Ruchi GRAM

Ruchi GRAM Ruchi GRAM passionate about sharing the joy of cooking and the art of creating delicious dishes. Let's cook, share, and savor the magic of food together!
(1)

Ruchi GRAM is a delightful page dedicated to the world of cooking, recipes, and culinary adventures. Our mission is to inspire and empower home cooks of all levels to explore their passion for food, try new recipes, and create mouthwatering dishes that will impress family and friends. If you have a love for cooking, whether you're a seasoned chef or just getting started in the kitchen, Ru

chi GRAM is the place to be. Like our page, follow our updates, and embark on a culinary adventure with us. Stay tuned for daily recipe inspiration, cooking tips, and mouthwatering visuals that will leave your taste buds tingling. Welcome to Ruchi GRAM, where the joy of cooking knows no bounds! 🍽️✨

ഇറച്ചി കറിയെ വെല്ലുന്ന രുചിയിൽ അടിപൊളി  #സോയ കറി ! ഇറച്ചി കറി നാണിച്ച് മാറി നിൽക്കും സോയ ഇതുപോലെ കറി വെച്ചാൽ! 💯👇😍ഇറച്ചി ...
02/10/2025

ഇറച്ചി കറിയെ വെല്ലുന്ന രുചിയിൽ അടിപൊളി #സോയ കറി ! ഇറച്ചി കറി നാണിച്ച് മാറി നിൽക്കും സോയ ഇതുപോലെ കറി വെച്ചാൽ! 💯👇😍

ഇറച്ചി കറിയുടെ അതേ ടേസ്റ്റിൽ നമുക്ക് സോയാചങ്ക്സ് കൊണ്ട് ഒരു അടിപൊളി ടേസ്റ്റി കറി ഉണ്ടാക്കിയാലോ? നോട്ടത്തിലും അതുപോലെ തന്നെ രുചിയിലും ഇറച്ചിക്കറി പോലെ തന്നെ തോന്നുന്ന ഒരു അടിപൊളി സിമ്പിൾ സോയ ചങ്ക്സ് കറിയുടെ റെസിപ്പി ആണിത്. സോയ ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു പോകുന്ന രീതിയിലുള്ള ഒരു സൂപ്പർ ടേസ്റ്റി കറി നോക്കാം.

ചേരുവകൾ

• സോയ - 1 കപ്പ്
• ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീ സ്പൂൺ
• പച്ച മുളക് - 6 എണ്ണം
• സവാള - 2 എണ്ണം
• തക്കാളി - 1 എണ്ണം
• വേപ്പില
• മഞ്ഞൾ പൊടി - 1/4 ടീ സ്പൂൺ
• മുളക് പൊടി - 1 ടീ സ്പൂൺ
• കാശ്മീരി മുളക് പൊടി - 1 ടീ സ്പൂൺ
• മല്ലി പൊടി - 3 ടീ സ്പൂൺ
• ഗരം മസാല പൊടി - 1/4 ടീ സ്പൂൺ
• കുരുമുളക് പൊടി - 1/4 ടീ സ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• വെളിച്ചെണ്ണ
• ചെറിയുള്ളി - 1/4 കപ്പ്
• തേങ്ങ ചിരകിയത് - 1/4 കപ്പ്

തയ്യാറാക്കുന്ന രീതി :

കഴുകിയ സോയ ചങ്ക്സ് തിളച്ച വെള്ളത്തിൽ 10 മിനിറ്റ് കുതിർക്കാൻ വയ്ക്കുക. ശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചു അതിലെ വെള്ളമെല്ലാം പിഴിഞ്ഞ് കളഞ്ഞ ശേഷം ഒരു ബൗളിലേക്ക് ഇട്ടുകൊടുക്കുക. ഇതിലേക്ക് ചെറുതായി നീളത്തിൽ കനം കുറച്ച് അരിഞ്ഞ സവാള, പച്ചമുളക്, വേപ്പില, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കുരുമുളകു പൊടി, ഗരംമസാല, മുളകുപൊടി, കാശ്മീരി മുളകുപൊടി, മല്ലിപ്പൊടി എന്നിവ ഇട്ടുകൊടുത്ത് കൂടെ തന്നെ ആവശ്യത്തിന് ഉപ്പും കുറച്ചു വെളിച്ചെണ്ണയും ഒഴിച്ചു കൊടുക്കുക.

അതിനുശേഷം കൈകൊണ്ടു തന്നെ നന്നായി കുഴച്ചെടുത്ത് ഒരു കുക്കറിലേക്ക് ഇട്ടുകൊടുത്ത് രണ്ട് വിസിൽ വേവിക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടാകുമ്പോൾ ചെറിയുള്ളി ചെറുതായി അരിഞ്ഞതും പച്ചമുളകും വേപ്പിലയും ഇട്ട് നന്നായി വഴറ്റുക. കൂടെ തന്നെ വറ്റൽമുളകും ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കാശ്മീരി മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി എന്നിവയും ഇട്ടുകൊടുത്ത് നന്നായി വഴറ്റുക. ശേഷം തേങ്ങ വറുത്തത് മിക്സിയുടെ ജാറിൽ ഇട്ട് അരച്ച് പേസ്റ്റ് രൂപത്തിലാക്കി അതും കൂടി ഇട്ടുകൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക.

ഇനി ഇതിലേക്ക് നമ്മൾ വേവിച്ചു വച്ചിരിക്കുന്ന സോയ ഇട്ടുകൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിക്കുക. ഇനി കറി നന്നായി വറ്റിച്ചെടുത്ത ശേഷം ഇതിലേക്ക് ഗരം മസാലയും വേപ്പിലയും കൂടി ഇട്ടു കൊടുത്ത് തീ ഓഫ്‌ ആകാവുന്നതാണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Soya Chunks Curry Recipe Credit : Kavya's HomeTube Kitchen

Full Recipe Link 👉 https://youtu.be/GsVXYSW3oZg

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

 #അരിപൊടി കൊണ്ട് ഏതു നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം 😋വെറും 10 മിനിറ്റ് കൊണ്ട് അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡി! ...
01/10/2025

#അരിപൊടി കൊണ്ട് ഏതു നേരവും കഴിക്കാൻ പറ്റുന്ന ഒരു കിടിലൻ ഐറ്റം 😋വെറും 10 മിനിറ്റ് കൊണ്ട് അടിപൊളി ബ്രേക്ക്ഫാസ്റ്റ് റെഡി! 😍👇

സ്ഥിരമായി കഴിക്കുന്ന ബ്രേക്ക് ഫാസ്റ്റിൽ നിന്ന് ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കി എടുത്താലോ? ഇത് ബ്രേക്ഫാസ്റ്റിന് മാത്രമല്ല നമുക്ക് ഇഷ്ടമുള്ള സമയത്ത് കഴിക്കാൻ പറ്റും. കറിയുടെ ആവശ്യമൊന്നും ഇല്ലാതെ അരിപ്പൊടി കൊണ്ട് ഉണ്ടാക്കാൻ പറ്റിയ ഒരു വെറൈറ്റി ഡിഷാണ് ഇത്.

ചേരുവകൾ

• അരി പൊടി - 1 കപ്പ്
• ഉപ്പ് - ആവശ്യത്തിന്
• നെയ്യ് - 1 ടീ സ്പൂൺ
• വെളിച്ചെണ്ണ
• കടുക് - 1 ടീ സ്പൂൺ
• ഉഴുന്ന് പരിപ്പ് - 1 ടീ സ്പൂൺ
• ഇഞ്ചി വെളുത്തുള്ളി
• വറ്റൽ മുളക്
• വേപ്പില
• സവാള
• ക്യാരറ്റ്
• പച്ച മുളക്
• മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
• മുളക് പൊടി - 1/2 ടീ സ്പൂൺ
• ചതച്ച മുളക് - 1/2 ടീ സ്പൂൺ
• കായ പൊടി - 1/4 ടീ സ്പൂൺ
• ടൊമാറ്റോ സോസ് - 1 ടീ സ്പൂൺ

തയ്യാറാക്കുന്ന രീതി

ഒരു പാത്രത്തിൽ ഒന്നേകാൽ കപ്പ് വെള്ളം അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് അരിപ്പൊടി ഇട്ടു കൊടുക്കുക. ആവശ്യത്തിനു ഉപ്പും ചേർത്ത് കൊടുത്ത് കൈവിടാതെ നന്നായി ഇളക്കിയെടുക്കുക. പത്തിരിക്ക് കുഴക്കുന്നത് പോലെയാണ് ഇത് കുഴച്ചെടുക്കേണ്ടത്. പൊടി നന്നായി കട്ടിയായി വരുമ്പോൾ നമുക്കിത് തീ ഓഫ് ആക്കി ചൂട് ആറാൻ കുറച്ചുനേരം മാറ്റിവെക്കാം. ശേഷം ഇതൊരു വലിയ പാത്രത്തിലേക്ക് മാറ്റി ചെറിയ ചൂടോടുകൂടി തന്നെ കൈകൊണ്ട് നന്നായി കുഴച്ചെടുക്കുക. ഇനി കയ്യിൽ കുറച്ച് വെളിച്ചെണ്ണ തടവിയ ശേഷം ഇത് ചെറിയ ബോളുകൾ ആക്കി മാറ്റിവെക്കുക.

ഒരു ഇഡലി ചെമ്പ് എടുത്ത് അതിലേക്ക് വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിന്റെ തട്ടിലേക്ക് എണ്ണ തടവിയ ശേഷം നമ്മൾ ബോളുകൾ ആക്കി വെച്ചിരിക്കുന്നത് വെച്ചു കൊടുത്തു മൂന്നു മിനിറ്റ് മീഡിയം ഫ്ലെയിമിൽ വച്ച് ആവി കേറ്റി എടുക്കുക. ഒരു പാൻ അടുപ്പിൽ വച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു ചൂടായി കഴിയുമ്പോൾ ഇതിലേക്ക് കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഉഴുന്നുപരിപ്പ് കൂടി ഇട്ടു കൊടുക്കുക. ഇനി ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ഇട്ടുകൊടുത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം ചെറുതായി അരിഞ്ഞിരിക്കുന്ന സവാളയും വറ്റൽ മുളകും ചേർത്തു കൊടുത്തു വഴറ്റുക. ഇനി ഇതിലേക്ക് വേപ്പിലയും ഗ്രേറ്റ് ചെയ്തു വച്ചിരിക്കുന്ന ക്യാരറ്റും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.

ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, ചതച്ച മുളക്, കായപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്യുക. ശേഷം ടൊമാറ്റോ സോസ് കൂടി ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ച കഴിയുമ്പോൾ നമ്മൾ ആവി കേറ്റി വച്ചിരിക്കുന്ന ബോളുകൾ നന്നായി ചൂടാറിയ ശേഷം ഇതിലേക്ക് ഇട്ടുകൊടുത്ത് എല്ലാംകൂടി ഇളക്കി യോജിപ്പിച്ച് എടുത്താൽ മതി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Rice Flour Breakfast Recipe Credit : Ayisha's Dream world

Full Recipe Link 👉 https://youtu.be/bIcrbPKjS5E

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

 #മത്തങ്ങ കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ 😍കുറഞ്ഞ സമയം കൊണ്ട് കിടിലൻ ടേസ്റ്റിൽ മത്തങ്ങ വന്‍പയര്‍ എരിശ്ശേരി തയ...
01/10/2025

#മത്തങ്ങ കൊണ്ട് ഒരു തവണ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ 😍കുറഞ്ഞ സമയം കൊണ്ട് കിടിലൻ ടേസ്റ്റിൽ മത്തങ്ങ വന്‍പയര്‍ എരിശ്ശേരി തയ്യാറാക്കാം! 😋👇

ആവശ്യമായ ചേരുവകൾ :

മത്തങ്ങ- ഒന്ന്
വൻപയർ -അരകിലോ
ചുവന്ന മുളക്-നാല്
തേങ്ങ-ഒന്ന്
മഞ്ഞൾപൊടി-അര ടീസ്പൂൺ
വെളുത്തുള്ളി-അഞ്ച് കഷ്ണം
ജീരകം-അര ടീസ്പൂൺ
ചെറിയ ഉള്ളി-എട്ട് എണ്ണം
എണ്ണ
ഉപ്പ്
കടുക്
കറിവേപ്പില

തയ്യാറാക്കുന്ന വിധം.

മത്തങ്ങ അരിഞ്ഞത്, വൻപയർ എന്നിവ ഉപ്പ്, കറിവേപ്പില ചേർത്ത് വേവിക്കാൻ വയ്ക്കുക. തേങ്ങ ചിരകിയത്, ചുവന്നമുളക്, മഞ്ഞൾപൊടി, വെളുത്തുള്ളി,ജീരകം എന്നിവ കല്ലിൽ അരയ്ക്കുക. അരപ്പ് കറിയിലേക്ക് ചേർക്കുക. ആവശ്യത്തിന് ഉപ്പു ചേർക്കുക. മറ്റൊരു ചട്ടി അടുപ്പത്ത് വയ്ക്കുക. എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ചെറിയ ഉള്ളി അരിഞ്ഞത്, ചുവന്ന മുളക്, തേങ്ങ ചിരകിയത്, എന്നിവ വറുത്തെടുക്കുക. കറിവേപ്പില ചേർക്കുക.വറുത്ത തേങ്ങയിലേയ്ക്ക് മത്തങ്ങയുടെ കറി ഒഴിക്കുക. നന്നായി ഇളക്കിയ ശേഷം ചട്ടി ഇറക്കിവയ്ക്കുക. സ്വാദിഷ്ടമായ മത്തങ്ങ പയറു കറി തയ്യാറായി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Kerala Mathanga Payar Erissery Recipe Credit : Village Cooking - Kerala

Full Recipe Link 👉 https://youtu.be/didRqrV8iH0

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

എന്നാൽ ഇതുമാത്രം മതി ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും 😍🙆അരിപ്പൊടിയും തേങ്ങയും ഉണ്ടോ? 😋രാവിലത്തെ ഹെൽത്തി ബ്രേക്ഫാസ്റ്റിന്  ...
30/09/2025

എന്നാൽ ഇതുമാത്രം മതി ബ്രേക്ക്ഫാസ്റ്റിനും ഡിന്നറിനും 😍🙆അരിപ്പൊടിയും തേങ്ങയും ഉണ്ടോ? 😋രാവിലത്തെ ഹെൽത്തി ബ്രേക്ഫാസ്റ്റിന് ഇതൊന്ന് ഉണ്ടാക്കി നോക്കു !

ഇനി എളുപ്പത്തിൽ ബ്രേക്ക്‌ ഫാസ്റ്റ്. രാവിലെ എന്തുണ്ടാകും എന്നത് ഓരോ വീട്ടമ്മ മാരുടെയും ചോദ്യമാണ്. എന്നാൽ വളരെ പെട്ടന്ന് അതും നല്ല ടേസ്റ്റ് ആയിട്ടുള്ള ഒരു ബ്രേക്ക്‌ ഫാസ്റ്റ് റെസിപ്പി തയ്യാറാക്കി നോക്കിയാലോ. കുറഞ്ഞ റെസിപിയിൽ വളരെ എളുപ്പത്തിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. അരിപൊടി വെച്ച് തയ്യാറാക്കുന്ന അടിപൊളി റെസിപ്പി, ഇതിന് കറിക്കളുടെയോ ഒന്നും ആവിശ്യമേ വരുന്നില്ല. അതും വളരെ പെട്ടന്ന് തന്നെ തയ്യാറാകാവുന്നതാണ്.

ചേരുവകൾ:

അരിപൊടി-1 കപ്പ്‌
ഇഞ്ചിവെളുതുള്ളി
ഉള്ളി
തക്കാളി
പച്ചമുളക്

തയ്യാറാക്കുന്ന വിധം :

ഒന്നര കപ്പ്‌ വറുത്ത അരിപൊടി എടുക്കുക. ഇനി ഈ പൊടിയിലേയ്ക് ആവിശ്യമായ ഉപ്പ്‌ ചേർത്ത് കൊടുക്കാം. ഇനി ഈ പൊടിയിലേക്ക്‌ ചെറിയ ചൂടു വെള്ളം ഒഴിച് നല്ലപോലെ കൊഴച്ചെടുക്കുക. ഇതിന്റെ ചൂടാറുന്നതിന് മുമ്പ് തന്നെ ഒന്നര സ്പൂൺ നെയ്യ് ഒഴിച് നല്ലപോലെ കോഴച്ചെടുക്കാം. ചൂടുള്ളതിനാൽ ശ്രദ്ധിച്ച് വേണം കൊഴക്കാൻ. ഇനി മാവ് ഓരോന്നെടുത്ത് കൈ വെച്ച് ചെറിയ ചെറിയ ബോൾ പോലെ പരത്തിയെടുക്കുക. ഇനി ഈ പരത്തിയെടുത്ത മാവ് ഒരു ആവി തട്ടിൽ ഇട്ട് നല്ലപോലെ വേവിക്കുക. ഇനി ഒരു പാനിൽ കുറച് നെയ് ഒഴിച് ചൂടാക്കിയെടുക്കുക. ഇതിലേക്ക്‌ ഒരു സ്പൂൺ ജീരകം ഇട്ട് കൊടുക്കുക. അതേ പോലെ തന്നെ ഇഞ്ചി വെളുത്തുള്ളി ഇട്ട് നല്ലപോലെ വഴറ്റുക.

ഇതിലേയ്ക് രണ്ട് മീഡിയം ടൈപ് ഉള്ളി അരി ഞ്ഞെടുക്കുക, ചെറിയൊരു പച്ചമുളകും, കറിവേപ്പിലയും ഇട്ട് കൊടുക്കുക. ഉപ്പ്‌, മുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല ഈ പൊടികൾ ചേർത്ത് നല്ലപോലെ ഇളകി കൊടുക്കുക. കൂടെ തന്നെ രണ്ട് തക്കാളി ചേർത്ത് കൊടുക്കുക. തക്കാളി വേവിക്കാൻ വേണ്ടി രണ്ട് മൂന്നു മിനുട്ട് നല്ലപോലെ വേവിച്ചെടുക്കുക. മസാല റെഡി ആയാൽ അതിലെക്ക്‌ മുക്കാൽ കപ്പ് തേങ്ങാ പാൽ ഒഴിച് കൊടുക്കാം. തേങ്ങാ പാലിൽ നല്ലപോലെ മസാല മിക്സ്‌ ചെയ്തെടുക്കുക. അവ നല്ലപോലെ ചൂടായതിന് ശേഷം നേരത്തെ തയ്യാറാക്കിയ കുഞ്ഞി പത്തിരി അതിലേക് ചേർത്ത് കൊടുക്കാം. ഒരു തവി വെച്ച് കുഞ്ഞി പത്തിരി നല്ലപോലെ കറിയിൽ മുങ്ങുന്ന വരെ മൂടിവെച് വേവിച്ചെടുക്കുക.

നല്ലപോലെ വെന്ത് കഴിഞ്ഞാൽ അവസാനം അതിലേക് തേങ്ങ ചിരവിയത് ഒരു കപ്പ്‌ ഇട്ട് കൊടുത്ത് നല്ലപോലെ വേവിച്ചെടുക്കുക. അടിപൊളി ബ്രേക്ക്‌ ഫാസ്റ്റ് തയ്യാർ. ഇനി ആർക്കും പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുട്ടികൾക്ക് സ്കൂളികളിലേയ്ക് കൊടുത്ത് വിടാനും വളരെ എളുപ്പമുള്ള റെസിപിയാണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Easy Breakfast Recipe Credit : Fathimas Curry World

Full Recipe Link 👉 https://youtu.be/fcHI0bFUY2w

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

ചൂര മീൻ കൊണ്ട് ഇതുപോലെ ഒന്ന് അച്ചാർ ഉണ്ടാക്കി നോക്കൂ !  മീൻ  #അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ് നാവിൽ കപ്പലോടും 💯👌കൊതിയൂറും  #ച...
30/09/2025

ചൂര മീൻ കൊണ്ട് ഇതുപോലെ ഒന്ന് അച്ചാർ ഉണ്ടാക്കി നോക്കൂ ! മീൻ #അച്ചാർ എന്ന് പറഞ്ഞാൽ ഇതാണ് നാവിൽ കപ്പലോടും 💯👌കൊതിയൂറും #ചൂര മീൻ അച്ചാർ റെസിപ്പി 😋

ചേരുവകൾ :

മീൻ കഷ്ണങ്ങൾ - 2 കിലോഗ്രാം
വെളുത്തുള്ളി - 250 ഗ്രാം (നീളത്തിൽ കട്ടി കുറഞ്ഞരിഞ്ഞത്)
ഇഞ്ചി - 200 ഗ്രാം
ഉലുവ പൊടിച്ചത് - 1 ടീ സ്പൂൺ
കായപ്പൊടി - 1/2 ടീസ്പൂൺ...
മുളകുപൊടി - 3 ടീ സ്പൂൺ
മഞ്ഞൾപ്പൊടി - 1 ടീ സ്പൂൺ
കടുക് - 3 ടീസ്പൂൺ
ഉപ്പ് - 1 1/2 ടീ സ്പൂ
വിനാഗിരി - 50 മില്ലിലിറ്റർ
എണ്ണ-ആവശ്യത്തിന്

തയാറാക്കുന്ന വിധം :

ആദ്യമേ തന്നെ മീൻ എല്ലാം വെട്ടി കഴുകി വൃത്തിയാക്കി എടുത്ത് വയ്ക്കുക. കഴുകി വൃത്തിയാക്കി എടുത്തു വച്ചിരിക്കുന്ന മീനിലേക്ക് മഞ്ഞൾപ്പൊടിയും ഉപ്പും മുളകുപൊടിയും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് മസാല എല്ലാം നന്നായിട്ട് പിടിക്കാൻ ആയിട്ട് ഇതൊരു പത്തു പതിനഞ്ചേ മിനിറ്റ് മാറ്റിവെക്കുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് നന്നായിട്ട് ചൂടാക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം മസാല തേച്ചു വച്ചിരിക്കുന്ന മീൻ കഷണങ്ങൾ ഇട്ടു കൊടുക്കുക. മീൻ നന്നായി ഫ്രൈ ചെയ്ത കോരി മാറ്റി വയ്ക്കുക. ശേഷം ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാക്കുക എണ്ണ നന്നായി ചൂടാകുമ്പോൾ അതിലേക്ക് കടുക് ചേർത്തു കൊടുക്കാം.

കടുക് പൊട്ടി വരുമ്പോൾ നീളത്തിൽ അരിഞ്ഞു വച്ച ഇഞ്ചിയും വെളുത്തുള്ളിയും ചേർക്കാം.
ഇതിലേക്ക് മുളകുപൊടി, മഞ്ഞപ്പൊടി, ഉലുവാപ്പൊടി, കായപ്പൊടി എന്നിവ ചേർത്തു ഇളക്കി മൂത്തു വരുമ്പോൾ കുടംപുളി കുതിർത്തു വെച്ചാൽ വെള്ളം ചേർത്ത് കൊടുക്കാം. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് എടുക്കുക. ഇനി ഇതിലേക്ക് ഫ്രൈ ചെയ്ത മീൻകഷ്ണങ്ങൾ കൂടി ചേർത്തിളക്കാം. ഇതിലേക്ക് ആവശ്യത്തിന് വിനാഗിരിയും കൂടെ ചേർത്തു ഇളക്കി യോജിപ്പിച്ച ശേഷം വാങ്ങി വയ്ക്കാം. സ്വാദിഷ്ടമായ മീൻ അച്ചാർ റെഡി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Kerala Village Style Tuna Fish Pickle Recipe Credit : എന്റെ അടുക്കള - Adukkala

Full Recipe Link 👉 https://youtu.be/FbtqE6mjkWE

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

1 കപ്പ് റവ കൊണ്ട് എളുപ്പത്തിൽ പാത്രം നിറയെ പലഹാരം 😍 #റവ ഉണ്ടോ 5 മിനുട്ടിൽ കിടിലൻ ചായ കടി റെഡി 😋👌റവയപ്പം റവ കൊണ്ടൊരു പലഹാ...
29/09/2025

1 കപ്പ് റവ കൊണ്ട് എളുപ്പത്തിൽ പാത്രം നിറയെ പലഹാരം 😍 #റവ ഉണ്ടോ 5 മിനുട്ടിൽ കിടിലൻ ചായ കടി റെഡി 😋👌

റവയപ്പം റവ കൊണ്ടൊരു പലഹാരം. ഇനി വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാവുന്ന ഒരു കിടിലം ഐറ്റം ഉണ്ടാക്കി നോക്കിയാലോ? അതും വെറും റവ കൊണ്ട്. എണ്ണയിൽ മുക്കിപൊരിക്കാത്ത റെസിപ്പി. കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ ചായയുടെ കൂടെയൊക്കെ കൊടുക്കാൻ പറ്റിയ നല്ല സ്നാക്ക്സ് റെസിപ്പി ഇനി പെട്ടന്ന് തയ്യാറാക്കാം.

ചേരുവകൾ:

ശർക്കര
റവ-1 കപ്പ്‌
ഗോതമ്പ്പൊടി-½ കപ്പ്‌
ഏലക്കപൊടി
ബേക്കിങ്സോഡാ
എള്ള്

തയ്യാറാക്കുന്ന വിധം :

ആദ്യം ശർക്കര പാനി തയ്യാറാകാൻ ഒരു പാനിൽ ആവിശ്യതിന് ശർക്കര പൊടിച്ചത് ഇട്ട് കൊടുക്കാം. ഇതിന്റെ കൂടെ തന്നെ അരകപ്പ് വെള്ളം ഒഴിച് കൊടുക്കാം. വെള്ളം ഒഴിച്ചാൽ പെട്ടന്ന് മെൽറ്റായി കിട്ടും. ഇനി ശർകരപാനി ഒന്ന് പതഞ്ഞു വന്നാൽ മാത്രം മതി എന്നിട്ട് തീ ഓഫ്‌ ചെയ്യുക. ഇനി ഒരു മിക്സിയുടെ ജാറിൽ ഒരു കപ്പ്‌ വറുത്തതോ എല്ലാത്തതോ ആയ റവ ചേർത്ത്കൊടുക്കുക. അത് നല്ല രീതിയിൽ പൊടിച്ചെടുക്കുക. ഇതിന്റെ കൂടെ പകുതിയളവിൽ അരകപ്പ് ഗോതമ്പ് പൊടി എടുക്കുക. കൂടെ ഒരു സ്പൂൺ ഏലക്ക പൊടി ചേർക്കുക. കാൽ ടീസ്പൂൺ ഉപ്പ്‌, എള്ള് എന്നിവ ചേർത്ത് കൊടുക്കുക.

ഇനി നേരത്തെ തയ്യാറാക്കിയ ശർക്കര പാനി അരിച് ചേർത്ത് കൊടുകാം. ഇനി ഇവ ഇളകി യോചിപിച്ചെടുക്കുക. ഈ കൂട്ട് കട്ടിയായി ഇരുന്നാൽ അതിലേക് അര കപ്പ്‌ പാൽ ചേർത്ത്കൊടുക്കാം. പിന്നീട് ഈ കൂട്ടിലേയ്ക് കാൽ സ്പൂൺ ബേക്കിങ് സോഡാ ചേർത്ത് കൊടുക്കുക. ബേക്കിങ് സോഡാ ചേർത്താൽ നല്ലപോലെ പൊങ്ങികിട്ടും. ഇനി കുറച്ച് സമയത്തേയ്ക് ഈ കൂട്ട് നല്ലപോലെ മൂടിവെക്കുക. മൂടിവെച്ചാൽ കുറച്ച്കൂടെ മാവ് കട്ടിയായി വരും. ഇനി കൂട്ട് കട്ടിയായതിന് ശേഷം കാൽ കപ്പ്‌ പാൽ ഒഴിച്കൊടുക്കാം. ഇനി ഇത് ചുട്ടെടുക്കാം അതിനായി ഒരു ഉണ്ണിയപ്പത്തിന്റെ ചട്ടി വെക്കുക, ചട്ടി ചൂടായി വന്നാൽ ഓരോ കുഴിയിൽ നെയ്യ് ഒഴിച് കൊടുക്കുക.

എണ്ണ ഒന്ന് ചൂടായി കഴിഞ്ഞാൽ ഓരോ കുഴിയിലും മുക്കാൽ ഭാഗം മാത്രം മാവ് ഒഴിച് കൊടുക്കുക. ഓരോ ഭാഗവും വേവിച്ച് എടുക്കുക. ഇങ്ങനെ ഉണ്ണിയപ്പം ഉണ്ടാകുന്ന പോലെ തയ്യാറാക്കിയെടുക്കാം. നല്ല അടിപൊളി റവ കൊണ്ടുള്ള ഉണ്ണിയപ്പം തയ്യാർ. ഇങ്ങനെ ഇനി നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കു. എല്ലാവർക്കും ഇഷ്ട്ടപെടും തീർച്ച. വളരെ കുറഞ്ഞ സമയത്ത് തന്നെ കുറഞ്ഞ റെസിപ്പി കൊണ്ട് തയ്യാറാക്കിയെടുക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Rava Sweet Snack Recipe Credit : Recipes By Revathi

Full Recipe Link 👉 https://youtu.be/Ifp1wljKT_Y

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

ഇതിനെ വെല്ലാൻ വേറൊന്നില്ല!  #ബീഫ് ഡ്രൈ ഫ്രൈ, എന്താ രുചി! ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!നമ്മുടെയെല്ലാം വീടുകളിൽ ബീഫ് ഉപയോ...
27/09/2025

ഇതിനെ വെല്ലാൻ വേറൊന്നില്ല! #ബീഫ് ഡ്രൈ ഫ്രൈ, എന്താ രുചി! ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ!

നമ്മുടെയെല്ലാം വീടുകളിൽ ബീഫ് ഉപയോഗിച്ചുള്ള പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് ഉള്ളതായിരിക്കും. എന്നാൽ മിക്കപ്പോഴും കടകളിൽ നിന്നും കിട്ടാറുള്ള ബീഫ് ഫ്രൈയുടെ ടേസ്റ്റ് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല എന്ന പരാതി പലരും പറഞ്ഞു കേൾക്കാറുണ്ട്. അതിനായി അവർ ചേർക്കുന്ന സീക്രട്ട് ഇൻഗ്രീഡിയന്റ് എന്താണെന്ന് അറിയാൻ എല്ലാവർക്കും വളരെയധികം താല്പര്യമുണ്ടായിരിക്കും. അത്തരം ആളുകൾക്ക് റസ്റ്റോറന്റ് സ്റ്റൈലിൽ ബീഫ് ഫ്രൈ തയ്യാറാക്കാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.

ആദ്യം തന്നെ അത്യാവശ്യം വലിപ്പത്തിൽ മുറിച്ചെടുത്ത ബീഫ് കഷണങ്ങൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി കുക്കറിലേക്ക് ഇട്ടുകൊടുക്കുക. അതിലേക്ക് കാൽ ടീസ്പൂൺ അളവിൽ മഞ്ഞൾപൊടി, കുരുമുളകുപൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു സമയത്ത് അല്പം കറിവേപ്പിലയും വെളിച്ചെണ്ണയും കൂടി ബീഫിനോടൊപ്പം ചേർത്ത് കൊടുക്കണം. ശേഷം ബീഫ് വേവാൻ ആവശ്യമായ വെള്ളം കുക്കറിലേക്ക് ഒഴിച്ച് രണ്ട് വിസിൽ അടിപ്പിച്ച് എടുക്കുക. കുക്കറിന്റെ ചൂട് പോകുന്നത് വരെ വെയിറ്റ് ചെയ്യുക. ഈ ഒരു സമയം കൊണ്ട് ബീഫ് ഫ്രൈ ചെയ്തെടുക്കാൻ ആവശ്യമായ മസാല കൂട്ട് തയ്യാറാക്കാം.

അതിനായി ഒരു ബൗളിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, ഒരുപിടി അളവിൽ ചില്ലി ഫ്ലേക്സ്, ആവശ്യത്തിന് ഉപ്പ്, ജിഞ്ചർ ഗാർലിക് പേസ്റ്റ്, അരിപ്പൊടി, കോൺഫ്ലോർ എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. അതിലേക്ക് വേവിച്ചു വെച്ച ബീഫ് കഷണങ്ങൾ നീളത്തിൽ കനം കുറച്ച് അരിഞ്ഞെടുത്ത് അതുകൂടി ചേർത്തു കൊടുക്കണം. ശേഷം ബീഫ് വറുത്തെടുക്കാൻ ആവശ്യമായ എണ്ണ അടുപ്പത്തുവച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു പിടി അളവിൽ ബീഫ് ഇട്ട് ഡീപ്പ് ഫ്രൈ ചെയ്തെടുക്കുക. അവസാനമായി അതേ എണ്ണയിലേക്ക് കുറച്ച് പച്ചമുളക് കീറിയതും കറിവേപ്പിലയും കൂടി ഇട്ട് വറുത്തെടുത്ത ശേഷം സെർവ് ചെയ്‌താൽ ഇരട്ടി രുചി ലഭിക്കും. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Fathimas Curry World

Full Recipe Link 👉 https://youtu.be/qGWw3gYRUFQ

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ പെർഫെക്റ്റ് സുഖിയൻ വീട്ടിൽ ഉണ്ടാക്കാം 😍 ചില്ലുകൂട്ടിലെ ഒരു നാടൻ പലഹാരം 😋👇ചെറുപയറും ശർക...
26/09/2025

ചായക്കടയിൽ കിട്ടുന്നതിലും രുചിയിൽ പെർഫെക്റ്റ് സുഖിയൻ വീട്ടിൽ ഉണ്ടാക്കാം 😍 ചില്ലുകൂട്ടിലെ ഒരു നാടൻ പലഹാരം 😋👇

ചെറുപയറും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് ഈ സുഖിയൻ. ഒരു തനി നാടൻ പലഹാരം. പണ്ടൊക്കെ ചായക്കടകളിലെ ചില്ലുകൂട്ടിൽ ആണിത് കണ്ടിട്ടുള്ളത്. നാടൻ ചായയും പല വിധ പലഹാരങ്ങളും ന്യൂസ്പേപ്പറും ആണ് അന്നത്തെ ചായക്കടകളിൽ പ്രധാന ഐറ്റംസ്. ഒരു പഴയ ബെഞ്ചും. അവിടെ ഇരുന്ന് ചായയും സുഖിയൻ പോലുള്ള നാടൻ പലഹാരങ്ങളും കഴിച്ചു കൊണ്ടാണ് നാട്ടു വർത്തമാനങ്ങൾ പറയുക. ഈ സുഖിയൻ കാണുമ്പോൾ ഒരുപാട് കൊല്ലം പുറകോട്ടു നമ്മെ കൊണ്ടു പോകുന്ന പോലെ തോന്നുന്നു. അപ്പോൾ കൊതിയൂറും സുഖിയൻ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

ചെറുപയർ - ½ kg
ശർക്കര - ½ kg
ഗീരകം - 1 ടീ സ്പൂൺ
ഏലക്ക പൊടി - ½ ടീ സ്പൂൺ
അവിൽ - 250g
മൈദ - ½ kg
മഞ്ഞൾ പൊടി - ¼ ടീ സ്പൂൺ
ഉപ്പ് - ½ ടീ സ്പൂൺ
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

½ kg ചെറുപയർ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം. ഒരുപാട് വെന്തു പോവാതെ പാകത്തിന് വേവിച്ചു എടുക്കുക. പയർ വേവുന്ന സമയം കൊണ്ട് ½ kg ശർക്കര ചുരണ്ടി എടുത്തതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉടച്ച് എടുക്കാം. ഒരു ഉരുളി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിലേക്ക് ജീരകം 1 ടീ സ്പൂൺ, ഏലക്ക പൊടി ½ ടീ സ്പൂൺ ചേർത്ത് നന്നായി ഇളകി ശർക്കര പാനിയക്കാൻ വെക്കാം. ശർക്കര അൽപ്പം വറ്റി വരുമ്പോൾ കാൽ കിലോ അവിൽ ചേർത്ത് ഇളകി

കൂടെ ചെറുപയർ വേവിച്ചതും ചേർത്ത് ഇളക്കി പൊത്തി വെക്കണം. ഒരു പാത്രം എടുത്ത് ½ kg മൈദ പൊടിയും ½ ടീ സ്പൂൺ മഞ്ഞൾ പൊടിയും ½ ടീ സ്പൂൺ ജീരകവും ½ ടീ സ്പൂൺ ഉപ്പും ചേർത്ത് മാവിളക്കി വെച്ചത്തിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയർ നന്നായി മുറുകി ഉരുട്ടിഎടുത്ത് മാവിൽമുക്കി ചൂട്എണ്ണയിൽ പൊരിച്ചെടുകാവുന്നതാണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Kerala Sukiyan Snack Recipe Credit : എന്റെ അടുക്കള - Adukkala

Full Recipe Link 👉 https://youtu.be/mITuK0h_JOA

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

 #ഗോബിമഞ്ചൂരിയൻ ഇനി വീട്ടിലും ഉണ്ടാക്കാം 😋 അതും അപാര രുചിയിൽ തന്നെ 😍 ഒറ്റ വട്ടം ട്രൈ ചെയ്താൽ മതി; ഇവൻ നിങ്ങളെ പൂട്ടും ! ...
26/09/2025

#ഗോബിമഞ്ചൂരിയൻ ഇനി വീട്ടിലും ഉണ്ടാക്കാം 😋 അതും അപാര രുചിയിൽ തന്നെ 😍 ഒറ്റ വട്ടം ട്രൈ ചെയ്താൽ മതി; ഇവൻ നിങ്ങളെ പൂട്ടും !

റസ്റ്റോറൻസ് സ്റ്റൈൽ ഗോപി മഞ്ചൂരിയൻ വീട്ടിൽ ഉണ്ടാക്കി എടുത്താലോ? റസ്റ്റോറന്റിൽ കിട്ടുന്നതിനേക്കാൾ രുചിയോട് കൂടി തന്നെ നമുക്ക് വീട്ടിൽ ഗോപി മഞ്ചൂരിയൻ സിമ്പിളായി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. ഇത് ഉണ്ടാക്കിയെടുക്കാൻ ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം

ചേരുവകൾ

• കോളി ഫ്ലവർ - 3 കപ്പ്
• വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് - 2 ടീ സ്പൂൺ
• കുരുമുളക് പൊടി - 1 ടീ സ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• കോൺ ഫ്ലോർ
• മൈദ പൊടി - 1/2 കപ്പ്
• ഓയിൽ
• സോയ സോസ് - 3 ടേബിൾ സ്പൂൺ
• ടൊമാറ്റോ സോസ് - 2 ടേബിൾ സ്പൂൺ
• ചില്ലി സോസ് - 1 ടീ സ്പൂൺ
• വിനാഗിരി - 1. 1/2 ടീ സ്പൂൺ
• സ്പ്രിംഗ് ഓണിയൻ
• കാപ്സികം

തയ്യാറാക്കുന്ന രീതി

കോളിഫ്ലവർ ചെറിയ കഷ്ണങ്ങളാക്കിയ ശേഷം മാറ്റിവെക്കുക. ഇനിയൊരു പാത്രത്തിൽ വെള്ളം എടുത്ത് അടുപ്പിലേക്ക് വെച്ചു കൊടുത്തു നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് ചെറിയ കഷണങ്ങളാക്കിയ കോളിഫ്ലവർ ഇട്ടു കൊടുത്ത് 4 മിനിറ്റ് വരെ തിളപ്പിക്കുക. ശേഷം ഇത് വെള്ളത്തിൽ നിന്ന് കോരി മാറ്റി ഒരു അരിപ്പയിലേക്ക് മാറ്റുക. എന്നിട്ട് നന്നായി കഴുകി വൃത്തിയാക്കി വീണ്ടും വെള്ളം വാർന്നു പോകാൻ വെക്കുക. വെള്ളമെല്ലാം നന്നായി പോയി കഴിയുമ്പോൾ ഇതൊരു ബൗളിലേക്ക് ഇട്ടുകൊടുത്ത് അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കുരുമുളകുപൊടി ആവശ്യത്തിന് ഉപ്പ് കോൺഫ്ലോർ എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് റെസ്റ്റ് ചെയ്യാൻ വയ്ക്കുക.

അടുത്തതായി ഒരു ബൗളിലേക്ക് മൈദപ്പൊടി, കോൺഫ്ലോർ പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വെള്ളം ഒഴിച്ച് നന്നായി മിക്സ് ചെയ്ത ശേഷം ഇതിലേക്ക് നമ്മൾ റസ്റ്റ് ചെയ്യാൻ വച്ചിരിക്കുന്ന കോളിഫ്ലവർ മുക്കിയ ശേഷം എണ്ണയിലിട്ട് പൊരിച്ചു കോരുക. ഇനി ഒരു പാത്രത്തിലേക്ക് സോയാസോസ് ടൊമാറ്റോ സോസ് ചില്ലി സോസ് കോൺഫ്ലോറും വെള്ളം എന്നിവ ചേർത്ത് മിക്സ് ചെയ്ത് വെക്കുക. ആവശ്യത്തിനു വിനാഗിരിയും ഉപ്പും ചേർത്ത് കൊടുക്കുക. ഒരു പാൻ അടുപ്പിൽ വെച്ച ശേഷം ഇതിലേക്ക് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ സ്പ്രിങ് ഒണിയനും ക്യാപ്സിക്കവും കുറച്ച് കുരുമുളക് പൊടിയും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക.

ശേഷം ഇതിലേക്ക് മിക്സ് ചെയ്തു വച്ചിരിക്കുന്ന സോസ് കൂടി ഒഴിച്ച് കൊടുത്ത് നന്നായി ചൂടാക്കി കഴിയുമ്പോൾ ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന കോളിഫ്ലവർ ഇട്ടു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് അവസാനം കുറച്ച് സ്പ്രിംഗ് ഓണിയൻ കൂടി ചേർത്ത് കൊടുക്കുക. റസ്റ്റോറൻസ് സ്റ്റൈൽ അടിപൊളി ഗോപി മഞ്ചൂരിയൻ റെഡി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Gobi Manchurian Recipe Credit : Kannur kitchen

Full Recipe Link 👉 https://youtu.be/OfDVaV3ngVo

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

വെജിറ്റബിൾ വെള്ള കുറുമ കിടിലൻ രുചിയിൽ ഉണ്ടാക്കാം! ഇത്ര രുചിയോടെ വെജിറ്റബിൾ  #കുറുമ കഴിച്ചിട്ടുണ്ടോ 😋വെള്ള കുറുമയുടെ രുചി...
25/09/2025

വെജിറ്റബിൾ വെള്ള കുറുമ കിടിലൻ രുചിയിൽ ഉണ്ടാക്കാം! ഇത്ര രുചിയോടെ വെജിറ്റബിൾ #കുറുമ കഴിച്ചിട്ടുണ്ടോ 😋വെള്ള കുറുമയുടെ രുചി കഴിച്ചവർ മറക്കില്ല !!

വെജിറ്റബിൾ കുറുമ ഏറ്റവും എളുപ്പത്തിൽ ഉണ്ടാക്കിയാലോ? ബ്രേക്ക്‌ ഫാസ്റ്റിന്റെ ഒക്കെ കൂടെ പെട്ടന്ന് ഉണ്ടാക്കി എടുക്കാൻ പറ്റിയ ഈ ഒരു കുറുമ കറിയാണിത്. എരിവ് കുറവായത് കൊണ്ട് തന്നെ കുട്ടികൾക്കും ഇഷ്ടാവുന്ന ഒന്നാണ് ഈ കുറുമ കറി. ഇത് ഉണ്ടാകാൻ എന്തൊക്കെ ചേരുവകൾ ആവശ്യമെന്ന് നോക്കാം.

ചേരുവകൾ

• വെളിച്ചെണ്ണ
• ഗ്രാമ്പു
• ഏലക്ക
• തക്കോലം
• പട്ട
• സവാള - 2 എണ്ണം
• ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടീ സ്പൂൺ
• പച്ച മുളക് - 5 എണ്ണം
• ഉരുളകിഴങ്ങ് - 1 എണ്ണം
• ക്യാരറ്റ് - 1 എണ്ണം
• തേങ്ങ ചിരികിയത് - 1/2 കപ്പ്
• കശുവണ്ടി - 8 എണ്ണം
• പെരുംജീരകം - 1/2 ടീ സ്പൂൺ
• തൈര് - 2 ടേബിൾ സ്പൂൺ
• ഗ്രീൻ പീസ് - 1/2 കപ്പ്
• മല്ലി പൊടി - 1/2 ടീ സ്പൂൺ
• മല്ലിയില
• ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ആദ്യം തന്നെ ഒരു പാത്രം അടുപ്പിൽ വെച്ച ശേഷം ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം അതിലേക്ക് തക്കോലം, ഗ്രാമ്പു, ഏലക്ക, പട്ട, എന്നിവ ചേർത്ത് ഒരു മിനിറ്റ് മൂപിക്കുക. ഇതിലേക്ക് കനം കുറച്ച് അരിഞ്ഞ സവാള ചേർത്ത് കൊടുക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുക്കുക. ശേഷം ഇഞ്ചി, വെളുത്തുള്ളി ചതച്ചതും പച്ചമുളകും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യമായ പച്ചമുളക് ചേർത്തു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ശേഷം കഷണങ്ങളാക്കി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ക്യാരറ്റും കൂടി ചേർത്ത് അടച്ചുവെച്ച് വേവിക്കുക.

ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പെരുംജീരകവും കശുവണ്ടി കുതിർത്തതും തൈരും ചേർത്ത് ആവശ്യത്തിന് വെള്ളവും ഒഴിച് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഈയൊരു അരപ്പ് നമ്മൾ കുക്ക് ചെയ്തു വച്ചിരിക്കുന്ന മിക്സിലേക്ക് ഒഴിച്ചു കൊടുക്കുക. കശുവണ്ടി ചേർത്തതു കൊണ്ട് തന്നെ കറി വളരെ പെട്ടെന്ന് കുറുകുന്നതാണ്. അതുകൊണ്ട് ആവശ്യത്തിനു വെള്ളവും ഒഴിച്ചു കൊടുത്തു കുറച്ചു മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക. ഗ്രീൻ പീസ് കൂടി ചേർത്ത് നന്നായി തിളപ്പിച്ച് എടുത്ത ശേഷം അവസാനം നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Vegetable White Korma Recipe Credit : Sheeba's Recipes

Full Recipe Link 👉 https://youtu.be/Bry9HF5ClRs

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

നല്ല എരിവും പുളിയും ഉള്ളൊരു കിടിലൻ ഫിഷ് മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😍  ഈയൊരു ഫിഷ് മസാല ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയ...
24/09/2025

നല്ല എരിവും പുളിയും ഉള്ളൊരു കിടിലൻ ഫിഷ് മസാല ഇങ്ങനെ ഉണ്ടാക്കി നോക്കൂ 😍 ഈയൊരു ഫിഷ് മസാല ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല! 😋👇

നല്ല എരിവും പുളിയും ഉള്ള ഒരു ടേസ്റ്റി ഫിഷ് മസാലയുടെ റെസിപ്പി ആണിത്. ഈയൊരു ഫിഷ് മസാല ഉണ്ടെങ്കിൽ ചോറ് തീരുന്ന വഴി അറിയില്ല. ഇത്രയും ടേസ്റ്റി ആയ ഈ ഒരു ഫിഷ് മസാല ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം. ഇതിലെ മെയിൻ ഇൻഗ്രീഡിയന്റ് തക്കാളിയാണ്.

ചേരുവകൾ

• മീൻ - 6 പീസ്
• ഉപ്പ് - ആവശ്യത്തിന്
• മഞ്ഞൾപ്പൊടി
• മുളക് പൊടി
• തക്കാളി - 3 എണ്ണം
• ഉലുവ
• ചെറിയുള്ളി - 1/2 കപ്പ്
• പച്ചമുളക് - 2 എണ്ണം
• ഇഞ്ചി വെളുത്തുള്ളി ചതച്ചത് - 2 ടേബിൾ സ്പൂൺ
• മല്ലി പൊടി - 1 ടീ സ്പൂൺ
• പെരുംജീരക പൊടി - 1/4 ടീ സ്പൂൺ
• വേപ്പില
• കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
• വിനാഗിരി - 1. 1/2 ടീ സ്പൂൺ

തയ്യാറാക്കുന്ന രീതി

ആദ്യം തന്നെ കഴുകി വൃത്തിയാക്കി കഷ്ണങ്ങളാക്കി വെച്ചിരിക്കുന്ന മീനിലേക്ക് കുറച്ച് ഉപ്പും മഞ്ഞൾപ്പൊടിയും മുളകും ചേർത്ത് കൊടുത്ത് മിക്സ് ചെയ്ത് 15 മിനിറ്റ് റസ്റ്റ് ചെയ്യാൻ വയ്ക്കുക. ഒരു പാനിൽ തക്കാളി അടിഭാഗത്ത് ചെറുതായി ഒന്ന് വരഞ്ഞ ശേഷം തിളപ്പിച്ച വെള്ളത്തിൽ ഇട്ട് ഒന്ന് തിളപ്പിച്ച് എടുക്കുക. ശേഷം ഇത് ചൂടാറി കഴിയുമ്പോൾ ഇതിലെ തൊലിയെല്ലാം കളഞ്ഞു ചെറിയ കഷണങ്ങളാക്കി മുറിച്ചു മാറ്റി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് മീൻ ഇട്ടുകൊടുത്ത് രണ്ട് സൈഡും ഒന്ന് പൊരിച്ചെടുക്കുക. ശേഷം ഇതേ എണ്ണയിലേക്ക് തന്നെ ഉലുവ ചേർത്ത് കൊടുക്കുക.

കൂടെത്തന്നെ ചെറുതായി അരിഞ്ഞ ചെറിയുള്ളി ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇഞ്ചി വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കുറച്ച് വേപ്പിലയും ഇട്ടു കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി, പെരുംജീരകപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്നവരെ മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് നമ്മൾ മുറിച്ചു വച്ചിരിക്കുന്ന തക്കാളിയും കുറച്ചു വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് എല്ലാം കൂടി നന്നായി മിക്സ് ചെയ്തെടുക്കുക. ശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന മീൻ ചേർത്ത് കൊടുക്കുക.

മസാലയിൽ നന്നായി കോട്ട് ചെയ്ത ശേഷം 15 മിനിറ്റ് ചെറിയ തീയിൽ അടച്ചുവെച്ച് വേവിക്കുക. ഇടക്ക് ഒന്ന് മീൻ മറിച്ചിട്ട് കൊടുക്കേണ്ടതാണ്. ശേഷം ഇതിലേക്ക് പച്ചമുളകും വേപ്പിലയും കൂടിയിട്ട് കൊടുത്തു കഴിഞ്ഞാൽ നമ്മുടെ മീൻ മസാല റെഡിയായി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Fish Tomato Roast Recipe Credit : Daily Dishes

Full Recipe Link 👉 https://youtu.be/3y6x_Q8s8gc

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

കറുമുറ കഴിക്കാൻ സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം ചീട 😍കറുമുറ കഴിക്കാൻ ടേസ്റ്റിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം! ര...
24/09/2025

കറുമുറ കഴിക്കാൻ സൂപ്പർ ടേസ്റ്റിൽ എളുപ്പത്തിൽ ഉണ്ടാക്കാം ചീട 😍കറുമുറ കഴിക്കാൻ ടേസ്റ്റിൽ ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം! രുചിയേറും ഒരു നാടൻ പലഹാരം 😋👇

കളിയടക്ക കഴിച്ചിട്ടുള്ളവർ ആണോ നിങ്ങൾ? ഒരു ഈവനിംഗ് സ്നാക്ക് എന്ന രീതിയിലുള്ള ഒരു വിഭവമാണ് കളിയടക്ക. ഇത് നമുക്ക് എങ്ങനെ വളരെ പെട്ടെന്ന് സിമ്പിൾ ആയി വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇത് നമ്മൾ ഉണ്ടാക്കിയ ശേഷം കണ്ടെയ്നറിൽ കുറെ നാൾ വരെ നമുക്ക് സൂക്ഷിക്കാനും സാധിക്കും.

ചേരുവകൾ

• അരി പൊടി - 4 കപ്പ്
• തേങ്ങ ചിരകിയത് - 1. 1/2 കപ്പ്
• ചെറിയ ഉള്ളി - 150 ഗ്രാം
• ചെറിയ ജീരകം - 2 ടീ സ്പൂൺ
• എള്ള് - 2 ടീ സ്പൂൺ
• ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി

ആദ്യം ഒരു ബൗളിലേക്ക് അരിപ്പൊടിയും കുറച്ച് ഉപ്പും ഇട്ട് മിക്സ് ചെയ്യുക. ഒരു മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും ചെറിയ ഉള്ളിയും ചെറിയ ജീരകവും കുറച്ചു വെള്ളവും ഒഴിച്ച് ഒന്ന് അരച്ചെടുക്കുക. അധികം പേസ്റ്റ് രൂപത്തിൽ ആവണമെന്നില്ല. എന്നാൽ ഉള്ളി നന്നായി അരയുകയും വേണം. ശേഷം നമ്മൾ ഇപ്പോൾ അരച്ചെടുത്ത മിക്സ് അരിപ്പൊടിയിലേക്ക് ഇട്ടുകൊടുത്ത് എല്ലാം കൂടി ഒന്ന് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് എള്ള് കൂടി ചേർത്ത് കൊടുക്കുക. ശേഷം ഒന്നുകൂടി ഇളക്കി യോജിപ്പിച്ച കഴിയുമ്പോൾ ഇതിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുക്കുക.

കൈലുകൊണ്ട് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിച്ച് ചൂടാറിക്കഴിയുമ്പോൾ കൈകൊണ്ട് കുഴച്ചെടുക്കുക. ഇനി ഇതിലേക്ക് കുറച്ച് എണ്ണ കൂടി ഒഴിച്ചു കൊടുത്ത ശേഷം ഒന്നുകൂടി മിക്സ് ചെയ്തു കയ്യിലെടുക്കുമ്പോൾ ഷേപ്പ് ആക്കാൻ പറ്റുന്ന വിധത്തിൽ കുഴച്ചെടുക്കേണ്ടതാണ്. ഇനി ഇത് ചെറിയ ബോളുകൾ ആക്കി ഷേപ്പ് ചെയ്തു ഒരു പ്ലേറ്റിലേക്ക് മാറ്റി വെക്കുക. അടുപ്പിൽ ഒരു പാൻ വച്ച് അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തശേഷം നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമ്മൾ ഷേപ്പ് ചെയ്തു വച്ചിരിക്കുന്ന ബോളുകൾ ഇട്ടു കൊടുക്കുക. ഇട്ടുകൊടുത്ത ഉടനെ ഇളക്കരുത്.

ഇത് പൊടിഞ്ഞു പോകാൻ സാധ്യതയുണ്ട്. അതുകൊണ്ട് കുറച്ചു നേരം അതൊന്ന് കട്ടിയായി കഴിയുന്നതുവരെ വെയിറ്റ് ചെയ്തു പിന്നീട് ഇളക്കി കൊടുത്തു ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും കോരിയെടുക്കാവുന്നതാണ്. ഇനി ഇത് എയർ ടൈറ്റ് ആയ ഒരു കണ്ടെയ്നറിൽ നമുക്ക് കുറച്ചുനാൾ സൂക്ഷിച്ചു വെക്കാം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Kerala Traditional Kaliyadakka Snack Recipe Credit : Sheeba's Recipes

Full Recipe Link 👉 https://youtu.be/nESP9P4rfRA

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

Address

Thrissur
680505

Alerts

Be the first to know and let us send you an email when Ruchi GRAM posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ruchi GRAM:

Share