Kerala Vartha Daily

Kerala Vartha Daily kerala's leading newspaper daily

കന്യാസ്ത്രീകള്‍ക്ക് ജാമ്യംറായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്ര...
02/08/2025

കന്യാസ്ത്രീകള്‍ക്ക് ജാമ്യം

റായ്പൂര്‍: മനുഷ്യക്കടത്തും മതപരിവര്‍ത്തനവും ആരോപിച്ച് ഛത്തീസ്ഗഡില്‍ ജയിലിലായ മലയാളി കന്യാസ്ത്രീകള്‍ക്ക് ജാമ്യം. ബിലാസ്പൂര്‍ എന്‍ഐഎ കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്നലെ വാദം പൂര്‍ത്തിയാക്കി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി സിറാജുദ്ദീന്‍ ഖുറേഷിയാണ് ജാമ്യം അനുവദിച്ചത്.

സംസ്ഥാന സര്‍ക്കാര്‍ ജാമ്യാപേക്ഷയെ എതിര്‍ക്കില്ലെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഉറപ്പിന്‍മേലാണ് ഇന്നലെ എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്നാല്‍ അന്വേഷണം പ്രാഥമികഘട്ടത്തിലാണെന്നു ചുണ്ടിക്കാട്ടി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്തു. അതേസമയം കസ്റ്റഡിയില്‍ വിടേണ്ടതുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് വേണ്ട എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി.

വ്യക്തമായ തെളിവുകള്‍ ഇല്ലാതെയാണ് ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് കന്യാസ്ത്രീകള്‍ക്കുവേണ്ടി ഹാജരായ അമൃതോദോസ് വാദിച്ചു. ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ കുറ്റകൃത്യം നടന്നുവെന്ന് പറയാനാകില്ല. കസ്റ്റഡിയില്‍ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെടാത്തതിനാല്‍ അവര്‍ ജയിലില്‍ തുടരേണ്ട കാര്യമില്ല. കന്യാസ്ത്രീകള്‍ക്ക് ഒരുതരത്തിലുമുള്ള ക്രിമിനല്‍ പശ്ചാത്തലമില്ലെന്നതും പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കന്യാസ്ത്രീകള്‍ക്കെതിരെ എന്തുതെളിവാണ് ഉളളതെന്ന് കോടതി ചോദിച്ചപ്പോഴാണ് അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്ന് പ്രോസിക്യൂഷന്‍ മറുപടി നല്‍കിയത്. കന്യാസ്ത്രീകള്‍ക്കെതിരെ പരാതി നല്‍കിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കായി ഹാജരായ അഭിഭാഷകനും ജാമ്യത്തെ എതിര്‍ത്തു.

മലയാളി കന്യാസ്ത്രീകളായ പ്രീതി മേരി, വന്ദന ഫ്രാന്‍സിസ് എന്നിവരും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ആദിവാസി യുവാവ് സുഖ്മാന്‍ മാണ്ഡവിയുമാണ് ജാമ്യാപേക്ഷ നല്‍കിയത്. അറസ്റ്റിലായ അന്നുമുതല്‍ ഇവര്‍ ജ്യൂഡീഷ്യല്‍ കസ്റ്റഡിയില്‍ ദുര്‍ഗ് സെന്‍ട്രല്‍ ജയിലിലാണ്.

02/08/2025
ഭീകരരെ പിന്തുണ ക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ ഭീകരരെ പിന്തുണ ക്കുന്നവരെയും ഇര...
06/07/2025

ഭീകരരെ പിന്തുണ ക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുത് പ്രധാനമന്ത്രി ബ്രിക്സ് ഉച്ചകോടിയിൽ

ഭീകരരെ പിന്തുണ ക്കുന്നവരെയും ഇരകളെയും ഒരുപോലെ കാണരുതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ ദി. ബ്രസീലിൽ പതിനേഴാമത് ബ്രിക്സ് ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹൽഗാം ആക്രമണം മാനവരാശിക്കെ തിരെയുള്ള ആക്രമണം ആയിരുന്നുവെ ന്നും പഹൽഗാം ഭീകരാക്രമണ സമയത്ത് ഇന്ത്യക്കൊപ്പം നിന്ന എല്ലാവർക്കും നന്ദി യെന്നും പ്രധാനമന്ത്രി പറഞ്ഞു.

"മനുഷ്യരാശി നേരിടുന്ന ഏറ്റവും ഗുരുതര മായ വെല്ലുവിളികളിൽ ഒന്നാണ് തീവ്രവാ ദം. അടുത്തിടെ, പഹൽഗാമിൽ ഇന്ത്യ മനു ഷ്യത്വരഹിതമായ ഒരു ഭീകരാക്രമണത്തെ നേരിട്ടു. ഇത് മുഴുവൻ മനുഷ്യരാശിക്കുമെ തിരായ ആക്രമണമായിരുന്നു'. പ്രധാനമ ന്ത്രി മോദി പറഞ്ഞു.

"ഭീകരതയെ മറികടക്കുന്നതിന് ബ്രിക്സ് രാജ്യങ്ങൾ വ്യക്തവും ഏകീകൃതവുമായ നിലപാട് സ്വീകരിക്കണം. ഭീകരത പോലു ള്ള ഒരു വിഷയത്തിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല. ഏതെങ്കിലും രാജ്യം ഭീകരത യ്ക്ക് നേരിട്ടോ അല്ലാതെയോ പിന്തുണ ന ൽകിയാൽ, അതിനുള്ള വില നൽകേണ്ടി വരും'.-പ്രധാനമന്ത്രി പറഞ്ഞു.

സമാധാനത്തിൻ്റെയും സാഹോദര്യത്തി ന്റെയും മൂല്യങ്ങളോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത പ്രധാനമന്ത്രി മോദി ആവർത്തിച്ചു. ലോക സമാധാനവും സുരക്ഷയുമാ ണ് നമ്മുടെ പൊതുവായ താൽപ്പര്യങ്ങളു ടെയും ഭാവിയുടെയും അടിത്തറയെന്ന് പ്രധാമന്ത്രി പറഞ്ഞു.

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം.  ബെർമിംഗഹാം: ഇംഗ്ലണ്ടിനെതിരായ ര ണ്ടാം ക്രിക്കറ്റ് ടെസ...
06/07/2025

എ‍ഡ്ജ്ബാസ്റ്റണിൽ ചരിത്രമെഴുതി ഇന്ത്യ; ഇം​ഗ്ലണ്ടിനെതിരെ കൂറ്റൻ ജയം.

ബെർമിംഗഹാം: ഇംഗ്ലണ്ടിനെതിരായ ര ണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് മിന്നു ന്ന ജയം. 336 റൺസിനായിരുന്നു ഗില്ലിന്റെ പോരാളികളുടെ ജയം. ചരിത്രത്തിൽ ആ ദ്യമായാണ് ഇന്ത്യ എജ്ബാസ്റ്റണിൽ ടെസ്റ്റ് ജയിക്കുന്നത്.

ഇന്ത്യ ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്‌സി ൽ 271ന് ഓൾഔട്ടായി. ശുഭ്മാൻ ഗില്ലിന്റെ യും ആകാശ് ദീപിന്റെയും തകർപ്പൻ പ്രക ടനമാണ് ഇന്ത്യയുടെ ജയത്തിനു തിളക്കം കൂട്ടി. ആകാശ് ദീപ് ഇന്ത്യക്കായി രണ്ടാം ഇന്നിംഗ്സിൽ ആറ് വിക്കറ്റ് സ്വന്തമാക്കി. ഇതോടെ ഈ ടെസ്റ്റിൽ താരം 10 വിക്കറ്റും സ്വന്തമാക്കി.

ആദ്യ ഇന്നിംഗ്‌സിൽ 587 റൺസ് നേടിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്‌സിൽ 427/6 റൺസ് നേടി ഡിക്ലയർ ചെയ്‌തതോടെ കളി ഇന്ത്യയുടെനിയന്ത്രണത്തിലായിരുന്നു. 607 റ ൺസിന്റെ ലീഡ് ഇംഗ്ലണ്ടിനെ പ്രതിരോധ ത്തിലാക്കിയിരുന്നു

രണ്ടാം ഇന്നിംഗ്സിൽ ഇംഗ്ലണ്ടിന്റെ ജാമി സ്മ‌ിത്തിനു മാത്രമാണ് പിടിച്ചു നിൽക്കാ നായത്. സ്മമിത്ത് 88 റൺസാണ് നേടിയത്. ബ്രൈഡൺ കാർസെ 38 റൺസും നേടി. ബെൻ സ്റ്റോക്സ് 33 റൺസും ഹാരി ബ്രൂ ക്ക് 23 റൺസും നേടി. ജയത്തോടെ ഇന്ത്യ പരമ്പരയിൽ ഇംഗ്ലണ്ടിനൊപ്പമെത്തി.

കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണംകൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻ...
06/07/2025

കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതിക്ക് ഊഷ്മള സ്വീകരണം

കൊച്ചി: രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് വാജ്പയ് എന്നിവരും ഒപ്പം ഉണ്ടായിരുന്നു.

വ്യവസായ വകുപ്പ് മന്ത്രി പി രാജീവ്, അഡ്വ ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, ഡിജിപി റവാഡ എ ചന്ദ്രശേഖർ, ജില്ലാ കലക്‌ടർ എൻ എസ് കെ ഉമേഷ്, റൂറൽ എസ്‌പി എം ഹേമലത, സിയാൽ മാനേജിംഗ് ഡയറക്‌ടർ എസ് സുഹാസ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ എം എസ് ഹരികൃഷ്‌ണൻ തുടങ്ങിയവരും സ്വീകരിക്കാൻ എത്തിയിരുന്നു.

തുടർന്ന് കൊച്ചി നാവികസേനാ
വിമാനത്താവളത്തിലേക്ക് തിരിച്ച
ഉപരാഷ്ട്രപതി ഇന്ന് രാത്രി ബോൾഗാട്ടി
ഗ്രാൻഡ് ഹയാത്തിൽ തങ്ങും. തിങ്കളാഴ്ചരാവിലെ ഗുരുവായൂർ
ക്ഷേത്രദർശനത്തിനായി തൃശൂരിലേക്ക്
തിരിക്കും. തുടർന്ന് കളമശേരിയിൽ
തിരിച്ചെത്തുന്ന അദ്ദേഹം 10.55 നു
നാഷനൽ യൂണിവേഴ്‌സിറ്റി ഓഫ്
അഡ്വാൻസ്‌ഡ് ലീഗൽ സ്റ്റഡീസിൽ
(നുവാൽസ്) വിദ്യാർഥികളും
അധ്യാപകരുമായി ആശയ വിനിമയം
നടത്തും. ഉച്ചകഴിഞ്ഞ് 12.35ന് കൊച്ചി
അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഉപരാഷ്ട്രപതി ഡൽഹിക്ക് മടങ്ങും.

ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ദർശനം നടത്തി.ആലുവ പാലസിൽ നിന്നും മണപ്പുറത്തേക്...
06/07/2025

ആലുവ മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ ഗവർണർ ശ്രീ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ദർശനം നടത്തി.ആലുവ പാലസിൽ നിന്നും മണപ്പുറത്തേക്കുള്ള നടപ്പാലത്തിലൂടെ നടന്നാണ് അദ്ദേഹം ക്ഷേത്ര ദർശനത്തിനെത്തിയത്

വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു.തിരുവനന്തപുരം:പട്ടം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരി...
01/07/2025

വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു.

തിരുവനന്തപുരം:പട്ടം എസ് യു ടി ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിക്കപ്പെട്ട മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നില ഗുരുതരമായി തുടരുന്നു എന്ന് മെഡിക്കൽ റിപ്പോർട്ട്.

എസ് യു ടി ആശുപത്രിയിൽ നിന്നുള്ള മെഡിക്കൽ
സംഘത്തിനു പുറമേ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 7 സ്പെഷലിസ്റ്റുകൾ അടങ്ങുന്ന ഒരു മെഡിക്കൽ സംഘം ഗവൺമെൻ്റിൻ്റെ പ്രത്യേക നിർദ്ദേശം അനുസരിച്ച എസ് യു ടി ആശുപത്രിയിൽ എത്തി വി. എസ്. അച്യുതാനന്ദനെ പരിശോധിക്കുകയും അദ്ദേഹത്തിന് ലഭിക്കുന്ന ചികിത്സ വിലയിരുത്തുകയും ചെയ്‌തു.

ഇപ്പോൾ നൽകി വരുന്ന വെൻ്റിലേറ്റർ സപ്പോർട്ട്, സി ആർ ആർ ടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സകൾ തുടരാനും ആവശ്യമെങ്കിൽ ഉചിതമായ മാറ്റം വരുത്താനുമാണ് തീരുമാനമെന്ന് ബുള്ളറ്റിനിൽ പറയുന്നു.

ആലുവ: രാജഗിരി ആശുപത്രിയിൽ വച്ച്  ബിജു എൻ.ടി എന്ന രോഗി  മരണപ്പെട്ടതുമായി ബന്ധപ്പെട്ട്   വിശദീകരണക്കുറിപ്പുമായി ആശുപത്രി അ...
01/07/2025

ആലുവ: രാജഗിരി ആശുപത്രിയിൽ വച്ച് ബിജു എൻ.ടി എന്ന രോഗി മരണപ്പെട്ടതുമായി ബന്ധപ്പെട്ട് വിശദീകരണക്കുറിപ്പുമായി ആശുപത്രി അധികൃതർ

ജൂൺ 25 ബുധനാഴ്‌ച നടുവേദനയും, വലതുകാലിന് ബലക്കുറവും ആയിട്ടാണ് ബിജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനകളുടെ അടിസ്‌ഥാനത്തിൽ ശസ്ത്രക്രിയ മാത്രമാണ് ഇതിനുള്ള ശാശ്വത പരിഹാരം എന്ന നിലക്കാണ് 27-ാം തീയതി ബിജുവിനെ സർജറിക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയക്ക് ശേഷം രണ്ടു മണിക്കൂർ നിരീക്ഷിച്ചതിനെ തുടർന്ന് യാതൊരുവിധ പ്രശ്‌നങ്ങളും ഇല്ല എന്ന് ബോധ്യമായതിന്റെ അടിസ്ഥാനത്തിലാണ് ബിജുവിനെ മുറിയിലേക്ക് മാറ്റിയത്. രാത്രിയിൽ രോഗി ചെറിയ അസ്വസ്‌ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് വിദഗ്‌ധ പരിശോധന നടത്തുകയും, സ്‌കാനിംഗിന് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട്. പരിശോധനയിൽ ബോധ്യമായ കാര്യങ്ങൾ പരിഹരിക്കുന്നതിന് തുടർ ചികിത്സകളും നൽകിയിട്ടുണ്ട്.

രോഗിയുടെ ജീവൻ രക്ഷിക്കുന്നതിന് സാധ്യമായതെല്ലാം വിവിധ വിഭാഗങ്ങളിലെ വിദഗ്‌ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ തുടർ ദിവസങ്ങളിൽ നൽകുകയും ചെയ്‌തിട്ടുണ്ട്. നിർഭാഗ്യവശാൽ തിങ്കളാഴ്‌ച വൈകീട്ടോടെ രോഗി മരണപ്പെടുകയുണ്ടായി. ജീവൻ നഷ്ടപ്പെട്ട ബിജു തോമസിൻ്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു. മരണകാര്യം വ്യക്തമാക്കുന്നതിന് വേണ്ടി പോസ്റ്റ്മോർട്ടം വേണമെന്ന ആവശ്യം ആശുപത്രി അധികൃതർ തന്നെയാണ് രോഗിയുടെ ബന്ധുക്കളോടും, പോലീസ് അധികാരികളോടും ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ടുള്ള ഏതുവിധ അന്വേഷണത്തോടും ആശുപത്രി അധികൃതർ സഹകരിക്കുമെന്ന് ആശുപത്രി മെഡിക്കൽ സൂപ്രണ്ട്
ഡോ. സണ്ണി പി ഓരത്തേൽ പത്രക്കുറിപ്പിൽ അറിയിച്ചു.

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു; ആലുവരാജഗിരി ആശുപത്രിക്കെതിരെ കേസ്കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധ...
01/07/2025

നടുവേദനയ്ക്ക് കീഹോൾ സര്‍ജറി നടത്തിയ രോഗി മരിച്ചു; ആലുവരാജഗിരി ആശുപത്രിക്കെതിരെ കേസ്

കൊച്ചി: കീഹോള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ രോഗി മരിച്ചെന്ന പരാതിയില്‍ രാജഗിരി ആശുപത്രിയ്‌ക്കെതിരെ കേസ്. തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശി ബിജു (54) ആണ് തിങ്കളാഴ്ച മരിച്ചത്.
നടുവേദനയെ തുടർന്നാണ് ബിജു കീഹോൾ ശസ്ത്രക്രിയക്ക് വിധേയനായത്. ബിജുവിന്റെ സഹോദരന്‍ ബിനു നല്‍കിയ പരാതിയിൽ എടത്തല പോലീസാണ് കേസെടുത്തത്.

ശസ്ത്രക്രിയയിലെ പിഴവ് കാരണം ആന്തരിക രക്തസ്രാവം ഉണ്ടാവുകയും ഇത് മരണത്തിലേക്ക് നയിച്ചെന്നുമാണ് കുടംബം ആരോപിക്കുന്നത്. ആന്തരിക രക്തസ്രാവം രോഗിക്ക് ഉണ്ടായെന്ന് ഡോക്ടര്‍ പറഞ്ഞതായി ബിനു പറയുന്നു. ഇതിൻ്റെ വീഡിയോയും ബന്ധുക്കൾ പുറത്തുവിട്ടു.

ഡിസ്‌കില്‍ ഞരമ്പ് കയറിയതായിരുന്നു നടുവേദനയ്ക്ക് കാരണം. വിദഗ്ധ ചികിത്സക്കായി ആലുവ ചുണങ്ങംവേലി രാജഗിരി ആശുപത്രിയില്‍ ജൂണ്‍ 25ാം തീയതി എത്തുകയും ന്യൂറോ സര്‍ജന്‍ മനോജിനെ കാണുകയും ഓപ്പറേഷന്‍ നിര്‍ദേശിക്കുകയുമായിരുന്നുവെന്ന് കുടുംബം നല്‍കിയ പരാതിയില്‍ ചൂണ്ടികാട്ടി.

27ാം തീയതിയാണ് കീഹോള്‍ സര്‍ജറി നടത്തുന്നത്. അന്ന് രാത്രി തന്നെ ബിജുവിനെ റൂമിലേക്ക് മാറ്റി. എന്നാല്‍ വയറുവേദയുള്ളതായി സഹോദരന്‍ പറഞ്ഞെന്നും വയര്‍ വീര്‍ത്തിരിക്കുന്നതും കണ്ടുവെന്നും സഹോദരന്‍ പറയുന്നു. തുടര്‍ന്ന് ഗ്യാസ്‌ട്രോയുടെ ഡോക്ടര്‍ പരിശോധിക്കുകയും ഗ്യാസിനുള്ള മരുന്ന് നല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം രാവിലെ മനോജ് വന്ന് ഗ്യാസ് ഉള്ളതിനാല്‍ നടക്കാന്‍ പറഞ്ഞു. എന്നാല്‍ ബിജു തളര്‍ന്ന് വീഴുകയായിരുന്നു. പരിശോധനയില്‍ ബിപി കുറഞ്ഞതാണെന്ന് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തസ്രാവം കണ്ടെത്തിയത്. മുമ്പ് നടത്തിയ ശസ്ത്രക്രിയയെ തുടര്‍ന്നാണ് രക്തസ്രാവം ഉണ്ടായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശേഷം വെന്റിലേറ്ററിലേക്ക് മാറ്റി. 28-ാം തീയതി മറ്റൊരു ശസ്ത്രക്രിയ നടത്തി. ഹീമോഗ്ലോബിന്‍ കുറവായതിനെ തുടര്‍ന്നും വൃക്കകളുടെ പ്രവര്‍ത്തനം മോശമായതിനാലും ഡയാലിസിസ് ആരംഭിക്കുകയും ബിജു ഇന്നലെ മരിച്ചുവെന്നുമാണ് കുടുംബം പറയുന്നത്.

സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേ...
01/07/2025

സംസ്ഥാന പൊലിസ് മേധാവിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ വാര്‍ത്താ സമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍. പരാതിയുമായി മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ സമ്മേളനം നടക്കുന്ന ഹാളിലേക്ക് എത്തി. സര്‍വ്വീസില്‍ ദുരിതം അനുഭവിച്ചെന്നാണ് പരാതി. മുപ്പത് വര്‍ഷം സര്‍വ്വീസില്‍ അനുഭവിച്ച വേദനകള്‍ എന്നു പറഞ്ഞ് ചില രേഖകള്‍ ഉയര്‍ത്തികാണിച്ചാണ് പരാതി ഉന്നയിച്ചത്.

പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖര്‍ പറഞ്ഞു. പിന്നീട് അദ്ദേഹത്തെ പൊലീസുകാര്‍ അനുനയിപ്പിച്ച് പുറത്തേക്ക്കൊണ്ടുപോവുകയായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന് പരിചയപ്പെടുത്തിയാണ് വാര്‍ത്താസമ്മേളനം നടത്തുന്ന ഹാളിലേക്ക് എത്തിയത്. താന്‍ നേരിട്ട ദുരനുഭവത്തില്‍ പൊലീസുകാര്‍ മറുപടി പറയണമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വിരമിച്ച ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞാകാം പൊലീസ് ആസ്ഥാനത്തേക്ക് പ്രവേശനം നേടിയിട്ടുണ്ടാവുകയെന്നാണ് സൂചന.

പൊലീസ് മേധാവിയായി ചുമതലയേറ്റതിന് പിന്നാലെയാണ് റവാഡ ചന്ദ്രശേഖർ വാര്‍ത്താസമ്മേളനം നടത്തിയത്. മയക്കുമരുന്നാണ് നമ്മുടെ നാട്ടിലെ പ്രധാന പ്രശ്‌നം എന്നും സൈബര്‍ ക്രൈം നേരിടാനുള്ള ശക്തമായ നടപടി സ്വീകരിക്കണമെന്നും റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചു. പൊതുജനങ്ങളോട് പൊലീസുകാര്‍ മാന്യമായി പെരുമാറണമെന്നും പറഞ്ഞു.

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു.സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍  സ്ഥാനമേറ്റു.  തിരുവ...
01/07/2025

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ ചുമതലയേറ്റു.

സംസ്ഥാന പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖര്‍ സ്ഥാനമേറ്റു. തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തെത്തിയ റവാഡ എഡിജിപി എച്ച് വെങ്കിടേഷില്‍ നിന്നാണ് ചുമതലയേറ്റത്. കേന്ദ്രസര്‍വ്വീസില്‍ നിന്ന് വിടുതല്‍ ചെയ്ത റവാഡ ചന്ദ്രശേഖര്‍ ഇന്ന് രാവിലെയാണ് തലസ്ഥാനത്തെത്തിയത്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് യുപിഎസ്‍സി ചുരുക്കപട്ടികയിലെ രണ്ടാമനായ റവാഡയെ പൊലീസ് മേധാവിയാക്കാന്‍ തീരുമാനമെടുത്തത്. 1991 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോയില്‍ സ്പെഷ്യല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

സല്യൂട്ട് സ്വീകരിച്ച് ഷെയ്ഖ് ദർവേഷ് സാഹിബ്; സംസ്ഥാന പോലീസ് മേധാവിക്ക് ആദരം. വിരമിക്കൽ ചടങ്ങിൽ സേനയുടെ അഭിവാദ്യം സ്വീകരിച...
30/06/2025

സല്യൂട്ട് സ്വീകരിച്ച് ഷെയ്ഖ് ദർവേഷ് സാഹിബ്; സംസ്ഥാന പോലീസ് മേധാവിക്ക് ആദരം. വിരമിക്കൽ ചടങ്ങിൽ സേനയുടെ അഭിവാദ്യം സ്വീകരിച്ച ശേഷം ഡി.ജി.പി.ഷെയ്ഖ് ദർവേഷ് സാഹിബ് സംസാരിക്കുന്നു.

Address

Thrissur
680021

Alerts

Be the first to know and let us send you an email when Kerala Vartha Daily posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kerala Vartha Daily:

Share