കേരളസ്വരം

കേരളസ്വരം FOLLOW ME

13/02/2025

കൊയിലാണ്ടി മണക്കുളങ്ങര ഉത്സവത്തിനിടെ
ആന ഇടഞ്ഞ്
മൂന്ന്മരണം
നിരവധിപേർക്ക്പരിക്ക്

പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പാലക്കാട് ജില്ലാ...
12/02/2025

പരിസ്ഥിതി പ്രവർത്തകനായ കല്ലൂർ ബാലൻ (76) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ പാലക്കാട് ജില്ലാ ആശുപത്രിയിൽ വെച്ചായിരുന്നു മരണം. വനവൽക്കരണം, വന്യജീവി സംരക്ഷണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കായി സമർപ്പിച്ച ആളായിരുന്നു ബാലൻ. ഇന്ന് പുലർച്ചെ ബാലന് ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വീട്ടുവളപ്പിൽ അന്ത്യകർമങ്ങൾ നടക്കും.
പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലായി ചോളം, വാഴ, പുളി, വേപ്പ്, നെല്ല്, ചേന, പന, മുള തുടങ്ങിയ സസ്യങ്ങളുടെ 25 ലക്ഷത്തോളം തൈകൾ കല്ലൂർ ബാലൻ ഇതുവരെ നട്ടുപിടിപ്പിച്ചുണ്ട്. 100 ഏക്കറിലധികം വിസ്തൃതിയുള്ള ഒരു തരിശായ കുന്നിൻ പ്രദേശത്തെ പച്ചപ്പുള്ളതാക്കി മാറ്റിയ വ്യക്തിയാണ് ബാലൻ. പച്ചഷർട്ടും പച്ചലുങ്കിയും തലയിൽ പച്ചക്കെട്ടുമായിരുന്നു കല്ലൂർ ബാലൻറെ സ്ഥിരമായുള്ള വേഷം. പാറക്കെട്ടുകളിൽ പക്ഷികൾക്കും പ്രാണികൾക്കും ജലസ്രോതസ്സുകൾ സൃഷ്ടിക്കുക എന്നത് ഇദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംരംഭങ്ങളിലൊന്നാണ്.

ആദരാഞ്ജലികൾ🌹🌹

മലപ്പുറം ആമയൂരിൽഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന്  18 കാാരിഷൈമ  വീട്ടിൽ തൂങ്ങി മരിച്ചതറിഞ്ഞ്  കൈ ‍ഞരമ്പ് മുറിച...
12/02/2025

മലപ്പുറം ആമയൂരിൽ
ഇഷ്ടമില്ലാത്ത വിവാഹം ഉറപ്പിച്ചതിനെ തുടർന്ന് 18 കാാരി
ഷൈമ വീട്ടിൽ തൂങ്ങി മരിച്ചതറിഞ്ഞ് കൈ ‍ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന ആൺസുഹൃത്തും ജീവനൊടുക്കി

കൈ ഞരമ്പ് മുറിച്ച് ചികിത്സയിലായിരുന്ന സജീർ ഇന്നലെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും ആരും അറിയാതെ പുറത്ത് കടന്ന് പിന്നീട് ചാലിയാ‍ർ പുഴ കടവിൽ തൂങ്ങിമരിക്കുകയായിരുന്നു. നേരത്തെ ജീവനൊടുക്കിയ പതിനെട്ടുകാരിയും സജീറും തമ്മിൽ ഏറെ നാളായി പ്രണയത്തിലായിരുന്നു.

വീട്ടുകാർ നിർബന്ധിച്ച വിവാഹ ചടങ്ങുകൾ അടുത്ത ദിവസം നടക്കാനിരിക്കെയായിരുന്നു നേരത്തെ ഷൈമയുടെ മരണം.
ആൺസുഹൃത്തായ സജീറിനെ വിവാഹം കഴിക്കാനായിരുന്നു പെൺകുട്ടിക്ക് ആഗ്രഹം.
ഷൈമയുടെ സമ്മതമില്ലാതെയാണ് ബന്ധുക്കള്‍ നിക്കാഹ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിലും ബോധ്യപ്പെട്ടിരുന്നു. മതാചാര പ്രകാരം ചടങ്ങ് നടത്തിയെങ്കിലും ഭര്‍ത്താവിന്റെ വീട്ടിലേക്ക് ഷൈമയെ കൂട്ടിക്കൊണ്ട് പോയിരുന്നില്ല. പിന്നാലെ വീട്ടിനുള്ളില്‍ ഷൈമ തൂങ്ങിമരിക്കുകയായിരുന്നു.
പിതാവ് മരിച്ച ശേഷം പിതൃസഹോദരന്‍റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിച്ചിരുന്നവരിൽ
പെൺകുട്ടി മരിച്ചതറിഞ്ഞ് അന്ന് തന്നെ 19കാരനായ സജീറും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. തലനാരിഴയ്ക്ക് രക്ഷപ്പെട്ട സജീർ മഞ്ചേരി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെ നിന്നും ഇന്നലെയാണ് ആരുമറിയാതെ പുറത്തിറങ്ങി ജീവനൊടുക്കിയത്.

ഇരുവരും ഒന്നിച്ചുള്ള ചിത്രം സജീര്‍ സ്റ്റാറ്റസ് ഇട്ടിരുന്നു. ‘എന്‍റെ മാലാഖ’ എന്ന ഒറ്റവരിക്കൊപ്പമാണ് വെള്ള നിറത്തിലുള്ള വസ്ത്രം ധരിച്ച് ഇരുവരും നില്‍ക്കുന്ന ചിത്രം സജീര്‍ പോസ്റ്റ് ചെയ്തത്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

11/02/2025

ഇതിൽ ആരുടെ ഭാഗത്താണ് #ശെരി...🤔

06/02/2025

കൂറ്റനാട്‌ ഫെസ്റ്റിനിടെ ആന ഇടഞ്ഞ്‌ പാപ്പാനെ കുത്തി കൊലപ്പെടുത്തി:

19/02/2024

അഞ്ചാമത് വെൺപലവട്ടത്തമ്മ ശ്രീചക്ര പുരസ്കാരം
ശ്രീ ഭരത് സുരേഷ് ഗോപിക്ക്
ബഹു: കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ നല്കി ആദരിക്കുന്നു.🙏🏻❤

25/01/2024

നടി സ്വാസികയുടെ വിവാഹം കളറാക്കാൻ സുരേഷേട്ടൻ എത്തിയപ്പോൾ.




Address

Thrissur

Telephone

+97474751046

Website

Alerts

Be the first to know and let us send you an email when കേരളസ്വരം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to കേരളസ്വരം:

Share