OTT News

OTT News Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from OTT News, News & Media Website, Thrissur.

കഞ്ഞിയില്ലാത്ത കലത്തിൽ സ്വൽപം കഞ്ഞിക്ക് വേണ്ടി പരതിയപ്പോൾ ഇമ്മാതിരി ഒറിജിനാലിറ്റി..എന്റമ്മോ..അപ്പോ ആ കലത്തിൽ ശരിക്കും കഞ...
26/10/2025

കഞ്ഞിയില്ലാത്ത കലത്തിൽ സ്വൽപം കഞ്ഞിക്ക് വേണ്ടി പരതിയപ്പോൾ ഇമ്മാതിരി ഒറിജിനാലിറ്റി..എന്റമ്മോ..അപ്പോ ആ കലത്തിൽ ശരിക്കും കഞ്ഞി അല്പം ഉണ്ടായിരുന്നുവെങ്കിലോ..??

😂👌👌

മുണ്ടിന്റെ കോന്തല കൊണ്ടുള്ള തുടപ്പ്.. ശേഷം തവി കൊണ്ടുള്ള ആ എടുപ്പ്.. അമ്പോ ഇതല്ലേ ശരിക്കും അത്ഭുത ആക്ടിങ് എന്നൊക്കെ പറയുന്നത്

ജയറാമേട്ടന്റെ മാസ്റ്റർപീസ് ഐറ്റങ്ങളിൽ ഒന്നാണ് ഇന്നും.. എന്നാലും ഇന്നും ടിവി ഈ സീൻ കാണുമ്പോൾ ആലോചിക്കും ജയറാം ഏട്ടൻ എത്ര സൂപ്പർ ആയി ഇത് കൈകാര്യം ചെയ്തുവെന്നത്.

സിനിമ :പുതുക്കോട്ടയിലെ പുതുമണവാളൻ

Puthukkottayile Puthumanavalan is a 1995 Malayalam-language comedy film written and directed by the Rafi-Mecartin duo. The film stars Jayaram, Prem Kumar, and Annie in the lead roles.

Plot summary

The story follows two young, unsuccessful Kadhaprasangam (storytelling performance) artists, Ganabhooshanam Girish (Jayaram) and Ganabhooshanam Satish (Prem Kumar), who live near a ladies' hostel. They try to win the hearts of the girls in the hostel, and a prank by two of the students, Anitha and Sumathi, leads to them receiving a love letter intended for Girish.

Meanwhile, a villager named Pillai approaches the duo to perform at a temple festival in his village, Puthukotta. Other performers have refused because of a long-standing conflict between two rival families, the Madassery and the Palathara. Unaware of the danger, Girish and Satish accept the offer, putting them in the middle of the village feud. The plot centers on their misadventures and how they manage to resolve the conflict.

Cast

Jayaram as Ganabhooshanam Girish Cochin

Prem Kumar as Ganabhooshanam Sathish Cochin

Annie as Geethu

Innocent as Pillai

Captain Raju as Madassery Thampi

Rajan P. Dev as Govindan

Jagathy Sreekumar as Madassery Kochu Thampi

Vinduja Menon as Anitha

Janardanan as Palathara Palunni

Soundtrack

The music for the film was composed by S. P. Venkatesh, with lyrics by S. Ramesan Nair and I. S. Kundoor. Notable songs from the movie include:

"Thanka Kolussil"
"Oru Vellithaambalam"
"Aaruparannalum"

"ലിയോ സിനിമയിൽ വിജയ് സാറിന് ഒപ്പവും തൃഷ മാഡത്തിനും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു.തൃഷ മാമിനെ ആദ്യം കണ്ടപ്പോൾ ഞാൻ സിനിമയിൽ മോന...
24/10/2025

"ലിയോ സിനിമയിൽ വിജയ് സാറിന് ഒപ്പവും തൃഷ മാഡത്തിനും ഒപ്പം അഭിനയിക്കാൻ കഴിഞ്ഞു.തൃഷ മാമിനെ ആദ്യം കണ്ടപ്പോൾ ഞാൻ സിനിമയിൽ മോനായി അഭിനയിക്കുന്നതിനോട് താല്പര്യം ഉണ്ടായിരുന്നില്ല എന്ന് പറഞ്ഞിരുന്നു. തനിക്കും മോൻ ആകാൻ ഒട്ടും തന്നെ താല്പര്യം ഉണ്ടായിരുന്നില്ലെന്നും ദത്ത് പുത്രൻ വല്ലോം ആയിരിക്കുമെന്നാണ് വിചാരിച്ചിരുന്നതെന്നും ഞാൻ പറഞ്ഞു." മാത്യു തോമസ് വാക്കുകൾ

റീ റിലീസ് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരെല്ലാം?
23/10/2025

റീ റിലീസ് വേണ്ടി വെയിറ്റ് ചെയ്യുന്നവർ ആരെല്ലാം?

പ്രമുഖ ഡയറക്ടർ വിനയൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണിയുടെ രംഗപ...
23/10/2025

പ്രമുഖ ഡയറക്ടർ വിനയൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കല്യാണസൗഗന്ധികം എന്ന ചിത്രത്തിലൂടെയാണ് നായികയായി ദിവ്യ ഉണ്ണിയുടെ രംഗപ്രവേശം. ഈ ചിത്രത്തിലെ ഒരു ഗാനരംഗത്തിൽ ദിവ്യയും കലാഭവൻ മണിയും പ്രണയിക്കുന്നതായ ഒരു ഭാഗമുണ്ട്. എന്നാൽ ഗാനരംഗം ചിത്രീകരിക്കുന്ന സമയത്ത് കലാഭവൻ മണിയ്ക്കൊപ്പം ദിവ്യ അഭിനയിക്കില്ലെന്ന് പറഞ്ഞുവെന്നും തുടർന്ന് ആ ഗാനരംഗം ഒഴിവാക്കിയെന്നുമായിരുന്നു ആരോപണം. ഈ ആരോപണം പിന്നീട് സാമൂഹികമാധ്യമങ്ങളിലും പ്രചരിച്ചതോടെ ദിവ്യ ഉണ്ണിയ്ക്ക് നേരെ വിമർശനം അടക്കം പലപ്പോഴും ശക്തമായി.

ഈ കാര്യത്തിൽ ദിവ്യ ഉണ്ണി വാക്കുകൾ കേൾക്കാം "ഇതിന്റെ ഉത്തരം ഞാൻ ഒരിക്കല്‍ പറഞ്ഞിരുന്നതാണ്. എനിക്ക് ഇക്കാര്യം നല്ലപോലെ അറിയാം, അദ്ദേഹത്തിനും(കലാഭവൻ മണിക്കും) അറിയാം. മണിച്ചേട്ടനെക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയുന്നത് നീതിയല്ല. ആളുകള്‍ പലതും പറയും. ഹിന്ദിയില്‍ ഒരു സുന്ദര പാട്ടുണ്ട് ലോഗോം കാ ഹേ കെഹ്ന എന്ന്. ആളുകള്‍ പറഞ്ഞു കൊണ്ടേയിരിക്കും. നമ്മള്‍ എന്തിനാണ് അവരെ ഫീഡ് ചെയ്യുന്നത്.എന്തെങ്കിലും കാര്യം വേണ്ട എന്നുണ്ടെങ്കില്‍ അതിനെ പട്ടിണിക്കിടുക. അത് പട്ടിണി കിടന്നു ചാവട്ടെ. നമ്മള് വളര്‍ത്തുന്നതെന്തിനാ.. ഒഴിവാക്കുക " ദിവ്യ ഉണ്ണി വാക്കുകൾ

ഇനിയും ആ പാവം നായികയെ വേട്ടയാടണമോ?

"ലോക സിനിമയുടെ വിജയത്തിൽ നിന്നും ഞങ്ങൾ പ്രത്യേകിച്ച് ഒന്നും എടുത്തു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. നിമിഷ് (ഛായാഗ്രാഹകൻ),...
22/10/2025

"ലോക സിനിമയുടെ വിജയത്തിൽ നിന്നും ഞങ്ങൾ പ്രത്യേകിച്ച് ഒന്നും എടുത്തു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നില്ല. നിമിഷ് (ഛായാഗ്രാഹകൻ), ഡൊമനിക് (സംവിധായകൻ) എന്നിവരെ എനിക്ക് ഏറെ വ്യക്തിപരമായി അറിയാം. ഇത്തരം സംവാദങ്ങൾ കാരണമാണ് ഇത്തരം സിനിമകൾ (സ്ത്രീ കേന്ദ്രീകൃത) ഉണ്ടാകാനും അതിന് നല്ലൊരു അവസരമൊരുങ്ങാനും ഒരു സ്പേസ് ഉണ്ടായത്. ഞങ്ങൾ ചേർന്നാണ് അതുണ്ടാക്കിയെന്ന് പറയാൻ താല്പര്യമില്ല, പക്ഷെ അതിനായുള്ള ഒരു വേദി ഒരുക്കാൻ ഞങ്ങൾ എല്ലാവരും ചേർന്ന് ശ്രമിച്ചു "

റീമ കല്ലിങ്കൽ വാക്കുകൾ

കുബേരന്‍ എന്ന സിനിമയിലെ ആ  റോൾ കുറിച്ചാണ്  നടൻ ദിലീപിന്റെ പ്രതികരണം.ദിലീപ്: 'യഥാർത്ഥത്തില്‍ ആദ്യം വന്ന്  സിനിമ കഥ പറയുമ്...
21/10/2025

കുബേരന്‍ എന്ന സിനിമയിലെ ആ റോൾ കുറിച്ചാണ് നടൻ ദിലീപിന്റെ പ്രതികരണം.

ദിലീപ്: 'യഥാർത്ഥത്തില്‍ ആദ്യം വന്ന് സിനിമ കഥ പറയുമ്പോള്‍ ആ റോൾ സലീംകുമാറായിരുന്നു ചെയ്യേണ്ടിയിരുന്നത്. കലാഭവന്‍ മണിയെ അപ്പോൾ കിട്ടാനില്ല, അത്രയും വലിയ തിരക്കിലായിരുന്നു അവന്‍. സിനിമയിലെ ഒരു രംഗത്ത് സലീം എന്നേയും ആ പിള്ളേരെയുമെല്ലാം പുറത്തേറ്റി വരുന്ന ഒരു രംഗമുണ്ട്. ആ രംഗം വായിച്ചപ്പോള്‍ തന്നെ..ഞാൻ ആ സലീം എങ്ങനെ ഇത് ചെയ്യും എന്ന് തന്നെ ആലോചിച്ചുകൊണ്ട് ചിരിച്ചു'..ഈ രംഗത്തെക്കുറിച്ച് കേട്ടതോടെ എനിക്കും ഡേറ്റ് ഇല്ലെന്ന് പറഞ്ഞ് നമ്മടെ സലീംകുമാറും പോയി. അവസാനം ഞാന്‍ മണിയെ വിളിച്ച് നീ വന്നാലെ കാര്യം നടക്കൂ എന്ന് പറഞ്ഞു. ആ കഥാപാത്രത്തിന് കായികപരമായും കുറച്ച് പരിപാടിയുണ്ട്. ഒടുവില്‍ മണി വന്നപ്പോള്‍ കഥ നേരത്തെ വെച്ചിരുന്നതില്‍ നിന്നും വേറെ ഒരു രീതിയായി. കായിപരമായി എന്തിനും തയ്യാറായിട്ടുള്ളതായ ഒരാളാണല്ലോ മണി.. അങ്ങനെയാണ് ആ റോൾ മണിയിലേക്ക് എത്തുന്നത്.

രജനികാന്ത് വില്ലനിസം 👌👌
21/10/2025

രജനികാന്ത് വില്ലനിസം 👌👌

"എൻ്റെ കല്യാണം തന്നെ പൊളിച്ചവനാ ഇവൻ. ടിനി  ടോം.. ആ സമയത്ത് എനിക്ക് മീഡിയ അറ്റൻഷൻ കുറച്ച് കൂടുതലായിരുന്നു. അതുകൊണ്ട് ആളുക...
21/10/2025

"എൻ്റെ കല്യാണം തന്നെ പൊളിച്ചവനാ ഇവൻ. ടിനി ടോം.. ആ സമയത്ത് എനിക്ക് മീഡിയ അറ്റൻഷൻ കുറച്ച് കൂടുതലായിരുന്നു. അതുകൊണ്ട് ആളുകൾ അധികം വരാത്ത ഒരു സ്ഥലം വേണമായിരുന്നു കല്യാണത്തിന്റെ റിസപ്ഷന്. അപ്പോൾ ടിനി ടോം എന്നോട് പറഞ്ഞു, ആലുവയിൽ വൈഎംസിഎ എന്നൊരു സ്ഥലമുണ്ട്, അവിടെ നല്ല പ്രൈവസിയാണ്. ഒരു മനുഷ്യൻ വരില്ല എന്നെല്ലാം.. എൻ്റെ കല്യാണ റിസപ്ഷനും അവിടെയായിരുന്നു. അങ്ങനെ നമ്മൾ വളരെ ലിമിറ്റഡായ കുറച്ച് ആൾക്കാരെ വിളിച്ച് സംഗതി റെഡിയാക്കി. കല്യാണ ഫംഗ്ഷൻ അവിടെയാണ് നടക്കുന്നത്. ടിനിയാണ് സംഘാടകനും സെക്യൂരിറ്റിയും എല്ലാം. റിസപ്ഷൻ തുടങ്ങി അര മണിക്കൂറിനകം ഭക്ഷണം എല്ലാം തീർന്നുപോയി..കാരണം തിരക്ക് ആ ദിവസം തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവിടെ വൈഎംസിഎയിൽ തന്നെ ഏകദേശം 1000 പിള്ളേർ താമസിച്ച് പഠിക്കുന്നുമുണ്ടായിരുന്നു. അങ്ങനെ സേഫ്റ്റി ആയിട്ടൊരു സ്ഥലം കണ്ടുപിടിച്ച് തന്ന ഒരു ആളാണ് ഈ ടിനി. " ഗിന്നസ് പക്രു കല്യാണ അനുഭവം

Tini Tom and Guinness Pakru are well-known Malayalam actors and comedians who rose to fame through their popular TV comedy show Tom & Jerry and stage shows, fostering a strong on-stage partnership and on-screen chemistry that continues in their film roles, such as their recent collaboration in the film 916 Kunjoottan. Their bond is a well-known friendship in the Malayalam film industry.


Early Fame: Tini Tom and Guinness Pakru gained significant recognition for their partnership in the television comedy show Tom & Jerry, which helped them transition into commercial films.

Stage Shows: They also had highly successful stage shows, with tickets for their performances selling quickly and being sought after by Malayali audiences both in India and abroad.

Film Careers: Both actors continued to work in Malayalam cinema after their early success, with Pakru holding a Guinness World Record for being the "shortest actor in a leading adult role" for his performance in Athbhutha Dweepu.

Recent Work: Their friendship and on-screen chemistry are notable, and they recently collaborated on the film 916 Kunjoottan, in which Pakru plays the lead role and Tini Tom is also a prominent cast member.

"തൊമ്മനും മക്കളും എഴുതിയത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല. പൃഥ്വിരാജ്, ജയസൂര്യ, ലാല്‍ കോമ്പിനേഷനായിരുന്നു ചിന്തിച്ചി...
21/10/2025

"തൊമ്മനും മക്കളും എഴുതിയത് മമ്മൂക്കയ്ക്ക് വേണ്ടിയായിരുന്നില്ല. പൃഥ്വിരാജ്, ജയസൂര്യ, ലാല്‍ കോമ്പിനേഷനായിരുന്നു ചിന്തിച്ചിരുന്നത്. അന്ന് ഒരു തമിഴ് പടം മൂലം പൃഥ്വിരാജിന്റ ഡെയ്റ്റ് പ്രശ്‌നമായി. സിനിമ പെട്ടെന്ന് നടക്കുകയും വേണമായിരുന്നു.ലാല്‍ നിര്‍മ്മിക്കുന്ന 'ബ്ലാക്കി'ന്റെ ചിത്രീകരണം അപ്പോള്‍ നടക്കുന്നുണ്ടായിരുന്നു. മമ്മൂട്ടിയോട് ഈ കഥ സംസാരിച്ചാലോ എന്ന് അപ്പോഴാണ് ലാല്‍ പറയുന്നത്. മമ്മൂക്കയെ വെച്ച് ചെയ്യാനല്ല, കഥ പറഞ്ഞുനോക്കാം എന്നായിരുന്നു അപ്പോള്‍ വിചാരിച്ചത്. കഥയിലെ പ്രണയത്തില്‍ ഉള്‍പ്പടെ ചില മാറ്റങ്ങള്‍ വരുത്താമെന്നും തീരുമാനിച്ചു. പൃഥ്വിരാജ് അഭിനയിക്കുന്ന സിനിമയാണ്, അഭിപ്രായം അറിയാനാണെന്നുമാണ് മമ്മൂക്കയോട് പറഞ്ഞത്.
മമ്മൂക്കയുടെ ഒപ്പം കാറിലിരുന്നാണ് കഥ പറയുന്നത്. കഥ പറഞ്ഞതിന് ശേഷം ഇത് ഗംഭീര റോളാണല്ലോ എന്നായിരുന്നു മറുപടി. പൃഥ്വിരാജിന്റെ ഡെയ്റ്റിന്റെ പ്രശ്‌നം പറഞ്ഞ് മമ്മൂക്കയോട് ആ കഥാപാത്രം ചെയ്യാന്‍ പറ്റുമോയെന്നും അപ്പോഴാണ് ചോദിക്കുന്നത്. പിന്നെന്താ ചെയ്യാമല്ലോ എന്ന് പറഞ്ഞ് അപ്പോള്‍ തന്നെ കമ്മിറ്റ് ചെയ്തു"

-- ബെന്നി പി നായരമ്പലം വാക്കുകൾ

ചോദ്യം :മാളികപ്പുറം സിനിമയുടെ യഥാർത്ഥ കളക്ഷൻ എത്രയാണ്.. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയോ??വേണു കുന്നപ്പിള്ളി : മാളികപ്പുറം ...
20/10/2025

ചോദ്യം :മാളികപ്പുറം സിനിമയുടെ യഥാർത്ഥ കളക്ഷൻ എത്രയാണ്.. നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയോ??

വേണു കുന്നപ്പിള്ളി : മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആ പടം ആകെ 75 കോടി രൂപ മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു. ബാക്കി ഒടിടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് സ്വന്താക്കി.

"മമ്മൂട്ടി മാമാങ്കം സിനിമയുടെ 135 കോടി പോസ്റ്ററും ആഘോഷവും അത്തരത്തിൽ ഉള്ളതാണ്.ജീവിതത്തിൽ പല കാലഘട്ടങ്ങളിലും പല മണ്ടത്തരങ്ങളും പറ്റും എന്ന് പറയില്ലേ. എന്റെയടുത്ത് പല ആളുകളും അന്ന് പറഞ്ഞിരുന്നത് ഇങ്ങനെ ഇട്ട് കഴിഞ്ഞാലേ ജനങ്ങൾ കയറുകയുള്ളൂ എന്നാണ്. നമ്മൾ വെള്ളത്തിൽ നീന്താൻ അറിയാതെ ചാടി മുങ്ങി പോകുന്ന സമയത്ത് ആരെങ്കിലും ഒരു സാധനം ഇട്ട് കഴിയുമ്പോൾ കയറി പിടിക്കില്ലേ. സിനിമ തിയേറ്ററിൽ വന്ന് ആദ്യത്തെ രണ്ട് മൂന്ന് ദിവസം ഭയങ്കര കളക്ഷൻ ആയിരുന്നു. പിന്നെ നേരെ താഴോട്ട് പോയിക്കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ഇങ്ങനെ പറയുന്നത് നമുക്ക് അവിടെ ഒരു കേക്ക് കട്ട് ചെയ്‌താൽ എന്താണ് ഈ പറയുന്ന 135 കോടിയുടെ പോസ്റ്റർ എഴുതിക്കാം എന്നൊക്കെ"

"മമ്മൂട്ടി ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ തന്റെ വീട്ടിൽ പോകും.അതല്ല എങ്കിൽ രാത്രി പത്ത് മണിയാകുമ്പോൾ വീട്ടിൽ പോകും. മോഹൻലാൽ അങ്...
20/10/2025

"മമ്മൂട്ടി ഷൂട്ടിംഗ് കഴിഞ്ഞാൽ ഉടനെ തന്റെ വീട്ടിൽ പോകും.അതല്ല എങ്കിൽ രാത്രി പത്ത് മണിയാകുമ്പോൾ വീട്ടിൽ പോകും. മോഹൻലാൽ അങ്ങനെ അല്ല.. തുടരെ തുടരെ സിനിമകൾ ചെയ്യും. ഒരു പടം രാത്രി 12 മണിക്ക് തീർന്നാൽ രാവിലെ ആറ് മണിക്ക് വേറെ പടം തുടങ്ങും. രണ്ട് കു‌ട്ടികളും ബോർഡിംഗിൽ പഠിക്കുന്നതിനാൽ മക്കളുടെ കെെ വളരുന്നതും കാല് വളരുന്നതുമൊന്നും മോഹൻലാൽ കണ്ടിട്ടില്ല. പുള്ളി ആ സമയത്ത് സെറ്റിലാണ്. പുള്ളി വളർന്ന് ഒരു പൊസിഷനിലേക്ക് എത്തിയപ്പോഴേക്കും മക്കൾ രണ്ടാളും, അവർ പുറത്ത് രാജ്യങ്ങളിൽ പഠിക്കാൻ പോയി.പക്ഷെ മമ്മൂട്ടി അങ്ങനെ ഒരാൾ അല്ല.. അയാൾക്ക് കുടുംബത്തിൽ പോകണം.. മക്കൾ കാണണം.എല്ലാ ദിവസവും പിള്ളേരുടെ അടുത്ത് പോകും.പക്ഷെ മോഹൻലാൽ കുടുംബമെന്ന ചിന്ത മാറ്റി വെച്ച് സിനിമയ്ക്ക് വേണ്ടി നിൽക്കുന്ന ഒരാളാണ് "

മണിയൻപിള്ള രാജു

വെറുതെയല്ല മോഹൻലാൽ എന്നാൽ മോളിവുഡ് എന്ന് എല്ലാവരും വിളിക്കുന്നത്

ചോദ്യം :ദൈവമാണ് മനുഷ്യനെ ഉണ്ടാക്കിയത്, ഇത് താങ്കൾ വിശ്വസിക്കുന്നുണ്ടോ...? ഉത്തരം: ഇല്ല..! അങ്ങനാണേൽ ഇപ്പൊ എന്താ അങ്ങേര് ...
20/10/2025

ചോദ്യം :ദൈവമാണ് മനുഷ്യനെ ഉണ്ടാക്കിയത്, ഇത് താങ്കൾ വിശ്വസിക്കുന്നുണ്ടോ...?

ഉത്തരം: ഇല്ല..! അങ്ങനാണേൽ ഇപ്പൊ എന്താ അങ്ങേര് ആ പരുപാടി നിർത്തിയത്
ചോദ്യം: ഇപ്പോഴും ആ പ്രോസസ്സ് നടക്കുന്നുണ്ടല്ലോ...

മൈത്രെയൻ ഉത്തരം എന്നാപ്പിന്നെ അങ്ങേർക്ക് ആ ഫാക്ടറിയിൽ വെച്ച് എല്ലാരേം അങ്ങ് ഉണ്ടാക്കിയപോരെ..? ഞാനും നീയുമൊക്കെ പെണ്ണുകെട്ടി പിള്ളേരെ ഉണ്ടാക്കുന്നതെന്തിനാ...?

Address

Thrissur

Alerts

Be the first to know and let us send you an email when OTT News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share