Movie Vibe

Movie Vibe Entertainment news

കട്ടിയിൽ കുറുകിയ കോട്ടയം സ്റ്റൈൽ മീൻ കറി ഈയൊരു രീതിയിൽ ചെയ്തു നോക്കൂ!നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറ...
04/11/2025

കട്ടിയിൽ കുറുകിയ കോട്ടയം സ്റ്റൈൽ മീൻ കറി ഈയൊരു രീതിയിൽ ചെയ്തു നോക്കൂ!

നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും മീൻ കറി. വ്യത്യസ്ത രീതിയിലുള്ള മീനുകൾ ഉപയോഗപ്പെടുത്തി കറികൾ തയ്യാറാക്കാറുണ്ടെങ്കിലും ഓരോ മീനിനും ഓരോ രുചിയായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ വ്യത്യസ്ത സ്ഥലങ്ങളിൽ വ്യത്യസ്ത രീതികളിലാണ് മീൻ കറി തയ്യാറാക്കുന്നത്. നല്ല കട്ടിയോടെ കുറുകിയ ചാറോടു കൂടിയ കോട്ടയം സ്റ്റൈൽ മീൻ കറിയാണ് കൂടുതൽ പേർക്കും കഴിക്കാൻ ഇഷ്ടം. അത്തരത്തിൽ തയ്യാറാക്കാവുന്ന ഒരു കിടിലൻ കോട്ടയം സ്റ്റൈൽ മീൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മീൻ കറി തയ്യാറാക്കാനായി ആദ്യം തന്നെ പൊടികളെല്ലാം എടുത്ത് പേസ്റ്റ് രൂപത്തിൽ മിക്സ് ചെയ്ത് വയ്ക്കണം. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ടേബിൾസ്പൂൺ അളവിൽ കാശ്മീരി മുളകുപൊടി, കാൽ ടീസ്പൂൺ മഞ്ഞൾ പൊടി, ഉലുവ വറുത്തുപൊടിച്ചത് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം കറി തയ്യാറാക്കാൻ ആവശ്യമായ മീൻ കഷ്ണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി വയ്ക്കണം. കൂടാതെ കറിയിലേക്ക് ആവശ്യമായ ഇഞ്ചി, വെളുത്തുള്ളി എന്നിവയും തോല് കളഞ്ഞ് ചെറുതായി ചതച്ചെടുത്ത് വെക്കണം. ഇഞ്ചിയിൽ നിന്നും കുറച്ചെടുത്ത് ക്രഷ് ചെയ്തു മാറ്റിവയ്ക്കാം. ശേഷം ഒരു മൺചട്ടി അടുപ്പത്തുവച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. എണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് ഇഞ്ചി വെളുത്തുള്ളി എന്നിവയുടെ പേസ്റ്റ്, കറിവേപ്പില എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ നല്ലതുപോലെ വഴറ്റിയെടുക്കുക. തയ്യാറാക്കിവെച്ച പൊടികളുടെ അരപ്പ് കൂടി ഈയൊരു സമയത്ത് ചട്ടിയിലേക്ക് ചേർത്തു കൊടുക്കണം. പൊടികളുടെ പച്ചമണം പൂർണമായും പോയിക്കഴിയുമ്പോൾ അതിലേക്ക് ചൂടുവെള്ളം ഒഴിച്ചു കൊടുക്കുക. ചൂടുവെള്ളം തിളച്ചു തുടങ്ങുമ്പോൾ കുടംപുളിയിട്ട വെള്ളം കൂടി ഒഴിച്ച് നല്ലതുപോലെ അടച്ചുവെച്ച് തിളപ്പിക്കണം. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ആവശ്യത്തിന് ഉപ്പും കറിവേപ്പിലയും ഇട്ട് കറി ഒന്നുകൂടി കുറുക്കി എടുക്കുക. ശേഷം മീൻ കഷ്ണങ്ങൾ കൂടി കറിയിലേക്ക് ഇട്ട് ഒന്നുകൂടി അടച്ചുവെച്ച് വേവിക്കാം. അവസാനമായി അല്പം കറിവേപ്പില ചെറുതായി അരിഞ്ഞത് കൂടി കറിയിലേക്ക് ചേർത്തു കൊടുത്താൽ കിടിലൻ രുചി ആയിരിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

വീഡിയോ :https://www.youtube.com/watch?v=XyGArcWOJko

റാഗി ചുമ്മാ കളയല്ലേ…റാഗി കൊണ്ട് നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം :രാവിലെയോ രാത്രിയോ ഇനി റാഗി ഇഡ്ലി മാത്രം മ...
04/11/2025

റാഗി ചുമ്മാ കളയല്ലേ…റാഗി കൊണ്ട് നല്ല പഞ്ഞി പോലത്തെ സോഫ്റ്റ് ഇഡ്ഡലി ഉണ്ടാക്കാം :രാവിലെയോ രാത്രിയോ ഇനി റാഗി ഇഡ്ലി മാത്രം മതിസാധാരണയായി അരിയും ഉഴുന്നും ഉപയോഗിച്ചുള്ള ഇഡലി ആയിരിക്കും മിക്ക വീടുകളിലും ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം വ്യത്യസ്തമായി വളരെയധികം പോഷക ഗുണങ്ങളോട് കൂടിയ ഒരു റാഗി ഇഡ്ഡലി എങ്ങനെ തയ്യാറാക്കാമെന്ന്‌ വിശദമായി നമുക്ക് മനസ്സിലാക്കാം

ഉണ്ടാക്കുന്ന രീതി ,സ്റ്റെപ്പ് സ്റ്റെപ്പ് ആയി വീഡിയോ കണ്ടു പഠിക്കാം : https://bitl.to/4Icn

ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ച ഒരു ഹെൽത്തി വിഭവം!!!ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി...
04/11/2025

ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ച ഒരു ഹെൽത്തി വിഭവം!!!

ശർക്കരയും അരിപ്പൊടിയും കൊണ്ട് ആവിയിൽ വേവിച്ചോരു ഹെൽത്തി പലഹാര വിഭവം പരിചയപ്പെട്ടാലോ. വാഴയിലയിൽ വച്ച് ആവിയിൽ പാകം ചെയ്യുന്നതിന്റെ മണവും സ്വാദും ഈ വിഭവത്തിന്റെ രുചി കൂട്ടുന്നു. ഭക്ഷണത്തിലെ വിഷാംശത്തെ വലിച്ചെടുക്കാനും അണുക്കളെ നശിപ്പിക്കാനും വാഴയിലക്ക് കഴിയും. അരിപ്പൊടിയും ശർക്കരയും തേങ്ങയും എല്ലാം ചേർത്ത് വളരെ ഹെൽത്തിയായി തയ്യാറാക്കി എടുക്കാവുന്ന ഈ വിഭവം ഉണ്ടാക്കാം.

Ingredients:
ചിരകിയ ശർക്കര - 1 കപ്പ്
വെള്ളം - 1 കപ്പ്
തേങ്ങ ചിരകിയത് - 1/4 കപ്പ്
ഏലക്ക പൊടി - 1/2 ടീസ്പൂൺ
ഉപ്പ് - ഒരു നുള്ള്
അരിപ്പൊടി - 1 കപ്പ്

ആദ്യമായി ഒരു ചീനച്ചട്ടിയിലേക്ക് ഒരു കപ്പ് ചിരകിയ ശർക്കരയും ഒരു കപ്പ് വെള്ളവും കൂടെ ചേർത്ത് ഇത് നന്നായൊന്ന് ഉരുക്കിയെടുക്കണം. ഉരുക്കിയെടുത്ത ശർക്കര ഒരു അരിപ്പ പാത്രത്തിലൂടെ അരച്ചെടുത്ത ശേഷം വീണ്ടും ചീനച്ചട്ടിയിലേക്ക് തന്നെ ഒഴിച്ച്‌ ചേർക്കണം. ശേഷം ഒരു പ്രത്യേക രുചി നൽകുന്നതിനായി ഇതിലേക്ക് കാൽ കപ്പ് തേങ്ങ ചിരകിയത് കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഇതിലേക്ക് അര ടീസ്പൂൺ ഏലക്ക പൊടിച്ചതും മധുരം ബാലൻസ് ചെയ്യുന്നതിനായി ഒരു നുള്ള് ഉപ്പും കൂടെ ചേർത്ത് നല്ലതുപോലെ യോജിപ്പിച്ചെടുക്കണം. ഇതെല്ലാം കൂടെ നല്ലപോലെ തിളപ്പിച്ചെടുത്ത ശേഷം ഇതിലേക്ക് ഒരു കപ്പ് അരിപ്പൊടി കൂടെ ചേർത്ത് ശർക്കരപ്പാനിയിൽ നല്ലപോലെ മിക്സ് ചെയ്തെടുക്കാം. ഇത് മിക്സ് ചെയ്തെടുക്കുന്ന സമയത്ത് വെള്ളം കുറവാണെങ്കിൽ അൽപ്പം തിളച്ച വെള്ളം ചേർത്ത് കൊടുത്താൽ മതിയാകും. ഇത് മിക്സ് ചെയ്തെടുത്ത ശേഷം ചൂടാറുന്നതിന് മുമ്പ് തന്നെ ഇത് ചെറിയ ഉരുളകളാക്കി എടുത്ത് വട്ടത്തിൽ കുറച്ച് കനത്തിൽ പരത്തിയെടുക്കണം. മാവ് മുഴുവനും ഇത്തരത്തിൽ പരത്തിയെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് മാറ്റി വയ്ക്കാം. അടുത്തതായി ഒരു ഇഡലി ചെമ്പിൽ വെള്ളം വെച്ച് നന്നായി തിളച്ച് ആവി വന്ന ശേഷം അതിലേക്ക് ഒരു വാഴയിലെ വെച്ച് അതിനു മുകളിലായി പരത്തിയെടുത്ത മാവ് വെച്ച് ശേഷം ഇരുപത് മിനിറ്റോളം നല്ലപോലെ വേവിക്കാനായി വയ്ക്കാം. ഈ പലഹാരം തയ്യാറാക്കാൻ അരിപ്പൊടിക്ക് പകരം ഗോതമ്പു പൊടിയും ഉപയോഗിക്കാവുന്നതാണ്. അതുമല്ലെങ്കിൽ പകുതി വീതം അരിപ്പൊടിയും ഗോതമ്പു പൊടിയും ചേർത്തും ഇത് തയ്യാറാക്കാവുന്നതാണ്. വളരെ കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ ഹെൽത്തി ആയി തയ്യാറാക്കി എടുക്കാവുന്ന ഈ പലഹാരം നിങ്ങളും തയ്യാറാക്കി നോക്കൂ.

വീഡിയോ :https://www.youtube.com/watch?v=4ubpwEL5AkY

ചാമ്പക്ക വെച്ചൊരു രുചികരമായ ജ്യൂസ് തയ്യാറാക്കാം!ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്ക...
04/11/2025

ചാമ്പക്ക വെച്ചൊരു രുചികരമായ ജ്യൂസ് തയ്യാറാക്കാം!

ചാമ്പക്കയുടെ കാലമായാൽ അത് ഉപയോഗിച്ച് അച്ചാറോ അതല്ലെങ്കിൽ നേരിട്ടോ കഴിക്കുന്ന പതിവായിരിക്കും മിക്ക സ്ഥലങ്ങളിലും ഉള്ളത്. എന്നാൽ ചാമ്പക്ക ഉപയോഗപ്പെടുത്തി രുചികരമായ ജ്യൂസ് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാം. പ്രത്യേകിച്ച് നോമ്പ് തുറക്കാനായി ജ്യൂസ് തയ്യാറാക്കുമ്പോൾ വളരെയധികം ഉപകാരപ്പെടുന്ന ഒരു റെസിപ്പിയാണ് ഇത്. ആദ്യം തന്നെ ഒരു പിടി അളവിൽ ചാമ്പക്ക നല്ലതുപോലെ കഴുകി വൃത്തിയാക്കി നടു മുറിച്ച് വെക്കുക. പിന്നീട് ജ്യൂസിലേക്ക് ആവശ്യമായിട്ടുള്ള മറ്റൊരു പ്രധാന ചേരുവ പാലാണ്. കൂടാതെ മൂന്ന് ഏലക്ക കൂടി ജ്യൂസ് അടിക്കുമ്പോൾ ചേർത്തു കൊടുക്കണം. ആദ്യം തന്നെ ചെറിയ കഷണങ്ങളായി മുറിച്ചുവെച്ച ചാമ്പക്കയും എടുത്തു വച്ച പാലും ഏലക്കയും മിക്സിയുടെ ജാറിലിട്ട് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം അത് അരിച്ചെടുത്ത് മറ്റൊരു പാത്രത്തിലേക്ക് ആക്കാവുന്നതാണ്. ശേഷം തണുപ്പിച്ചോ അതല്ലെങ്കിൽ അരിച്ചെടുത്ത അതേ രീതിയിലോ ഗ്ലാസിൽ സെർവ് ചെയ്യാവുന്നതാണ്. വീട്ടിലുള്ള ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി തയ്യാറാക്കാവുന്ന ഹെൽത്തിയായ ഒരു ജ്യൂസ് തന്നെയായിരിക്കും ഇതെന്ന കാര്യത്തിൽ സംശയം വേണ്ട. അമിതമായ ദാഹം മാറ്റാനും ക്ഷീണം ഇല്ലാതാക്കാനും ഈയൊരു ചാമ്പക്ക ജ്യൂസ് കുടിക്കുന്നത് ഗുണം ചെയ്യും. സ്ഥിരമായി ഒരേ രീതിയിലുള്ള ജ്യൂസുകൾ മാത്രം ഉണ്ടാക്കി കുടിക്കുന്നവർക്ക് ഒരിക്കലെങ്കിലും ഈയൊരു ജ്യൂസ് തയ്യാറാക്കി നോക്കാവുന്നതാണ്. മിക്ക വീടുകളിലും ഒരു ചാമ്പ മരമെങ്കിലും ഉള്ളതിനാൽ തന്നെ വിഷം അടിക്കാത്ത ചാമ്പക്ക ഉപയോഗിക്കാനായി സാധിക്കുകയും ചെയ്യും. വെള്ള നിറത്തിലോ, അതല്ലെങ്കിൽ പിങ്ക് നിറത്തിലോ ഉള്ള ചാമ്പക്ക ആവശ്യനുസരണം ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. വലിയ ചാമ്പക്കയാണ് തിരഞ്ഞെടുക്കുന്നത് എങ്കിൽ അളവിൽ കുറവ് വരുത്താം. ഒരു പിടി അളവിൽ ചാമ്പയ്ക്കക്ക് ഏകദേശം അര ലിറ്റർ അളവിൽ പാലാണ് ആവശ്യമായി വരിക. കൂടുതൽ മധുരം ആവശ്യമുള്ളവർക്ക് പഞ്ചസാര ആവശ്യാനുസരണം ചേർത്ത് ഉപയോഗിക്കാവുന്നതാണ്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

https://www.youtube.com/watch?v=wl17Zni61iY

റെയിൽവേ കാന്റീനിലെ ഉപ്പുമാവ് എളുപ്പത്തിൽ തയ്യാറാക്കാം!!!പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ...
03/11/2025

റെയിൽവേ കാന്റീനിലെ ഉപ്പുമാവ് എളുപ്പത്തിൽ തയ്യാറാക്കാം!!!

പ്രഭാത ഭക്ഷണത്തിന് വ്യത്യസ്ഥമായ ഉപ്പുമാവ് തയ്യാറാക്കി നോക്കിയാലോ. ദോശയും ഇഡലിയും ചപ്പാത്തിയും ഒക്കെ കഴിച്ചു മടുത്തവർക്ക് അടിപൊളി രുചിയിൽ നല്ല ഉപ്പുമാവ് ഉണ്ടാക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഐറ്റമാണ് ഉപ്പുമാവ്. കറിയില്ലെങ്കിലും പഞ്ചസാരയോ പഴമോ ചേർത്ത് കഴിക്കാവുന്നതുമാണ്. റവ കൊണ്ട് നല്ല ടേസ്റ്റി ഉപ്പുമാവ് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ. എല്ലാവർക്കും ഇഷ്ടമാകും. വായിലിട്ടാൽ അലിഞ്ഞു പോകും വിധം സോഫ്റ്റ് ആയ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് തയ്യാറാക്കാം.

Ingredients:

റവ - 1 ഗ്ലാസ്
നെയ്യ് - 2 ടേബിൾ സ്പൂൺ
ഓയിൽ (വെളിച്ചെണ്ണ) - 1 ടേബിൾ സ്പൂൺ
കടുക് - 1 ടീസ്പൂൺ
പൊട്ട്കടല - 1 ടീസ്പൂൺ
ഉഴുന്ന് പരിപ്പ് - 1 ടീസ്പൂൺ
നല്ലജീരകം - 1/2 ടീസ്പൂൺ
അണ്ടിപ്പരിപ്പ് - 10-15 എണ്ണം
സവാള - 1 എണ്ണം
ഇഞ്ചി - 1/2 ഇഞ്ച്
പച്ചമുളക് - 1-2 എണ്ണം
കറിവേപ്പില - 2 തണ്ട്
വെള്ളം - 3 1/2 ഗ്ലാസ്
ഉപ്പ് - ആവശ്യത്തിന്
പഞ്ചസാര - 1/2 ടീസ്പൂൺ
മല്ലിയില - 2 ടേബിൾ സ്പൂൺ

ആദ്യമായി ഒരു പാത്രത്തിലേക്ക് ഒരു ഗ്ലാസ് റവ ചേർത്ത് മീഡിയം തീയിൽ ഒന്നോ രണ്ടോ മിനിറ്റോളം നന്നായി വറുത്തെടുക്കണം. ശേഷം ഇത് അടുപ്പിൽ നിന്ന് മാറ്റി തണുക്കാനായി മാറ്റി വയ്ക്കണം. ശേഷം ഒരു പാത്രം അടുപ്പിൽ വച്ച് ചൂടാകുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും ചേർക്കണം. ശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടി വരുമ്പോൾ ഒരു ടീസ്പൂൺ പൊട്ടുകടലയും ഒരു ടീസ്പൂൺ ഉഴുന്നു പരിപ്പും അര ടീസ്പൂൺ നല്ലജീരകവും കൂടെ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കണം. ഇത് മൂത്ത് നിറം മാറി വരുമ്പോൾ ഇതിലേക്ക് പത്തോ പതിനഞ്ചോ അണ്ടിപ്പരിപ്പ് കൂടെ ചേർത്ത് നന്നായി വഴറ്റി ചെറിയൊരു ബ്രൗൺ നിറമാകുമ്പോൾ ഇതിലേക്ക് ഒരു ഇടത്തരം വലുപ്പമുള്ള സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒരു മിനിറ്റോളം വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് അര ഇഞ്ച് വലിപ്പമുള്ള ഇഞ്ചി ചെറുതായി കൊത്തിയരിഞ്ഞത് കൂടെ ചേർത്ത് കൊടുക്കണം. ശേഷം ഒന്നോ രണ്ടോ പച്ചമുളക് ചെറുതായി അരിഞ്ഞതും രണ്ട് തണ്ട് കറിവേപ്പിലയും കൂടെ ചേർത്ത് മീഡിയം തീയിൽ ചെറുതായൊന്ന് വഴറ്റിയെടുക്കണം. ശേഷം ഇതിലേക്ക് റവ അളന്നെടുത്ത ഗ്ലാസിൽ മൂന്നര ഗ്ലാസ് വെള്ളം ഒഴിച്ച് കൊടുക്കണം. വ്യത്യസ്ഥവും രുചികരവുമായ റെയിൽവേ കാന്റീനിലെ ഉപ്പുമാവ് നിങ്ങളും തയ്യാറാക്കൂ.

വീഡിയോ :https://www.youtube.com/watch?v=DG7nX89crj4

പച്ചരിയും ഉരുളക്കിഴങ്ങും മാത്രം മതി ,  ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എന്നും വീട്ടിൽ ഉണ്ടാക്കും !...
03/11/2025

പച്ചരിയും ഉരുളക്കിഴങ്ങും മാത്രം മതി , ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! ഇതിന്റെ രുചി അറിഞ്ഞാൽ എന്നും വീട്ടിൽ ഉണ്ടാക്കും !!
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ് അളവിൽ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കിയ ശേഷം രണ്ടു മണിക്കൂർ നേരം കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കണം. ശേഷം എന്തൊക്കെ ചെയ്യണം

എളുപ്പം ഉണ്ടാക്കാൻ പഠിക്കാൻ ,വീഡിയോ കാണുക
വീഡിയോ കണ്ടു പഠിക്കാം ,വായിക്കാം :https://bitl.to/4JfJ

കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും മതി വരാത്ത പായസംസ്പെ...
03/11/2025

കുക്കറിൽ കുറഞ്ഞ സമയം കൊണ്ട് എളുപ്പത്തിൽ സദ്യ സ്പെഷ്യൽ പരിപ്പ് പ്രഥമൻ ഉണ്ടാക്കാം !! എത്ര കുടിച്ചാലും മതി വരാത്ത പായസം
സ്പെഷ്യൽ രുചിയിൽ ഇങ്ങനെ ഉണ്ടാക്കുന്നത് എങ്ങനെ ?
മലയാളത്തിൽ വായിച്ചു അറിയാം ,വീഡിയോ കണ്ടു മനസിലാക്കാം
ഈ രീതിയിൽ ഉണ്ടാക്കുക : https://bit.ly/3Z4LmvD

നല്ല കറുമുറാ കുഴലപ്പം ഇതുപോലെ ഒന്നുണ്ടാക്കിനോക്കൂ; 😋👌 അമ്മയുടെ സ്പെഷ്യൽ റെസിപ്പി, 😍 ഇനി ആരും കുഴലപ്പം കടയിൽ നിന്നും വാങ്...
03/11/2025

നല്ല കറുമുറാ കുഴലപ്പം ഇതുപോലെ ഒന്നുണ്ടാക്കിനോക്കൂ; 😋👌 അമ്മയുടെ സ്പെഷ്യൽ റെസിപ്പി, 😍 ഇനി ആരും കുഴലപ്പം കടയിൽ നിന്നും വാങ്ങില്ല... 💯👇

നല്ല കടിച്ചാൽ പൊട്ടുളള കുഴലപ്പം | Kuzhalappam Recipe

വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ നമ്മൾ പുറത്ത് നിന്ന് വാങ്ങാറുണ്ടല്ലേ. വൈകുന്നേരം ചായയുടെ കൂടെ കഴിക്കാൻ ടേസ്റ്റിയായ കുഴലപ്പം ആണിത്. കടകളിൽ നിന്ന് വാങ്ങാൻ കിട്ടുന്ന കുഴലപ്പം നമ്മുക്ക് വീടുകളിൽ ഉണ്ടാക്കാം. വീടുകളിൽ ഉള്ള സാധനങ്ങൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഇത് തയ്യാറാക്കാം. കടിച്ചാൽ നല്ല ക്രിസ്പ്പി ആണിത്. എല്ലാ പ്രായത്തിൽ ഉള്ളവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ് ഇത്. ഈ പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

Ingredients:

ചെറിയ ഉള്ളി - 5 എണ്ണം
വെളുത്തുള്ളി - 4 എണ്ണം
തേങ്ങ - അര കപ്പ്
ജീരകം - 1 ടേബിൾസ്പൂൺ
ഉപ്പ് ആവശ്യത്തിന്
അരിപ്പൊടി - 2 കപ്പ്
എള്ള് - 2 ടേബിൾസ്പൂൺ

ആദ്യം വെള്ളം തിളപ്പിക്കുക. ഇനി തേങ്ങയും വെളുത്തുള്ളി ജീരകം, ചെറിയ ഉള്ളി ഇവ മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് എടുക്കുക. തിളപ്പിക്കാൻ വെച്ച വെള്ളത്തിലേക്ക് ഉപ്പ് ആവശ്യത്തിന് ചേർക്കുക. തിളച്ച വെള്ളത്തിലേക്ക് അരച്ചത് ചേർക്കുക. 2 കപ്പ് അരിപ്പൊടി ഇതിലേക്ക് ചേർക്കുക.ഇത് നന്നായി മിക്സ് ചെയ്യുക. അരി നന്നായി വേവണം. കുറച്ച് സമയം ഇളക്കുക. ഉപ്പ് മാവ് ഉണ്ടാക്കുന്ന പോലെ വേവണം. ഇത് കുറുകി വരണം തീ കുറച്ച് വെക്കുക. വെന്തശേഷം തീ ഓഫ് ആക്കി ഇതിലേക്ക് എള്ള് ചേർക്കുക.

ഇത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇത് കുഴച്ച് കുഴൽ രൂപത്തിൽ ആക്കുക. ഇത് പരത്തുക. നന്നായി പരത്തിയ ശേഷം വട്ടത്തിൽ മുറിച്ച് എടുക്കാം. ചെറിയ വട്ടങ്ങൾ മടക്കി കുഴൽ രൂപത്തിൽ ആക്കുക. ഒരു പാൻ ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ നന്നായി ചൂടായാൽ കുഴൽ അപ്പം ഇടുക. ഇത് ഇടുമ്പോൾ തീ കൂട്ടി ഇടണം. എന്നിട്ട് കുറച്ച് കഴിഞ്ഞ് തീ കുറയ്ക്കുക.ഇത് എണ്ണയിൽ വെന്ത് വരും. ടേസ്റ്റി കുഴലപ്പം തയ്യാർ.

https://www.youtube.com/watch?v=gv7ZoGipC3o

ചായ തിളക്കുന്ന നേരം മാത്രം മതി.,. ഉണ്ടാക്കിനോക്കൂ  !! ഒരാഴ്‌ച കഴിഞ്ഞാലും കേടു വരില്ല.. നാവിൽ കൊതിയൂറും രുചിയിൽ  തനിനാടൻ ...
02/11/2025

ചായ തിളക്കുന്ന നേരം മാത്രം മതി.,. ഉണ്ടാക്കിനോക്കൂ !! ഒരാഴ്‌ച കഴിഞ്ഞാലും കേടു വരില്ല.. നാവിൽ കൊതിയൂറും രുചിയിൽ തനിനാടൻ ഉണ്ണിയപ്പം ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം.!!
പച്ചരി - 2 Glass
റവ - 1 Glass
മൈദ - 1 Glass
ശർക്കര/Bellam - 1 Kg
ഏലക്ക - 10 Nos
തേങ്ങാ - 5 മുറി
എള്ള്‌ - 2 Spoon

ഇപ്പോൾ നല്ല രുചികരമായ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാവുന്ന ഉണ്ണിയപ്പം റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.

ഒരു പ്രത്യേക രീതിയിൽ ഉണ്ടാക്കണം ,അറിയാം .മലയാളത്തിൽ വായിക്കുക
വീഡിയോ കണ്ടു ഉണ്ടാക്കാൻ പഠിക്കാം : https://bitl.to/4JSN

ചക്ക ഇല്ലാതെ ചക്കയുടെ അതെ രുചിയിൽ . പഴുത്ത മത്തൻ കൊണ്ട് കൊതിപ്പിക്കും മത്തങ്ങാ കുമ്പിളപ്പം തയ്യാറാക്കാംചക്ക സീസൺ അല്ലെങ്...
02/11/2025

ചക്ക ഇല്ലാതെ ചക്കയുടെ അതെ രുചിയിൽ . പഴുത്ത മത്തൻ കൊണ്ട് കൊതിപ്പിക്കും മത്തങ്ങാ കുമ്പിളപ്പം തയ്യാറാക്കാം
ചക്ക സീസൺ അല്ലെങ്കിലും വളരെ രുചികരമായ ചക്ക അട കഴിക്കാൻ സാധിക്കും ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നുള്ള വീഡിയോ ഇവിടെ കൊടുക്കുന്നുണ്ട്.

മൊത്തം കാണാം ,വായിക്കാം :https://bitl.to/4EYP

അമ്പമ്പോ.!! പലർക്കും അറിയില്ല ഈ റെസിപ്പി  രഹസ്യം.!! മുട്ടറോസ്റ്റ് പലതവണ ഉണ്ടാക്കിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ.. ഇങ...
02/11/2025

അമ്പമ്പോ.!! പലർക്കും അറിയില്ല ഈ റെസിപ്പി രഹസ്യം.!! മുട്ടറോസ്റ്റ് പലതവണ ഉണ്ടാക്കിട്ടും ഇങ്ങനെ ചെയ്യാൻ തോന്നിയില്ലലോ.. ഇങ്ങനെ ഉണ്ടാക്കി നോക്കൂ
ചെയ്യേണ്ടത് ഇത്രമാത്രം ,മൊത്തം ഉണ്ടാക്കുന്നത് അറിയാം ,വായിക്കുക : https://bitl.to/4DyK

നാലുമണി പലഹാരമായി ഇനി വേറെ ഒന്നും ഉണ്ടാക്കേണ്ട , ഇതിന്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും..ഇങ്ങനെ തയ്യാറാക്കാംവളരെ എളുപ്...
01/11/2025

നാലുമണി പലഹാരമായി ഇനി വേറെ ഒന്നും ഉണ്ടാക്കേണ്ട , ഇതിന്റെ രുചി അറിഞ്ഞാൽ ദിവസവും ഉണ്ടാക്കും..ഇങ്ങനെ തയ്യാറാക്കാം
വളരെ എളുപ്പത്തിൽ ആവി കയറ്റി എടുക്കാവുന്ന ഒരു സ്നാക്കിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു സ്നാക്ക് തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് കാൽ കപ്പ് അളവിൽ റവ ഇട്ടുകൊടുക്കുക. അതിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാരയും...ശേഷം എന്തൊക്കെ ചെയ്യണം ,മലയാളത്തിൽ വായിക്കാം , വീഡിയോ കണ്ടു ഉണ്ടാക്കാം : https://bitl.to/4QsM

Address

Thrissur
680505

Alerts

Be the first to know and let us send you an email when Movie Vibe posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Movie Vibe:

Share