30/03/2025
തൃശൂർ കുന്നംകുളത്തിനടുത്തുള്ള കമ്പിപ്പാലത്തെ മഹാനടൻ മമ്മൂട്ടി വർണ്ണിക്കുന്നതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ...... കമ്പിപാലത്തെക്കുറിച്ച് നടൻ വി.കെ ശ്രീരാമൻ വ്യത്യസ്ത രീതിയിലുള്ള ഒരു കുറിപ്പ് തയ്യാറാക്കിയിരുന്നു. കമ്പിപ്പാലം ഒരു സങ്കല്പം മാത്രമാണെന്നും ആ സങ്കല്പ പാലത്തിലൂടെ മാത്രമേ വടക്കോട്ട് പോകാനാകൂ എന്നൊക്കെ വിവരിച്ച് എഴുതിയ കുറിപ്പിനാണ് മമ്മുട്ടി തൻ്റേതായ ശൈലിയിൽ വിവരണം നല്കിയിട്ടുള്ളത്.. വി.കെ ശ്രീരാമൻ തയ്യാറാക്കി നൽകിയ എഴുത്തിന് മൂന്നുമാസം മുൻപാണ് മമ്മൂട്ടി ശബ്ദവിവരണം നൽകി മനോഹരമാക്കിയത്.