൽ നിന്ന് മറ്റൊരു പൈപ്പ് ഉപയോഗിച്ചാണ് വെള്ളം മോഷ്ടിച്ചത്. സംഭവത്തിൽ ഉടമയിൽ നിന്ന് പിഴ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

ENTENAD | KERALA NEWS | കൊടുങ്ങല്ലൂർ
2026 ജനുവരി 06 | ചൊവ്വാഴ്ച

4 എണ്ണം ജർമൻ, ഒന്നു മാത്രം നാടൻ; സംസ്ഥാന സ്കൂൾ കലോത്സവ പ്രധാനവേദിയിൽ 7,500 പേർക്ക് ഇരിക്കാം👉 കൂടുതൽ  വാർത്തകൾക്കായി 🔗 [W...
07/01/2026

4 എണ്ണം ജർമൻ, ഒന്നു മാത്രം നാടൻ; സംസ്ഥാന സ്കൂൾ കലോത്സവ പ്രധാനവേദിയിൽ 7,500 പേർക്ക് ഇരിക്കാം
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywnENTENAD

സംസ്ഥാന സ്കൂൾ കലോത്സവത്തിന് ദിവസങ്ങൾ മാത്രം ശേഷിക്കെ തൃശൂരിൽ വേദികളുടെ നിർമാണം പുരോഗമിക്കുന്നു. ആകെ 25 വേദികളാണ് കലോത്സവത്തിനായി ഒരുക്കുന്നത്. ഉദ്ഘാടനവും സമാപനവും നടക്കുന്ന പ്രധാന വേദിയായ ‘സൂര്യകാന്തി’ തേക്കിൻകാട് മൈതാനത്തിലെ പൂരം പ്രദർശന നഗരിയിലാണ് സജ്ജമാക്കുന്നത്. ഈ വേദിയിൽ 7,500 പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ടാകും.

തേക്കിൻകാട് മൈതാനത്ത് സിഎംഎസ് സ്കൂളിന് എതിർവശത്തെ ‘പാരിജാതം’, ബാനർജി ക്ലബ്ബിന് എതിർവശത്തെ ‘നീലക്കുറിഞ്ഞി’ വേദികളിൽ രണ്ടായിരം പേർക്ക് വീതം സൗകര്യമുണ്ട്. സ്കൂളുകളിലും പ്രധാന ഹാളുകളിലുമായി ഒരുക്കുന്ന മറ്റു വേദികളിൽ ആയിരം പേർക്ക് വീതം ഇരിക്കാനാകും.

വേദികളുള്ള പ്രദേശങ്ങളിൽ 25 ഇ–ടോയ്ലറ്റുകളും ഒരുക്കുന്നുണ്ട്.

ENTENAD | KERALA NEWS | തൃശൂർ
2026 ജനുവരി 06 | ചൊവ്വാഴ്ച

ഇനി വിവാദം വേണ്ട; വി കെ പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ...
07/01/2026

ഇനി വിവാദം വേണ്ട; വി കെ പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്തെ ഓഫീസ് ഒഴിയുന്നു
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywnENTENAD

വി കെ പ്രശാന്ത് എംഎൽഎ ശാസ്തമംഗലത്ത് പ്രവർത്തിച്ചിരുന്ന ഓഫീസ് ഒഴിയാൻ തീരുമാനിച്ചു. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലുണ്ടായിരുന്ന ഓഫീസ് മണ്ഡലത്തിലെ മരുതംകുഴിയിലേക്ക് മാറ്റും. വട്ടിയൂർക്കാവ് യൂത്ത് ബ്രിഗേഡ് കോഓപ്പറേറ്റീവ് സൊസൈറ്റി ഓഫീസിന് സമീപമാണ് പുതിയ ഓഫീസ് സജ്ജീകരിച്ചത്.

ജനസേവനത്തിനായി പ്രവർത്തിക്കുന്ന ഓഫീസിനെ ചൊല്ലിയുള്ള അനാവശ്യ വിവാദങ്ങൾ ഒഴിവാക്കാനാണ് മാറ്റമെന്ന് വി കെ പ്രശാന്ത് പറഞ്ഞു. വാർഡ് കൗൺസിലർ ആർ ശ്രീലേഖയുടെ ആവശ്യവും ഇതുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ ചർച്ചകളും ഓഫീസ് മാറ്റത്തിന് പശ്ചാത്തലമായി.

ENTENAD | KERALA POLITICS | തിരുവനന്തപുരം
2026 ജനുവരി 06 | ചൊവ്വാഴ്ച

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയ്ക്ക് സാധ്യത👉 കൂടുതൽ  വാർത്തകൾക്കായി 🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat....
06/01/2026

സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയ്ക്ക് സാധ്യത
👉 കൂടുതൽ വാർത്തകൾക്കായി
🔗 [WhatsApp ഗ്രൂപ്പിൽ ചേരൂ](https://chat.whatsapp.com/HumMxgMCASuFkM5q2dBywnENTENAD

ബംഗാൾ ഉൾക്കടലിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമർദ്ദമായി മാറിയതോടെയാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചതനുസരിച്ച് ജനുവരി 9, 10 തീയതികളിൽ കേരളത്തിൽ നേരിയതോ ഇടത്തരംതോ ആയ മഴ ലഭിക്കാം. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ENTENAD | KERALA NEWS | തിരുവനന്തപുരം
2026 ജനുവരി 06 | ചൊവ്വാഴ്ച

Address

Ponkunam

Telephone

+917736029930

Website

Alerts

Be the first to know and let us send you an email when Entenad news posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Entenad news:

Share