19/10/2025
വിസ്മൃതിയിലേക്കാണ്ടു പോകുന്ന നമ്മുടെ ചരിത്രത്തിൽ
ഹിംസാത്മകമായ ഒരു കോളോണിയൽ സമ്പ്രദായത്തെ കേവലം അഹിംസയുടെയും സത്യാഗ്രഹത്തിന്റെയും പിൻബലത്തോടെ എതിർത്തു തോൽപ്പിക്കാൻ ശക്തി പാകിയ ഒരു മനുഷ്യനുണ്ടായിരുന്നു.
വിൻസ്റ്റൻ ചർച്ചിൽ അർദ്ധനഗ്നനായ ഫക്കീർ എന്ന് വിശേഷിപ്പിച്ച..ടാഗോർ മഹാത്മാ എന്ന് അഭിസംബോധന ചെയ്ത നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി.
നോട്ട്കെട്ടുകളിലെ മുഖം അന്വേഷിക്കുന്ന ഒരു തലമുറയുടെ ആരംഭം വിദൂരമല്ലെന്നിരിക്കെ ഗാന്ധിയെ കുറിച്ചറിയുവാൻ
അദ്ദേഹത്തിന്റെ ത്യാഗോജ്ജ്വലമായ ജീവിതത്തെ അറിയുവാൻ വിമ അണിയിച്ചൊരുക്കുകയാണ് Richard Attenborough സംവിധാനം നിർവഹിച്ച ഗാന്ധി
സിനിമയുടെ പ്രദർശനം
ഒക്ടോബർ 19 ഞായറാഴ്ച വൈകുന്നേരം 6 മണി മുതൽ
നമ്മുടെ സ്വന്തം വയലരങ്ങിൽ .