02/06/2026
" പടയണി "
തെക്കൻ കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളിലെ പ്രധാന അനുഷ്ഠാന കലയാണ് പടയണി. ദാരികനെ വധിച്ച ശേഷം കോപാകുലയായ ഭദ്രകാളിയുടെ കോപം ശമിപ്പിക്കാൻ ശിവനും ഭൂതഗണങ്ങളും ചേർന്ന് നടത്തിയ നൃത്തത്തെ ആസ്പദമാക്കിയാണ് ഇതിന്റെ ഐതിഹ്യം രൂപപ്പെട്ടിരിക്കുന്നത്.