21/01/2026
എടോ നായരെ,
സർവ്വാധികാരം ഒന്നുമില്ലെങ്കിലും പമ്പയിൽ നിന്ന് താങ്കൾ പറഞ്ഞ തീട്ടക്കണ്ടി ഒഴിവാക്കാൻ വേണ്ടി സ്വദേശിദർശൻ പദ്ധതി പ്രകാരം ഒന്നാം മോദി സർക്കാർ കാലത്ത് തന്നെ കുറേ അധികം പണം കേരളത്തിന് അനുവധിച്ച് കൊടുത്തിട്ടുണ്ട്.!
ആ പണം എന്ത് ചെയ്തു എന്ന് പ്രബല ഹൈന്ദവ സമുദായ നേതാവായ താങ്കൾ ഒരു വട്ടം എങ്കിലും അന്വേഷിച്ചിട്ടുണ്ടോ ???
2016 മുതൽ 2023 വരെ കേരളത്തിന് ലഭിച്ച 5 ഓളം സ്വദേശി ദർശ്ശൻ പദ്ധതികളിൽ 2 -ാം മത് കിട്ടിയത് ശബരിമല പമ്പ എരുമേലി എന്നീ മേഘലകളുടെ വികസനത്തിന് 99 കോടി ആയിരുന്നു.
അതിൽ കേവലം 23 കോടി മാത്രം ചിലവാക്കി
സമയ ബന്ധിതമായി കാര്യങ്ങൾ നടക്കാത്ത കൊണ്ട് കേന്ദ്രം തുക 55കോടിയായി ചുരുക്കി
എന്നിട്ടും ബാക്കി 32 കോടി ലാപ്സായി.!
താങ്കൾ പുകഴ്ത്തിയ പിണറായി സർക്കാർ ലാപ്സാക്കി...!
താങ്കൾ അറിഞ്ഞോ അത് ?
വിമാനത്താവളം ആയാലും റയിൽവേ ലൈനായാലും അതിനാവശ്യമായ സ്ഥലം ഏറ്റെടുത്ത് നൽകേണ്ട ഉത്തരവാദിത്വം അതാത് സംസ്ഥാന സർക്കാരിനാണ്.!
സുകുമാരൻ നായർ ആർക്കുവേണ്ടിയാണോ ഘോരം വാദിക്കുന്നത്; അതേ LDF സർക്കാരാണ് കഴിഞ്ഞ 10 വർഷമായി തുടർച്ചയായി കേരളം ഭരിക്കുന്നത്.
2023 ഏപ്രിലിൽ സുകുമാരൻ നായർ ചോദിച്ച വിമാനത്താവള വിഷയത്തിൽ കേന്ദ്ര ബിജെപി സർക്കാർ ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിന് സൈറ്റ് ക്ലിയറൻസ് ഉൾപ്പെടെ എല്ലാ അനുമതിയും കൊടുത്തതാണ്.
എന്നാൽ, സുകുമാരൻ നായർ തൻ്റെ ഏതോ പ്രവർത്തി ദോഷം കൊണ്ടുണ്ടായ കടപ്പാട് മുൻനിർത്തി ഇപ്പോ വാരിപ്പുണരുന്ന പിണറായി സർക്കാരിന്, വിമാനത്താവളത്തിനായി അവർതന്നെ ഏറ്റെടുത്ത ഭൂമിയുടെ ഉടമസ്ഥാവകാശം തെളിയിക്കാനാകാതെ ദാ ഇന്ന് പാലാ കോടതിയിൽ ദയനീയമായി തോറ്റിരിക്കുകയാണ്.!
അതായത്, സ്വന്തമാണെന്നുപോലും ഇതുവരെ ഉറപ്പിക്കാനാകാത്ത ഭൂമിയാണ് പിണറായി സർക്കാർ വിമാനത്താവളത്തിനായി ഏറ്റെടുത്തു എന്നു പറഞ്ഞ് മുഴുവൻ ജനങ്ങളെയും പറ്റിച്ചത്.
ഇനി റയിൽവേ ലൈനിന്റെ കാര്യത്തിലേക്ക് വരാം.
ശബരി റെയിൽപാത എന്ന് അറിയപ്പെടുന്ന അങ്കമാലി -എരുമേലി പാതയിൽ കോട്ടയം, ഇടുക്കി ജില്ലാ ഭരണകൂടങ്ങൾ സ്ഥലമേറ്റെടുക്കൽ പ്രൊപോസൽ സമർപ്പിച്ചെങ്കിലും പദ്ധതിയുടെ തുടക്കമായ എറണാകുളം ജില്ലയിലെ ജില്ലാ ഭരണകൂടം ഇതുവരെ ഒരു പ്രൊപോസൽ പോലും നൽകിയിട്ടില്ല.
ആരുടെ വീഴ്ചയാണ് സുകുമാരൻ നായരേ ?
സംസ്ഥാന സർക്കാരിന്റെയോ
അതോ കേന്ദ്ര സർക്കാരിന്റെയോ ?
ഈ സമൂഹത്തിൽ അത്യാവശ്യം ബഹുമാനം താങ്കളോട് ബാക്കി ഉള്ളത് കൊണ്ട് മാത്രം ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു
ചെവിയിൽ പൂടയുളള നായർ വരെ ആവാം..!
ചെറിയ അഹങ്കാരം ഒന്നും പ്രശ്നമില്ല
എന്നാൽ വെറും നക്കി നായർ ആവരുത്.!
പിണറായിക്ക് കുഴലൂതാൻ ഉദ്ദേശമെങ്കിൽ ആത്മാഭിമാനം ഉള്ള യഥാർത്ഥ മന്നത്ത് പത്മനാഭൻ്റെ അസ്തിത്വം പേറുന്ന നായർ സമുദായം താങ്കളെ തള്ളി പറഞ്ഞിരിക്കും.!
ഓർമ്മ ഇരിക്കട്ടെ ...!
മറ്റൊരു സമുദായ നേതാവായ നടേശനോട് കൂടി ഒന്ന് പറഞ്ഞേക്കാം
കേരളത്തിന് 5-ാം പദ്ധതിയായി സ്വദേശി ദർശ്ശൻ പദ്ധതി പ്രകാരം വർക്കല, ശിവഗിരി, ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയ അരുവിപ്പുറം, പിന്നെ കുന്നുപുറം സുബ്രഹ്മണ്യ ക്ഷേത്രം എന്നിവയുടെ നവീകരണത്തിനായി കേന്ദ്രം 64 കോടി രൂപ നൽകിയതിൽ പിണറായി സർക്കാർ കേവലം 8 കോടി മാത്രമാണ് ചിലവഴിച്ചത് ബാക്കി 56 കോടി ബാക്കിയാണ്.
ഉടൻ ലാപ്സ് ആവും.
അപ്പോ പറഞ്ഞ് വന്നത് ഇതാണ്;
പിണറായി സ്തുതി പാടുന്ന നടേശനും കോറസ്സ് പാടുന്ന നായരും ഒക്കെ ഇടക്ക് ഒന്ന് വിജയ സ്തുതി നിർത്തി നട്ടെല്ല് നിവർത്തി നിന്ന് ചോദിക്കണം കേന്ദ്രം വിവിധ പദ്ധതിയിൽ പെടുത്തി ആരാധനാലയ സൗകര്യ നവീകരണത്തിന് തന്ന പണം ഒക്കെ എന്തേ ചിലവഴിക്കാതെ ലാപ്സ് ആക്കി കളയുന്നത് എന്ന്.!
അനുമതി നൽകിയിട്ടും ശബരി റയിൽ പദ്ധതി ഇഴയുന്നത് എന്ന്.
എരുമേലി വിമാനതാവള പദ്ധതി ക്ക് സ്ഥലം ഏറ്റെടുക്കാൻ പറ്റാത്തത്
എന്ന്.
വിവിധ പദ്ധതികൾക്ക് കേന്ദ്ര അനുമതിയും പണവും കിട്ടിയിട്ടും നിങ്ങളുടെ ഹൈന്ദവ മതസമുദായ അംഗങ്ങളായ ഭക്തരെ താങ്കൾ മേൽപറഞ്ഞ പോലെ പരിമിത സൗകര്യങ്ങളിൽ കണ്ടിയിലും മൂത്രത്തിലും ഒക്കെ ചവുട്ടി നരകിപ്പിച്ച് മുന്നോട്ട് പോകുന്നതിന് പ്രധാന കാരണം നിങ്ങൾ ഇരുന്ന് ഘോരം പുകഴ്തുന്ന ഈ സർക്കാർ തന്നെയാണ് സർ.!!
അപ്പോ നല്ല നായർക്കും നടേശനും ഹൈന്ദവ സമുദായത്തിൻ്റെ വികാരം എന്ത് എന്ന തിരിച്ചറിവ് ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു.!!