SPEGA News

SPEGA News News publishing company in palakkad

Permanently closed.
04/12/2018

കൊച്ചി: എത്ര പ്രതിസന്ധിയും വിവാദങ്ങളും ഉണ്ടായാലും പിന്മാറില്ലെന്നും മത്സ്യവ്യാപാരവുമായി മുന്നോട്ട് പോകുമെന...

27/11/2018

പാലക്കാട്: തനിക്കെതിരെ ക്രിമിനല്‍ കുറ്റമില്ലെന്ന് പി.കെ.ശശി എംഎല്‍എ. സംശയമുള്ളവര്‍ക്ക് അന്വേഷണ റിപ്പോര്‍ട്ട്...

ലോക വിനോദസഞ്ചാരദിനം; മംഗലം ഡാമിന് അവഗണന മാത്രംവടക്കഞ്ചേരി: ( 27.09.2018) ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ സ...
27/09/2018

ലോക വിനോദസഞ്ചാരദിനം; മംഗലം ഡാമിന് അവഗണന മാത്രം

വടക്കഞ്ചേരി: ( 27.09.2018) ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളൊക്കെ സന്ദര്‍ശകരാല്‍ നിറയുമ്ബോഴും ടൂറിസ്റ്റ്‌കേന്ദ്രമായ മംഗലം ഡാമിനോട് അവഗണന മാത്രം. വിനോദസഞ്ചാരകേന്ദ്രമായി ഡിടിപിസി പ്രഖ്യാപിച്ചിട്ടും മംഗലം ഡാമിലേക്ക് സന്ദര്‍ശകരെത്താത്തതാണ് മംഗലം ഡാമിനെ അവഗണനയുടെ നേര്‍സാക്ഷ്യമാക്കുന്നത്. ആഘോഷങ്ങളോ അവധിദിനങ്ങളോ വരുമ്ബോള്‍ മാത്രമാണ് മംഗലംഡാമിലേക്ക് അല്‍പം വിനോദസഞ്ചാരികളെത്തുന്നത്.

കഴിഞ്ഞമാസമുണ്ടായ പ്രളയത്തില്‍ ശക്തമായ മഴ ലഭിച്ചതിനാല്‍ ജില്ലയിലെ അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയ കൂട്ടത്തില്‍ മംഗലംഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തിയിരുന്നു. എന്നാല്‍ മലമ്ബുഴയിലെ ഷട്ടറുകള്‍ തുറന്നത് കാണാന്‍ സന്ദര്‍ശകര്‍ അണപൊട്ടിയൊഴുകിയപ്പോള്‍ മംഗലംഡാമിന്റെ ഷട്ടറുകള്‍ തുറന്നതു കാണാന്‍ കുറച്ച്‌ ആളുകള്‍ മാത്രമാണ് എത്തിയത്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ആസ്വാദനത്തിനായി ദൃശ്യചാരുതയാര്‍ന്ന കാഴ്ചകളൊരുക്കാന്‍ അധികൃതര്‍ക്കോ ജനപ്രതിനിധികള്‍ക്കോ താല്‍പര്യമില്ലാത്തതാണ് മംഗലംഡാമിനെ സന്ദര്‍ശകര്‍ കൈയൊഴിയാന്‍ കാരണമാവുന്നത്.

ഗോവിന്ദാപുരം - വടക്കഞ്ചേരി സംസ്ഥാനപാതയിലും പാലക്കാട് - തൃശ്ശൂര്‍ ദേശീയപാതയിലുമായി മംഗലം ഡാമിലേക്ക് തിരിയുന്നിടത്ത് മുടപ്പല്ലൂര്‍ ജംഗ്ഷനിലുമൊക്കെ മതിയായ ബോര്‍ഡുകളോ മറ്റോ സ്ഥാപിച്ചാല്‍ തന്നെ ഇതിലൂടെ യാത്രചെയ്യുന്നവര്‍ക്ക് ഏറെ ഗുണകരമാവുമെന്നുമാത്രമല്ല സന്ദര്‍ശകരുടെ വരവിലും വര്‍ദ്ധനവുണ്ടാകും.

ജില്ലയിലെ മറ്റുള്ള അണക്കെട്ടുകളെയപേക്ഷിച്ച്‌ പ്രകൃതിസൗന്ദര്യത്തിന്റെ വശ്യചാരുതയും നയനമനോഹരമായ കാഴ്ചകളും കൊണ്ട് അനുഗ്രഹീതമാണ് മംഗലം ഡാം. മാത്രമല്ല കണ്ണെത്താദൂരത്തു പരന്നു കിടക്കുന്ന മാമലകള്‍, വെള്ളിക്കൊലുസുപോലെ നീരൊഴുക്കുകള്‍, പച്ചപ്പ് നിറഞ്ഞ ദ്വീപ്, ചാലക്കുടി പുഴ തുടങ്ങുന്ന കുഞ്ചിയാര്‍പതി, റബ്ബര്‍തോട്ടങ്ങള്‍, തിപ്പിലികയം എന്നിവയെല്ലാം മംഗലം ഡാമിനെ മറ്റുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ നിന്നും വേറിട്ടു നിര്‍ത്തുമ്ബോഴും ഇവിടെ സന്ദര്‍ശകരുടെ വരവു കുറഞ്ഞതാണ് പരിതാപകരം.

മംഗലം ഡാം ഉദ്യാന നവീകരണപ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച്‌ 31 ന് ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്‌തെങ്കിലും പ്രവര്‍ത്തികള്‍ക്കു ഒച്ചിന്റെ വേഗതയാണ്. അഞ്ചുവര്‍ഷം മുമ്ബ് നാലരക്കോടി ചിലവില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ സംരക്ഷണമില്ലാത്തതിനാല്‍ നാശത്തിന്റെ വക്കിലാണ്. പ്രവേശനഫീസ് നല്‍കി ഡാമിനകത്തേക്കു പോകുന്നവര്‍ പലരും നിരാശരായാണ് മടങ്ങുന്നത്.

1956ല്‍ അന്നത്തെ മദിരാശി സര്‍ക്കാര്‍ 97 ലക്ഷം രൂപ ചിലവിട്ടാണ് അണക്കെട്ടും പൂന്തോട്ടവും ദീപാലങ്കാരങ്ങളും നിര്‍മ്മിച്ചത്. കുട്ടികളുടെ പാര്‍ക്ക് മംഗലം ഡാം സൈറ്റിലേക്ക് മാറ്റാനുള്ള തീരുമാനവും ഇവിടെയെത്തുന്നവരെ ദുരിതത്തിലാക്കും. കുട്ടികളുടെ പാര്‍ക്ക് കാടുമൂടിയതും കുന്നിന്‍മുകളിലെ ബംഗ്ലാവ് തകര്‍ന്നതും കളിയുപകരണങ്ങള്‍ നശിച്ചതുമെല്ലാം മംഗലം ഡാമിലെത്തുന്ന സന്ദര്‍ശകരെ നിരാശരാക്കുകയാണ്.

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചുതിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റ...
25/09/2018

വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു: മകള്‍ മരിച്ചു

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ബാലഭാസ്‌കറിന്റെ രണ്ട് വയസ്സുകാരി മകള്‍ തേജസ്വി മരിച്ചു. പള്ളിപ്പുറത്ത് വച്ചാണ് ഇവരുടെ വാഹനം അപകടത്തില്‍പ്പെട്ടത്. ബാലഭാസ്‌ക്കറും കുടുംബവും തൃശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. നിയന്ത്രണം വിട്ട ഇന്നോവ മരത്തിലിടിക്കുകയായിരുന്നു.

ഡ്രൈവര്‍ ഉറങ്ങിയതാണ് അപകടകാരണമെന്നാണ് പോലീസിന്റെ നിഗമനം. വാഹനത്തിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ബാലഭാസ്‌ക്കറും ഭാര്യ ലക്ഷ്മിയും രണ്ട് വയസുകാരിയായ മകളും ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഹൈവേ പോലീസെത്തി ഇവരെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ബാലഭാസ്‌ക്കറും ഭാര്യയും അതീവ തീവ്ര പരിചണ വിഭാഗത്തിലാണ്. ഇരുവരുടെയും പരിക്കുകള്‍ ഗുരുതരമാണെന്ന് ഡോക്ടര്‍ പറഞ്ഞു.

25/09/2018

Actor-entrepreneur Shilpa Shetty Kundra on Sunday alleged that she faced an unpleasant experience for being “brown” at the Sydney airport over her cabin luggage. Upset by an official who was curt, she says people’s tone must not change with preference to colour.

22/09/2018

spega sports

22/09/2018

വാഷിങ്ടണ്‍: എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴില്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന എച്ച്-4 വി....

22/09/2018

ചണ്ഡീഗഡ്: പഞ്ചാബില്‍ ജില്ലാ പഞ്ചായത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെ...

22/09/2018

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന കേസിൽ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വീണ്ടും വൈദ്യ പരിശ....

22/09/2018

കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ആശുപത്രിയില്‍നിന്ന് ഡ.....

22/09/2018

ന്യൂഡൽഹി: ഇന്ത്യയിൽ 2005-നും 2016-നും ഇടയിൽ 27.1 കോടി ഇന്ത്യക്കാർ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി റിപ്പോർട്ട്. പത്ത് ....

Address

Thrissur

Alerts

Be the first to know and let us send you an email when SPEGA News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to SPEGA News:

Share