Keraleeyam

Keraleeyam ‘Jagrathayude Keraleeyam’ is a civil society collective who are concerned with ecology, nature

In 1999, when the mainstream media and the society in general, was not devoting much space or time to ecology and nature, Keraleeyam Masika, came in. From day one, it was rooted in the principle of free and independent journalism and has grown only with the support from civil society. This strength helped Keraleeyam to bring the voices of the victims of man-made ecological and social imbalances. K

eraleeyam takes its stand as a media intervention aimed to guide policymakers and, develop an ecological wisdom and justice in society. The indepth research and production of quality content made Keraleeyam a resource centre for environmental studies by many universities. Keraleeyam believes in and is a practioner of ‘copyleft’ policy to ensure that the facts reach as fast and, as forceful as the false. The two decade digital archives of Keraleeyam is open for you to explore and contemplate.

08/09/2025
"കുംഭത്തിൽ നട്ട ചേനയും മേടത്തിൽ മുളച്ച മത്തനും കുമ്പളവും ഇടവത്തിലിട്ട പയറും പിന്നെ വെണ്ടയും കയ്പയും കായക്കുലകളുമൊക്കെ ഓണ...
05/09/2025

"കുംഭത്തിൽ നട്ട ചേനയും മേടത്തിൽ മുളച്ച മത്തനും കുമ്പളവും ഇടവത്തിലിട്ട പയറും പിന്നെ വെണ്ടയും കയ്പയും കായക്കുലകളുമൊക്കെ ഓണസദ്യയുടെ കൂട്ടുകളായി. ആമോദം പ്രദാനം ചെയ്യുന്നതാണ് കൃഷിയെന്ന് കൃഷിഗീത ഉറപ്പിച്ചുപറയുന്നുണ്ട്." ഓണത്തിന് കാർഷിക ജീവിതവുമായുണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് വി.കെ ശ്രീധരൻ എഴുതുന്നു.

ഓണത്തിനും മഹാബലി സങ്കല്പത്തിനും ബുദ്ധനും അശോകനുമായുള്ള ബന്ധം എന്താണ്? മനുവിന്റെയും സനാതന ധർമ്മത്തിന്റെയും തുടർച്ചകൾ വാമന...
05/09/2025

ഓണത്തിനും മഹാബലി സങ്കല്പത്തിനും ബുദ്ധനും അശോകനുമായുള്ള ബന്ധം എന്താണ്? മനുവിന്റെയും സനാതന ധർമ്മത്തിന്റെയും തുടർച്ചകൾ വാമനനിൽ കാണാൻ കഴിയുന്നത് എന്തുകൊണ്ടാണ് ? നാരായണ​ ​ഗുരുവിന്റെയും സഹോദരൻ അയ്യപ്പന്റെയും ഡോ. ബി.ആ‍ർ അംബേദ്കറിന്റെയും ചിന്തകളുടെ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് വിശദീകരിക്കുന്നു കാലടി ശ്രീശങ്കര സ‍ർവകലാശാലയിലെ അധ്യാപകനും സെന്റർ ഫോർ ബുദ്ധിസ്റ്റ് സ്റ്റഡീസ് സ്ഥാപക കോ-ഓ‍ർഡിനേറ്ററുമായ ഡോ. അജയ് എസ് ശേഖർ.

ഏറെക്കാലമായി കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ...
03/09/2025

ഏറെക്കാലമായി കേരളത്തിലെ മത്സ്യബന്ധന മേഖല ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നുപോകുകയാണ്. അതിനിടയിലാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ കയറ്റുമതി തീരുവനയം ഇരുട്ടടിയായി കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ തലയിൽ വന്നുപതിക്കുന്നത്. എങ്ങനെയെല്ലാമാണ് അധികത്തീരുവ മത്സ്യമേഖലയെ ബാധിക്കാൻ പോകുന്നത്? ആർ ദേവദാസ് വിശദമാക്കുന്നു.

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി നടത്തിയ ചൈനീസ് സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും...
03/09/2025

ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി നരേന്ദ്ര മോദി നടത്തിയ ചൈനീസ് സന്ദർശനവും ഷി ജിൻപിങുമായുള്ള ചർച്ചയും ഇന്ത്യ–ചൈന ബന്ധത്തിൽ മാറ്റങ്ങളുണ്ടാക്കുമോ? അമേരിക്കൻ നിയന്ത്രണത്തിലുള്ള ഏകധ്രുവ ലോകക്രമത്തിന് ഇത് തിരിച്ചടിയായി മാറുമോ? വിദേശകാര്യ വിദഗ്ധനും അധ്യാപകനുമായ ഡോ. ലിറാർ പുളിക്കലകത്ത് സംസാരിക്കുന്നു.

"ഇത് ഒരു അമ്മയുടെ അനുഭവമല്ല, പല അമ്മമാരുടേയും അനുഭവമാണ്. മക്കളുടെ എല്ലാ വല്ലായ്മകളേയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമ്മ...
02/09/2025

"ഇത് ഒരു അമ്മയുടെ അനുഭവമല്ല, പല അമ്മമാരുടേയും അനുഭവമാണ്. മക്കളുടെ എല്ലാ വല്ലായ്മകളേയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് അമ്മമാരെയാണ്. കുടുംബത്തെ മൊത്തം ബാധിക്കുന്നുണ്ടെങ്കിൽ തന്നെയും അത് ഒരമ്മയെ സംബന്ധിച്ചാണ് വലിയ വേദനയായി മാറുന്നത്." ഷബീദ പി യുടെ 'വിപരീതങ്ങളുടെ വിസ്മയം' എന്ന പുസ്തകത്തിന്റെ റിവ്യൂ.

ആശങ്കപ്പെടുത്തുന്ന വേ​ഗത്തിൽ കടലെടുത്ത് പോകുന്ന തിരുവനന്തപുരം പൊഴിയൂർ എന്ന മത്സ്യബന്ധന ​ഗ്രാമത്തിന്റെ അതിജീവന കഥകൾ. Clim...
01/09/2025

ആശങ്കപ്പെടുത്തുന്ന വേ​ഗത്തിൽ കടലെടുത്ത് പോകുന്ന തിരുവനന്തപുരം പൊഴിയൂർ എന്ന മത്സ്യബന്ധന ​ഗ്രാമത്തിന്റെ അതിജീവന കഥകൾ. Climate and Coast - 1

കടലേറ്റത്തിൽ വീട് നഷ്ടമായ പൊഴിയൂരിലെ മനുഷ്യരെ തീരത്ത് നിന്നും ഏറെ അകലെയുള്ള ഒരു ഫ്ലാറ്റിലേക്കാണ് സർക്കാർ മാറ്റി പാർ‌പ്പിച്ചിത്. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെയും കടലോര ജീവതത്തെ പരി​ഗണിക്കാതെയും കാലാവസ്ഥാ പ്രതിസന്ധിയുടെ ഇരകളായവരെ ഫ്ലാറ്റിലേക്ക് പറിച്ചു നട്ടതോടെ അവരുടെ ജീവിതം കൂടുതൽ ദുരിതത്തിലായി.

ആ​ഗസ്റ്റ് 31ന് നി‍ർമ്മാണോദ്ഘാടനം നടന്ന വയനാട് തുരങ്കപാത വലിയ നേട്ടമായാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. താമരശേരി ചു...
01/09/2025

ആ​ഗസ്റ്റ് 31ന് നി‍ർമ്മാണോദ്ഘാടനം നടന്ന വയനാട് തുരങ്കപാത വലിയ നേട്ടമായാണ് സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നത്. താമരശേരി ചുരത്തിൽ ​ഗതാ​ഗത തടസ്സം പതിവായതും തുരങ്കപാതയുടെ സ്വീകാര്യത കൂട്ടി. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി വയനാട് ജില്ലയിലും കോഴിക്കോടിന്റെ കിഴക്കൻ മലയോരങ്ങളിലും ആവർത്തിക്കുന്ന പ്രകൃതി ദുരന്തങ്ങൾ എവിടെയും പരി​ഗണിക്കപ്പെടുന്നതേയില്ല.

"റാപ്പർ വേടന് പിന്നിൽ മുസ്ലീങ്ങളാണെന്ന ഹിന്ദുത്വ പ്രചാരണം, മാധ്യമ അവതരണങ്ങളിലെ ഇസ്‌ലാമോഫോബിയ, മുഖ്യമന്ത്രി പിണറായി വിജയൻ...
31/08/2025

"റാപ്പർ വേടന് പിന്നിൽ മുസ്ലീങ്ങളാണെന്ന ഹിന്ദുത്വ പ്രചാരണം, മാധ്യമ അവതരണങ്ങളിലെ ഇസ്‌ലാമോഫോബിയ, മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഭിമുഖം, പഹൽഗാം ആക്രമണം, ഭീകരവാദ/തീവ്രവാദ ആരോപണം തുടങ്ങി 23 തലക്കെട്ടുകളിൽ മെയ് അവസാന വാരങ്ങളിലെ സംഭവങ്ങൾ ക്രമീകരിച്ചിരിക്കുന്നു. കഴിഞ്ഞ മാസങ്ങളിലേക്കാൾ മെയ് മാസം റിപ്പോർട്ട് ചെയ്ത സംഭവങ്ങൾ എണ്ണത്തിൽ കൂടുതലാണ്." ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവിന്റെ പ്രതിമാസ റിപ്പോർട്ട്, 2025 മെയ് (16-31).

സെപ്തംബർ 20ന് ശബരിമലയിൽ ആ​ഗോള അയ്യപ്പഭക്ത സം​ഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഈ സാഹചര്യത്തിൽ, കേരളത്തിലെ അവർ...
31/08/2025

സെപ്തംബർ 20ന് ശബരിമലയിൽ ആ​ഗോള അയ്യപ്പഭക്ത സം​ഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് കേരള സർക്കാർ. ഈ സാഹചര്യത്തിൽ, കേരളത്തിലെ അവർണ്ണ ജനവിഭാ​ഗങ്ങളുടെ ദൈവമായിരുന്ന അയ്യപ്പനെ ബ്രാഹ്മണരിൽ നിന്നും മോചിപ്പിച്ച് തിരികെ അവർണ്ണ ജനവിഭാ​ഗങ്ങൾക്ക് നൽകണമെന്ന മുദ്രാവാക്യം ഉയർത്താൻ കഴിയുമോ എന്ന് ചോദിക്കുന്നു ചിന്തകനും എഴുത്തുകാരനുമായ ഡോ. ടി.എസ് ശ്യാംകുമാർ.

Address

Room No 50, TJAM Building, Kuruppam Road Junction, Swaraj Round
Thrissur
680001

Alerts

Be the first to know and let us send you an email when Keraleeyam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Keraleeyam:

Share