Veda Media

Veda Media News and Events

03/02/2026

ചാലക്കുടി പാലത്തിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് തീ പിടിച്ചു.

ട്വന്റിഫോർ ബ്യൂറോ ചീഫ് സൂരജ് സജി 24 ന്യൂസ് വിടുന്നു; ഇനി ബിഗ് ടി.വിയിൽ മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ട്വന്റി...
02/02/2026

ട്വന്റിഫോർ ബ്യൂറോ ചീഫ് സൂരജ് സജി 24 ന്യൂസ് വിടുന്നു; ഇനി ബിഗ് ടി.വിയിൽ
മാധ്യമരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായിരുന്ന ട്വന്റിഫോർ ന്യൂസിന്റെ തൃശൂർ ബ്യൂറോ ചീഫ് സൂരജ് സജി 24 ന്യൂസ് ചാനലിൽ നിന്നു പടിയിറങ്ങി. ഏകദേശം 10 വർഷമായി മാധ്യമരംഗത്ത് സജീവമായ സൂരജ് സജി കഴിഞ്ഞ അഞ്ച് വർഷമായി 24 ന്യൂസിന്റെ പ്രധാന റിപ്പോർട്ടർമാരിൽ ഒരാളായി പ്രവർത്തിച്ചു വരികയായിരുന്നു.
രാഷ്ട്രീയം, സാമൂഹിക വിഷയങ്ങൾ, സമകാലിക സംഭവങ്ങൾ എന്നിവയിൽ വേഗതയും, വിശ്വാസ്യതയും അടങ്ങിയ റിപ്പോർട്ടുകൾ കൊണ്ട് ശ്രദ്ധ നേടിയ സൂരജ് സജി, ചാനലിന്റെ പ്രധാന വാർത്താ സംഘത്തിലെ സ്ഥിര സാന്നിധ്യമായിരുന്നു. ഫീൽഡ് റിപ്പോർട്ടിംഗിലും, ലൈവ് കവർേജുകളിലും വ്യക്തമായ അവതരണശൈലിയാണ് അദ്ദേഹത്തെ വേറിട്ടുനിർത്തിയത്.
നിലവിലെ വിവരങ്ങൾ അനുസരിച്ചു ഇനി അദ്ദേഹം ബിഗ് ടി.വി ന്യൂസ് സംഘത്തിൽ ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്.

*അന്തർജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതിയായ ചേർത്തല അജയും കൂട്ടാളിയും നിയമവുമായി പൊരുത്തപ്പെടാത്ത...
05/01/2026

*അന്തർജില്ലാ മോഷണ സംഘത്തിലെ കണ്ണികളായ നിരവധി മോഷണക്കേസിലെ പ്രതിയായ ചേർത്തല അജയും കൂട്ടാളിയും നിയമവുമായി പൊരുത്തപ്പെടാത്ത മൂന്ന് കുട്ടികളും പിടിയിൽ*

*തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ആലപ്പുഴയിൽ നിന്നും പിടികൂടിയത്.*

കാട്ടൂർ : 02.01.2026 തിയ്യതി രാവിലെ 04.00 മണിക്കും 04.30 മണിക്കും ഇടയിലുളള ഏതോ സമയം കാക്കാത്തുരുത്തിയിൽ എടതിരിഞ്ഞി കാക്കതുരുത്തി സ്വദേശി അലകത്തിൽ വീട്ടിൽ അനിലൻ 58 വയസ് എന്നയാൾ വാടകക്കെടുത്തു നടത്തിവരുന്ന AG STORES എന്ന എന്ന പലചരക്ക് കടയുടെ ഷട്ടറിന്റെ ലോക്ക് പൊളിച്ച് അകത്ത് കടന്ന് കടയിലെ മേശ വലിപ്പിൽ സൂക്ഷിച്ചിരുന്ന Rs 50000/- (അമ്പതിനായിരം രൂപ) മോഷണം ചെയ്ത് കൊണ്ടു പോയ സംഭവത്തിന് ആലപ്പുഴ ചേർത്തല പള്ളിപ്പുറം സ്വദേശി നികർത്തിൽ വീട്ടിൽ അജയ് 18 വയസ്, ആലപ്പുഴ ചേർത്തല കുന്നേൽ നികർത്ത് വീട്ടിൽ സൂര്യജിത്ത് 25 വയസ് എന്നിവരെയും, നിയമവുമായി പൊരുത്തപ്പെടാത്ത 17 വയസുള്ള മൂന്ന് കുട്ടികളെയുമാണ് ആലപ്പുഴയിൽ നിന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.

കാട്ടൂരിലെ മോഷണം കൂടാതെ 2025 ഡിസംബർ അവസാന ആഴ്ചയിൽ കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ റെയിൽവേ സ്റ്റേഷനടുത്തുള്ള ഷോപ്പിൽ നിന്ന് 1,02,400/-രൂപയുടെ (ഒരു ലക്ഷത്തി രണ്ടായിരത്തി നാനൂറ് രൂപ) മുതലുകൾ മോഷ്ടിച്ചതും, അന്നനാട് കപ്പേളയുടെ അടുത്തുള്ള കെട്ടിടത്തിന് മുമ്പിലായി വച്ചിരുന്ന 70,000 /- രൂപ (എഴുപതിനായിരം രൂപ) വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും, കൊടുങ്ങല്ലൂർ ബൈപ്പാസ് റോഡിന് സമീപത്ത് നിന്ന് 150000/- രൂപ (ഒന്നര ലക്ഷം രൂപ) വിലവരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ചതും അജയും കൂട്ടാളികളും ചേർന്നാണ്.

നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും. നിയമവുമായി പൊരുത്തപ്പെടാത്ത 17 വയസുള്ള മൂന്ന് കുട്ടികൾക്കെതിരെ ബാലനീതി നിയമപ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

അജയ് തൃശ്ശൂർ റൂറൽ കൊരട്ടി, കൊടുങ്ങല്ലൂർ, ആലപ്പുഴ നോർത്ത്, സൗത്ത്, മുഹമ്മ, ചേർത്തല പോലീസ് സ്റ്റേഷൻ പരിധികളിലായി നാല് മോട്ടോർ സൈക്കിളുകൾ മോഷ്ടിച്ച കേസുകളിലും, രണ്ട് ഷോപ്പുകൾ കുത്തി തുറന്ന് മോഷണം നടത്തിയ കേസിലും, ക്ഷേത്രത്തിൽ ഭണ്ഠാരം കുത്തിതുറന്ന് മോഷണം നടത്തിയ കേസിലും, യുവാവിനെ തട്ടിക്കൊണ്ട് പോയി തടങ്കലിൽ പാർപ്പിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിലും. ഏതെങ്കിലും കുറ്റകൃത്യത്തിൽ ഏർപ്പെടാതിരിക്കാൻ അറസ്റ്റ് ചെയ്ത കേസിലും അടക്കം ഒമ്പത് ക്രമിനൽക്കേസുകളിലെ പ്രതിയാണ്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ പി എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. സി.എൽ.ഷാജു, കാട്ടൂർ ഇൻസ്പെക്ടർ കെ.സി.ബൈജു, എസ്.ഐ.മാരായ എസ്.സബീഷ്, വി.ജെ.തോമസ്, ജി.എ.എസ്.ഐ മാരായ സി.ജി.ധനേഷ്, ഇ.എസ്.ജീവൻ, ജി.എസ്.സി.പി.ഒ വി.കൃഷ്ണദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

*ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി  ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ റിമാന്...
05/01/2026

*ദേശീയപാത നിർമ്മാണ സൈറ്റിൽ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തുകയും പണം ആവശ്യപ്പെടുകയും ചെയ്ത കേസിലെ മൂന്ന് പ്രതികൾ റിമാന്റിലേക്ക്*

കൊടുങ്ങല്ലൂർ: ദേശീയപാത 66-ന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി കോടതി ഉത്തരവോടെ പുല്ലൂറ്റ് മഞ്ഞനപ്പള്ളിക്ക് സമീപമുള്ള സൈറ്റിൽ നിന്ന് മണ്ണ് കൊണ്ടുപോകുന്നത് തടസ്സപ്പെടുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പത്തുചക്രമുള്ള ലോറികൾ (ടോറസ്) തടയുകയും, ഓരോ ലോഡ് മണ്ണിനും 1000 രൂപ വീതം തരണമെന്ന് ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വാഹനങ്ങൾ തകർക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിനാണ് പുല്ലൂറ്റ് ഉഴവത്തുംകടവ് സ്വദേശി ചക്കാണ്ടി വീട്ടിൽ വിഷ്ണു 27 വയസ്, പുല്ലൂറ്റ് പുതിയ പോസ്റ്റ് ദേശം വള്ളുവൻ പറമ്പത്ത് വീട്ടിൽ കാർത്തിക് 23 വയസ്, മേത്തല വില്ലേജ് എൽത്തുരുത്ത് കുന്നുംപുറം സ്വദേശി ഐരാട്ട് വീട്ടിൽ ജിത്തു 29 വയസ് എന്നിവരെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ജിത്തു ലഹരിക്കടിമപ്പെട്ട് പൊതുജനങ്ങളെ ശല്യം ചെയ്ത കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ അരുൺ ബി കെ, എസ് ഐ സാലിം കെ, സജിൽ കെജി, സി പി ഒ കിരൺ, ഷമീ‍ർ , വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Address

Thrissur
680307

Alerts

Be the first to know and let us send you an email when Veda Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share