02/01/2015
തന്റെ സിനിമകളിലൂടെ എന്നും പ്രേക്ഷകർക്ക്
ഒരു സസ്പെൻസ് നൽകുക എന്നത്
വെങ്കട്ട് പ്രഭു എന്ന
സംവിധായകന്റെ പ്രത്യേകതയാണ്.
സൂര്യയെ നായകനാക്കി ഒരുക്കുന്ന
'മാസ്സ്' എന്ന
ചിത്രത്തിലും അങ്ങനെ ചില
സസ്പെൻസ് വകകൾ വെങ്കട്ട്
ഒരുക്കുന്നുണ്ട് എന്നാണ്
കേൾക്കുന്നത്.
'മാസ്സി'നെക്കുറിച്ച് ലഭിക്കുന്ന
ഏറ്റവും പുതിയ റിപ്പോർട്ടുകൾ
പറയുന്നത് ചിത്രത്തിലെ സംഭാഷണ
ഭാഗങ്ങൾ
എല്ലാം ഇതിനോടകം ഷൂട്ട് ചെയ്ത്
കഴിഞ്ഞു എന്നാണ്. ഇനി സംഘട്ടന
രംഗങ്ങൾ ആണ്
ചിത്രീകരിക്കാനുള്ളത്. സ്റ്റണ്ട്
ശിവയാണ് ചിത്രത്തിലെ സംഘട്ടന
രംഗങ്ങൾ കൈകാര്യം ചെയ്യുന്നത്.
ചിത്രത്തിലെ ഏറ്റവും വലിയ
ഹൈലൈറ്റ്
ആയിരിക്കും അതിന്റെ ഇന്റർവെൽ
സീൻ എന്നാണ് 'മാസ്സ്'
ടീമുമായി ബന്ധപ്പെട്ട
ഏറ്റവുമടുത്ത വൃത്തങ്ങൾ
സൂചിപ്പിക്കുന്നത്.
യുവൻ ശങ്കർ രാജ
'മാസ്സി'ന്റെ ഗാനങ്ങളുടെ പണിപ്പുരയിലാണ്.
ഗാനങ്ങൾ ചിത്രീകരിക്കാനുള്ള
ലൊക്കേഷൻ ഉറപ്പിക്കുന്ന
അവസാനവട്ട ചർച്ചകളിലാണ്
വെങ്കട്ട് പ്രഭുവും ടീമും.
ഫെബ്രുവരി അവസാനം ചിത്രത്തിന്റെ ഷൂട്ടിങ്ങ്
പൂർത്തിയാക്കി തമിഴ് പുതു
വർഷത്തിൽ ചിത്രം റിലീസിന്
എത്തിക്കാനാണ്
അണിയറക്കാരുടെ ശ്രമം.