എൻ്റെ സുരേഷ്ഗോപിക്ക്

എൻ്റെ സുരേഷ്ഗോപിക്ക് Super Star Suresh Gopi Fans Page * All Post Upload By Page Admin

The Truth Prevails Always...!!In Cinema's
20/07/2025

The Truth Prevails Always...!!
In Cinema's

സുരേഷ് ഗോപിയുടെ സമയോജിതമായ ഇടപെടലിലൂടെ രണ്ടു ദിവസം മാത്രമെടുത്ത്  പാലാ പോളിടെക്നിക്കിലെ അപകടകരമായ നിലയിലായിരുന്ന വൈദ്യുത...
20/07/2025

സുരേഷ് ഗോപിയുടെ സമയോജിതമായ ഇടപെടലിലൂടെ രണ്ടു ദിവസം മാത്രമെടുത്ത് പാലാ പോളിടെക്നിക്കിലെ അപകടകരമായ നിലയിലായിരുന്ന വൈദ്യുതി പോസ്റ്റുകളുടെയും ലൈനുകളുടെയും തകരാറുകൾക്ക് പരിഹാരമായി...!!!

പാലാ ഗവ. Polytechnic കോളേജില്‍ ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എത്തിയപ്പോള്‍ കുട്ടികള്‍ക്കും സ്റ്റാഫിനും ഭീഷണിയായി നിന്ന ദ്രവിച്ച അവസ്ഥയില്‍ ഉണ്ടായിരുന്ന dual Leg ഇലക്ട്രിക്ക് പോസ്റ്റ് കാണാൻ ഇടയായി. ഉടനെ Principal ആയി സംസാരിക്കുകയും, KSEB-ല്‍ അറിയിച്ചിട്ടുണ്ടെന്നും 2 ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നും പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, 2 ആഴ്ച കൂടി ഈ മഴ കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് പറഞ്ഞ്‌, ഉടനെ സംസ്ഥാന വൈദ്യുതി മന്ത്രിയെയും KSEB ചെയർമാനെയും നേരിട്ട് വിളിക്കുകയും ,അതിന്റെ അടിസ്ഥാനത്തില്‍ വൈദ്യുതി മന്ത്രി ഉടനെ KSEB ഉദ്യോഗസ്ഥരെ സംഭവ സ്ഥലത്ത് വിടുകയും വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുകയും അടുത്ത ദിവസം തന്നെ പുതിയ പോസ്റ്റ് ഇടുകയും ചെയ്യാം എന്ന് ഉറപ്പു കൊടുക്കുകയും ഉണ്ടായി.

ഇന്നലെ KSEB ഉദ്യോഗസ്ഥരും കരാറുകാരും എന്നെ വിളിച്ച് , പണികൾ നടത്തുന്നതിനാവശ്യമായ പോസ്റ്റുകളും അനുബന്ധ സാമഗ്രഹികളും സ്ഥലത്ത് എത്തിച്ചിട്ടുണ്ടെന്നും നാളെത്തന്നെ പണി ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് പൂർത്തീകരിക്കുമെന്നും അറിയിച്ചു. ഞാനിത് SG യെയും ധരിപ്പിച്ചു.

ഉദ്യോഗസ്ഥർ പറഞ്ഞപ്രകാരം ഇന്നു രാവിലെ പണി ആരംഭിച്ച് പൂർത്തീകരിക്കയും ചെയ്തു.

അപേക്ഷകളിൻ മേൽ ഉണ്ടാകാവുന്ന കാലതാമസം -
എസ്റ്റിമേറ്റ് , അപ്രൂവൽ , ടെഡർ നടപടികൾ അടക്കമെല്ലാം ത്വരിതഗതിയിൽ പൂർത്തിയാക്കി വൈദ്യുതി മന്ത്രിയുടെ നിർദ്ദേശം പാലിച്ച് തകരാറുകൾ പരിഹരിക്കപ്പെട്ടു.

ഇത്തരം അടിയന്തിര വിഷയങ്ങൾ ശ്രദ്ധയിൽ പെട്ടാൽ , ജനപ്രതിനിധികൾ അത് MP , MLA മുതൽ സാധാരണ വാർഡ് മെമ്പർ വരെ അത് അധികാരികളുടെ മുന്നിൽ അർഹിക്കുന്ന ഗൗരവത്തിൽ അവതരിപ്പിക്കണം , ശാശ്വതമായ പരിഹാരം ഉണ്ടാക്കണം. അതിന് പദവിയോ കക്ഷിരാഷ്ട്രീയമോ പ്രതിബന്ധമാകുകയുമരുത്. ദാരുണ സംഭവങ്ങൾ ഉണ്ടായ ശേഷം പ്രതിഷേധിക്കുന്നതിനു പകരം ഉണ്ടാകാതെ നോക്കുകയാണുചിതം എന്നതിനു ഉത്തമ ഉദാഹരണമായിരുന്നു പാലാ പോളിടെക്നിക്കിൽ നടന്നത്.

പണികൾ ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും സുരേഷ് ഗോപിയ്ക്കും വൈദ്യുതി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി , എൻ്റെ Law College സഹപാഠിയായ പാലക്കാട്ടുകാരൻ Adv. മുരുഗദാസിനും അയച്ചു കൊടുത്തു.

പ്രശ്നപരിഹാരത്തിന് മുൻകൈയ്യെടുത്ത കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉടൻ തകരാർ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകിയ വൈദ്യുതി മന്ത്രി ശ്രീ K കൃഷ്ണൻകുട്ടിയും പ്രത്യകം അഭിനന്ദനം അർഹിക്കുന്നു.
ഇക്കാര്യത്തിൽ KSEB പാലാ സെക്ഷനിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളും കാര്യക്ഷമമായിരുന്നു.

_ ബിജു പുളിക്കകണ്ടം , പാലാ

ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു;  അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി
20/07/2025

ആലപ്പുഴയിൽ സർക്കാർ സ്കൂൾ കെട്ടിടം തകർന്നുവീണു; അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവായി

യുപി ക്ലീനാക്കി യോഗി #
20/07/2025

യുപി ക്ലീനാക്കി യോഗി

#

"Degrading my foot"..JSK winning big..കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച, മലയാളികൾ കണ്ടിരിക്കേണ്ട ജാനകിയുടെ ...
20/07/2025

"Degrading my foot"..
JSK winning big..
കുടുംബ പ്രേക്ഷകർ ഇരു കൈയ്യും നീട്ടി സ്വീകരിച്ച, മലയാളികൾ കണ്ടിരിക്കേണ്ട ജാനകിയുടെ നിയമ പോരാട്ടം. നാളെ ഓരോ പൗരനും അവന്റെ അവകാശത്തിനായി, നിതിക്കായി പോരാടുവാൻ കരുത്തു നൽകുന്ന ദൃശ്യ വിസ്മയം

20/07/2025

ജീവിതത്തിൽ കുളിയും നനയും കൈകഴുക്കും ഇല്ലാത്ത....... മോൻമാർ ആണ് സുരേഷ് ഏട്ടനെ എതീരെ വരുന്നത് പാപ്പരസികൾ 🙂

കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തും സോളാർ പദ്ധതി ജനങ്ങൾക്ക് ഉപകാരമായി നൽകുന്നു, പക്ഷെ കേരളത്തിൽ ആ പദ്ധതിയുടെ ലാഭം KSEB ജനങ...
20/07/2025

കേന്ദ്രസർക്കാർ എല്ലാ സംസ്ഥാനത്തും സോളാർ പദ്ധതി ജനങ്ങൾക്ക് ഉപകാരമായി നൽകുന്നു, പക്ഷെ കേരളത്തിൽ ആ പദ്ധതിയുടെ ലാഭം KSEB ജനങ്ങളിൽ നിന്നും തട്ടി എടുക്കുന്നു..

കേരളത്തിൽ സ്വകാര്യ വൈധ്യുതി കമ്പനികൾ വീടുകളിൽ വൈധ്യുതി വിതരണം നടത്തേണ്ട കാലമായിയിരിക്കുന്നു.

Address

Thrissur

Website

Alerts

Be the first to know and let us send you an email when എൻ്റെ സുരേഷ്ഗോപിക്ക് posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share