Kodungallur News

Kodungallur News കൊടുങ്ങല്ലൂർ നാട്ടുവാർത്തകൾ

07/08/2023

കോർപ്പറേഷൻ ജീവനക്കാരുടെ ഭീഷണിപ്പെടുത്തലും ഒരു ചാക്ക് പ്ലാസ്റ്റിക് മാലിന്യത്തിന് 75 രൂപ പൊതുജനം കൊടുക്കേണ്ടതുണ്ട് മാലിന്യങ്ങൾ കൊടുത്തില്ലെങ്കിൽ കോർപ്പറേഷനിൽ ഒരു കാര്യവും നടക്കില്ലെന്ന് കുടിശ്ശിക തീർക്കേണ്ടി വരുമെന്ന് ഒരു പ്ലാസ്റ്റിക് ഉൽപ്പന്നം പുറത്തിറങ്ങുമ്പോൾ അത് റീസൈക്ലിങ് ചെയ്യുന്നതിനുള്ള പണവും ഗവൺമെന്റ് വാങ്ങിച്ചിട്ടാണ് ഇറക്കുന്നത് പിന്നെ പിടിച്ചുപറി എന്തിന് copy

21/12/2021

MVD....! വണ്ടികളിൽ സ്റ്റിക്കർ, ഗ്ലാസ്, അലോയ് വീലുകൾ ഇവയിലെ വരുത്താവുന്നതും, അല്ലാത്തതുമായ മാറ്റങ്ങളെ കുറിച്ച് ...

21/12/2021
20/12/2021

..

19/12/2021

കേരളത്തിലെ ഏറ്റവും നല്ല റോഡ് ,...മഴയല്ല കാരണം!

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നുഫിഷറീസ്  വകുപ്പ് വഴി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ ...
26/06/2021

മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിക്കുന്നു

ഫിഷറീസ് വകുപ്പ് വഴി നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി, സുഭിക്ഷ കേരളം എന്നീ പദ്ധതികളുടെ 2021-22 സാമ്പത്തിക വർഷത്തേക്കുള്ള അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ള കർഷകർ അപേക്ഷകൾ നേരിട്ടോ [email protected] എന്ന മെയിൽ അഡ്രസ്സിലോ 2021 ജൂലൈ 5 വരെ സമർപ്പിക്കാം. അപേക്ഷകൾ പഞ്ചായത്ത് ഓഫീസിൽ നിന്നോ മത്സ്യഭവനിൽ നിന്നോ ലഭിക്കുന്നതാണ്. അപേക്ഷയിൽ നിർബന്ധമായും കർഷകരുടെ പിൻകോഡ് സഹിതമുള്ള വിലാസവും മൊബൈൽ നമ്പറും രേഖപ്പെടുത്തേണ്ടതാണ്. ഇല്ലാത്തപക്ഷം അപേക്ഷകൾ പരിഗണിക്കുന്നതല്ല.
അപേക്ഷയോടൊപ്പംസമർപ്പിക്കേണ്ടരേഖകൾ :
കരംഅടച്ചരസീത്പകർപ്പ്
ആധാർകാർഡ്പകർപ്പ്
റേഷൻകാർഡ്പകർപ്പ്
ബന്ധപ്പെടേണ്ട നമ്പറുകൾ:
1.ശ്രുതി 9746846492
( കൊടുങ്ങല്ലൂർ മുൻസിപ്പാലിറ്റി)

2.ആർദ്ര 9567165569
(എറിയാട് പഞ്ചായത്ത് അന്നമനട പഞ്ചായത്ത്)

3.അക്ഷയ 8592080133
(പൊയ്യ പഞ്ചായത്ത് മാള പഞ്ചായത്ത്)

4.മാളവിക 9562366761
കുഴൂർ പഞ്ചായത്ത് പുത്തൻചിറ പഞ്ചായത്ത്

5.സ്വാതിക 8086389863
(എടവിലങ്ങ് പഞ്ചായത്ത് വേളൂക്കര പഞ്ചായത്ത്)

6.രേഷ്മ 9633069088
(മതിലകം പഞ്ചായത്ത്,
പൂമംഗലം പഞ്ചായത്ത്)
7.രജിത 9895308459
(എസ് എൻ പുരം പഞ്ചായത്ത്, പടിയൂർ പഞ്ചായത്ത്‌ )

8. വിദ്യ _8943722252
(വെള്ളാങ്ങല്ലൂർ പഞ്ചായത്ത്
ആളൂർ പഞ്ചായത്ത്)

23/06/2021 ഫിഷറീസ്എക്സ്റ്റൻഷൻഓഫീസർ
അഴീക്കോട്മത്സ്യഭവൻ

കൊടുങ്ങല്ലൂർ നഗരസഭ തെരത്തെടുപ്പ് ഫലം - 2020- വാർഡ് അടിസ്ഥാനത്തിൽ : ആകെ സീറ്റ് - 44ഫലം പ്രഖ്യാപിച്ചത് - 44എൽ.ഡി.എഫ് - 22എ...
16/12/2020

കൊടുങ്ങല്ലൂർ നഗരസഭ തെരത്തെടുപ്പ് ഫലം - 2020- വാർഡ് അടിസ്ഥാനത്തിൽ :
ആകെ സീറ്റ് - 44
ഫലം പ്രഖ്യാപിച്ചത് - 44
എൽ.ഡി.എഫ് - 22
എൻ.ഡി.എ. - 21
യു.ഡി.എഫ് - 1

16/12/2020

കൊടുങ്ങല്ലൂർ നഗരസഭ :
ആകെ സീറ്റ് - 44
ഫലം പ്രഖ്യാപിച്ചത് - 44
എൽ.ഡി.എഫ് - 22
എൻ.ഡി.എ. - 21
യു.ഡി.എഫ് - 1

എറിയാട് ഗവ ഐടിഐയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു എറിയാട് ഗവ ഐടിഐയിൽ 2020-21 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്...
25/09/2020

എറിയാട് ഗവ ഐടിഐയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു


എറിയാട് ഗവ ഐടിഐയിൽ 2020-21 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്എസ്എൽസി പാസായവർക്ക് രണ്ട് വർഷത്തെ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, ഒരു വർഷത്തെ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആന്റ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ www.itiadmission.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി സെപ്റ്റംബർ 30 വൈകീട്ട് 5ന് മുൻപ് സമർപ്പിക്കണം. എൻസിവിടി അഫിലിയേഷനുള്ള ട്രേഡുകൾ/യൂണിറ്റുകൾ എന്നിവയുടെ വിവരം സൈറ്റിൽ ലഭ്യമാണ്. അക്ഷയ കേന്ദ്രങ്ങൾ, സ്വകാര്യ കമ്പ്യൂട്ടർ എന്നിവ വഴി അപേക്ഷാഫീസ് 100 രൂപ അടച്ചതിന് ശേഷം അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 24 വരെ അപേക്ഷ സമർപ്പിച്ചവർക്ക് ട്രേഡ് ഓപ്ഷൻ ഇപ്പോൾ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യാം. വിശദ വിവരങ്ങൾക്ക് 0480 2804320.

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൻ ആധുനിക സൗകര്യങ്ങളോടു കൂടിയ മദർ ആന്റ് ചൈൽഡ് വിഭാഗം കെട്ടിടം അഡ്വ.വി.ആർ. സുനിൽകുമാർ എം എ...
06/09/2020

കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൻ ആധുനിക സൗകര്യങ്ങളോടു കൂടിയ മദർ ആന്റ് ചൈൽഡ് വിഭാഗം കെട്ടിടം അഡ്വ.വി.ആർ. സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു.

4000 ചതുരശ്രയടി വിസ്തീർണ്ണത്തിൽ 10.24 കോടി രൂപ ചെലവിൽ ദേശീയാരോഗ്യ മിഷന്റെ ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചത്. കോവിഡ് ആശുപത്രിയാക്കിയതിനെ തുടർന്ന് മെഡികെയർ ഹോസ്പിറ്റലിലേക്ക് തൽക്കാലം മാറ്റിയ പ്രസവ വിഭാഗം ക്രമേണ ഈ കെട്ടിടത്തിൽ പുന:രാരംഭിക്കും.

നഗരസഭാ ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ചു. കെ എസ് കൈസാ ബ് , തങ്കമണി സുബ്രഹ്മണ്യൻ, പി എൻ രാമദാസ്, വി.ജി.ഉണ്ണികൃഷ്ണൻ, വി എം ജോണി, ബിന്ദു പ്രദീപ്, നഗരസഭാ സെക്രട്ടറി ടി കെ സുജിത് , വേണു വെണ്ണറ , ഒ.സി. ജോസഫ്, യൂസഫ് പടിയത്ത് തുടങ്ങിയവർ പ്രസംഗിച്ചു. ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ സി കെ രാമനാഥൻ സ്വാഗതവും സൂപ്രണ്ട് ഡോ. ടി വി റോഷ് നന്ദിയും പറഞ്ഞു.

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ...
22/08/2020

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള ലാപ്‌ടോപ്പ് വാങ്ങുന്നതിന് പരമാവധി ഒരു ലക്ഷം രൂപ വരെയും മറ്റ് കോഴ്‌സുകൾ പഠിക്കുന്നവർക്ക് പരമാവധി 50,000 രൂപ വരെയും വായ്പ അനുവദിക്കും.
അപേക്ഷകരുടെ കുടുംബ വാർഷിക വരുമാന പരിധി മൂന്ന് ലക്ഷം രൂപയിൽ അധികരിക്കരുത്. പലിശ നിരക്ക് ആറ് ശതമാനമാണ്. വായ്പാ തുക 60 പ്രതിമാസ തവണകളായി തിരിച്ചടയ്ക്കണം.
വാങ്ങാൻ ഉദ്ദേശിക്കുന്ന ലാപ്പ്‌ടോപ്പിന്റെ ക്വട്ടേഷൻ/ഇൻവോയ്‌സ് അപേക്ഷകർ ഹാജരാക്കണം. ക്വട്ടേഷൻ/ഇൻവോയിസ് പ്രകാരം ലാപ്പ്‌ടോപ്പ് വാങ്ങുന്നതിനാവശ്യമായ 100 ശതമാനം വായ്പയായി അനുവദിക്കും. 18 വയസ്സ് പൂർത്തിയായ വിദ്യാർത്ഥികൾക്കും, വിദ്യാർത്ഥികൾക്കുവേണ്ടി രക്ഷിതാക്കൾക്കും അപേക്ഷ സമർപ്പിക്കാം.
പദ്ധതി വിശദാംശങ്ങൾ www.ksbcdc.com ൽ ലഭിക്കും. അപേക്ഷാ ഫോറവും വിശദവിവരങ്ങളും കോർപ്പറേഷന്റെ ജില്ല/ഉപജില്ലാ ഓഫീസുകളിൽ ലഭിക്കും.

വാർത്തകൾ അറിയുവാൻ Kodungallur News പേജ് Like ചെയ്ത് Follow ചെയ്യൂ.

https://www.facebook.com/Kodungallur-News-285341305281220/

കൊടുങ്ങല്ലൂർ നഗരസഭയിൽ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയത് 1000 വീടുകൾ. ഇതിന്റെ നി...
22/08/2020

കൊടുങ്ങല്ലൂർ നഗരസഭയിൽ സംസ്ഥാന സർക്കാരിന്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി പൂർത്തിയാക്കിയത് 1000 വീടുകൾ. ഇതിന്റെ നിർമ്മാണ പൂർത്തീകരണ പ്രഖ്യാപനം ആഗസ്റ്റ് 27 രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീൻ അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാൻ എം പി, അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ കളക്ടർ എസ് ഷാനവാസ്, കുടുംബശ്രീ മിഷൻ കോ-ഓഡിനേറ്റർ ഹരി കിഷോർ എന്നിവർ പങ്കെടുക്കും.
2019ൽ ലൈഫ് മിഷന്റെ ഭാഗമായി ഏറ്റവും കൂടുതൽ വീടുകൾ നിർമ്മിച്ചു നൽകിയ നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം കൊടുങ്ങല്ലൂർ നഗരസഭയ്ക്ക് ലഭിച്ചിരുന്നു. സർക്കാരിന്റെ പല പദ്ധതികളിലായി നിർമ്മാണം പൂർത്തിയാക്കുവാൻ കഴിയാതിരുന്ന വീടുകളിൽ നൂറ് ശതമാനം പൂർത്തീകരിച്ചതിനും അവാർഡ് ലഭിച്ചിരുന്നു. വീട് നിർമ്മാണത്തിനായി സർക്കാർ ധനസഹായത്തിന് പുറമെ 3.54 കോടി രൂപ നഗരസഭ ബാങ്ക് വായ്പ എടുത്താണ് പണി പൂർത്തീകരിച്ചത്. മുഖ്യമന്ത്രിയുടെ ചടങ്ങ് അന്നേ ദിവസം നഗരസഭയുടെ എല്ലാ വാർഡുകളിലും കാണുന്നതിന് സൗകര്യമേർപ്പെടുത്തിയതായി ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു.

കൊടുങ്ങല്ലൂരിലെ വാർത്തകൾ അറിയുവാൻ Kodungallur News പേജ് Like ചെയ്ത് Follow ചെയ്യൂ.

https://www.facebook.com/Kodungallur-News-285341305281220/

Address

Thrissur
680664

Website

Alerts

Be the first to know and let us send you an email when Kodungallur News posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category