
16/08/2025
14 വയസ്സ് പ്രായമുള്ള അതിജീവിതയെ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയെ 30 കൊല്ലവും 3 മാസവും കഠിന തടവിനും 2,45,500/- രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു.
തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ നമ്പർ 2 കോടതി ജഡ്ജ്, ശ്രീമതി. ജയ പ്രഭു 15-05-2025 തിയ്യതിയാണ് ശിക്ഷ വിധിച്ചത്.
കയ്പമംഗലം : 14 വയസ്സ് പ്രായമുള്ള അതിജീവിതയെ പീഡിപ്പിച്ച കേസിൽ കൈപ്പമംഗലം സ്വദേശി വെട്ടുകാട്ടിൽ വീട്ടിൽ
രഘു 51 വയസ്സ് എന്നയാളെയാണ് 30 കൊല്ലവും 3 മാസവും കഠിന തടവിനും 2,45,500/- രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചത്. പിഴ തുക അടക്കുകയാണെങ്കിൽ അതിജീവിതക്ക് നൽകുന്നതിനും വിധിയിൽ വ്യവസ്ഥ വച്ചിട്ടുണ്ട്.
അന്നത്തെ കയ്പമംഗലം പോലീസ് സ്റ്റേഷൻ എസ്.ഐ സൂരജ്.സി.എസ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ ഷാജഹാൻ.എം, ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ നിഷി ആയിരുന്നു അന്വേഷണത്തിന് അസിസ്റ്റ് ചെയ്തത്.
പബ്ലിക് പ്രോസിക്യൂട്ടർ ലിജി മധു പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന് പതിമൂന്നോളം സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകൾ ഹാജരാക്കുകയും ചെയ്തു.