Follow Me

Follow Me കേരളസ്വരം

മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ   നിന്നും അതീവ ഗുരുതരാവസ്ഥയിലുള്ള ചെറിയ ഒരു കുട്ടിയെയും വളരെ എമർജൻസിയായി    (KA 21 C ...
18/08/2025

മംഗലാപുരം ഫാദർ മുള്ളർ ഹോസ്പിറ്റലിൽ നിന്നും അതീവ ഗുരുതരാവസ്ഥയിലുള്ള ചെറിയ ഒരു കുട്ടിയെയും വളരെ എമർജൻസിയായി (KA 21 C 1122)ഈ ആംബുലൻസ് എറണാകുളം അമൃത ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടിട്ടുണ്ട് എത്രയും പെട്ടെന്ന് ലക്ഷ്യസ്ഥാനത്തെത്താൻ വഴിയൊരുക്കി സഹകരിക്കുക.....
ബൈ സ്റ്റാൻഡർ 9689947071

പാലക്കാട് നിന്ന് വാളയാർ വഴി കോയമ്പത്തൂർ പോകുമ്പോൾ മധുക്കരൈ കഴിഞ്ഞ് മൈലേക്കൽ എന്നൊരു സ്ഥലം, അവിടെ റോഡിൽ മേൽപാലം പണിയുന്നു...
18/08/2025

പാലക്കാട് നിന്ന് വാളയാർ വഴി കോയമ്പത്തൂർ പോകുമ്പോൾ മധുക്കരൈ കഴിഞ്ഞ് മൈലേക്കൽ എന്നൊരു സ്ഥലം, അവിടെ റോഡിൽ മേൽപാലം പണിയുന്നു. ആദ്യമായി അവർ ചെയ്തത് പാലം പണിയുമ്പോൾ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവാത്ത വിധം നിലവിലുള്ള റോഡിനു ഇരുവശത്തുമായി വളരെ നല്ല രണ്ടു റോഡുകൾ ഉണ്ടാക്കുക എന്നതായിരുന്നു. അതിനു ശേഷമാണ് ഈ മേൽപാലത്തിൻ്റെ പണികൾ തുടങ്ങിയത്. ഇപ്പോൾ പാലം പണി അവിടെ നടക്കുന്നു, യാതൊരു വിധ ബ്ലോക്കും ഇല്ലാതെ ഗതാഗതം പുതിയ റോഡുകളിലൂടെ സുഗമമായി നടക്കുന്നു. നമ്മുടെ ചിറങ്ങര, മുരിങ്ങൂർ, ആമ്പല്ലൂർ പിന്നെ മണ്ണുത്തി മുടിക്കോട്, ചുവന്ന മണ്ണ് ഇവിടങ്ങളിലൊക്കെ ഇങ്ങനെ ചെയ്യാൻ അറിയാഞ്ഞിട്ടാണോ, അതോ ജനങ്ങൾ കുറച്ച് ബുദ്ധിമുട്ടട്ടെ എന്നു കരുതിയിട്ടോ..??

07/08/2025

കൊല്ലം ജില്ലയിൽ കൊട്ടാരക്കര പനവേലിയിൽ
ബസ് കാത്ത് നിന്നവരെ പിക്കപ്പ് വാൻ ഇടിച്ച് തെറിപ്പിച്ചു...
അപകടത്തിൽ രണ്ട് പേർ മരിച്ചു. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സ് ആയ പനവേലി സ്വദേശി സോണിയ ആണ് ഒരാൾ. മറ്റൊരാൾ ശ്രീക്കുട്ടി. വിജയൻ എന്ന ഓട്ടോ ഡ്രൈവർക്കും പരിക്കേറ്റു . ബസുകാത്ത് നിന്നവരുടെ മേലേക്ക് നിയന്ത്രണം വിട്ട പിക്കപ്പ് ഇടിച്ച് കയറിയ ശേഷം മുമ്പോട്ട് പോയി ഒരു ഓട്ടോയിലും ഇടിക്കുകയായിരുന്നു.
ഡ്രൈവർ ഇറങ്ങി ഓടിയെങ്കിലും നാട്ടുകാർ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു.
ഡ്രൈവർ ഉറങ്ങിയതാകാം കാരണമെന്നാണ് അനുമാനം

06/08/2025

ആറന്മുള പോലീസിനൊരു സല്യൂട്ട് 🙏
കോഴഞ്ചേരി ജില്ലാ വ്യവസായ കേന്ദ്രത്തിനു സമീപത്ത് നിന്ന് വായോധികയുടെ മാല പൊട്ടിച്ചെടുത്ത രക്ഷപെട്ട പ്രതിയെ ആറന്മുള പോലീസ് അറസ്റ്റ്‌ ചെയ്തു. ആറന്മുള സബ് ഇൻസ്‌പെക്ടർ വിഷ്ണു,എസ് സി പി ഓ ബിന്ദുലാൽ, സി പി ഓ അനുപ്, സി പി ഓ ഉണ്ണികൃഷ്ണൻ, സ്പെഷ്യൽ ബ്രാഞ്ച് ഉദിയോഗസ്ഥാൻ തിലകൻ എന്നിവർ സഹസികമായി ആണ് പ്രതിയെ പിടിച്ചത്. രണ്ടു ദിവസമായി ആറന്മുള പോലീസ് ഈ കേസിന്റെ പുറകെ ആയിരുന്നു. ഒരുപാട് സി സി ടിവി ക്യാമെറകൾ പരിശോധിച്ച് ആണ് പോലീസ് ഇവിടെ എത്തിയത്. ഇന്ന് വെളുപ്പിന് 2.30 am നു പത്തനംതിട്ട അമല ബാറിനു സമീപമുള്ള ലോഡ്ജിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്...

വളരെ മികച്ച തീരുമാനം 👍🏻
06/08/2025

വളരെ മികച്ച തീരുമാനം 👍🏻

"ഞാൻ ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , ഞാൻ മരിക്കാൻ പോകുന്നു " ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകുട്ടി ജീ.വ.നൊ....
31/07/2025

"ഞാൻ ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , ഞാൻ മരിക്കാൻ പോകുന്നു " ഉമ്മയ്ക്ക് സന്ദേശം അയച്ച് പെൺകുട്ടി ജീ.വ.നൊ.ടുക്കി 😓

ഇരിഞ്ഞാലക്കുടയിൽ ഗർഭിണിയായ യുവതി ഭർത്താവിന്റെ വീട്ടിലെ പീ.ഡ.നം മൂലം ജീ.വ.നൊടുക്കി , 23 കാരിയായ ഫസീല എന്ന യുവതിയാണ് മരിച്ചത് . മരിക്കും മുൻപ് പല തവണ ഭർത്താവിന്റെ വീട്ടിലെ ക്രൂ,ര,തകൾ സ്വന്തം വീട്ടിൽ സൂചിപ്പിച്ചിരുന്നു . മരിക്കും മുൻപ് ഫസീല ഉമ്മയ്ക്കയച്ച വാട്സാപ്പ് സന്ദേശങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട് .."ഉമ്മ ഞാൻ രണ്ടാമത് ഗർഭിണിയാണ് , നൗഫൽ എന്റെ വയറ്റിൽ കുറെ ചവിട്ടി , കുറെ എന്നെ ഉ.പ.ദ്ര.വിച്ചു , എന്റെ കൈയൊക്കെ നൗഫൽ പൊ.ട്ടിച്ചു , ഇവിടുത്ത ഉമ്മ എന്നെ കൊറേ തെറി പറഞ്ഞു , ഞാൻ മരിക്കാൻ പോവ്വാണ് ഇവിടെ നിന്നാൽ ഇവർ എന്നെ കൊല്ലും എന്നാണ് ഫസീല ഉമ്മയ്ക്ക് അവസാനമായി സന്ദേശം അയച്ചത് .

ഫസീല രണ്ടാമത് ഗർഭിണിയാണ് എന്നറിഞ്ഞതോടെയാണ് ഉ.പ.ദ്രവം കഠിനമായത് , ഒന്നേമുക്കാൽ വര്ഷം മുൻപായിരുന്നു ഫസീലയും നൗഫലും തമ്മിൽ വിവാഹിതരായത് . 10 മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞും ഇവർക്കുണ്ട് . നൗഫലിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

30/07/2025

പപ്പായ മരം പുരക്ക് മുകളിൽ വളർന്നാൽ ദോഷം ആണ്... എന്താണ് ദോഷം.. അത് ഒടിഞ്ഞു പുരക്ക് മുകളിൽ വീണാൽ നഷ്ടം ഉണ്ടാവും

കട്ടിള പടിയിൽ ഇരിക്കുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. മറ്റൊരാൾക്ക്‌ കടന്നു പോകാൻ ബുദ്ധിമുട്ട് ആണ് അതാണ് ദോഷം

സന്ധ്യക്ക്‌ അരകല്ലിൽ അരക്കുന്നത് ദോഷം ആണ്... എന്താണ് ദോഷം.. പണ്ട് കാലങ്ങളിൽ അരകല്ല് വീടിനു വെളിയിൽ ആണ് ഇട്ടിരുന്നത്.. അപ്പോൾ രാത്രിയിൽ അരക്കുമ്പോൾ ഇഴജന്തുക്കൾ അതിൽ പെടാൻ സാധ്യത ഉണ്ട് അതാണ് ദോഷം

വൈകുന്നേരം കുട്ടികൾ തേങ്ങാവെള്ളം കുടിക്കുന്നത് ദോഷം ആണ് അത് രണ്ട് ആണ് ദോഷം.. പണ്ട് വീടുകളിൽ 8 - 10 കുട്ടികൾ ഉണ്ടാവും വൈകുന്നേരം എല്ലാം വീട്ടിൽ കാണും അപ്പോൾ ഒരുത്തനു കൊടുത്താൽ മറ്റുള്ളവർ വഴക്ക് ഉണ്ടാക്കും അതാണ് ദോഷം..

രാത്രിയിൽ നഖം വെ ട്ടുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. പണ്ട് വിളക്കിന്റെ വെളിച്ചത്തു കത്തി കൊണ്ടാണ് നഖം മുറിച്ചിരുന്നത് ഇരുട്ട് ആയാൽ മുറിയാൻ സാധ്യത ഉണ്ട് അതാണ് ദോഷം.

ഓടിട്ട വീടിന്റ കോടി വരുന്നിടത്തു കിണർ വന്നാൽ ദോഷം ആണ്.. എന്താണ് ദോഷം.. എലികൾ ഈ കമഴ്ത്തു ഓടിന്റെ ഇടയിലൂടെ ആണ് പോകുന്നത് അത് കിണറ്റിൽ വീഴാൻ സാധ്യത ഉണ്ട് അതാണ് ദോഷം...

കടുക് തറയിൽ വീണാൽ ദോഷം ആണ്.. എന്താണ് ദോഷം... പെറുക്കി എടുക്കാൻ ബുദ്ധിമുട്ട് ആണ്.. അതാണ് ദോഷം...

സന്ധ്യക്ക്‌ തുണി ആലക്കുന്നത് ദോഷം ആണ്... എന്താണ് ദോഷം .. പണ്ട് അലക്ക് കല്ല് വെളിയിൽ ആണ് അവിടെ തണുപ്പ് പറ്റി ഇഴജന്തുക്കൾ കാണും അതാണ് ദോഷം

കേടായ ക്ലോക്ക് വീട്ടിൽ തൂക്കി ഇട്ടിരിക്കുന്നത് ദോഷം ആണ് . എന്താണ് ദോഷം അതു കേടാണ് എന്ന് അറിയാതെ അതിലെ സമയം നോക്കി നിന്നാൽ കാര്യങ്ങൾ അവതാളത്തിൽ ആകും അതാണ് ദോഷം.

കട്ടിലിൽ ഇരുന്ന് കാല് ആട്ടുന്നത് ദോഷം ആണ്.. എന്താണ് ദോഷം.. പണ്ടൊക്കെ മുറുക്കി തുപ്പുന്ന കോളാമ്പി കട്ടിലിന്റെ അടിയിൽ കാണും കാൽ കൊണ്ടാൽ അത് മറിഞ്ഞു വീഴും. അതാണ് ദോഷം.
നാരക മരം ദോഷം ആണെന്ന് പറയും. സത്യത്തിൽ അതിന്റെ മുള്ള് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കും. അതാണ് അതിന്റെ ദോഷം.
ഇതുപോലെ.
കടപ്ലാവ് ബലം കുറഞ്ഞ മരം ആയതുകൊണ്ട്, ഓടിട്ട വീടിനടുത്തു ആണെങ്കിൽ പെട്ടന്ന് ഒടിഞ്ഞു വീട് നാശം ഉണ്ടാകും. ഇതുകൊണ്ടാണ് പഴയ ആളുകൾ വെട്ടി കളയാൻ പറഞ്ഞിരുന്നത് 😃 ഇതുപോലെ അന്ധവിശ്വാസപരമായി ഒരുപാട് ദോഷങ്ങൾ ഇനിയും ഉണ്ട്.
കിട്ടിയിട്ടുള്ള വിവരവും വിദ്യാഭ്യാസവും ഉപയോഗിച്ച് തിരിച്ചു അറിവോടെ പുരോഗമനപരമായും യുക്തിപൂർവമായും ചിന്തിച്ചാൽ ഒരുപാട് കാര്യങ്ങൾ വെറും മണ്ടൻ ചിന്തകൾ ആണെന്ന് മനസിലാകും 😃😃😃
പണ്ട് റോടുകളിലും വീടുകളിലും രാത്രിയിൽ വെളിച്ചം ഇല്ലായിരുന്നു. അപ്പോൾ ഇഷ്ട്ടം പോലെ പ്രേതങ്ങളും യെക്ഷികളും ഉണ്ടായിരുന്നു. എന്നാൽ എല്ലായിടത്തും ലൈറ്റുകൾ വന്നു,വെളിച്ചം ആളനക്കംവന്നു. അപ്പോൾ ഇതൊക്കെ താനേ ഇല്ലാതായി. ഇതുപോലെ തലച്ചോറിൽ അല്പം വെളിച്ചം അനക്കം കൊടുക്കുക എല്ലാ ഭയങ്ങളും താനേ ഇല്ലാതാകും ❤
മുകളിലെ വരികളിൽ പകുതി മറ്റാരോ എഴുതിയ വരികൾ ആണ്. ആരായാലും പുള്ളിക്ക് നന്ദി കടപ്പാട് ❤❤❤

കണ്ണൂരിൽ ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരിക്ക്. മുതുവത്ത് നിന്നും പയ്യന്നൂർക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണ...
28/07/2025

കണ്ണൂരിൽ ബസ് മറിഞ്ഞ് നിരവധി ആളുകൾക്ക് പരിക്ക്. മുതുവത്ത് നിന്നും പയ്യന്നൂർക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സാണ് നിയന്ത്രണം വിട്ടു മറിഞ്ഞത്.

മകൻറെ വേർപാടിൽ ദുഃഖം താങ്ങാൻ ആകാതെ അമ്മയും യാത്രയായി.. ജൂലൈ 15 ന് ആണ് ഭരണിക്കാവ് മുക്കവലവിഷ്ണു ഭവനത്തിൽ ശ്രീ. അമ്പാടിയുട...
28/07/2025

മകൻറെ വേർപാടിൽ ദുഃഖം താങ്ങാൻ ആകാതെ അമ്മയും യാത്രയായി..
ജൂലൈ 15 ന് ആണ് ഭരണിക്കാവ് മുക്കവല
വിഷ്ണു ഭവനത്തിൽ ശ്രീ. അമ്പാടിയുടെ മകൻ നിനവ് നിര്യാതനായത് .
കുഞ്ഞ് നഷ്ടപ്പെട്ട ആ കുടുംബത്തിന് തീരാവേദനയായി കുഞ്ഞിൻ്റെ അമ്മ ശ്രീ. രേഷ്മ [22 വയസ്സ് ] ഇന്നലെ മരണപ്പെട്ടു
വളരെ വേദനാജനകമായ സംഭവം തന്നെയാണ്
വളരെ ദുഃഖകരമായ ഈ വിയോഗങ്ങൾ താങ്ങുവാൻ
ഈ കുടുംബത്തിന് കരുത്തേകുവാൻ പ്രാർത്ഥിക്കുന്നു.. 🙏🏻

ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്ക് 50ലധികം വീടുകളില്‍ വെള്ളം കയറി
26/07/2025

ബാവലി പുഴയില്‍ ശക്തമായ കുത്തൊഴുക്ക് 50ലധികം വീടുകളില്‍ വെള്ളം കയറി

26/07/2025

ന്യൂ മെക്‌സിക്കോയിലെ മിന്നല്‍ പ്രളയത്തിൽ വീട് മുഴുവനായും ഒലിച്ചുപോകുന്നതിന്റെ ഭീതിപ്പെടുത്തുന്ന ദൃശ്യങ്ങൾ

26/07/2025

26/07/2025 മേലാറ്റൂർ കരുവാരകുണ്ട് റോഡിൽ ഇരിങ്ങാട്ടിരി ഭാഗത്ത് കാട്ടാന ഇറങ്ങി.
കൂടുതൽ വിവരം അറിവായിട്ടില്ല

Address

Thrissur

Telephone

+97474751046

Website

Alerts

Be the first to know and let us send you an email when Follow Me posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Follow Me:

Share