16/10/2025
ദാരിദ്രം മൂലം ഒരു ഷു വാങ്ങാൻ പോയിട്ട് ഇടാൻ ഒരു ചെരുപ്പുപോലും ഇല്ലാതിരുന്ന പെൺകുട്ടി ബാൻഡേജ് കാലിൽ ചുറ്റി ഓട്ടത്തിന് നേടിയത് 3 സ്വർണം . അഭിനന്ദനങ്ങൾ കൊണ്ട് മൂടി സോഷ്യൽ ലോകം 👏🏻👏🏻🔥
തനിക്കൊപ്പം മത്സരിക്കാൻ എത്തിയ കൂട്ടുകാരൊക്കെ വിലകൂടിയ സ്പോർട്സ് ഷു ധരിച്ച് ഓടാനായി ട്രാക്കിലെത്തിയപ്പോൾ , കാലിൽ ഷു രൂപത്തിൽ മുഴുവൻ ബാൻഡേജ് ചുറ്റിയാണ് 11 കാരിയായ റിയ എന്ന പെൺകുട്ടി ഓട്ടത്തിനെത്തിയത് .കൂട്ടുകാർ വിലകൂടിയ ഷൂസ് അണിഞ്ഞാപ്പോൾ ബാൻഡേജ് ചുറ്റിയ തന്റെ കാലിൽ അവളും സ്പോർട്സ് ഷു ബ്രാൻഡായ നൈക്ക് എന്ന് പേനയ്ക്കെഴുതിയാണ് ട്രാക്കിലെത്തിയത് . തന്റെ ലക്ഷ്യത്തിന് മുന്നിൽ തനിക്കുള്ള ദാരിദ്രം അവൾക്കൊരു കുറവായിരുന്നില്ല . മത്സരം മുഴുവൻ കഴിഞ്ഞപ്പോൾ 3 ഇനങ്ങളിൽ 3 സ്വർണം നേടിയാണ് റിയ ഏവരുടെയും അഭിനന്ദനം നേടിയെടുത്തത് . സ്കൂൾ സ്പോർട്സ് മീറ്റ് കൗൺസിലിൽ നടന്ന 400 ,800 , 1500 മീറ്റർ എന്നി ഇനങ്ങളിലാണ് റിയ സ്വർണം കരസ്ഥമാക്കിയത് .
ദാരിദ്ര്യത്തിന്റെ നടുവിലും തന്റെ വിദ്യർത്ഥി നേടിയ സമ്മാനം തനിക്ക് അഭിമാനമാണ് എന്ന് പറഞ്ഞ് കുറിപ്പിനൊപ്പം പരിശീലകൻ പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത് . ഇതോടെയാണ് റിയ എന്ന പെൺകുട്ടി ഏവരുടെയും പ്രിയപെട്ടവളായി മാറിയത് . തന്റെ ലക്ഷ്യത്തിന് മുന്നിൽ ദാരിദ്രം തനിക്കൊരു വിലങ്ങുതടിയല്ല എന്ന് തെളിയിച്ച റിയ എന്ന പെൺകുട്ടിക്ക് ഒരായിരം ആശംസകൾ നേരുന്നു , ഒപ്പം ജീവിതത്തിൽ വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്ന പ്രാർത്ഥനയും