Food Finder

Food Finder Food Finder is your ultimate destination for discovering recipes, tips, and foodie inspirations. Happy cooking and sharing!

Food Finder offers a fantastic opportunity to share your passion for cooking, explore diverse cuisines, and connect with fellow food enthusiasts. Food Finder is not just sharing recipes but creating a community of food enthusiasts who appreciate your culinary expertise and the joy you bring to their kitchens.

 #എത്തപ്പഴം കൊണ്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ 😋ലക്ഷക്കണക്കിന് ആളുകൾ കണ്ട് വിജയം ഉറപ്പിച്ച റെസിപ്പി! 😲👇ഏത്തപഴം കൊണ്ടൊര...
18/10/2025

#എത്തപ്പഴം കൊണ്ട് ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കൂ 😋ലക്ഷക്കണക്കിന് ആളുകൾ കണ്ട് വിജയം ഉറപ്പിച്ച റെസിപ്പി! 😲👇

ഏത്തപഴം കൊണ്ടൊരു അടിപൊളി വിഭവം. ഏത്തപഴം വെച്ച് നാം പല രീതിയിലുള്ള വിഭവങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഈ രീതിയിൽ ഉണ്ടാക്കി നോക്കു. കൂടുതൽ രുചിയുള്ളതും, പെട്ടന്ന് ഉണ്ടാകാൻ പറ്റുന്നതുമായ ഒരടിപൊളി വിഭവം, വീട്ടിലെ കുറഞ്ഞ സാധനങ്ങൾ കൊണ്ട് വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുകാവുന്നതാണ്. കുട്ടികൾക്കും മുത്തിന്നവർക്കും ഒരേ പോലെ ഇഷ്ട്ട പെടുന്ന ഒരടിപൊളി വിഭവം തന്നെയാണിത്. വീട്ടിൽ ഗസ്റ്റ്‌ വന്നാൽ പെട്ടന്ന് തന്നെ ഉണ്ടാക്കി കൊടുക്കാനും പറ്റുന്ന ഒരടിപൊളി വിഭവം.

ചേരുവകൾ :

പഴം -3 പഴുത്തത്
തേങ്ങാ പാൽ -1 കപ്പ്‌
ഏലക്ക പൊടി -1 സ്പൂൺ
ശർക്കര
അണ്ടിപരിപ്പ് -5
മുന്തിരി

തയ്യാറാകുന്ന വിധം :

ഏത്തപഴം വിഭവം ഉണ്ടാകാൻ ആദ്യം പഴം നല്ല റൗണ്ടിൽ മുറിച്ചെടുക്കുക. ഇനി ഇതിലേയ്ക് വേവിക്കാൻ ആവിശ്യമായ തേങ്ങാ പാൽ എടുക്കുക. ഒരു പാത്രം എടുത്ത് അതിലേക് നേരത്തെ മുറിച് വെച്ച പഴം അതിലേക് തേങ്ങാ പാൽ ഒഴിച് കൊടുക്കുക. ഈ തേങ്ങാ പാലിൽ ഇട്ട് നല്ലപോലെ തിളപ്പിച്ച് എടുക്കുക. ഇനി ഇതിലേയ്ക് മഥുരത്തിന് ആവിശ്യമായ ശർക്കര എടുത്ത് അതിലേക് കുറച്ച് വെള്ളം ഒഴിച് തിളപിച് എടുക്കുക. നേരത്തെ അടുപ്പത് വെച്ച തേങ്ങാ പാൽ, പഴത്തിലേക് ശർക്കര വെള്ളം ഒഴിച് കൊടുക്കുക.

ഇനി ഇവ നല്ലപോലെ വെന്തു വരുന്നത് വരെ തിളപിച്ച് എടുക്കുക. അത് ഒരു ബ്രൗൺ കളർ ആവുന്നത് വരെ ചൂടാക്കുക. തേങ്ങാ പാൽ ഒഴിച്ചത് കൊണ്ട് തന്നെ കൂടുതൽ വെന്തു വരുമ്പോൾ അത് കുറുക്കിയ രൂപത്തിൽ കാണാം. ഇനി അതിൽ അര സ്പൂൺ ഏലകാ പൊടി ഇട്ട് കൊടുക്കുക. ഒരു ചെറിയ പാൻ എടുത്ത് അതിലേക്ക് നെയ്യ് ഇട്ട് കൊടുക്കുക. അതിലേക്ക് കുറച്ച് അണ്ടിപരിപ്പ്, ഉണക്ക് മുന്തിരി ചേർത്ത് മൊരിച്ചെടുക്കുക. ഈ മൊരിച്ച നെയ്യ് അടക്കം നേരത്തെ തയ്യാറാക്കിയ പഴം മിക്സിലേയ്ക് ഒഴിച്ചു കൊടുത്ത് ചൂടാക്കി എടുക്കുക.

നല്ല അടിപൊളി പഴം മിക്സ്‌ തയ്യാർ. ഇനി ആർക്കും പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. കുക്കിംഗ്‌ അറിയാത്ത ആളുകൾക്ക് വളരെ നിസ്സാരമായി ഉണ്ടാക്കിയെടുക്കാവുന്ന ഒരടിപൊളി വിഭവം. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Sweet Banana Recipe Credit : MY DREAMS

Full Recipe Link 👉 https://youtu.be/pqjUO8ELESo

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

കിടിലൻ നോർത്ത് ഇന്ത്യൻ മാങ്ങാ  #അച്ചാർ! വായിൽ വെള്ളം വരാതെ ഇത് കാണാൻ സാധിക്കുന്നവർ ഉണ്ടോ?രുചികരമായ നോർത്ത് ഇന്ത്യൻ മാങ്ങ...
17/10/2025

കിടിലൻ നോർത്ത് ഇന്ത്യൻ മാങ്ങാ #അച്ചാർ! വായിൽ വെള്ളം വരാതെ ഇത് കാണാൻ സാധിക്കുന്നവർ ഉണ്ടോ?

രുചികരമായ നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ! അച്ചാർ ഇഷ്ടമില്ലാത്തതായി ആരാണ് ഉള്ളത്. സദ്യയിലെ ഒഴിച്ച് കൂടാനാവാത്ത വിഭവമാണ് അച്ചാർ. ഊണിന് വൈവിധ്യവും സ്വാദും നൽകുന്നതിനും ആഹാരം ദഹിപ്പിക്കുന്നതിനും അച്ചാറുകൾ സഹായിക്കുന്നു. മാങ്ങയുടെ കാലമല്ലേ? മാങ്ങ കൊണ്ട് ഒരു നോർത്ത് ഇന്ത്യൻ സ്റ്റൈൽ അച്ചാർ ഉണ്ടാക്കി നോക്കിയാലോ.

Ingredients :

പച്ച മാങ്ങ - 1/2 കിലോ
കടുക് - 2 1/2 ടേബിൾ സ്പൂൺ
പെരുജീരകം - 1 ടേബിൾ സ്പൂൺ
ചെറിയ ജീരകം - 2 ടേബിൾ സ്പൂൺ
വറ്റൽ മുളക് - 4 എണ്ണം
കരിജീരകം - 3/4 ടീസ്പൂൺ
അയമോദകം - 1 ടീസ്പൂൺ
മഞ്ഞൾ പൊടി - 1 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി - 1 1/2 ടീസ്പൂൺ
കടുക് എണ്ണ - 3/4 കപ്പ്‌
ഉപ്പ് - ആവശ്യത്തിന്
കായപൊടി - 1/4 ടീസ്പൂൺ
ഉലുവ - 1 1/2 ടീസ്പൂൺ

മാങ്ങ അച്ചാർ തയ്യാറാക്കാനായി അര കിലോ മാങ്ങ എടുക്കണം. മാങ്ങ ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കണം. ഒരു പ്ലേറ്റ് എടുത്ത് അതിലേക്ക് ഒരു കോട്ടൺ തുണി വിരിക്കണം. അതിലേക്ക് കഷണങ്ങളാക്കിയ മാങ്ങ നിരത്തി വെക്കണം. ശേഷം ഇത് ഒരു മണിക്കൂർ നല്ല വെയിലത്ത്‌ ഉണക്കാൻ വെക്കണം. അടുത്തതായി ഇതിലേക്ക് വേണ്ട മസാല തയ്യാറാക്കാം. അതിനായി ഒരു പാൻ എടുത്ത് അതിലേക്ക് രണ്ടര ടേബിൾ സ്പൂൺ കടുക് ചേർക്കണം. ശേഷം ഒരു ടേബിൾ സ്പൂൺ പെരുജീരകവും രണ്ട് ടേബിൾ സ്പൂൺ ചെറിയ ജീരകവും നാല് വറ്റൽ മുളകും ഒന്നര ടീസ്പൂൺ ഉലുവയും കൂടി ചേർത്ത് കൊടുക്കാം. ശേഷം എല്ലാ മസാലയും പാനിലേക്ക് ഇട്ട് കൊടുത്തതിന് ശേഷം തീ ഓണാക്കി കൊടുത്ത ശേഷം ഈ മസാല ഒന്ന് ചെറുതായി ചൂടാക്കി എടുക്കാം. ഇത് തണുത്തതിന് ശേഷം തരിതരിയായി അരച്ചെടുക്കണം. അടുത്തതായി കടുക് എണ്ണ നന്നായി ചൂടാക്കി എടുത്ത ശേഷം ഒരു ഗ്ലാസ് ബൗൾ എടുക്കണം. അതിലേക്ക് ഒരു ടീസ്പൂൺ അയമോദകവും മുക്കാൽ ടീസ്പൂൺ കരിജീരകവും ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് നേരത്തെ പൊടിച്ച് വെച്ച മസാല കൂടി ചേർക്കാം. ശേഷം ഒരു ടേബിൾ സ്പൂൺ മുളക് പൊടിയും ഒന്നര ടീസ്പൂൺ മഞ്ഞൾ പൊടിയും ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത് കൊടുക്കണം. ഇനി ഇതിലേക്ക് ചൂടാക്കിയ എണ്ണ ചെറിയ ചൂടോടു കൂടി ചേർത്ത് കൊടുത്ത് എല്ലാം കൂടെ നന്നായി മിക്സ്‌ ചെയ്തെടുക്കാം. ഇതിലേക്ക് മാങ്ങ കഷ്ണങ്ങൾ കൂടി ചേർത്ത് മിക്സ്‌ ചെയ്ത് ഇത് അടച്ച് അഞ്ച് ദിവസം വെക്കാം. നല്ല ടേസ്റ്റി നോർത്ത് ഇന്ത്യൻ അച്ചാർ റെഡി. വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ ഈ വെറൈറ്റി നോർത്ത് ഇന്ത്യൻ മാങ്ങ അച്ചാർ നിങ്ങളും തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Jaya's Recipes

Full Recipe Link 👉 https://youtu.be/9FoE6U85V4Q

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

അരി അരക്കണ്ട കുതിർക്കണ്ട! ബാക്കി വന്ന 1 കപ്പ് ചോറ്‌ കൊണ്ട് കുക്കറിൽ നല്ല സോഫ്റ്റ്  #കലത്തപ്പം റെഡി!പണ്ടുകാലം തൊട്ടു തന്ന...
17/10/2025

അരി അരക്കണ്ട കുതിർക്കണ്ട! ബാക്കി വന്ന 1 കപ്പ് ചോറ്‌ കൊണ്ട് കുക്കറിൽ നല്ല സോഫ്റ്റ് #കലത്തപ്പം റെഡി!

പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ നാട്ടിലെ വീടുകളിൽ സ്ഥിരമായി ഉണ്ടാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും കലത്തപ്പം. എന്നാൽ അതിനായി അരി കുതിർത്തി അരച്ചെടുത്ത് ഉപയോഗിക്കുന്ന രീതിയായിരിക്കും പലരും ചെയ്യുന്നുണ്ടാവുക. അതായത് കൂടുതൽ സമയമെടുത്ത് മാത്രമാണ് കലത്തപ്പം തയ്യാറാക്കാനായി സാധിക്കുമായിരുന്നുള്ളൂ. എന്നാൽ ബാക്കി വന്ന ചോറുകൊണ്ട് വളരെ എളുപ്പത്തിൽ എങ്ങിനെ നല്ല സോഫ്റ്റ് ആയ കലത്തപ്പം തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം.

ഈയൊരു രീതിയിൽ കലത്തപ്പം തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ ഒരു കപ്പ് ചോറ്, രണ്ട് കപ്പ് തരിയില്ലാത്ത അരിപ്പൊടി, മധുരത്തിന് ആവശ്യമായ ശർക്കര,തേങ്ങാക്കൊത്ത്, ചെറിയ ഉള്ളി അരിഞ്ഞെടുത്തത്, വെള്ളം, എണ്ണ ഇത്രയും സാധനങ്ങളാണ്. ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് എടുത്തുവച്ച ചോറും അരിപ്പൊടിയും ആവശ്യത്തിന് വെള്ളവും ചേർത്ത് നല്ലതുപോലെ തരിയില്ലാതെ അരച്ചെടുക്കുക. അതിനുശേഷം മധുരത്തിന് ആവശ്യമായ ശർക്കരപ്പാനി തയ്യാറാക്കി എടുക്കണം.

എടുത്തുവച്ച ശർക്കരയുടെ അച്ചിലേക്ക് ആവശ്യത്തിന് വെള്ളം കൂടി ചേർത്ത് നല്ലതുപോലെ പാനിയാക്കി അരിച്ചെടുക്കുക. ഇത് ചൂടോടുകൂടി തന്നെ തയ്യാറാക്കി വെച്ച അരിയുടെ കൂട്ടിലേക്ക് ചേർക്കണം. ഈയൊരു കൂട്ട് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് വറുത്തുവെച്ച തേങ്ങാക്കൊത്തും ചെറിയ ഉള്ളിയും പകുതി അളവിൽ ചേർത്തു കൊടുക്കുക. സ്റ്റൗ ഓൺ ചെയ്ത് അത്യാവശ്യം വലിപ്പമുള്ള ഒരു കുക്കർ വച്ച് ചൂടാക്കു. കുക്കർ നന്നായി ചൂടായി വരുമ്പോൾ കുറച്ച് എണ്ണ അതിലേക്ക് ഒഴിച്ചു കൊടുക്കുക.

ഈയൊരു സമയത്ത് സ്റ്റൗവ് ഹൈ ഫ്ലെയിമിൽ വെച്ചാണ് ചൂടാക്കേണ്ടത്. ശേഷം തയ്യാറാക്കി വെച്ച മാവിന്റെ കൂട്ട് അതിലേക്ക് ഒഴിച്ചു കൊടുക്കുക. വറുത്തുവെച്ച തേങ്ങാക്കൊത്തും ഉള്ളിയും മുകളിലായി ഇട്ടു കൊടുത്ത് കുക്കറടച്ച് 10 മിനിറ്റ് നേരം ആവി കയറ്റാനായി വയ്ക്കുക. ഇപ്പോൾ നല്ല രുചികരമായ കലത്തപ്പം തയ്യാറായിക്കഴിഞ്ഞു. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit :
She book

Full Recipe Link 👉 https://youtu.be/7Xz84LoQK4s

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

മാഗ്ഗി ഇനി മുതൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😍 കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ കിടിലൻ മുട്ട മാഗ്ഗി 😋👇മാഗി ...
17/10/2025

മാഗ്ഗി ഇനി മുതൽ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ 😍 കുട്ടികൾ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങും ഈ കിടിലൻ മുട്ട മാഗ്ഗി 😋👇

മാഗി ഉണ്ടാക്കുമ്പോൾ ഇനിമുതൽ ഇങ്ങനെയൊന്നും ഉണ്ടാക്കി നോക്കൂ. സാധാരണ ഉണ്ടാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഒരു മസാല ഉണ്ടാക്കി അതിലേക്ക് മാഗി ഇട്ട ഒരു റെസിപ്പിയാണിത്. ഇതുവരെ ഇങ്ങനെ ചെയ്തു നോക്കാത്തവർ ഒന്ന് ഇതുപോലെ ചെയ്തു നോക്കൂ എല്ലാവർക്കും തീർച്ചയായും ഇഷ്ടമാവും.

ചേരുവകൾ

• ഓയിൽ - 2 ടേബിൾ സ്പൂൺ
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾ സ്പൂൺ
• സവാള - 1 എണ്ണം
• പച്ച മുളക് - 2 എണ്ണം
• മല്ലി പൊടി - 1/4 ടീ സ്പൂൺ
• മുളക് പൊടി - 1/4 ടീ സ്പൂൺ
• മഞൾ പൊടി - 1/4 ടീ സ്പൂൺ
• ചെറിയ ജീരകം
• ഉപ്പ് - ആവശ്യത്തിന്
•മുട്ട - 2 എണ്ണം
• തക്കാളി
• മാഗ്ഗി

തയ്യാറാക്കുന്ന രീതി

ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് സൺഫ്ലവർ ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞു വച്ചിരിക്കുന്ന സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് കൊടുത്തത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മുളകു പൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, ചെറിയ ജീരകം, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം രണ്ടു മുട്ട ചേർത്തു കൊടുക്കുക. കൂടെ തന്നെ ചെറുതായി അരിഞ്ഞ തക്കാളിയും ഇട്ട് ഹൈ ഫ്ലെയിമിൽ വെച്ച് മുട്ട നന്നായി വേകുന്നത് വരെയും ഇളക്കി യോജിപ്പിക്കുക.

ഇനി ഇതിലേക്ക് മാഗ്ഗി മസാല കൂടി ചേർത്ത് വീണ്ടും നന്നായി ഇളക്കി യോജിപ്പിച്ച ശേഷം ഇത് പാനിൽ നിന്ന് മാറ്റാവുന്നതാണ്. ഇതേ പാനിലേക്ക് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്ത് മാഗ്ഗി ന്യൂഡിൽസ് ഇട്ടുകൊടുത്ത് നന്നായി വേവിക്കുക. നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന മസാല ഈ ഒരു ന്യൂഡിൽസിലേക്ക് ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുത്താൽ നമ്മുടെ ടേസ്റ്റി മാഗ്ഗി മസാല റെഡിയായി. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Egg Maggi Recipe Credit : Mrs Malabar

Full Recipe Link 👉 https://youtu.be/Lm0C700tISg

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

 #പച്ചമാങ്ങ കൊണ്ട് ഞെട്ടിക്കും ഒരു സ്പെഷ്യൽ  #ജ്യൂസ് ! ഒറ്റ വലിക്ക് ഠപ്പേന്ന് തീർക്കും!സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്!! ഇനി പ...
17/10/2025

#പച്ചമാങ്ങ കൊണ്ട് ഞെട്ടിക്കും ഒരു സ്പെഷ്യൽ #ജ്യൂസ് ! ഒറ്റ വലിക്ക് ഠപ്പേന്ന് തീർക്കും!

സ്പെഷ്യൽ പച്ചമാങ്ങ ജ്യൂസ്!! ഇനി പച്ചമാങ്ങ മാമ്പഴമാക്കാൻ വെച്ച് പഴുപ്പിച്ച് സമയം കളയണ്ട. പച്ചമാങ്ങ കുറച്ചെടുത്ത് നല്ല രുചികരമായ ജ്യൂസ്‌ ഉണ്ടാക്കിയാലോ. ചൂടിനെ തടുക്കാൻ ശരീരത്തിന് തണുപ്പും ഊർജവും നൽകുന്ന നല്ലൊരു അടിപൊളി പച്ച മാങ്ങ ജ്യൂസ്‌ തയ്യാറാക്കി നോക്കാം.

Ingredients :

പച്ച മാങ്ങ - 1 എണ്ണം
പഞ്ചസാര - 2 ടേബിൾ സ്പൂൺ
പൊതിന ഇല - 5 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
ഉപ്പ് - 1 പിഞ്ച്
തണുത്ത വെള്ളം - ആവശ്യത്തിന്
ഐസ് ക്യൂബ്‌സ് - ആവശ്യത്തിന്

ആദ്യമായി ഒരു പച്ചമാങ്ങ തൊലി കളിഞ്ഞ ശേഷം ചെറിയ കഷ്ണങ്ങളാക്കാം. ശേഷം ഒരു മിക്സിയുടെ ജാർ എടുത്ത് അതിലേക്ക് തൊലി കളഞ്ഞ മാങ്ങ ഇട്ട് കൊടുക്കാം. ശേഷം മധുരത്തിന് ആവശ്യമായ രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് കൊടുക്കാം. അടുത്തതായി ഇതിലേക്ക് അഞ്ചോളം പൊതിന ഇലയും ഒരു ചെറിയ കഷ്ണം ഇഞ്ചിയും കൂടി ചേർത്ത് കൊടുക്കാം. ശേഷം ഇതിലേക്ക് അല്പം ഉപ്പും ആവശ്യത്തിന് തണുത്ത വെള്ളവും കൂടി ചേർത്ത് കൊടുക്കാം. ആദ്യം അര കപ്പ്‌ വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കണം. ഇതിലേക്ക് കൂടുതൽ വെള്ളം ഒഴിച്ചാൽ ഇത് നന്നായി അരഞ്ഞ് കിട്ടില്ല. ഇത് നന്നായി അരച്ചെടുത്തതിന് ശേഷം ജ്യൂസിന് ആവശ്യമായ വെള്ളം ചേർത്ത് വീണ്ടും നന്നായി അരച്ചെടുക്കാം. തയ്യാറാക്കിയ ജ്യൂസ്‌ ഒരു അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കാം. അടുത്തതായി ആവശ്യത്തിന് ഐസ് ക്യൂബ് കൂടി ചേർത്ത് കൊടുക്കാം. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റിയ രുചികരമായ പച്ച മാങ്ങ ജ്യൂസ്‌ തയ്യാർ. ഈ ചൂടിലും കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന അടിപൊളി ജ്യൂസ്‌ വളരെ എളുപ്പത്തിൽ നിങ്ങളും വീട്ടിൽ തയ്യാറാക്കി നോക്കൂ. കൂടുതൽ വിവരങ്ങൾ ആദ്യ കമെ,ന്റിൽ തന്നെ കൊടുത്തിയിട്ടുണ്ട്. Credit : Sunitha's UNIQUE Kitchen

Full Recipe Link 👉 https://youtu.be/T1kSKkfMxzQ

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ )

ചോറിനും പൊറോട്ടയ്‌ക്കും ചപ്പാത്തിയ്ക്കും കൂട്ടായി ഇനി ഇവനുണ്ട് ! വെള്ള കടല ഇതുപോലെ വെച്ചാൽ ചട്ടി വടിച്ചു കാലിയാക്കും 💯🙆‍...
16/10/2025

ചോറിനും പൊറോട്ടയ്‌ക്കും ചപ്പാത്തിയ്ക്കും കൂട്ടായി ഇനി ഇവനുണ്ട് ! വെള്ള കടല ഇതുപോലെ വെച്ചാൽ ചട്ടി വടിച്ചു കാലിയാക്കും 💯🙆‍♂️

വെള്ള കടല കൊണ്ട് ഇനി ഇങ്ങനെയും ഉണ്ടാകാം. ഒരു രക്ഷയുമില്ലാത്ത അടിപൊളി കറി ഉണ്ടാക്കി നോക്കിയാലോ? അതും കുറഞ്ഞ സമയത്തിനുള്ളിൽ. കുട്ടികൾക്കും മുതിർന്നവർക്കും ഒരേ പോലെ ഇഷ്ടപെടുന്ന വിഭവമാണലേ വെള്ള കടല. വീട്ടിലുള്ള ഐറ്റംസ് വെച്ച് വളരെ പെട്ടന്ന് തന്നെ ഉണ്ടാക്കിയെടുക്കാവുന്നതാണ്. രാവിലത്തെ ബ്രേക്ക്‌ഫാസ്റ്റിന്റെ കൂടെ അടിപൊളി ആയിട്ട് കഴിക്കാൻ പറ്റുന്ന കിടിലൻ വെള്ള കടല കറി.

ചേരുവകൾ :

വെള്ള കടല -1 കപ്പ്‌
മഞ്ഞൾ പൊടി
മല്ലിപൊടി
കാറാമ്പു
പട്ട
ഏലക്കായ
പരിഞ്ജീരകം
ചെറിയ ജീരകം
ഇഞ്ചി വെളുത്തുള്ളി
സവാള -1
കശുവണ്ടി -6
തക്കാളി -2
തേങ്ങാ പാൽ
മല്ലിചപ്പ്
വറ്റൽ മുളക്
ചിക്കൻ മസാല
മുളക് പൊടി

തയ്യാറാക്കുന്ന വിധം :

ഒരു കപ്പ്‌ വെള്ള കടല ഓവർനൈറ്റ് വെള്ളത്തിൽ കുത്തിർത്ത് എടുക്കുക. ഇനി ഈ കടല ഒരു കുക്കറിൽ ഇട്ടു കൊടുക്കുക. അതിലേക്ക് 2 കപ്പ്‌ വെള്ളം ഒഴിച്ചു കൊടുക്കുക. ആവിശ്യത്തിന് അനുസരിച്ച് ഉപ്പ്‌, മഞ്ഞൾ പൊടി, മല്ലിപൊടി ചേർത്ത് നന്നായി മിക്സ്‌ ചെയ്തതിന് ശേഷം കുക്കറിന്റെ അടപ്പ് ഇട്ട് നന്നായി വേവിച്ചെടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് കുറച്ചു വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കിയെടുകുക. അതിൽ കാറാമ്പു, പട്ട, ഏലക്കായ, ഒരു സ്പൂൺ പരിഞ്ജീരകം, ചെറിയ ജീരകം എന്നിവ ഇട്ട് നന്നായി ഇളക്കുക. ഇനി വേണ്ടത് ഒരു സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ആണ്. അതും കൂടി ഇട്ട് നന്നായി ഇളക്കുക. ഇനി ഇതിലേയ്ക് 2 സവാള മുറിച് ഇട്ടു കൊടുക്കുക. ആവിശ്യമായ ഉപ്പും ഇട്ടു കൊടുക്കുക.

സവാള വഴറ്റികഴിഞ്ഞാൽ അതിലേക് 6 കശുവണ്ടി ഇട്ട് കൊടുക്കുക. ഇനി ഇതിലേയ്ക് വേണ്ടത് രണ്ട് പഴുത്ത തക്കാളിയാണ് അതും ഇതിലേയ്ക് ഇട്ട് നന്നായി ഇളക്കിയെടുക്കുക. കൂടെ കുറച്ച് കറിവേപ്പില, ഒരു വറ്റൽ മുളക് എന്നിവയും ചേർക്കുക. ഇനി ഇത് ഓഫ്‌ ചെയ്ത് ചൂടൊക്കെ മാറിക്കഴിഞ്ഞാൽ അല്പം വെള്ളം ഒഴിച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇനി മറ്റൊരു പാൻ എടുത്ത് കുറച് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക. ഇനി അതിലേക്ക് രണ്ട് ബെ ലീഫ് ഇട്ടു കൊടുക്കുക. ശേഷം അതിലേക്ക് നേരത്തെ അരച്ച അരപ്പ് ഒഴിച്ചു കൊടുക്കുക.

നല്ലപോലെ ഇളക്കിയ ശേഷം ഇതിലേയ്ക് ഒരു സ്പൂൺ മല്ലിപൊടി, 2 സ്പൂൺ മുളക് പൊടി, ചിക്കൻ മസാല ഇട്ട് നല്ലപോലെ ഇളക്കിയെടുക്കുക. ഇനി ഇതിലേയ്ക് നേരത്തെ എടുത്ത് വെച്ച കടല വെള്ളത്തോടുകൂടി തന്നെ ഒഴിച്ചു കൊടുക്കുക. ഒരു അടപ്പ് വെച്ച് 10 മിനുട്ട് നല്ലപോലെ വേവിച്ചെടുക്കുക. ശേഷം അതിലേക് 1 കപ്പ്‌ തേങ്ങ പാൽ ഒഴിച് കൊടുക്കുക. തേങ്ങ പാൽ ചേർത്ത് കഴിഞ്ഞാൽ കുറച്ചു സമയം മാത്രം വേവിക്കാൻ പാടുള്ളു. അതിനാൽ കുറച്ച് ഉപ്പ്‌ ചേർത്ത് വേവിച്ചെടുക്കുക. അവസാനം മല്ലിച്ചപ്പ് ഇട്ടു തീ ഓഫ്‌ ചെയ്യുക. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Chickpeas Masala Curry Recipe Credit : Fathimas Curry World

Full Recipe Link 👉 https://youtu.be/wEJsTMYEWDY

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും പ്രശ്നമില്ല!! ഹെൽത്തി എന്ന് പറഞ്ഞാൽ ഇതാണ് മിനുട്ടുകൾക്കുള്ളിൽ കിടു പലഹാരം 💯👇നമ്മളുടെ ...
16/10/2025

ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിലും പ്രശ്നമില്ല!! ഹെൽത്തി എന്ന് പറഞ്ഞാൽ ഇതാണ് മിനുട്ടുകൾക്കുള്ളിൽ കിടു പലഹാരം 💯👇

നമ്മളുടെ വീട്ടിലുള്ള കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ എനർജി കിട്ടാൻ ഉണ്ടാക്കുന്ന ഒരടിപൊളി വിഭവം. വളരെ പോഷക ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒരു ഒന്നാന്തരം വിഭവം. ഒരു പ്രാവശ്യം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും ഉണ്ടാക്കി നോക്കും തീർച്ച. കൂടാതെ ഇതിൽ ഉപയോയോഗിക്കുന്ന പയർ വർഗങ്ങളുടെ ഗുണങ്ങൾ എണ്ണിതിട്ടപ്പെടാതത്രയും വിധം ആണ്.

ചേരുവകൾ:

ബദാം -½ cup
വാൾനേട്സ് -½ കപ്പ്‌
സൺഫ്ലവർസീഡ്-½ കപ്പ്‌
മത്തങ്ങാസീഡ്
വെളുത്ത എള്ള് -½ കപ്പ്‌
ഉണക്ക മുന്തിരി
കറുത്ത മുന്തിരി
ബട്ടർ
ഈത്തപ്പഴം
തേൻ -1 കപ്പ്‌

തയ്യാറാക്കുന്ന രീതി :

ഒരു പാനിൽ അരകപ്പ് ബദാം ഇടുക കൂടെ അരകപ്പ് വാൾനേട്സ്. ഇവ രണ്ടും നന്നായി വറുത്തെടുക്കുക. ഇനി നന്നായി ചൂടായതിന് ശേഷം മിക്സിയിൽ ഇട്ട് ജസ്റ്റ്‌ ഒന്ന് പൊടിച്ചെടുക്കുക. ഒരിക്കലും ഇത് കൂടുതൽ പൊടിയാൻ പാടില്ല. കടിക്കാൻ കിട്ടുന്ന രീതിയിൽ വേണം പൊടിച്ചെടുക്കാൻ. ഇനി ഒരു ചട്ടിയിൽ ½ കപ്പ്‌ സൺഫ്ലവർ സീഡ് ചേർക്കുക. കൂടെത്തന്നെ മത്തങ്ങാ വിത്തും, ഒരു ½ കപ്പ്‌ വെളുത്ത എള്ളും കൂടി ചേർത്ത് നന്നായി ചൂടാക്കുക. ഇനി ഒരു പകുതി ചൂടായാൽ മുക്കാൽ കപ്പ്‌ ഓട്സും കൂടി ചേർത്ത് നന്നായി ചൂടാക്കുക. ഇനി ഇവ നല്ലപോലെ ചൂടായാൽ നേരത്തെ തയ്യാറാക്കിയ ബദാം മിക്സിലേയ്ക് ഇട്ട് കൊടുക്കുക. ഇനി ഒരു പാൻ എടുത്ത് അതിലേക്ക് 2 കഷ്ണം ബട്ടർ ഇട്ട് കൊടുക്കുക.

ഇതിലേയ്ക് ഒരു കാൽ കപ്പ്‌ ഉണക്ക് മുന്തിരി ഇട്ട് നന്നായി വറുത്ത് കോരി വെക്കുക. ഇനി ഈ ഒരു ബട്ടറിലേയ്ക് 3 കപ്പ്‌ ശർക്കര പാനിയം ചേർത്ത് കൊടുക്കുക. ഇനി നേരത്തെ തയ്യാറാക്കിയ സീഡിൽ വറുത്ത മുന്തിരി, ഒരു കപ്പ്‌ കറുത്ത മുന്തിരി, ഈത്തപ്പഴം കൂടെ ശരക്കര പാനി, തേൻ ഒരു കപ്പ്‌ എന്നിവ ഒഴിച്ച് നല്ലപോലെ മിക്സ്‌ ചെയ്യുക. ഇനി ഒരു ബട്ടർ പേപ്പറിൽ ഈ മിക്സ്‌ ഇട്ട് നല്ലപോലെ പ്രെസ്സ് ചെയ്തെടുക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ച് ഒന്ന് സെറ്റാക്കി എടുകുക. ഇനി ആവിശ്യത്തിന് മുറിച്ച് എടുത്ത് കഴിക്കാവുന്നതാണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Healthy Evening Snack Recipe Credit : Rose Apple Kitchen

Full Recipe Link 👉 https://youtu.be/ek8v2FWTCKI

പെർഫെക്റ്റ് സുഖിയൻ വീട്ടിൽ ഉണ്ടാക്കാം 😍ഓർമ്മകളുണർത്തും ചില്ലുകൂട്ടിലെ ഒരു നാടൻ പലഹാരം 😋👇ചെറുപയറും ശർക്കരയും ചേർത്തുണ്ടാക...
16/10/2025

പെർഫെക്റ്റ് സുഖിയൻ വീട്ടിൽ ഉണ്ടാക്കാം 😍ഓർമ്മകളുണർത്തും ചില്ലുകൂട്ടിലെ ഒരു നാടൻ പലഹാരം 😋👇

ചെറുപയറും ശർക്കരയും ചേർത്തുണ്ടാക്കുന്ന ഒരു മധുര പലഹാരമാണ് ഈ സുഖിയൻ. ഒരു തനി നാടൻ പലഹാരം. പണ്ടൊക്കെ ചായക്കടകളിലെ ചില്ലുകൂട്ടിൽ ആണിത് കണ്ടിട്ടുള്ളത്. നാടൻ ചായയും പല വിധ പലഹാരങ്ങളും ന്യൂസ്പേപ്പറും ആണ് അന്നത്തെ ചായക്കടകളിൽ പ്രധാന ഐറ്റംസ്. ഒരു പഴയ ബെഞ്ചും. അവിടെ ഇരുന്ന് ചായയും സുഖിയൻ പോലുള്ള നാടൻ പലഹാരങ്ങളും കഴിച്ചു കൊണ്ടാണ് നാട്ടു വർത്തമാനങ്ങൾ പറയുക. ഈ സുഖിയൻ കാണുമ്പോൾ ഒരുപാട് കൊല്ലം പുറകോട്ടു നമ്മെ കൊണ്ടു പോകുന്ന പോലെ തോന്നുന്നു. അപ്പോൾ കൊതിയൂറും സുഖിയൻ എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ

ചെറുപയർ - ½ kg
ശർക്കര - ½ kg
ഗീരകം - 1 ടീ സ്പൂൺ
ഏലക്ക പൊടി - ½ ടീ സ്പൂൺ
അവിൽ - 250g
മൈദ - ½ kg
മഞ്ഞൾ പൊടി - ¼ ടീ സ്പൂൺ
ഉപ്പ് - ½ ടീ സ്പൂൺ
വെള്ളം - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

½ kg ചെറുപയർ കഴുകി വൃത്തിയാക്കി ഒരു പാത്രത്തിൽ വെള്ളം ഒഴിച്ച് വേവിക്കാൻ വെക്കാം. ഒരുപാട് വെന്തു പോവാതെ പാകത്തിന് വേവിച്ചു എടുക്കുക. പയർ വേവുന്ന സമയം കൊണ്ട് ½ kg ശർക്കര ചുരണ്ടി എടുത്തതിലേക്ക് മുക്കാൽ കപ്പ് വെള്ളം ഒഴിച്ച് ശർക്കര ഉടച്ച് എടുക്കാം. ഒരു ഉരുളി ചൂടാക്കി അതിലേക്ക് ഒഴിച്ച് കൊടുക്കാം. അതിലേക്ക് ജീരകം 1 ടീ സ്പൂൺ, ഏലക്ക പൊടി ½ ടീ സ്പൂൺ ചേർത്ത് നന്നായി ഇളകി ശർക്കര പാനിയക്കാൻ വെക്കാം. ശർക്കര അൽപ്പം വറ്റി വരുമ്പോൾ കാൽ കിലോ അവിൽ ചേർത്ത് ഇളകി

കൂടെ ചെറുപയർ വേവിച്ചതും ചേർത്ത് ഇളക്കി പൊത്തി വെക്കണം. ഒരു പാത്രം എടുത്ത് ½ kg മൈദ പൊടിയും ½ ടീ സ്പൂൺ മഞ്ഞൾ പൊടിയും ½ ടീ സ്പൂൺ ജീരകവും ½ ടീ സ്പൂൺ ഉപ്പും ചേർത്ത് മാവിളക്കി വെച്ചത്തിലേക്ക് വേവിച്ചു വച്ചിരിക്കുന്ന പയർ നന്നായി മുറുകി ഉരുട്ടിഎടുത്ത് മാവിൽമുക്കി ചൂട്എണ്ണയിൽ പൊരിച്ചെടുകാവുന്നതാണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Kerala Sukiyan Snack Recipe Credit : എന്റെ അടുക്കള - Adukkala

Full Recipe Link 👉 https://youtu.be/mITuK0h_JOA

Sukiyan is a beloved traditional Kerala snack made with a sweet and nutritious filling of mashed green gram (mung beans) and jaggery, encased in a golden, crispy outer layer of flour batter. This deep-fried delicacy is flavored with grated coconut and cardamom, giving it a rich, aromatic taste. Sukiyan is often enjoyed with a cup of chai, making it a perfect tea-time treat or festive snack. Indulge in the traditional goodness of Kerala Sukiyan, a snack that’s as nutritious as it is delicious! 🌰🍵

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

ബീഫ് ഫ്രൈ പോലും മാറിനിൽക്കുന്ന ടേസ്റ്റിൽ സോയാചങ്ക്സ് കൊണ്ട് ഒരു സ്പെഷ്യൽ ഫ്രൈ.. 😱 ചോറിനും ചപ്പാത്തിയ്ക്കും ഇവനാണ് ബേസ്ഡ്...
16/10/2025

ബീഫ് ഫ്രൈ പോലും മാറിനിൽക്കുന്ന ടേസ്റ്റിൽ സോയാചങ്ക്സ് കൊണ്ട് ഒരു സ്പെഷ്യൽ ഫ്രൈ.. 😱 ചോറിനും ചപ്പാത്തിയ്ക്കും ഇവനാണ് ബേസ്ഡ് കോംബോ 😋👇👇

തയ്യാറാക്കുന്ന വിധം 👉 https://bitl.to/4E3m

ചേരുവകൾ
• സോയ ചങ്ക്‌സ്
• കാശ്മീരി മുളക് പൊടി - 2 ടീ സ്പൂൺ
• ഉപ്പ് - ആവശ്യത്തിന്
• കുരുമുളക് പൊടി - 1/2 ടീ സ്പൂൺ
• പെരുംജീരക പൊടി - 1/2 ടീ സ്പൂൺ
• ചെറിയ ജീരക പൊടി - 1/2 ടീ സ്പൂൺ
• ഗരം മസാല - 1/2 ടീ സ്പൂൺ
• മഞ്ഞൾപ്പൊടി - 1/4 ടീ സ്പൂൺ
• കോൺഫ്ലോർ - 3 ടീ സ്പൂൺ
• അരി പൊടി - 1 ടീ സ്പൂൺ
• ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 ടീ സ്പൂൺ
• നാരങ്ങ നീര്
• ടൊമാറ്റോ സോസ് - 1 ടീ സ്പൂൺ
• സോയ സോസ്

രീതി

ആദ്യം തന്നെ സോയ ചങ്ക്സിലേക്ക് തിളച്ച വെള്ളം ഒഴിച്ചു കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് കുറച്ചുനേരം അടച്ചുവെക്കുക. ശേഷം രണ്ടുമൂന്നു പ്രാവശ്യം കഴുകി വൃത്തിയാക്കി വെള്ളം പിഴിഞ്ഞ് മാറ്റിവെക്കുക. ഒരു ബൗളിലേക്ക് മുളകുപൊടി കുരുമുളകുപൊടി ഗരം മസാല പെരിഞ്ചീരക പൊടി ചെറിയ ജീരക പൊടി മഞ്ഞൾപൊടിയും അരിപ്പൊടി കോൺഫ്ലോർ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ടൊമാറ്റോ സോസ് ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിനു വെള്ളവും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് സോയാചങ്ക്സ് ചേർത്തു കൊടുത്ത് കൈ കൊണ്ട് തന്നെ നന്നായി ഇളക്കി യോജിപ്പിച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക. ഇത് പൊരിക്കാൻ സമയമാകുമ്പോൾ ഇതിലേക്ക് ഒരു മുട്ട പൊട്ടിച്ച് ഒഴിച് വീണ്ടും നന്നായി മിക്സ് ചെയ്ത ശേഷം നമുക്കിത് പൊരിച്ചെടുക്കാം. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് സോയ ചങ്ക് പൊരിച്ച കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക. അതിലേക്ക് ചെറുതായി അരിഞ്ഞ വൃളുത്തുള്ളിയും ചേർത്ത് കൊടുക്കുക. കുറച്ച് ടൊമാറ്റോ സോസും സോയാസോസും കുറച്ചു വെള്ളവും ചേർത്ത് അതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന സോയ കൂടി ചേർത്ത് മിക്സ്‌ ആക്കി എടുക്കുക.

Full Recipe Link 👉 https://bitl.to/4E3m

©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)

വാഴിപ്പിണ്ടി കഴിക്കാത്തവർ പോലും കഴിച്ചു പോകും 🤩 ഒറ്റ തവണ വാഴപ്പിണ്ടി കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കു 😋 കഴിച്ചു കൊണ്ടേയി...
15/10/2025

വാഴിപ്പിണ്ടി കഴിക്കാത്തവർ പോലും കഴിച്ചു പോകും 🤩 ഒറ്റ തവണ വാഴപ്പിണ്ടി കിട്ടുമ്പോൾ ഇങ്ങനെ ചെയ്തു നോക്കു 😋 കഴിച്ചു കൊണ്ടേയിരുന്ന് പോകും 👇👇

തയ്യാറാക്കുന്ന വിധം 👉 https://bitl.to/4E3U

ചേരുവകൾ
• വാഴപ്പിണ്ടി
• തുവര പരിപ്പ് - 1/4 കപ്പ്
• തേങ്ങ ചിരകിയത് - 1 കപ്പ്
• മഞ്ഞൾപൊടി
• മുളക് പൊടി
• വെളുത്തുള്ളി
• ചെറിയജീരക പൊടി - 1/4 ടീ സ്പൂൺ
• വെളിച്ചെണ്ണ
• കടുക്
• ഉഴുന്ന്
• വറ്റൽ മുളക്
• വേപ്പില
• ഉപ്പ്

രീതി

വാഴപ്പിണ്ടി കഴുകി വൃത്തിയാക്കിയ ശേഷം വട്ടനെ മുറിച്ചെടുക്കുക . ഇനി ഇത് ചെറിയ ചെറിയ കഷണങ്ങളാക്കി മുറിച്ചെടുക്കുക. എന്നിട്ട് ഒരു ബൗളിൽ വെള്ളം എടുക്കുക. അതിലേക്ക് കുറച്ചു തൈര് ചേർത്ത് മിക്സ് ചെയ്ത് ഈയൊരു അരിഞ്ഞ വാഴപ്പിണ്ടി അതിലേക്ക് ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ വാഴപ്പിണ്ടി കളർ മാറില്ല. ശേഷം ഇത് നന്നായി കഴുകി നമുക്ക് വാഴപ്പിണ്ടി തോരൻ ഉണ്ടാക്കാം
ഒരു പാൻ അടുപ്പിൽ വയ്ക്കുക ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്തു നന്നായി ചൂടായി കഴിയുമ്പോൾ കടുകിട്ട് പൊട്ടിക്കുക. ശേഷം ഇതിലേക്ക് ഉഴുന്നുപരിപ്പ് കൂടി ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് മുളകും വേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്സ് ചെയ്യാം. ഇനി ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന വാഴപ്പിണ്ടി ചേർത്തു കൊടുത്ത അടച്ചുവെച്ച് രണ്ടു മൂന്നു മിനിറ്റ് വരെ വേവിക്കുക. ശേഷം ഇതിലേക്ക് വേവിച്ചുവച്ചിരിക്കുന്ന തുവരപ്പരിപ്പ് ചേർത്ത് കൊടുക്കാം. കൂടെ തന്നെ തേങ്ങയുടെ മിക്സ് ചേർത്തു കൊടുക്കാം. അതിനായി തേങ്ങയിലേക്ക് മഞ്ഞൾപ്പൊടി മുളകുപൊടി വെളുത്തുള്ളി ചതച്ചത് ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്ത ശേഷം അത് വേണം നമ്മൾ ഈ ഒരു വാഴപ്പിണ്ടി മിക്സിലേക്ക് ചേർത്ത് കൊടുക്കാനായി. ഇനി ഇത് വീണ്ടും അടച്ചുവച്ച് 7 മിനിറ്റ് വരെ കുക്ക് ചെയ്യുക ഇടക്കിടക്ക് ഇളക്കി കൊടുക്കാൻ മറക്കരുത്. അവസാനം കുറച്ച് വേപ്പില കൂടി വിതറി നമുക്ക് തീ ഓഫാക്കാവുന്നതാണ്.

Full Recipe Link 👉 https://bitl.to/4E3U

©️ Copyright to respected owner / creator (Please DM for credit issues. We will clear it immediately)

കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും മാന്ത്രികരുചി 😍 #കോവക്ക ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 😋👌Tasty Ivy Gourd...
15/10/2025

കോവക്ക ഇഷ്ടമില്ലാത്തവരും കഴിച്ചു പോകും മാന്ത്രികരുചി 😍 #കോവക്ക ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 😋👌

Tasty Ivy Gourd Recipe : കോവക്ക കൊണ്ടൊരു അടിപൊളി ഡിഷ്‌. കോവക്ക ഇഷ്ട്ടപെടാത്ത ആളുകൾക്കു പോലും ഈ രീതിയിൽ കോവക്ക കൊണ്ട് ഒരു റെസിപ്പി ഉണ്ടാക്കിയാൽ ആരും കഴിച്ചുപോകും. വളരെ പെട്ടന്ന് തന്നെ കുറഞ്ഞ സമയത്തിൽ കുറച്ചു സാധങ്ങൾ ഉപയോഗിച്ച് തയ്യാറാകാവുന്നതാണ്. കർണാടകയിൽ ഒക്കെ കല്യാണ സ്പെഷ്യൽ ആയിട്ട് ഇത് ഉപയോയോഗിക്കുന്നു.

ചേരുവകൾ :

കോവക്ക
വെള്ള കടല - 1 കപ്പ്‌
കറിവേപ്പില
കായം
വറ്റൽ മുളക്
ചെറിയ ജീരകം
മല്ലി

തയ്യാറാകുന്ന വിധം :

കോവക്ക നീളത്തിൽ അരിഞ്ഞത് എടുക്കുക. ഒരു ചട്ടി എടുത്ത് അതിലേക്കു കുറച്ചു വെളിച്ചെണ്ണ ഒഴിക്കുക. ഇനി അതിലേക്ക് 3 വറ്റൽ മുളക് ഇട്ട് കൊടുക്കുക. അത് നല്ലപോലെ മൊരിച്ചെടുക്കുക. ശേഷം അതിലേക്ക് മല്ലി -1 സ്പൂൺ ഇട്ട് കൊടുക്കുക. ഇനി 1 ½ സ്പൂൺ ചെറിയ ജീരകം, കുറച്ച് കടുക് ചേർക്കുക. ആവിശ്യം ഉണ്ടെങ്കിൽ കായം പൊടി കുറച്ച് ചേർക്കുക. ഇനി ഇതിലേക്ക് ½ കപ്പ്‌ നാളികേരം ഇട്ട് കൊടുക്കുക. ഇനി നല്ലപോലെ ചൂടാക്കിയെടുക്കുക. ഇനി അതിലേയ്ക് നേരത്തെ ഉണ്ടാക്കിയ വറ്റൽ മുളക് ഇട്ട് കൊടുക്കുക. ഇനി ചൂട് ആറിയ ശേഷം അത് മിക്സിയിൽ ഇട്ട് നല്ലപോലെ അരച്ചെടുക്കുക. ഇനി ഒരു ചട്ടി ചൂടാക്കി അതിലേക് വെളിച്ചെണ്ണ ഒഴിച് കൊടുക്കുക.

വെളിച്ചെണ്ണ ചൂടായി കഴിഞ്ഞാൽ അതിലേക്ക് കടുക് ഇട്ട് കൊടുക്കുക. ഇതിൽ രണ്ട് വെളുത്തുള്ളി, കറിവേപ്പില, ഒരു ഉള്ളി ചെറുതായിട്ട് വഴറ്റി എടുക്കുക. ഇനി ഇതിലേക്ക് നേരത്തെ മുറിച്ച കോവക്ക ചേർത്ത് കൊടുക്കുക. ഇനി ഇതിലേയ്ക് കുറച്ച് മഞ്ഞൾ പൊടി, ഉപ്പ്‌ ഇട്ട് നല്ലപോലെ വഴറ്റുക. വെള്ളം ചേർക്കിണ്ടതില്ല. ഇനി അതിലേക്ക് വേവിച്ചു വെച്ച കടലയും മിക്സ്‌ ചെയ്യുക. ഇനി ഇതിലേയ്ക് നേരത്തെ അരച്ച മിക്സും, ഉപ്പും ചേർത്ത് നന്നായി ഇളക്കുക. ഇനി കുറച്ച് കായം പൊടി ചേർത്ത് കൊടുക്കുക. നല്ല അടിപൊളി കോവക്ക കടല റെസിപ്പി തയ്യാർ. ഒരുവട്ടം ഉണ്ടാക്കിയാൽ വീണ്ടും വീണ്ടും കഴിക്കാൻ തോന്നും. ബാംഗ്ലൂർ കർണാടകയിലൊക്കെ ഫേമസ്‌ ആയിട്ടുള്ള ഡിഷ്‌ ആണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Credit : Jaya's Recipes

Full Recipe Link 👉 https://youtu.be/0oiNlt23TPE

©️ ᴄᴏᴘʏʀɪɢʜᴛ ᴅɪꜱᴄʟᴀɪᴍᴇʀ : ᴄʀᴇᴅɪᴛ ᴏᴡɴᴇᴅ ʙʏ ʀᴇꜱᴘᴇᴄᴛɪᴠᴇ ᴄᴏɴᴛᴇɴᴛ ᴄʀᴇᴀᴛᴏʀ ᴏᴡɴᴇʀꜱ (ᴘʟᴇᴀꜱᴇ ᴄᴏɴᴛᴀᴄᴛ ᴄʀᴇᴅɪᴛ ɪꜱꜱᴜᴇꜱ ᴅᴍ ᴍᴇ. ᴡᴇ ᴡɪʟʟ ᴄʟᴇᴀʀ ɪᴛ ɪᴍᴍᴇᴅɪᴀᴛᴇʟʏ)

ഇതൊന്ന് പോരേ ചിക്കൻ കറി നാണിച്ചു മാറി നിൽക്കും 😋കറി വെക്കാൻ ഒന്നുമില്ലെങ്കിൽ എന്തിന് വിഷമിക്കണം 😲👇Potato Flower Masala R...
15/10/2025

ഇതൊന്ന് പോരേ ചിക്കൻ കറി നാണിച്ചു മാറി നിൽക്കും 😋കറി വെക്കാൻ ഒന്നുമില്ലെങ്കിൽ എന്തിന് വിഷമിക്കണം 😲👇

Potato Flower Masala Recipe : ചപ്പാത്തിയോടൊപ്പം മസാല കറികൾ കഴിക്കാൻ ഇഷ്ടപ്പെടുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അതിൽ തന്നെ ചിക്കൻ, ബീഫ് പോലുള്ള വിഭവങ്ങളായിരിക്കും കൂടുതൽ പേർക്കും കഴിക്കാൻ താല്പര്യമുള്ളത്. എന്നാൽ വെജിറ്റേറിയൻസ് ഉള്ള വീടുകളിൽ ഉണ്ടാക്കാവുന്ന മസാലക്കറികൾ വളരെ കുറവാണ്. അത്തരം അവസരങ്ങളിൽ തയ്യാറാക്കി നോക്കാവുന്ന രുചികരമായ ഒരു മസാല കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം.

ഈയൊരു മസാലക്കറി തയ്യാറാക്കാനായി ആദ്യം തന്നെ ഉരുളക്കിഴങ്ങ് നല്ലതുപോലെ കഴുകി തോലെല്ലാം കളഞ്ഞ് നീളത്തിൽ അരിഞ്ഞെടുത്ത് വയ്ക്കുക. അതുപോലെ ഒരുപിടി അളവിൽ കോളിഫ്ലവർ കഴുകി അല്ലികളാക്കി അടർത്തി ഇളം ചൂടുള്ള വെള്ളത്തിൽ മഞ്ഞപ്പൊടി ഇട്ടശേഷം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം രണ്ട് തക്കാളി ചെറുതായി അരിഞ്ഞെടുത്തത് എണ്ണയിലേക്ക് ചേർത്ത് പച്ചമണം പോകുന്നത് വരെ വഴറ്റുക. തക്കാളിയിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, മസാലപ്പൊടി ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് പച്ചമണം പോകുന്നത് വരെ ചൂടാക്കുക. ഈയൊരു കൂട്ട് മാറ്റിവയ്ക്കാം.

മറ്റൊരു പാൻ അടുപ്പത്തുവെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ എണ്ണയൊഴിച്ച് കൊടുക്കുക. ശേഷം പട്ട,ഗ്രാമ്പു,പെരിഞ്ചീരകം, ചെറിയ ഉള്ളി എന്നിവയെല്ലാം എണ്ണയിലേക്ക് ചേർത്ത് ഒന്നു ചൂടായി തുടങ്ങുമ്പോൾ അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങും, കോളിഫ്ലവറും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം അതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച തക്കാളിയുടെ കൂട്ട് അരച്ച് ഒഴിച്ചതും അല്പം കൂടി കുരുമുളകുപൊടിയും പച്ചമുളക് കീറിയതും ഇട്ട് അടച്ചുവെച്ച് വേവിക്കുക. അവസാനമായി അല്പം കറിവേപ്പില കൂടി കറിയിലേക്ക് ചേർത്തു കൊടുക്കാം. ഇപ്പോൾ നല്ല രുചികരമായ മസാലക്കറി റെഡിയായി കഴിഞ്ഞു. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. നിങ്ങളും ഇതുപോലൊന്ന് ട്രൈ ചെയ്തു നോക്കൂ.. ഈ റെസിപ്പി നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന് കരുതുന്നു. ഉപകരപ്രദമായാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ ഷെയർ ചെയ്യണേ. Credit : Aji Kitchen

Full Recipe Link 👉 https://youtu.be/U6B9i3Q-J9Q

Address

Thrissur
680505

Alerts

Be the first to know and let us send you an email when Food Finder posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Food Finder:

Share