01/09/2026
*കണ്ണാറ പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് തുടക്കമായി*
🔳🔳🔳♦️🔳🔳🔳
*KL8NEWS FLASH*
*2026 SEPTEMBER 01*
🔳🔳🔳🔷🔳🔳🔳
കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ സെപ്റ്റംബർ 1 മുതൽ 8 വരെ നടത്തപ്പെടുന്ന എട്ടുനോമ്പ് പെരുന്നാളിന്റെ ഒന്നാം ദിവസമായ ചൊവ്വാഴ്ച്ച വി കുർബാന അർപ്പിച്ചു.
പുണ്യശ്ലോകനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് പൗലോസ് ദ്വീതീയൻ ബാവയുടെ ഓർമ്മയോടനുബന്ധിച്ച് ധൂപപ്രാർത്ഥനയും പാച്ചോർ നേർച്ചയും നടത്തപ്പെട്ടു. നൂറു കണക്കിന് വിശ്വാസികൾ സംബന്ധിച്ചു.
പെരുന്നാൾ ദിവസങ്ങളിൽ എല്ലാദിവസവും രാവിലെ വി.കുർബാനയും ധ്യാനവും, മത്താവിനോടുള്ള പ്രത്യേക മദ്ധ്യസ്ഥ പ്രാർത്ഥനയും വൈകുന്നേരം സന്ധ്യാപ്രാർത്ഥനയും സുവിശേഷ യോഗവും ഉണ്ടായിരിക്കും.
പള്ളിയിൽ വിശ്വാസികൾക്ക് ഭജന ഇരിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. വികാരി ഫാ ബിമേഷ് ബിനോയ് കോഴിപ്ലായ്ക്കൽ,
ട്രസ്റ്റി ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി മനോജ് കദളിപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകുന്നു
🔳🔳🔳♦️🔳🔳🔳🔳