28/10/2025
ഗൂസ്ബെറി പ്രസിദ്ധീകരിക്കുന്ന പുതിയ പുസ്തകമാണ് കെ. കെ. ബാബുരാജിൻ്റെ 'പ്രത്യാശയുടെ തുടിപ്പുകൾ'.
രാജ്യത്ത് ഹിന്ദുത്വശക്തികൾ ഭരണത്തുടർച്ച നിലനിർത്തുകയും, ലോകത്ത് പലയിടങ്ങളിലും ഫാഷിസ്റ്റ് പ്രസ്ഥാനങ്ങൾ പിടിമുറുക്കുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ഒപ്പം മനസ്സിനെ മരവിപ്പിക്കുന്ന തരത്തിൽ ഗാസയിൽ പിഞ്ചുകുഞ്ഞുങ്ങളെവരെ പട്ടിണിക്കിട്ട് കൊല്ലുന്ന ഇസ്രയേലിന്റെ വംശഹത്യയും തുടരുന്നു. ഈ അവസ്ഥയിൽ സാംസ്കാരിക നൈരാശ്യത്തിന് കീഴടങ്ങാൻ പാടില്ലെന്നും, നിശ്ശബ്ദത കുറ്റകരമാണെന്നും ഉറപ്പിച്ചുപറയുകയാണ് ഈ പുസ്തകം.
സമകാലീന വിഷയങ്ങളെ ചരിത്രത്തോട് ചേർത്തുവയ്ക്കുന്ന ഇതിലെ ലേഖനങ്ങൾക്ക് വൈയക്തിക പ്രതികരണങ്ങൾ എന്നതിനപ്പുറമുള്ള രാഷ്ട്രീയ-സാമൂഹ്യ-സാംസ്കാരിക വിശകലനത്തിന്റേതായ അതിസൂക്ഷ്മ വ്യവഹാരതലങ്ങളുണ്ട്.
ഭരണകൂടം മുതൽ വ്യക്തി വരേക്കുമുള്ള നിലകളിൽ, അപരങ്ങളുടെയും പലമകളുടെയും ബലതന്ത്രങ്ങളെ അനിതരസാധാരണമായ ഉൾക്കാഴ്ചയോടെയും കൃത്യതയോടെയും അടയാളപ്പെടുത്തുന്ന കൃതി.
പുസ്‌തകത്തിൻ്റെ കവർ പ്രകാശനം സാഭിമാനം, സസന്തോഷം ഇവിടെ നിർവഹിക്കുന്നു.