Safe and Strong TV

Safe and Strong TV Space for News and Advertisement

'സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട': ആന്‍റണി രാജു കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്...
16/09/2022

'സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ട': ആന്‍റണി രാജു

കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കിനെതിരെ ഗതാഗത മന്ത്രി ആന്‍റണി രാജു. സിംഗിൾ ഡ്യൂട്ടി സിസ്റ്റത്തിനെതിരെ ടിഡിഎഫ് പ്രഖ്യാപിച്ചിരിക്കുന്ന സമരം അംഗീകരിക്കാനാവില്ലെന്ന് ആന്‍റണി രാജു പറഞ്ഞു. ഒന്നാം തീയതി മുതൽ സമരം നടത്തുമെന്ന് സംഘടന ടിഡിഎഫ് നോട്ടീസ് നൽകിയിട്ടുണ്ട്. സമരത്തിൽ പങ്കെടുക്കുന്ന ആരും അഞ്ചാം തീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്ന് ആന്‍റണി രാജു പറഞ്ഞു. സിംഗിൾ ഡ്യൂട്ടി സിസ്റ്റം എന്നത് യൂണിയനുകൾ നേരത്തെ അംഗീകരിച്ചതാണ്. അതിൽ നിന്നും ഒരു വിട്ടുവീഴ്ചക്കും സർക്കാർ തയ്യാറല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കെഎസ്ആര്‍ടിസിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിക്കെതിരെ പ്രതിഷേധം കുടപ്പിക്കുകയാണ് തൊഴിലാളികള്‍. ഒക്ടോബര്‍ ഒന്ന് മുതലാണ് കെഎസ്ആര്‍ടിസിയിലെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫ് പണിമുടക്ക് തുടങ്ങുന്നത്.

സിവിക് ചന്ദ്രനെതിരായ പീഡന കേസ്; ജഡ്ജിയെ സ്ഥലം മാറ്റിയത് സ്‌റ്റേ ചെയ്തുസിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിവാദ വി...
16/09/2022

സിവിക് ചന്ദ്രനെതിരായ പീഡന കേസ്; ജഡ്ജിയെ സ്ഥലം മാറ്റിയത് സ്‌റ്റേ ചെയ്തു

സിവിക് ചന്ദ്രനെതിരായ ലൈംഗിക പീഡനക്കേസില്‍ വിവാദ വിധി പ്രസ്താവിച്ച സെഷൻസ് ജഡ്ജിയെ സ്ഥലംമാറ്റിയ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. ജഡ്ജി കൃഷ്ണകുമാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്ഥലംമാറ്റം മരവിപ്പിച്ചത്. ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാരുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. അപ്പീല്‍ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ജുഡീഷ്യല്‍ അധികാരം നിര്‍വഹിക്കെയുണ്ടാകുന്ന തെറ്റായ ഉത്തരവ് സ്ഥലം മാറ്റത്തിന് കാരണമാകാന്‍ കഴിയില്ലെന്നാണ് ജഡ്ജിയുടെ വാദം. സ്ഥലം മാറ്റം ചട്ട വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടുന്ന ഹര്‍ജി, ജസ്റ്റിസ് അനു ശിവരാമനാണ് പരിഗണിക്കുന്നത്.
ലൈംഗിക പീഡനപരാതിയില്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള വിധിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. പരാതിക്കാരിയുടെ വസ്ത്രധാരണവും അതിക്രമത്തിന് പ്രേരണയായെന്ന് ജഡ്ജി വിധിയില്‍ നിരീക്ഷിച്ചിരുന്നു.

പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻകൊല്ലത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ...
16/09/2022

പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം; മൂന്ന് കോൺഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് പിരിവ് നൽകാത്തതിന് കടയിൽ കയറി അക്രമം നടത്തിയ സംഭവത്തില്‍ മൂന്ന് കോണ്‍ഗ്രസ് നേതാക്കൾക്ക് സസ്‌പെൻഷൻ. നടപടി നേരിട്ടവരിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമുണ്ട്. കൊല്ലത്തെ വിളക്കുടി വെസ്റ്റ് മണ്ഡലം പ്രസിഡന്‍റ് സലീം സൈനുദ്ദീൻ, ഡി സി സി അംഗം കുന്നിക്കോട് ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്. അനീഷ് ഖാൻ എന്നിവരെയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്.

ചന്ദ്രബോസ് വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ  ഹര്‍ജി ഹൈക്കോടതി തള്ളിതൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോ...
16/09/2022

ചന്ദ്രബോസ് വധക്കേസ്: ശിക്ഷ റദ്ദാക്കണമെന്ന നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി

തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ജീവപര്യന്തം ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. നിഷാമിന് പരമാവധി ശിക്ഷ നല്‍കണം എന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ അപ്പീലും ഹൈക്കോടതി തള്ളി. തൃശൂര്‍ സെഷന്‍സ് കോടതിയുടെ വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെച്ചു. കേസില്‍ കൃത്യമായ അന്വേഷണം നടന്നില്ലെന്നും തനിക്കെതിരെ മാധ്യമവിചാരണയുണ്ടായെന്നുമായിരുന്നു നിഷാമിന്റെ വാദം. ശരിയായ അന്വേഷണം നടത്താതെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തനിക്കെതിരെ കേസ് വന്നതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. അപ്പീല്‍ തള്ളിയ കോടതി നിലവിലുള്ള ശിക്ഷ തുടരാനും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ കെ വിനോദ് ചന്ദ്രന്‍, സി ജയചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചായിരുന്നു ഹര്‍ജികള്‍ പരിഗണിച്ചത്. 2015 ജനുവരിയിലായിരുന്നു നിഷാം സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയത്. ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ നിഷാം കാറിടിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഫെബ്രുവരി 16 ന് ചന്ദ്രബോസ് മരണപ്പെട്ടു.

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ പുറത്തേക്ക് വീണ് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യംതൃശൂര പുന്നയൂര്‍ക്കുളത്ത് ഓടിക്...
16/09/2022

ലോറിയില്‍ നിന്ന് ഇരുമ്പ് ഷീറ്റുകള്‍ പുറത്തേക്ക് വീണ് രണ്ട് വഴിയാത്രക്കാർക്ക് ദാരുണാന്ത്യം

തൃശൂര പുന്നയൂര്‍ക്കുളത്ത് ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്ന് പുറത്തേക്ക് വീണ ഇരുമ്പ് ഷീറ്റ് ഇടിച്ച് 2 വഴി യാത്രക്കാര്‍ മരിച്ചു. അകലാട് സ്വദേശികളായ മുഹമ്മദലി, ഷാജി എന്നിവരാണ് മരിച്ചത്. രാവിലെ 6.30-ഓടെ അകലാട് സ്‌കൂളിന് സമീപമായിരുന്നു അപകടം. അപകടത്തെ തുടര്‍ന്ന് ലോറിയുടെ ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. വാഹനം പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷീറ്റുകള്‍ കൊണ്ടുവന്നത് മതിയായ സുരക്ഷയില്ലാതെയെന്നാണ് സൂചന.

തൃശൂരിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ചുകൊന്നുപേ വിഷബാധയേറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പശുവിനെ വെടിവെച്ചുകൊന്നു. പാ...
15/09/2022

തൃശൂരിൽ പേ വിഷബാധയേറ്റ പശുവിനെ വെടിവെച്ചുകൊന്നു

പേ വിഷബാധയേറ്റ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പശുവിനെ വെടിവെച്ചുകൊന്നു. പാലാപ്പിള്ളി എച്ചിപ്പാറ ചക്കുങ്ങൽ ഖാദറിന്റെ പശുവിനെയാണ് വെടിവെച്ച് കൊന്നത്. പേ ഇളകിയതിന്റെ ലക്ഷ‌ണങ്ങൾ പ്രകടിപ്പിച്ച പശു ആക്രമസക്തമായി പാഞ്ഞു നടന്നതോടെ വെറ്റിനറി, വനം വകുപ്പ് അധികൃതർ വെടിവെച്ചു കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് സംഭവം. വെറ്റിനറി ഡോക്ടര്‍ പശുവിന് പേവിഷബാധയേറ്റതായി സര്‍ട്ടിഫിക്കറ്റ് നല്‍കുകയും തുടര്‍ന്ന് വെടിവെക്കാന്‍ ലൈസന്‍സുള്ള വടക്കൊട്ടായി സ്വദേശി ആന്റണിയെത്തി പശുവിനെ വെടിവെക്കുകയായിരുന്നു. വരന്തരപ്പിള്ളി എസ്.ഐ. എ.വി. ലാലു, വെറ്റിനറി സര്‍ജന്‍ ഡോ. റോഷ്മ, ചിമ്മിനി റേഞ്ച് ഓഫീസര്‍ അജയകുമാര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് പശുവിനെ വെടിവെച്ചത്.

കെപിസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി; പ്രമേയം പാസാക്കികെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയ...
15/09/2022

കെപിസിസി അദ്ധ്യക്ഷനെ തെരഞ്ഞെടുക്കാന്‍ സോണിയാ ഗാന്ധിയെ ചുമതലപ്പെടുത്തി; പ്രമേയം പാസാക്കി

കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും കേരളത്തിൽ നിന്നും എഐസിസി അംഗങ്ങളെയും തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാർട്ടി ജനറൽ ബോഡി യോഗം. രമേശ് ചെന്നിത്തലയാണ് പ്രമേയം പാസാക്കിയത്. വി ഡി സതീശന്‍, കെ മുരളീധരന്‍, എം എം ഹസന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ പിന്താങ്ങി. മത്സരമില്ലാതെ കെ സുധാകരൻ തന്നെ പ്രസിഡണ്ടായി തുടരാനാണ് നിലവിലെ ധാരണ. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കെപിസിസി അംഗങ്ങള്‍ പങ്കെടുത്ത ആദ്യ ജനറല്‍ ബോഡി യോഗമാണ് ഇന്ന് ചേര്‍ന്നത്.

‘വി.ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാര്‍ക്കെതിരെയും അതിക്രമമുണ്ടായി; നിയമസഭാ കേസില്‍ ഉമ്മന്‍ചാണ്ടി സര്...
15/09/2022

‘വി.ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി, വനിതാ എംഎല്‍എമാര്‍ക്കെതിരെയും അതിക്രമമുണ്ടായി; നിയമസഭാ കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഇ.പി ജയരാജന്‍

നിയമസഭ കയ്യാങ്കളി കേസില്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചെയ്തത് ക്രൂരതയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. നിയമസഭയില്‍ സംഘര്‍ഷമുണ്ടായതിന്റെ തലേ ദിവസം തന്നെ യുഡിഎഫ് അംഗങ്ങള്‍ നിയമസഭയില്‍ തമ്പടിച്ചു. പ്രതിപക്ഷ എംഎല്‍എമാര്‍ വരുമ്പോള്‍ തന്നെ ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം ഉണ്ടാക്കിയിരുന്നു. സ്പീക്കറുടെ ചേംമ്പറിനു മുന്നില്‍ ഇരുന്ന് പ്രതിഷേധിക്കുമ്പോഴാണ് ഭരണപക്ഷ എംഎല്‍എമാര്‍ പ്രകോപനം സൃഷടിച്ചതെന്നും ഇ പി ജയരാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. യുഡിഎഫ് അംഗങ്ങള്‍ വി ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തിയെന്ന് ജയരാജന്‍ ആരോപിച്ചു. വനിതാ എംഎല്‍എമാരും യുഡിഎഫിന്റെ അതിക്രമം നേരിട്ടു. അവര്‍ ചെയ്ത അക്രമങ്ങളുടെ ഭാഗങ്ങള്‍ ഒഴിവാക്കിയാണ് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചത്. പ്രതിപക്ഷത്തെ വനിതാ അംഗങ്ങളെയും അവര്‍ കയ്യേറ്റ ചെയ്തു. എന്നാല്‍ സംഭവത്തില്‍ കേസെടുത്തത് ഏകപക്ഷീയമായിട്ടാണ്. കേസിന്റെ അടിസ്ഥാനം അന്നത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ രാഷ്ട്രീയ പകപോക്കലാണ്. ആരോഗ്യമുണ്ടെങ്കില്‍ ഈ മാസം 26 ന് കോടതിയില്‍ ഹാജരാകുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

പാലക്കാട്ട് യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽപാലക്കാട് എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ വൈദ്യുതി ഷോക്കേറ്റ് യുവ...
15/09/2022

പാലക്കാട്ട് യുവാവ് കൃഷിയിടത്തിൽ ഷോക്കേറ്റ് മരിച്ച നിലയിൽ

പാലക്കാട് എലപ്പുള്ളിയില്‍ കൃഷിയിടത്തില്‍ വൈദ്യുതി ഷോക്കേറ്റ് യുവാവ് മരിച്ചു. എലപ്പുള്ളി കുന്നുകാട് മേച്ചില്‍പുറം സ്വദേശി വിനീത് ആണ് മരിച്ചത്. പന്നിയെ തുരത്താന്‍ സ്ഥാപിച്ച വൈദ്യുതി കമ്പിയില്‍ നിന്നാണ് യുവാവിന് ഷോക്കേറ്റതെന്നാണ് സംശയിക്കുന്നത്.
സ്ഥലത്തിന്റെ ഉടമ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. താന്‍ തന്നെയാണ് കൃഷിയിടത്തില്‍ വൈദ്യുതി കമ്പി സ്ഥാപിച്ചതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി. പാലക്കാട് കസബ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

തീരപരിപാലന നിയമം ലംഘിച്ച് നിർമാണം: ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിക്കുംതീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മി...
15/09/2022

തീരപരിപാലന നിയമം ലംഘിച്ച് നിർമാണം: ആലപ്പുഴയിലെ കാപ്പിക്കോ റിസോർട്ട് ഇന്ന് പൊളിക്കും

തീരദേശ പരിപാലന ചട്ടം ലംഘിച്ച് നിര്‍മിച്ച ആലപ്പുഴ പാണാവള്ളി നെടിയന്‍തുരുത്തിലെ കാപ്പിക്കോ റിസോര്‍ട്ട് ഇന്ന് പൊളിക്കും. ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിലാവും പൊളിക്കൽ നടപടികൾ. 2020 ജനുവരിയിലാണ് റിസോർട്ട് പൊളിച്ചുനീക്കാൻ സുപ്രിംകോടതി ഉത്തരവിട്ടത്. കഴിഞ്ഞ ദിവസം ജില്ലാ കളക്ടർ വി. ആർ കൃഷ്ണതേജയടക്കമുള്ള അധികൃതർ കഴിഞ്ഞ ദിവസം പ്രദേശം സന്ദർശിച്ച് സർക്കാർ ഭൂമി എന്ന ബോർഡ് സ്ഥാപിച്ചിരുന്നു. കൊവിഡും പാണാവള്ളി പഞ്ചായത്തിന്‍റെ സാമ്പത്തിക പ്രതിസന്ധിയും മൂലം പൊളിക്കൽ നീണ്ടുപോവുകയായിരുന്നു.

തെരുവുനായ്ക്കളെ വിഷം നൽകി കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കണം; ഹൈക്കോടതിസംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേ...
14/09/2022

തെരുവുനായ്ക്കളെ വിഷം നൽകി കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കണം; ഹൈക്കോടതി

സംസ്ഥാനത്ത് തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവങ്ങളിൽ കേസെടുക്കാൻ ഹൈക്കോടതി നിർദേശം. ഡി.ജി.പിക്കാണ് ഹൈക്കോടതി നൽകി നൽകിയത്. ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിർദേശം. ഇന്നലെയാണ് അഞ്ച് തെരുവുനായകളെ തൃപ്പൂണിത്തുറ എരൂരിൽ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. നായ്ക്കളുടെ ആന്തരികാവയവങ്ങൾ മൃഗസംരക്ഷണ വകുപ്പ് പരിശോധനയ്ക്ക് വേണ്ടി കാക്കനാട്ടെ റീജിയണൽ ലാബിലേക്ക് കൈമാറിയിട്ടുണ്ട്.

ഗോവയില്‍ കോൺഗ്രസ്സിന് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു ഗോ...
14/09/2022

ഗോവയില്‍ കോൺഗ്രസ്സിന് തിരിച്ചടി; മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് ഉള്‍പ്പെടെ 8 എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു


ഗോവയില്‍ കോണ്‍ഗ്രസിന് ശക്തമായ തിരിച്ചടിയായി എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി ദിഗംബര്‍ കാമത്ത്, പ്രതിപക്ഷ നേതാവ് മൈക്കല്‍ ലോംബോ അടക്കമുള്ള എംഎല്‍എമാരാണ് ബിജെപിയില്‍ ചേര്‍ന്നത്. മുഖ്യമന്ത്രി പ്രമോദ് സാവന്ത് കൂറുമാറി എത്തിയ എംഎല്‍എമാരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചു.

കോണ്‍ഗ്രസിന് നിലവില്‍ 11 എംഎല്‍എമാരാണുള്ളത്. എട്ട് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നതോടെ സഭയില്‍ കോണ്‍ഗ്രസിന് മൂന്ന് എംഎല്‍എമാര്‍ മാത്രമേ ഉണ്ടാവൂ.നേരത്തെയും മൈക്കല്‍ ലോബോയുടെയും ദിഗംബര്‍ കമ്മത്തിന്റെയും നേതൃത്വത്തില്‍ എംഎല്‍എമാരെ ബിജെപിയിലെത്തിക്കാന്‍ ശ്രമം നടന്നിരുന്നു. അന്ന് ആ ശ്രമം പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.

Address

Safe And Strong TV, 5th Floor, Adam Bazar Building, Rice Bazar Road
Thrissur
680001

Alerts

Be the first to know and let us send you an email when Safe and Strong TV posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share