Blessed Vision

Blessed Vision We are a young creative studio with over than 15 years of experience. Our main goal is to Make Your

ശ്രീഹരികോട്ടയിൽ നിന്നും ജി.എസ്.എൽ.വി എഫ് 17 വിജയകരമായി വിക്ഷേപിച്ചു . ഐ.എസ്.ആർ.ഒ ക്ക് ഇത് അഭിമാന നിമിഷം.സതീഷ് ധവാൻ സ്പേസ...
04/09/2026

ശ്രീഹരികോട്ടയിൽ നിന്നും ജി.എസ്.എൽ.വി എഫ് 17 വിജയകരമായി വിക്ഷേപിച്ചു . ഐ.എസ്.ആർ.ഒ ക്ക് ഇത് അഭിമാന നിമിഷം.സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നും ജിഎസ്എൽവി എഫ് 17 വിക്ഷേപണം ഇന്ന് നാലാം തീയതി പുലർച്ചെ 2.55ന് വിക്ഷേപിച്ചു. അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹത്തെയാണ് ബഹിരാകാശത്തേക്ക് അയച്ചത് .52 മീറ്റർ ഉയരമുള്ള 3 ഘട്ടങ്ങൾ ഉള്ള റോക്കറ്റ് വിക്ഷേപണത്തറയിൽ എത്തിച്ച് തയ്യാറെടുപ്പുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. 2367 കിലോഗ്രാം ഭാരമുള്ള ഇയുഎസ് 05 ഉപഗ്രഹം പത്തുവർഷത്തെ ആയുസ്സ് ലക്ഷ്യമിട്ടാണ് ഏകദേശം 36000 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ എത്തിക്കാൻ ഉദ്ദേശിച്ചത്.
ഇത് രാജ്യത്തുണ്ടാകുന്ന കൊടുങ്കാറ്റ് ,പ്രളയം, മിന്നൽ, ഇടിമിന്നൽ എന്നിവ കൃത്യമായി മുൻകൂട്ടി അറിയാനും കാലാവസ്ഥ വിശകലനങ്ങൾക്കും രാജ്യത്തിന് വലിയ മുതൽക്കൂട്ടാകും.

തിരുവനന്തപുരം ജില്ല യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ബീമാപള്ളി റഷീദ് (65) ൻ്റെ കബറടക്കം ഇന്ന് ഉച്ചയ്ക്...
04/09/2026

തിരുവനന്തപുരം ജില്ല യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ടുമായ ബീമാപള്ളി റഷീദ് (65) ൻ്റെ കബറടക്കം ഇന്ന് ഉച്ചയ്ക്ക്ശേഷം നടക്കും ഇന്നലെ രാത്രി 11:45നാണ് മരണപ്പെട്ടത് തിരുവനന്തപുരം കോർപ്പറേഷൻ മുൻ കൗൺസിലറും കെൽ ഹോർട്ടികോർപ്, സിഡ്കോ എന്നിവയുടെ ചെയർമാനുമായിരുന്നു അദ്ദേഹം.

മായ വിട്ടുണരു മാനവനായ് വളരു" ഇന്ന് നാട്ടിലെങ്ങുo ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ ആയിര...
04/09/2026

മായ വിട്ടുണരു മാനവനായ് വളരു" ഇന്ന് നാട്ടിലെങ്ങുo ശ്രീകൃഷ്ണ ജയന്തി ശോഭയാത്ര. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ജില്ലയിൽ ആയിരത്തിഅഞ്ഞുറിലധികം കേന്ദ്രങ്ങളിൽ ശോഭയാത്ര നടക്കും.ശോഭ യാത്രയിലുടനീളം കൃഷ്ണന്റെയും രാധയുടെയും വേഷമണിഞ്ഞ കുട്ടികൾ അണിനിരക്കും. ഗുരുവായൂരിൽ ശോഭയാത്രക്ക് പുറമെ സുഖദർശനവും പിറന്നാൾ സദ്യയും ഒരുക്കിയിട്ടുണ്ട്. തൃശൂർ ,കുന്ദംകുളം, വടക്കാഞ്ചേരി, തൃപ്രയാർ ,ചാലക്കുടി, ഇരിങ്ങാലക്കുട, കൊടകര ,കൊടുങ്ങല്ലൂർ, പെരിഞ്ഞനം , Iചെറുതുരുത്തി, പഴയന്നൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഉച്ചതിരിഞ്ഞ് മഹാശോഭ യാത്ര നടക്കുo .ഗോപിക നൃത്തങ്ങൾ ,ഭജന, നിശ്ചലദൃശ്യങ്ങൾ, കോൽക്കളി എന്നിവയുടെ അകമ്പടിയോടെയാണ് ശോഭ യാത്രകൾ സംഘടിപ്പിക്കുന്നത്.
"മായ വിട്ടുണരു മാനവനായ് വളരു" എന്ന സന്ദേശം ഉയർത്തിയാണ് ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കുന്നത്.

പാല നഗരസഭ കൂറുമാറിയ കൗൺസിലർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. സെപ്റ്റംബർ 22ന് കമ്മീഷനുമുന്നിൽ ഹാജരാകണം എന്നാണ് കമ്മ...
04/09/2026

പാല നഗരസഭ കൂറുമാറിയ കൗൺസിലർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ്. സെപ്റ്റംബർ 22ന് കമ്മീഷനുമുന്നിൽ ഹാജരാകണം എന്നാണ് കമ്മീഷൻ ആവശ്യപ്പെട്ടത്. നഗരസഭ ചെയർമാൻ മായ രാഹുൽ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് .
മുൻ ചെയർമാൻ ബിനു പുളിക്കണ്ടത്തെ പുറത്താക്കി എൽഡിഎഫും കോൺഗ്രസ് വിമതരും ചേർന്നു മായാ രാഹുലിനെ ചെയർപേഴ്സൺ ആയി തെരഞ്ഞെടുത്തിരുന്നു. 26 കൗൺസിലർമാരിൽ 16 വോട്ട് ലഭിച്ച മായ രാഹുൽ ചെയർ പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. യുഡിഎഫ് സ്ഥാനാർത്ഥി റിയ ചീരാം കുഴിക്ക് 10 വോട്ടാണ് കിട്ടിയത്. കോൺഗ്രസിന്റെ പരാതിയിലാണ് കമ്മീഷൻ നടപടി സ്വീകരിച്ചത്.

04/09/2026

AI നിങ്ങളുടെ ജോലി കവർന്നെടുക്കുമോ? | ചരിത്രം നൽകുന്ന ഞെട്ടിക്കുന്ന മറുപടി

കമ്പ്യൂട്ടർ വന്നപ്പോൾ ജോലികൾ ഇല്ലാതാകുമെന്ന് ഭയപ്പെട്ട ഒരു കാലം… ഇന്ന് അതേ ഭയം AI-യെ ചുറ്റിപ്പറ്റി വീണ്ടും ഉയരുകയാണ്.

AI നമ്മുടെ ജോലികൾ പൂർണ്ണമായും ഇല്ലാതാക്കുമോ? അതോ പുതിയ തൊഴിൽ അവസരങ്ങളിലേക്കുള്ള വാതിൽ തുറക്കുമോ?

1990-കളിലെ കമ്പ്യൂട്ടർ വിപ്ലവം മുതൽ 2026-ലെ AI കാലഘട്ടം വരെ സാങ്കേതികവിദ്യ തൊഴിൽ മേഖലയെ എങ്ങനെ മാറ്റിയെന്ന് ഈ വീഡിയോ പരിശോധിക്കുന്നു. Automation, AI, പുതിയ തൊഴിൽ മേഖലകൾ, Re-skilling, മനുഷ്യന്റെ കഴിവുകളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും സംസാരിക്കുന്നു.

**AI നിങ്ങളുടെ ശത്രുവല്ല. AI ഉപയോഗിക്കാൻ പഠിച്ച മനുഷ്യനാണ് നിങ്ങളുടെ യഥാർത്ഥ മത്സരക്കാരൻ.**

മാറ്റത്തെ ഭയക്കാതെ, മാറ്റത്തിനൊപ്പം വളരാൻ തയ്യാറാകേണ്ട സമയമാണിത്.

ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്പെട്ടെങ്കിൽ **Like ചെയ്യാനും Share ചെയ്യാനും Channel Subscribe ചെയ്യാനും മറക്കരുത്.**

#കൃത്രിമബുദ്ധി #തൊഴിൽ #തൊഴിൽഅവസരങ്ങൾ #സാങ്കേതികവിദ്യ ാലഘട്ടം #ഭാവിയിലെജോലികൾ #കരിയർ

04/09/2026

ദയാബായി ഓഫീസിൽ പ്രചോദനമേകുന്ന കണ്ടുമുട്ടൽ: വി. ഡി. സതീശന്റെ സന്ദർശനം.
കേരള പ്രതിപക്ഷ നേതാവ് വി. ഡി. സതീശനുമായി നടന്ന ഹൃദ്യമായ കൂടിക്കാഴ്ചയുടെ മനോഹരമായ നിമിഷങ്ങൾ. കുടുംബാംഗങ്ങളോടൊപ്പം വിശേഷങ്ങൾ പങ്കുവെച്ചും, ചിത്രങ്ങൾ കണ്ടും, സ്നേഹപൂർവ്വം സംസാരിച്ചും ബി. ഡി. സതീശൻ പങ്കെടുത്ത നിമിഷങ്ങൾ ഇവിടെ കാണാം. പ്രചോദനവും സന്തോഷവും നിറയുന്ന മനോഹരമായ ഒരു വീഡിയോ

03/09/2026

ദിഷ സാലിയന്റെ ദുരൂഹമരണം: മുംബൈ പൊലീസിന് രൂക്ഷവിമർശനം; സിബിഐ അന്വേഷണത്തിന് ബോംബെ ഹൈക്കോടതി ഉത്തരവ്.
നടൻ സുശാന്ത് സിങ് രാജ്‌പുതിന്റെ മുൻ മാനേജർ ദിഷ സാലിയന്റെ ദുരൂഹമരണത്തിൽ ബോംബെ ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. മുംബൈ പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്ചകളും തെളിവുകളിലെ വൈരുധ്യങ്ങളും ചൂണ്ടിക്കാട്ടിയാണ് നടപടി. കേസ് ഡയറിയും തെളിവുകളും ഉടൻ കൈമാറാൻ നിർദേശിച്ച കോടതി, ആറു വർഷമായി നീതിക്കായി കാത്തിരിക്കുന്ന പിതാവിന് നീതി ഉറപ്പാക്കാനാണ് ഈ ഉത്തരവെന്നും വ്യക്തമാക്കി.

സുകുമാരക്കുറുപ്പ് എന്ന വ്യാജേന തൃശ്ശൂർ കര്യമാത്ര സ്വദേശിയായ ദാമോദരൻ മേനോൻ മുഖ്യമന്ത്രിയോട് ചില ആവശ്യങ്ങൾ ഉന്നയിച്ചു. പുറ...
03/09/2026

സുകുമാരക്കുറുപ്പ് എന്ന വ്യാജേന തൃശ്ശൂർ കര്യമാത്ര സ്വദേശിയായ ദാമോദരൻ മേനോൻ മുഖ്യമന്ത്രിയോട് ചില ആവശ്യങ്ങൾ ഉന്നയിച്ചു. പുറത്തിറങ്ങുമ്പോൾ എല്ലാവരും തുറിച്ചു നോക്കുന്നു മനോവിഷമം സഹിക്കാൻ ആകുന്നില്ല അദ്ദേഹം പറഞ്ഞു. ബാക്കിയുള്ള ജീവിതം മലേഷ്യയിൽ കുടുംബത്തോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.തന്നെ ഓഫീസിൽ കാണാൻ എത്തിയ ചാനൽ റിപ്പോർട്ടർ പിന്നീട് പറഞ്ഞത് താങ്കളെ കാണാൻ വന്നപ്പോൾ മേശയുടെ മുകളിൽ സുകുമാരക്കുറുപ്പിന്റെ പേരുള്ള ഒരു പാസ്പോർട്ട് കണ്ടുവെന്നും അതാണ് ഇങ്ങനെയൊരു വാർത്തയ്ക്ക് അടിസ്ഥാനമെന്നുമാണ്.ഇതെല്ലാം വളരെ വിഷമത്തോടെയാണ് താൻ കാണുന്നത്
ദാമോദരമേനോൻ പറഞ്ഞു.

സബോള വിലവർദ്ധനവിൽ ഇടപെട്ട് സർക്കാർ , മഹാരാഷ്ട്രയിൽ നിന്നും സബോള ഇറക്കുo.ഓണം കഴിഞ്ഞിട്ടും സബോള വിലയിൽ വർദ്ധനവ് ഉണ്ടായ സാഹ...
03/09/2026

സബോള വിലവർദ്ധനവിൽ ഇടപെട്ട് സർക്കാർ , മഹാരാഷ്ട്രയിൽ നിന്നും സബോള ഇറക്കുo.ഓണം കഴിഞ്ഞിട്ടും സബോള വിലയിൽ വർദ്ധനവ് ഉണ്ടായ സാഹചര്യത്തിൽ വിപണിയിൽ ഇടപെട്ട് സർക്കാർ രംഗത്ത് എത്തി. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നും 100 ടൺ സബോള നാഷണൽ കോ-ഓപ്പറേറ്റീവ് കൺസ്യൂമർ ഫെഡറേഷൻ വഴി കേരളത്തിൽ എത്തിക്കാനാണ് തീരുമാനം. ഭക്ഷ്യ ,കൃഷി വകുപ്പുകൾ സംയുക്തമായാണ് ഈ നടപടി സ്വീകരിക്കുന്നത് ആദ്യമെത്തുന്ന 50 ടൺ സബോള 29 രൂപയ്ക്കാണ് വാങ്ങിയിട്ടുള്ളത്. കൊണ്ടുവരാനുള്ള ചിലവ് ഉൾപ്പെടെ ആയിരിക്കും ഹോർട്ടികോർപ് കൺസ്യൂമർഫെഡ് ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യുക. 35 നും 38നും ഇടയിലായിരിക്കും വില.

03/09/2026

ഒളിമ്പിക് സിറ്റി': തമിഴ്നാട് കായിക മേഖലയിൽ പുതിയ ചരിത്രം കുറിക്കാൻ വിജയ് സർക്കാർ. തമിഴ്നാടിന്റെ കായിക മേഖലയെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ തലസ്ഥാനമായ ചെന്നൈയിൽ 'തമിഴ്നാട് ഒളിമ്പിക് സിറ്റി'യും ഫോർമുല റേസിംഗ് മത്സരങ്ങൾക്ക് വേദിയാകാൻ ശേഷിയുള്ള 'മോട്ടോർ സ്പോർട്സ് സിറ്റി'യും സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നിയമസഭയിൽ പ്രഖ്യാപിച്ചു. അത്യാധുനിക സ്റ്റേഡിയങ്ങൾ, ഹൈ പെർഫോമൻസ് ട്രെയിനിംഗ് സെന്ററുകൾ, സ്പോർട്സ് സയൻസ്-മെഡിസിൻ സെന്ററുകൾ, വിദേശനിലവാരത്തിലുള്ള താമസസൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ഈ പദ്ധതി. ഒളിമ്പിക്സ് ഉൾപ്പെടെയുള്ള രാജ്യാന്തര വേദികളിൽ ഇന്ത്യൻ താരങ്ങളുടെ മെഡൽ നേട്ടം വർദ്ധിപ്പിക്കാനും കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും പദ്ധതി വഴിയൊരുക്കും.

Address

St Mary S Cnvent Road Opp Sacred Hart Hss Above Manjilas Medicals Thrissur
Thrissur

Opening Hours

Monday 10am - 6am
Tuesday 10am - 6am
Wednesday 10am - 6am
Thursday 10am - 6am
Friday 10am - 6am
Saturday 10am - 6am

Telephone

+917907490407

Alerts

Be the first to know and let us send you an email when Blessed Vision posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Blessed Vision:

Shortcuts

Share