02/01/2025
*പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി*
*എസ് ജയചന്ദ്രൻ നായർക്ക് ആദരാഞ്ജലികൾ*
പത്രാധിപരും, എഴുത്തുകാരനുമായിരുന്ന
എസ് ജയചന്ദ്രൻ നായരുടെ വിയോഗത്തിൽ
പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഗാധമായ ദു:ഖം രേഖപ്പെടുത്തുന്നു.
മലയാളികൾ എന്നും ഓർമ്മിക്കുന്ന പത്രാധിപരായിരുന്നു എസ്
ജയചന്ദ്രൻ നായർ. അദ്ദേഹം പുതിയ എഴുത്തുകാരെ കണ്ടെത്തി.
സവിശേഷതയുള്ള എഴുത്തിൻ്റെ പുതിയ ഇടങ്ങളെ മലയാള സാഹിത്യത്തിൻ്റെ ഭാഗമാക്കി.
സർഗാത്മകമായ മാധ്യമപ്രവർത്തനത്തിൻ്റെ ദീപ്ത
മുഖമായിരുന്നു എസ് ജയചന്ദ്രൻ നായർ. വ്യത്യസ്തവും മികവാർന്നതുമായ എഴുത്ത് അദ്ദേഹത്തിൻ്റെ പ്രത്യേകതയത്രെ.
കേരള സാഹിത്യ അക്കാദമി അവാർഡും, ചലചിത്ര ഗ്രന്ഥത്തിനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
എൻ്റെ പ്രദക്ഷിണവഴികൾ (ആത്മകഥ), മൗന പ്രാർത്ഥനപോലെ, റോസാദലങ്ങൾ, പുഴകളും കടലും, അലകളില്ലാത്ത ആകാശം തുടങ്ങിയവയാണ് പ്രധാന കൃതികൾ. ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി, സ്വം എന്നീ വിഖ്യാത ചലചിത്രങ്ങളുടെ രചനയും നിർമ്മാണവും നിർവ്വഹിച്ചത് എസ്. ജയചന്ദ്രൻനായരാണ്. മലയാള ഭാവനയെ സമ്പന്നമാക്കുന്നതിൽ
അദ്ദേഹത്തിൻ്റെ പങ്ക്
കാലം കഴിഞ്ഞാലും ഓർമ്മിക്കപ്പെടും.
എസ്. ജയചന്ദ്രൻ നായർക്ക് പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റി ആദരാഞ്ജലികൾ രേഖപ്പെടുത്തുന്നു.
ഷാജി എൻ കരുൺ
പ്രസിഡണ്ട്
ഡോ. കെ പി മോഹനൻ
ജനറൽ സെക്രട്ടറി
02 01 2024