Wisteria International Society

Wisteria International Society Our projects are local but our impact is National. We believe helping one person directly, helps hundreds indirectly in the socety.

Wisteria International Society supports any projects that reduce or eliminate poverty, a helping hand for tribal children to advance education, Environment protection and quality of life, and promote charitable initiatives for community development in our country.Additionally, we supports projects that provide ration to victims of natural calamities, as well as counselling and support to children whom are terminally ill.

ലോഹി - മമ്മൂട്ടി ടീമിന്റെ "അരയന്നങ്ങളുടെ വീട് " ഷൂട്ടിംഗ് നടക്കുകയാണ്..ഷൂട്ടിനിടയിൽ രണ്ട് ദിവസം അവധിയെടുത്ത് പോയ ശേഷം, ത...
23/01/2025

ലോഹി - മമ്മൂട്ടി ടീമിന്റെ "അരയന്നങ്ങളുടെ വീട് " ഷൂട്ടിംഗ് നടക്കുകയാണ്..

ഷൂട്ടിനിടയിൽ രണ്ട് ദിവസം അവധിയെടുത്ത് പോയ ശേഷം, തിരികെ വന്ന മമ്മൂക്കയേ കണ്ടു സംവിധായകനും ക്യാമറ മാനും ആകെ ആശങ്കകുലരായി നിൽക്കുകയാണ്!!

കാരണം രണ്ട് ദിവസം മുൻപ് ലോക്കേഷനിൽ നിന്നും പോയ രൂപത്തിൽ അല്ല അദ്ദേഹം
തിരികെ വന്നിരിക്കുന്നത്! പോകുമ്പോൾ അദ്ദേഹത്തിന് കുറ്റി താടിയും മീശയും ആയിരുന്നു ഇപ്പോഴാകട്ടെ
ക്‌ളീൻ ഷേവും!!

സീനുകളുടെ തുടർച്ചകളെയാകെ ഈ ഗെറ്റപ് ചേഞ്ച് ബാധിക്കുന്ന അവസ്ഥ!

സംവിധായകന്റെയും ക്യാമറ മാന്റെയും ആകുലത തിരിച്ചറിഞ്ഞ മമ്മൂക്ക "ഇത് പ്രശ്നമാക്കേണ്ട കാര്യമില്ല ആശാനേ മ്മടെ ചെക്കനേ കൊണ്ടു ഇപ്പൊ ശരിയാക്കിപ്പിക്കാം" എന്നൊരു ഭാവത്തിൽ മേക്കപ് മാൻ പട്ടണം റഷീദിന്റെ അടുക്കലേക്ക് എത്തി " റഷീദേ ഇതിനിപ്പോ എന്താ ഒരു വഴി, എങ്ങനേലും നീ ഒന്ന് ഡീൽ ചെയ്തേ "
എന്നാവശ്യപ്പെടുകയാണ്....

"മമ്മൂക്ക നമുക്ക് മുഖത്തു ഗം പുരട്ടി, അതിന്റെ മുകളിൽ മുടി ചെറുതായി വെട്ടി ഒട്ടിക്കാം എന്ന് പറയവേ..

" മുഖത്ത് പശ തേച്ചുള്ള പരിപാടിയൊന്നും നടപ്പില്ല റഷീദേ നീ വേറെ വല്ല പ്ലാനും ഉണ്ടേൽ പറ "

എന്ന് മമ്മൂക്ക തീർത്തു പറഞ്ഞതോടെ റഷീദും ആകെ കുടുങ്ങിയ അവസ്ഥ!

ഒടുവിൽ റഷീദ് പുതിയൊരു ആശയവുമായി മമ്മൂട്ടിയെ സമീപിക്കുകയാണ് " ഇക്ക മുഖത്ത് വാസ്‌ലിൻ പുരട്ടിയ ശേഷം, നനവുള്ള തുണിയിൽ മുടി കനം കുറച്ചു മുറിച്ചിട്ട ശേഷം പതിയെ മുഖത്ത് പതിപ്പിച്ചാൽ കുറ്റി താടിയും മീശയും സെറ്റ് ആകുമെന്ന ആശയം......!

ഇത് കേട്ടപ്പോൾ സന്തോഷത്തോടെ മമ്മൂക്ക ചോദിച്ച " ഇതൊക്കെ എങ്ങനെ നീ പഠിച്ചു റഷീദേ? " എന്ന ചോദ്യത്തിന് "ഓരോരോ സൂത്ര പണികൾ ആണിക്ക " എന്നും പറഞ്ഞു ആ ചോദ്യത്തിൽ നിന്നും ഒഴിവാകുമ്പോൾ റഷീദിന്റെ ഉള്ളിൽ ആ ചോദ്യത്തിന്റെ ഉത്തരമായി മറ്റൊരാളുടെ മുഖം തെളിയുകയായിരുന്നു....

വർഷങ്ങൾക്ക് മുൻപ് ഒന്ന് മുതൽ പൂജ്യം വരെ എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ ഇതേ സാഹചര്യം നേരിടേണ്ടി വന്നപ്പോൾ എന്ത് ചെയ്യുമെന്നറിയാതെ പകച്ചു നിന്ന റഷീദിന്റെ മുന്നിൽ

" മോനെ മുഖത്തു വാസ്ലിൻ പുരട്ടി, നനവുള്ള തുണിയിൽ മുടി കനം കുറച്ചു മുറിച്ചിട്ടു അതു പതിയെ പുരട്ടിയാൽ കുറ്റി താടിയും മീശയും റെഡി ആകും ഞങ്ങൾ പണ്ട് സ്‌കൂൾ ടൈമിൽ നാടകത്തിൽ ഇങ്ങനെയാണ് ചെയ്തു കൊണ്ടിരുന്നത് "

എന്നും പറഞ്ഞു കൊണ്ടു അയാളുടെ മുന്നിൽ വന്നു നിന്ന ആ മനുഷ്യന്റെ മുഖം....

മോഹൻലാൽ..... ❤️

എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുന്ന മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് വേണ്ട ടിപ്സുകൾ
പറഞ്ഞു കൊടുക്കുക!!

അപ്രതീക്ഷിതമായ തിരക്കുകൾ മൂലം അക്ഷൻ കൊറിയോഗ്രഫി ചെയ്യേണ്ടിയിരുന്ന മാസ്റ്റർ ലൊക്കേഷനിൽ വരാത്ത ദിവസം ഷൂട്ടിംഗ് മുടങ്ങാതിരിക്കാൻ ആ മാസ്റ്ററുടെ ശൈലിയിൽ സംഘട്ടനം ഒരുക്കുക! ( വരവേൽപ്പ്, വർണപകിട്ട്, രാവണപ്രഭു )

സ്ക്രീനിൽ കൂടെ അഭിനയിക്കുന്നവർ തനിക്കൊപ്പം ഓടിയെത്താൻ കഷ്ടപെടുന്നുണ്ട് എന്നറിയുമ്പോൾ അവരുടെ പ്രകടന നിലവാരം കൂട്ടുവാനാവശ്യമായ കുറുക്കു വഴികൾ പറഞ്ഞു കൊടുക്കുക ( ദൃശ്യം ഷൂട്ടിനിടെ - ഷാജോൺ )

ഇങ്ങനെ എന്തൊക്കെ എന്തൊക്കെ കുസൃതികൾ ആണയാൾക്ക്..😘

Courtesy : Unknown

 #ഹൈനസ്ഫാൻസ്‌_ശ്രദ്ധിക്കുക Honda യുടെ പ്രീമിയം ബൈക്കുകളിലൊന്നായ ഹൈനസ് 350  12000 Km ൽ അധികം ഓടിച്ച അനുഭവ പരിചയത്തിലൂടെ ഞ...
21/12/2024

#ഹൈനസ്ഫാൻസ്‌_ശ്രദ്ധിക്കുക

Honda യുടെ പ്രീമിയം ബൈക്കുകളിലൊന്നായ ഹൈനസ് 350 12000 Km ൽ അധികം ഓടിച്ച അനുഭവ പരിചയത്തിലൂടെ ഞാൻ മനസിലാക്കിയെടുത്ത കാര്യങ്ങളാണ് പറയാൻ ഉദ്ദേശിക്കുന്നത്...

2001 മുതൽ ബുള്ളറ്റ് ( Old model Cast Iron Engine, ആദ്യമായി സ്വന്തമാക്കിയ വാഹനം അതായിരുന്നു), സുസുക്കി ഷോഗൻ , ഷാവോലിൻ , സമുറായ് , ഫിയറോ, യമഹ RX 100, RX 135, RXZ, RXG, YBX, LML Energy, Hero Honda Splender, Passion Plus , Glamour, വീണ്ടും ബുള്ളറ്റ് (UCI Engine BS3 )എന്നിങ്ങനെ പല ബൈക്കുകളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഒരു ബൈക്കോടിക്കുമ്പോൾ, ആദ്യമായിട്ട് അതിൻ്റെ സ്മൂത്ത്നെസ് , അല്ലെങ്കിൽ സൈലൻസർ ഒഴികെയുള്ള ഭാഗത്തെ Quietness, ഹെവി ആണെങ്കിൽ പോലും എളുപ്പത്തിൽ ഹാൻഡിൽ ചെയ്യാവുന്നത്ര സിംപിളായ ഡിസൈൻ എന്നിവയൊക്കെ ഒരു അദ്ഭുതമായി തോന്നിയത് Honda H'ness 350 യും RS 350 യും ഉപയോഗിച്ചപ്പോഴാണ്.

റിഫൈൻഡ് എന്നു പറഞ്ഞാൽ പക്കാ റിഫൈൻഡ് എഞ്ചിൻ.
റോയൽ എൻഫീൽഡിനെ അപേക്ഷിച്ച് നല്ല റൈഡിംഗ് കംഫർട്ട് ഉണ്ട്. (പില്യൺ സീറ്റ് പക്ഷേ അത്രയ്ക്കങ്ങട് പോരാ )

181 kg ഭാരമുണ്ടെങ്കിലും ഹാൻഡ്ലിങ് ചെയ്യാൻ വളരെ എളുപ്പമാണ്.. 🤗

ഫ്രണ്ടിലെ 310 mm ഡിസ്കും പിറകിലെ 240 mm ഡിസ്കും ഡ്യുവൽ ചാനൽ ABS ഉം കൂടി 348.36 CC യുടെ 20.78 BHP പവറും 30 Nm ടോർക്കുമുള്ള വാഹനത്തെ പിടിച്ച പിടിയാലെ നിർത്തും. ബ്രേയ്ക്കിംഗ് എഫിഷ്യൻസി അപാരമാണ്. 👌

വളരെ ലൈറ്റായിട്ടുള്ള സ്ലിപ് അസിസ്റ്റഡ് ക്ലച്ച് ഉപയോഗിക്കാൻ വളരെ സുഖമാണ്, ഏതാണ്ട് പൂവ് പറിക്കുന്ന ലാഘവത്തിന് തൊട്ടടുത്തെത്തും.. 😀

എത്ര തിരക്കുള്ള റോഡിലും,
മറ്റു വാഹനങ്ങളിൽ നിന്നും വേറിട്ടു നിർത്തുന്നത് ,
ഏതു സമയത്തും എരിഞ്ഞു കൊണ്ട് നിൽക്കുന്ന ഫ്രണ്ട് ഇൻഡിക്കേറ്ററുകളാണ്.
ഇവയുടെ ആ യുണീക്നെസും ഒപ്പം സ്പോർട്ടിയായ എക്സോസ്റ്റ് നോട്ടും കൂടി നൽകുന്ന റോഡ് പ്രസൻസ് എതിരാളികളെ കാതങ്ങൾ പിന്നിലാക്കും.

എക്സോസ്റ്റ് നോട്ട് ഒരു രക്ഷയുമില്ല 👌
ഹൈനസിനേക്കാൾ കൂടുതൽ സ്പോർട്ടിയായിട്ടുള്ള നോട്ട് RS 350 യ്ക്കാണ്.
പക്ഷേ, എന്നെ പോലുള്ള ഒരു ഫാമിലിമാന് ഉപയോഗിക്കാൻ എന്തുകൊണ്ടും നല്ലത്, ഹൈനസ് 350 തന്നെയാണ് ..

സർവ്വീസിനെ പറ്റി പറഞ്ഞാൽ,
750 km ൻ്റെ ഫസ്റ്റ് സർവ്വീസ് കഴിഞ്ഞാൽ 6000 കിലോമീറ്ററിൻ്റെ ഇടവേളകളിലാണ് സർവീസ് വരുന്നത്.
ഏകദേശം 2000 രൂപ റേയ്ഞ്ചിലാണ് ഓയിൽ ചേഞ്ചും കണസാ കുണസാ കൺസ്യൂമബിൾസിൻ്റെ ചിലവും ഒക്കെയടങ്ങുന്ന സർവ്വീസ് കോസ്റ്റ് വരുന്നത്.
സേയ്‌ൽസിലെ ആയാലും സർവീസിലെ ആയാലും സ്റ്റാഫുകളുടെ പെരുമാറ്റം ഒക്കെ വളരെ മാന്യവും ഹൃദ്യവുമാണ്.😍

ഇത്രയുമാണ് പോസിറ്റിവായിട്ട് എനിക്ക് തോന്നിയ കാര്യങ്ങൾ.

ഇനി പറയാൻ പോകുന്നത് നെഗറ്റീവായി എനിക്ക് തോന്നിയ,
ഇത്രയും ഓടിച്ചതിൽ നിന്ന് ഞാൻ അനുഭവിച്ചറിഞ്ഞ കാര്യങ്ങൾ ആണ്. 👎

ഒന്നാമത്തെ ഇഷ്യു മൈലേജു തന്നെയാണ്.. 🥲
ഹോണ്ട പറയുന്ന ARAI Certified മൈലേജ് സിറ്റിയിൽ 45.8 KMPL ആണ്.
യൂട്യൂബിൽ പല റിവ്യുകളും കണ്ടിട്ട് ഹൈനസിനെ പറ്റി നല്ല ഒരു ഐഡിയ ഉണ്ടാക്കിയിട്ടു തന്നെയാണ് ഞാൻ വണ്ടിയെടുത്തത്.. ഒട്ടു മിക്ക റിവ്യൂകളിലും 40 മുതൽ 45 km വരെ മൈലേജ് റൈഡേഴ്സ് സാക്ഷ്യപ്പെടുത്തുന്നുമുണ്ട്.

പക്ഷേ എനിക്കു കിട്ടുന്ന മൈലേജ് 33-34 Km ആണ്.
( ദിവസം 60-70 കിലോമീറ്റർ ഓട്ടമുണ്ട്, ഓൾമോസ്റ്റ് ഹൈവേയാണ് റൈഡ് )
ഈ ഇഷ്യു ഞാൻ സീരിയസായി 3 തവണ സർവീസിൽ പറഞ്ഞിട്ടും അത് ശരിയാക്കി തരാൻ ശ്രമിക്കാമെന്ന് ഉറപ്പുതരികയോ, മൈലേജ് ഇംപ്രൂവ് ചെയ്യാൻ എന്താണു ചെയ്യേണ്ടതെന്ന് നമുക്ക് അഡ്വൈസ് തരികയോ , അതുമല്ലെങ്കിൽ മൈലേജ് മെച്ചപ്പെടുത്തുവാൻ വേണ്ടി വാഹനത്തിലോ വാഹന ഭാഗങ്ങളിലോ എന്തെങ്കിലും തരത്തിലുള്ള മോഡിഫിക്കേഷൻസ് വരുത്തുവാനോ, ക്രമീകരണങ്ങൾ സജ്ജമാക്കുവാനോ തക്ക അറിവുള്ള അഡ്വൈസർമാരെയൊന്നും ഇതുവരെ കണ്ടില്ല.
3 rd സർവ്വീസിൽ മാത്രമാണ് ഒരു അഡ്വൈസർ 'നമുക്ക് എയർ ഫിൽറ്റർ മാറ്റി നോക്കാം' എന്നെങ്കിലും പറഞ്ഞത്.

രണ്ടാമത്തെ പ്രശ്നം,
ഓവർ പ്രൈസ്ഡ് ആയ സ്പെയർ പാർട്ട്സുകൾ ആണ്.
ഉദാഹരണത്തിന് ഫ്രണ്ടിലെയായാലും ബായ്ക്കിലെയായാലും ഒരു സെറ്റ് ബ്രേയ്ക്ക് പാഡിന് 873 രൂപയാണ് വില ! 🥹
ചെയ്ൻ സ്പ്രോക്കറ്റ് കിറ്റിന് 2600 രൂപ

പ്രൈസിൻ്റെ കാര്യം വിട്ടേക്കാമായിരുന്നു, ജെനുവിൽ സ്പെയർ പാർട്ടുകളുടെ ക്വാളിറ്റിയിൽ ഹോണ്ട കോംപ്രമൈസ് ചെയ്തില്ലായിരുന്നുവെങ്കിൽ !

ഇത്രയും പൈസ കൂടുതൽ കൊടുത്ത് വാങ്ങുന്ന Original സ്പെയറിന്,
ഈ സെഗ്മെൻ്റിൽ കോംപറ്റീഷൻ വരുന്ന മറ്റു മോഡലുകളുടെ സ്പെയറുകളുടെയത്ര ,
അല്ലെങ്കിൽ ഹോണ്ടയുടെ ഏഴിലൊന്ന് വില പോലുമില്ലാത്ത ആഫ്റ്റർ മാർക്കറ്റ് സ്പെയർ പാർട്ടുകളുടെയത്ര പോലും ക്വാളിറ്റി / ലൈഫ് കിട്ടാതെ വരുന്ന അവസ്ഥ ചിന്തിച്ചു നോക്കുക 😔

ഹോണ്ട ഹൈനസ് / RS ൻ്റെ ഒരു ജെനുവിൻ ബ്രേയ്ക്ക് പാഡിൻ്റെ ശരാശരി ആയുസ് എന്ന് പറയുന്നത് 3500 മുതൽ 4000 KM വരെയേ ഉള്ളു എന്ന് പറയുമ്പോൾ അതിശയം തോന്നരുത്.. 🤨
എൻ്റെ അനുഭവം മാത്രമല്ല ഇത്, ഇതിനെ പറ്റി ചോദിച്ചവരൊക്കെ ഇത് സാക്ഷ്യപ്പെടുത്തിയിട്ടുമുണ്ട്.

ചെയ്ൻ & സ്പ്രോക്കറ്റിൻ്റെ ലൈഫ് വെറും 12000 കിലോമീറ്ററേ ഉള്ളു..! 👎

( 750 km ൽ ല്യൂബ് ചെയ്തിരുന്ന UCI ബുളളറ്റിൻ്റെ ചെയ്ന് & സ്പ്രോക്കറ്റിന് 25000 വും 30000വും KM ലൈഫ് കിട്ടിയിരുന്ന സ്ഥാനത്ത്, മാസത്തിൽ 4 തവണയെങ്കിലും വൃത്തിയായി വാട്ടർസർവ്വീസ് ചെയ്തും, 300Km എത്തുന്നതിനു മുൻപേ കൃത്യമായി ല്യൂബ് ചെയ്തും കൊണ്ടുനടക്കുന്ന ഹൈനസ് അതിൻ്റെ പകുതിപോലും റിസൽട്ടു തരുന്നില്ല എന്നത് നിരാശാജനകമാണ്) 🥲

അടുത്തത് ചെളി തെറിക്കുന്ന പ്രശ്നമാണ്..
RS 350 യെ അപേക്ഷിച്ച് കുറവാണെങ്കിലും, മഴ പെയ്യുമ്പോഴോ റോഡ് നനഞ്ഞു കിടക്കുന്ന സമയത്തോ യാത്ര ചെയ്യുകയാണെങ്കിൽ, നമ്മൾ ഡെസ്റ്റിനേഷനിലെത്തുമ്പോൾ റോഡിലെ മൊത്തം ചെളിയും മ്മടെ പാൻ്റിലള്ളിപ്പിടിച്ചിരുന്ന് നമ്മളെ നോക്കി ഇളിക്കുന്നുണ്ടാവും.. 😂

ഇടയ്ക്ക് വലിഞ്ഞു കേറി വരുന്ന False Neautral എന്ന അദ്ഭുത പ്രതിഭാസത്തിന്,
ഏറെക്കുറെ രാഹുൽ ദ്രാവിഡ് മൊഴിഞ്ഞ ' നന്നായി ബാറ്റു ചെയ്യുമ്പോൾ റണ്ണൗട്ടാകേണ്ടി വരുന്ന ' അവസ്ഥയാണ് ചേരുക🤭

ഗിയർ ചേഞ്ചിനിടയിൽ, മിക്കവാറും 1 st നും 2nd നും ഇടയിലോ 2nd നും 3rd നും ഇടയിലോ കണ്ടുവരുന്ന പ്രത്യേക പ്രതിഭാസമാണ് ഇത് 😮‍💨

ഹീറ്റിങ് ഇഷ്യു ഭീകരമാണ്, പ്രത്യേകിച്ച് സൈലൻസറിൽ.
ലേഡീസ് ഹാൻഡിലിൽ സൈലൻസർ വരെ എത്തുന്ന വല്ലതും കൊളുത്തിയിട്ടാൽ നല്ല രീതിയിൽ ഫ്രൈ ചെയ്തു കിട്ടും.
പക്ഷേ ദോഷം പറയരുതല്ലോ ,
അതിൽ തൂക്കിയിടുന്ന സാധനങ്ങൾ യാതൊരു വിഘ്നങ്ങളുമില്ലാതെ ബാക്ക് വീലിൻ്റെ ഇടയിൽ പോകാൻ 99% സാധ്യതയുണ്ടെന്ന് പ്രഥമദൃഷ്ട്യാ മനസിലാക്കിയതുകൊണ്ട് ഞാൻ മ്മടെ സൈലൻസറിൻ്റെ ഹീറ്റിംഗ് എഫിഷ്യൻസി ഇതുവരെ ടെസ്റ്റ് ചെയ്തിട്ടില്ല .. 😁

പിന്നെ സ്റ്റാഫുകളുടെ പെരുമാറ്റത്തിലെ ഭവ്യത , വിനയം ഇത്യാദി ഗുണങ്ങൾക്കൊന്നും സർവീസിലെ ടെക്നീഷ്യൻസിൻ്റെ പ്രവൃത്തികളിലെ പ്രൊഫഷണലിസത്തെയും ക്വാളിറ്റിയെയും കവച്ചുവെക്കാനാവില്ല 😆
ഒരേയൊരു തവണയേ ഞാൻ സർവീസിനൊപ്പം പോളിഷും ചെയ്യിച്ചുള്ളു.
പോളിഷെല്ലാം കഴിഞ്ഞ് ഡെലിവെറി നൽകിയ വണ്ടിയുടെ പെട്രോൾ ടാങ്കിൻ്റെ മുൻഭാഗത്ത്,
വാട്ടർ സർവീസ് ചെയ്തവൻ പോലും ശ്രദ്ധാപൂർവ്വം കളയാതെ സൂക്ഷിച്ച പൊടിയും അഴുക്കും ഇരിക്കുന്നതു കണ്ട് ഞാൻ ഞെട്ടി.
പോളീഷിങ്ങിലെ പെർഫെക്ഷൻ്റെ അപാരത കണ്ടു മനസിലാക്കിയതിൽ പിന്നീട് അഡ്വൈസർ "സർ, പോളിഷ് ചെയ്യണോ" എന്നു ചോദിച്ചു മുഴുവനാക്കുന്നതിനു മുൻപേ ഞാൻ ചിരിച്ചു കൊണ്ട് 'ഓ വേണ്ട ' എന്നു പറയും.
വാഷിങ്ങിലെ പോരായ്മകളും വളരെ കൂടുതലാണ്,
പിന്നെ എൻ്റെ കയ്യിൽ ഹൈ പ്രെഷർ വാഷറുള്ളതു കൊണ്ടും വാഹനങ്ങൾ സ്വന്തം നിലയ്ക്ക് വൃത്തിയായി സൂക്ഷിക്കാൻ ഇഷ്ടമായതോണ്ടും ഞാനതൊന്നും 'വല്യ ഇശ്യു ' ആക്കാറില്ല

വണ്ടി ഡെലിവെറി എടുക്കുന്നതിന് മുൻപ് എക്സ്ട്രാ ഫിറ്റിങ്ങുകളുടെയെല്ലാം പൈസ അടച്ചിരുന്നുവെങ്കിലും ഡെലിവെറി സമയത്ത് ഡ്യൂവൽ ഹോൺ സ്റ്റോക്കില്ലാതിരുന്നതുകൊണ്ട് അത് ഫസ്റ്റ് സർവ്വീസിനു വരുമ്പോൾ ഫിറ്റ് ചെയ്യാമെന്ന് പറഞ്ഞിരുന്നു.
ഫസ്റ്റ് സർവീസ് കഴിഞ്ഞ് ബിൽ വന്നപ്പോൾ ഹോണിൻ്റെ പൈസയും ലേബറുമൊക്കെ അതിൽ അടിച്ച് വച്ചിരിക്കുന്നു.!
അത് ചെക്ക് ചെയ്യാനും ക്ലിയർ ചെയ്യാനുമൊക്കെ ഏകദേശം ഒരു മണിക്കൂറിലധികം സമയം പോയിക്കിട്ടിയെങ്കിലും ബിൽ ശ്രദ്ധിച്ചതുകൊണ്ട് പൈസ പോയില്ല.

12000 KM ലെ സർവ്വീസ് കഴിഞ്ഞ് വീട്ടിൽ കൊണ്ടു വച്ച വണ്ടി ഒരു ദിവസം കഴിഞ്ഞ് രാവിലെ എടുക്കാനായി നോക്കുമ്പോൾ ഫ്ലോറിൽ കുറച്ച് എൻജിൻ ഓയിൽ വീണു കിടക്കുന്നു. ഓയിൽ ഡ്രെയ്ൻ ബോൾട്ടിൻ്റെ ഭാഗങ്ങളിലും എൻജിൻ ഗാർഡിൻ്റെ ഉള്ളിലുമൊക്കെ ഓയിൽ മയം. സെൻ്റർ സ്റ്റാൻ്റിലിട്ട് ഓയിൽ ലെവൽ നോക്കിയപ്പോൾ വല്യ കുറവൊന്നുമുള്ളതായിട്ട് തോന്നിയില്ല. 12-13 ൻ്റെ ഡബിൾ എൻഡിട്ട് നോക്കിയപ്പോൾ ബോൾട്ട് കൈ കൊണ്ട് മുറുക്കിയ ടൈറ്റേയുള്ളു.
ശ്രദ്ധിക്കാതെ ഓടിയിരുന്നെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടിയേനെ.!
സർവീസിൽ വിളിച്ചു പറഞ്ഞു. അവർ പിക്കപ്പ് & ഡെലിവെറി ചെയ്യാൻ തയ്യാറായിരുന്നു. പക്ഷേ, വണ്ടി ഞാനവിടെ എത്തിച്ചു.
അഡ്വൈസറും സർവ്വീസ് മാനേജരുമൊക്കെ എന്നെ കോൺടാക്റ്റ് ചെയ്തു.
ചെയ്ൻ ല്യൂബ് ചെയ്തത് അധികമായപ്പോൾ തെറിച്ച് എൻജിൻ ഗാർഡിലും മറ്റും വീണതാവാമെന്ന വിചിത്രമായ വാദമാണ് സർവ്വീസ് മാനേജർ ഉയർത്തിയത് !!
ഫോട്ടോയും വീഡിയോകളുമടക്കമുള്ള തെളിവുകൾ നിരത്തി ഞാനയാളുടെ ദുർബലമായ വാദമുഖങ്ങളെ ഖണ്ഡിച്ചു. ഏതായാലും, ടോർക്ക് റെഞ്ച് വച്ച് ഡ്രൈയ്ൻ ബോൾട്ടിൻ്റെ ടൈറ്റ്നെസ് ചെക്ക് ചെയ്യുകയും ഓയിൽ ടോപ് അപ് ചെയ്യുകയും ചെയ്തു.

12000 km കഴിഞ്ഞപ്പോൾ ഞാൻ വെറുതെ ഒരു രസത്തിന് ഇതിനെ മേയ്ച്ചു കൊണ്ടു നടന്ന ചിലവ് കണക്കുകൂട്ടി നോക്കി✍️

Mileage 33-34 Km/Litre ആണ് (സോ, ആവറേജ് 33.5 എടുക്കാം )

അപ്പോൾ 12000 Km റൺ ചെയ്യാൻ 358 Litre പെട്രോൾ വേണം. അതിന് ചിലവായ തുക ലിറ്ററിന് apx 106 രൂപ വച്ച് 38000 രൂപ

750 Km, 6000 Km, 12000 Km 3 സർവീസ് കഴിഞ്ഞു.
സർവ്വീസ് കോസ്റ്റ് average 2000 Rs x 3 = 6000 രൂപ

4000 കിലോമീറ്ററിനുള്ളിൽ ബ്രേയ്ക്ക് പാഡ് മാറ്റണം
3 X 2 x 900 Rs = 5400 രൂപ (Front & Rear)

Chain & Sprocket ലൈഫ് 12000 km, അതിൻ്റെ വില 2600 രൂപ

ടോട്ടൽ കോസ്റ്റ് 38000+ 6000+ 5400+ 2600 = 52000 രൂപ !!!

അതായത് ഇത് ഒരു കിലോമീറ്റർ മേയ്ച്ചു കൊണ്ടുനടക്കാൻ വെറും 4.33 രൂപ മാത്രമേ ചിലവുള്ളു എന്ന നഗ്നസത്യം ഞാൻ മനസിലാക്കി. 😆

അതായതുത്തമാ,
60000 കിലോമീറ്റർ പിന്നിടുമ്പോൾ മറ്റൊരു ഹോണ്ടാ ഹൈനസ് എടുക്കാനുള്ള പൈസ ഞാൻ പമ്പ് മുതലാളിക്കും ഹോണ്ട ഡീലർഷിപ്പ് മുതലാളിക്കും കൂടി ഉദാരമായി സംഭാവന ചെയ്യും. അവരും ജീവിക്കട്ടേന്നേയ് !! 🙏

പറയാനുള്ളത് ഹോണ്ട ബിഗ്വിംഗ്സ് ഡീലർഷിപ്പിനോടും ഹോണ്ട കമ്പനിയോടും കൂടിയാണ്.

ഇത്രയോ ഉള്ളോ ഹോണ്ടയുടെ റിലയബിലിറ്റി ?

പ്രീമിയം വാഹനങ്ങളുടെ സ്പെയർ പാർട്ട്സുകൾക്കോ സേവനങ്ങൾക്കോ വില കുറക്കണമെന്ന് പറയുന്നില്ല.
നിങ്ങൾ OEM /Genuine സ്പെയർ പാർട്ടുകൾക്ക് ഉയർന്ന വില തന്നെ ഈടാക്കിക്കോളൂ,
പക്ഷേ അതിന് ഒരു മിനിമം ക്വാളിറ്റിയെങ്കിലും ഉറപ്പാക്കേണ്ട റെസ്പോൺസിബിലിറ്റി നിങ്ങൾക്കില്ലേ ?
അതല്ലേ മര്യാദ !!

അല്ലാതെ,
കസ്റ്റമറുടെ ഡ്രൈവിങ്ങ് രീതി ശരിയല്ല,
മൈലേജല്ലേ സിറ്റി ഡ്രൈവിങ്ങല്ലേ ഇത്രയൊക്കെയേ കിട്ടൂ ,
പാഡ് തീരാതിരിക്കാൻ ബ്രേയ്ക്ക് പിടിക്കുന്നത് കുറയ്ക്കണം,
ബ്രേയ്ക്ക് അപ്ളെ ചെയ്യാതെ പരമാവധി ഗിയർ ഡൗൺ ചെയ്തു കൊണ്ട് സ്ലോ ഡൗൺ ചെയ്യാൻ ശ്രമിക്കണം...
എന്നൊക്കെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് എല്ലാ കസ്റ്റമേഴ്സിൻ്റെയടുത്തും എല്ലാ സമയത്തും വർക്കൗട്ട് ആയെന്ന് വരില്ല..

14/11/2024

😂😂

13/11/2024

How to celebrate an off Day..❤️

13/11/2024

“എന്റെ ദൈവമേ...!!! ഇതെന്ത്‌ കോമ്പിനേഷൻ.??”

സ്റ്റിംഗ് സ്ട്രോബറി എനർജി ഡ്രിങ്ക് കൊണ്ടൊരു വ്യത്യസ്ത ഓംലറ്റ്

12/11/2024

Address

Thrissur

Alerts

Be the first to know and let us send you an email when Wisteria International Society posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wisteria International Society:

Share