26/05/2025
2014ൽ ഭരണം മാറിയില്ല എന്ന് വെയ്ക്കുക.ബിജെപി അധികാരത്തിൽ വരാതെ,നെഹ്റു കുടുംബത്തിൻ്റെ ഏതെങ്കിലും അടിമ ഇന്ത്യ ഭരിച്ചുക്കൊണ്ടിരിക്കുന്നു എന്ന് കരുതുക...
മൻമോഹൻ സിംഗിൻ്റെ കാലത്ത്,അതായത് ധനകാര്യ വിദഗ്ധൻ മൻമോഹൻ സിംഗിൻ്റെ കാലത്ത് കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ വാഗ്ദാനം എന്നത് 2043 ആകുമ്പോഴേക്കും ഇന്ത്യയെ ലോക സമ്പദ് വ്യവസ്ഥയിൽ മൂന്നാം സ്ഥാനത്ത് എത്തിക്കും എന്നായിരുന്നു... അന്ന് ഇന്ത്യയുടെ സ്ഥാനം 11 ആയിരുന്നു എന്ന് ഓർക്കണം... 11ൽ നിന്ന് 8 സ്ഥാനം മാറാൻ 30 വർഷത്തിൽ കൂടുതൽ അവർ ചോദിച്ചു...
"ഒരു പച്ചക്കറി വിൽപ്പനക്കാരൻ എങ്ങനെ UPI സംവിധാനം ഉപയോഗിക്കും,അയാളുടെ കൈകളിൽ POS മെഷീൻ ഉണ്ടോ,ഇൻ്റർനെറ്റ് ഉണ്ടോ?"
2016ൽ UPI സംവിധാനം നരേന്ദ്ര മോദി സർക്കാർ കൊണ്ട് വന്നപ്പോൾ UPA മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായിരുന്ന പി ചിദംബരം പരിഹസിച്ചത് ഇങ്ങനെയായിരുന്നു..ആലോചിച്ച് നോക്കുക,അദേഹം ധനകാര്യ മന്ത്രിയായിരുന്നു.അദേഹത്തിൻ്റെ കീഴിൽ ഇങ്ങനെയായിരുന്നു ആ മന്ത്രാലയം പ്രവർത്തിച്ചിരുന്നത് എന്ന് മനസ്സിലാക്കാൻ ഇനി വല്യ കഷ്ടപ്പാട് ഒന്നും വേണ്ട....ഇന്ത്യക്കാർക്ക് ഇതൊന്നും പറഞാൽ മനസ്സിലാകില്ല എന്ന പുച്ഛമാണ് ഇവരെയൊക്കെ നയിച്ചിരുന്നത്....
ഇന്ത്യ ഇന്ന് നാലാമത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി മാറുമ്പോൾ ഈ UPI ഉപയോഗിച്ചുള്ള ക്യാഷ് ലെസ്സ് ഇടപാടുകൾ അതിന് എത്രമാത്രം വലിയ ഇന്ധനമാണ് നൽകിയത് എന്ന് ഓർക്കണം...
മൻമോഹൻ സിംഗിൻ്റെ കാലത്ത് ഇന്ത്യ ലോക സമ്പദ് വ്യവസ്ഥയിലെ ഏറ്റവും ദുർബലമായ അഞ്ച് സമ്പദ് വ്യവ്യസ്ഥകളിൽ ഒന്നായിരുന്നു.പണപ്പെരുപ്പം 10 ത്തിലെത്തിയ കാലവും മൻമോഹൻ സിംഗിൻ്റെ കാലത്ത് തന്നെ...അഴിമതിയും,കെടുകാര്യസ്ഥതയും വേറെ...1947 മുതൽ 2013 വരെ ഇന്ത്യ ഭരിച്ചിരുന്നവർ എല്ലാം കൂടി ഇന്ത്യയെ എത്തിച്ചത് 2 ട്രില്യൺ വരുന്ന സമ്പദ് വ്യവ്യസ്ഥയിലേക്കാണ്....
വെറും 11 വർഷങ്ങൾ കൊണ്ട് മോദി 2 ട്രില്യൺ നേടി അത് നാലാക്കി ഉയർത്തി.അവർ 60 വർഷം ഇരുന്ന് നേടിയത് മോദി വെറും 11 വർഷങ്ങൾ കൊണ്ട് നേടി തന്നു..അതാണ് അഴിമതിയില്ലാത്ത,സുതാര്യമായ ജനക്ഷേമം മാത്രം ലക്ഷ്യം വെച്ചുള്ള ഭരണം കൊണ്ട് കിട്ടുന്ന ഗുണം..... 2043ൽ മൂന്നാമത്തെ സമ്പദ് വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റാൻ ഇരുന്ന(അതിന് മുന്നേ ഈ രാജ്യത്തെ ഇവന്മാർ കുട്ടിച്ചോർ ആക്കുമായിരുന്നു)വരുടെ മുന്നിൽ ഏറിയാൽ രണ്ട് വർഷത്തിനകം ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി മാറും എന്ന കാഴ്ച എത്ര ശക്തമായ അടിയാണ് എന്ന് ചിന്തിച്ച് നോക്കൂ..
പണരഹിത ഇടപാടുകൾ ഇന്ത്യക്കാർക്ക് അറിയില്ല എന്ന് പുച്ഛിച്ച ചിദംബരത്തിൻ്റെ മുന്നിൽ 10-12 ബില്യൺ വരെ പണരഹിതമായി ഇടപ്പാട് നടത്തിയാണ് മോദിയുടെ ഇന്ത്യ മറുപടി നൽകുന്നത്...
ഇന്ന് ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സാമ്പത്തിക ശക്തിയായി മാറുമ്പോൾ മോദിയെ വിശ്വസിച്ച് വോട്ട് ചെയ്ത,കോൺഗ്രസിന്,അവരുടെ സഖ്യ കക്ഷികൾക്ക് വോട്ട് ചെയ്യാത്ത സകലരുടെയും വിജയമായി വേണം ഇതിനെ കണക്കാക്കാൻ....നിലവിൽ ജർമനിയുടെ സമ്പദ് വ്യവ്യസ്ഥ കാര്യമായ ചലനങ്ങൾ ഒന്നും കാണിക്കുന്നില്ല,പക്ഷേ നമ്മളാണെങ്കിൽ തുടങ്ങിയിട്ടേ ഉള്ളൂ താനും...ഇന്ത്യ എത്രത്തോളം വലിയ സാമ്പത്തിക ശക്തിയായി മാറും എന്നത് ഇനി കാണാനിരിക്കുന്നതെയുള്ളൂ ....
ഇനി കോൺഗ്രസായിരുന്നു നിലവിൽ ഭരിക്കുന്നത് എന്ന് കരുതുക,UPI ഉണ്ടാകില്ല,ഇന്ത്യക്കാർക്ക് അത് മനസ്സിലാക്കാൻ കഴിവില്ല എന്ന് അവർ എഴുതി തള്ളും,ഇന്ത്യ ഇന്നും ദുർബലമായ സമ്പദ് വ്യവസ്ഥയായി തുടരും,ജനക്ഷേമ പദ്ധതികൾ എന്നൊരു സാധനം കണി കാണാൻ കിട്ടില്ല....ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും ദാരിദ്ര്യത്തിലേക്ക് പോകും..അഴിമതി കൊണ്ട് നമ്മളൊക്കെ പൊറുതി മുട്ടും..
തമാശയ്ക്ക് പണ്ട് പലരും പറയുമായിരുന്നു നിൻ്റെ ഒരു വോട്ട് കൊണ്ട് ഇവിടെ ഒന്നും മാറാൻ പോകുന്നില്ല എന്ന്..കോൺഗ്രസ് ഭരണത്തിൽ അത്രത്തോളം ജനങ്ങൾ മടുത്തിരുന്നു.പക്ഷേ അവിടെ നിന്നും ഇപ്പോ ഇന്ത്യ എങ്ങനെ മനോഹരമായി മാറി എന്ന് നോക്കൂ...അഭിമാനിക്കാം നമുക്ക്,
ഒരൊറ്റ വോട്ട് കൊണ്ട് രാജ്യത്തിൻ്റെ ഭാവിയും പുരോഗതിയും തന്നെ മാറ്റിമറിച്ച ജനതയാണ് നമ്മൾ♥️
✍️ Prem Shylesh