28/10/2025
https://www.facebook.com/share/p/1CmurAZ13V/
തമിഴ്നാട്ടിൽ ആവേശ തരംഗം സൃഷ്ടിച്ച 'വീരവണക്കം'ഒക്ടോബർ 31 ന് കേരളത്തിലെമ്പാടും റിലീസ് ചെയ്യുന്നു.
ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ മഹത്തായ വിപ്ലവങ്ങൾ നടന്ന പ്രദേശം, കാലം, സാമൂഹ്യാവസ്ഥ തുടങ്ങിയവ വച്ചു വിലയിരുത്തുമ്പോൾ ചെഗുവേരെയ്ക്കൊപ്പമോ അതിനും മുകളിലോ ഇടം നേടേണ്ടിയിരുന്ന വിപ്ലവകാരിയാണ് സഖാവ് പി.കൃഷ്ണപിള്ളയെന്ന് ചരിത്ര വസ്തുതകളുടെ പിൻബലത്തിൽ തെളിയിക്കാൻ ശ്രമിക്കുന്ന തമിഴ് ചലച്ചിത്രമാണ് അനിൽ വി.നാഗേന്ദ്രൻ രചനയു സംവിധാനവും നിർവഹിച്ച ''വീരവണക്കം".
സമുദ്രക്കനി,ഭരത്,സുരഭി ലക്ഷ്മി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി
വിശാരദ് ക്രിയേഷൻസിൻ്റെ ബാനറിൽ അനിൽ വി. നാഗേന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം "വീരവണക്കം" ഒക്ടോബർ മുപ്പത്തിയൊന്നിന് കേരളത്തിലെമ്പാടും പ്രദർശനത്തിനെത്തുന്നു.
കേരള-തമിഴ് നാട് ചരിത്ര പശ്ചാത്തലത്തിൽ രണ്ടു വ്യത്യസ്ത കാലങ്ങളിലെ അതിവൈകാരിക മുഹൂർത്തങ്ങളെ കൂട്ടിയോജിപ്പിച്ച്,
സഖാവ് പി.കൃഷ്ണപിള്ളയുടെ സംഭവബഹുലമായ പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണ് 'വീരവണക്കം".
റിതേഷ്, രമേഷ് പിഷാരടി, സുരഭി ലക്ഷ്മി, സിദ്ധാംഗന, ഐശ്വിക, പ്രേംകുമാർ, അരിസ്റ്റോ സുരേഷ്, സിദ്ധിക്, ആദർശ്,
ഭീമൻ രഘു, ഫ്രോളിക് ഫ്രാൻസിസ്, ഉല്ലാസ് പന്തളം, പ്രമോദ് വെളിയനാട്, റിയാസ്, സുധീഷ്, ശാരി,ഉദയ, കോബ്ര രാജേഷ്, വി.കെ. ബൈജു, ഭരണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ.
ഛായാഗ്രഹണം - ടി.കവിയരശ്,സിനു സിദ്ധാർത്ഥ്,
എഡിറ്റിംഗ് -ബി അജിത് കുമാർ, അപ്പു ഭട്ടതിരി,
സംഘട്ടനം-മാഫിയ ശശി,സംഗീതം - പെരുമ്പാവൂർ ജി. രവീന്ദ്രനാഥ്,ജെയിംസ് വസന്തൻ,സി.ജെ. കുട്ടപ്പൻ,അഞ്ചൽ ഉദയകുമാർ,
പശ്ചാത്തല സംഗീതം - വിനു ഉദയ്,
വസ്ത്രാലങ്കാരം - ഇന്ദ്രൻസ് ജയൻ,പളനി,
മേക്കപ്പ്-പട്ടണം റഷീദ്, നേമം അനിൽ,
കലാ സംവിധാനം - കെ.കൃഷ്ണൻകുട്ടി,
സൗണ്ട് ഡിസൈൻ - എൻ. ഹരികുമാർ,
സൗണ്ട് ഇഫക്സ് - എൻ. ഷാബു,
കളറിസ്റ്റ്-രമേഷ് അയ്യർ
പി ആർ ഒ-
എ എസ് ദിനേശ്.