21/02/2022
എന്റെ സഹോദരി/സഹോദരന്മാരോട് ഒരു വാക്ക്:
ഭീഷണികളും പേടിപ്പിക്കലും പീഡിപ്പിക്കലും നടക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ചു ആയുർവേദ മേഖല....നമ്മൾ നമ്മളെ തന്നെ സൂക്ഷിക്കുക.നമ്മൾ എത്ര ശ്രദ്ധിച്ചാലും വരാൻ ഉള്ളത് അത് ഓട്ടോ വിളിച്ചായാലും വരും...നമ്മുടെ വിധി എന്ന് സമാധാനിക്കുക...ജോലിക്കു പോയിട്ട് സാലറി കിട്ടുന്നില്ലെങ്കിൽ അടുത്ത ട്രെയിനിൽ തന്നെ സ്വന്തം നാട്ടിലേക്ക് തിരിക്കുക..പിന്നീട് അവിടെ മാസങ്ങളോളം വീണ്ടും അവിടെ തന്നെ ജോലിക്കു നിന്ന് സാലറിയും കിട്ടാതെ ആ സാലറിയും സമയവും പോയി വഴക്കുണ്ടാക്കി അന്യനാട്ടിൽ പോലീസ് കേസ് ആയി നടക്കുന്ന ഒരു പാട് ചെറുപ്പക്കാരെ ആയുർ മീഡിയക്കു അറിയാം..
ജോലിക്കു പോകുന്ന സ്ഥലം നല്ലതാണോ അല്ലെങ്കിൽ സേഫ് ആണോ എന്ന് പരിശോധിച്ച് മാത്രം കടന്നു പോകുക...ജോബ് കിട്ടുവാൻ സർവീസ് ചാർജ് / കമ്മീഷൻ കൊടുത്തു കഴിയുന്നതും പോകാതിരിക്കുക.എന്റെ ഇരുപത്തിയഞ്ചു വർഷത്തെ എക്സ്പീരിയൻസ് വച്ച് കൊണ്ട് പറയുകയാണ്.സർവീസ് ചാർജ് മേടിക്കുന്ന ആൾ ആരായാലും നമ്മൾ ജോലിക്കു പോകുന്ന സെന്ററിൽനിന്നും ഒരു വലിയ തുക കമ്മീഷൻ മേടിച്ചു കാണും... ഉണ്ടെങ്കിൽ നമ്മളെ അവർ മാക്സിമം രാത്രിയും പകലും പണിയെടുപ്പിക്കുന്ന രീതിയാണ് ആയുർ മീഡിയ നടത്തിയ അന്വേഷണത്തിൽ കണ്ടത്തിയത്.ഇനിയും നമ്മൾ ഒരു പാട് കാര്യങ്ങൾ മനസിലാക്കണം.ആയുർ മീഡിയക്ക് റിപ്പോർട്ട് ചെയ്യണം
"ജയ് ആയുർവേദ"
-സിജോ എം ജോസ്
റിപ്പോർട്ടർ,ആയുർ മീഡിയ.
Share & Like
https://www.facebook.com/ayurmedianetwork