31/10/2025
*ഓപ്പറേഷൻ CY HUNT : തൃശ്ശൂർ റൂറലിൽ വിവിധ പോലീസ് സ്റ്റേഷനുകളിലായി 22 സ്ഥലങ്ങളിൽ റെയ്ഡ് നടത്തി*
*6903000 (അറുപത്തിയൊമ്പത് ലക്ഷത്തി മൂവായിരം) രൂപയുടെ സംശാസ്പദമായ പണമിടപാടുകളാണ് പോലീസ് പരിശോധിച്ചത്*
20 കേസുകൾ രജിസ്റ്റർ ചെയ്തു. 14 പ്രതികൾ റിമാന്റിൽ
6 പ്രതികൾക്ക് നോട്ടീസ് നൽകി
RAID ന്റെ ഭാഗമായി
MOBILE PHONE-23, CHEQUE BOOK-8, PASS BOOK-13, LAP TOP-01,
ATM CARD-05, AADHAR CARD-07, PAN CARD-03 എന്നിവ പിടിച്ചെടുത്തു.
ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾ തടയുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി റാവഡ ആസാദ് ചന്ദ്രശേഖർ ഐ.പി.എസ് ന്റെ നിർദ്ദേശ പ്രകാരം സൈബർ ഓപ്പറേഷന്റെ ചുമതലയുള്ള എ.ഡി.ജി.പി, എസ് ശ്രീജിത്ത് ഐ.പി.എസ് ന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ “Cy-Hunt Operation-1-2025” ന്റെ ഭാഗമായി തൃശൂർ റൂറൽ ജില്ലയിൽ 30.10.2025 തിയ്യതി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലാണ് സൈബർ ക്രൈം പോർട്ടലിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം സംശായ്പദമായ ബാങ്ക് അക്കൗണ്ടിലൂടെ ചെക്ക് ഉപയോഗിച്ചും എ ടി എം കാർഡ് ഉപയോഗിച്ചും പണം പിൻവലിച്ച 36 പേരെയാണ് അന്വേഷണ സംഘം പരിശോധിച്ചത്.
തൃശ്ശൂർ റൂറൽ ജില്ലയിൽ 22 സ്ഥലങ്ങളിലാണ് RAID നടത്തിയത്. റെയിഡിനെ തുടർന്ന് വിവിധ പോലീസ് സ്റ്റേഷൻ പരിധികളിലായി 23 മൊബൈൽ ഫോണുകൾ, 8 ചെക്ക് ബുക്കുകൾ, 13 ബാങ്ക് പാസ് ബുക്കുകൾ, ഒരു ലാപ് ടോപ്പ്, 5 എ ടി എം കാർഡ്, 7 ആധാർ കാർഡ്, 3 പാൻകാർഡ് എന്നിവ പിടിച്ചെടുത്തു. 20 കേസുകൾ രജിസ്റ്റർ ചെയ്തു. ഈ കേസുകളിലായി 14 പ്രതികളെ അറസ്റ്റ് ചെയ്യുകയും ഇവരെ വിവിധ കോടതികളിൽ ഹാജരാക്കിയതിൽ റിമാൻ്റ് ചെയ്തു.
*അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തവരുടെ വിവരങ്ങൾ.*
*വെള്ളിക്കുളങ്ങര പി.എസ് - 8 കേസുകൾ 7 അറസ്റ്റ്*
1. ദിബീഷ് 38 വയസ്സ്, പനിയിരുത്തി വീട്, ചെമ്പൂച്ചിറ ദേശം, മറ്റത്തൂർ വില്ലേജ്
2. സുജിത്ത് 38 വയസ്സ്, പട്ളിക്കാടൻ വീട്, ചെമ്പൂച്ചിറ ദേശം, മറ്റത്തൂർ വില്ലേജ്
3. സനൂപ് 34 വയസ്സ്, അമ്പലപറമ്പിൽ വീട്, ചെമ്പൂച്ചിറ ദേശം, മറ്റത്തൂർ വില്ലേജ്
4. നിമീഷ് 31 വയസ്സ്, ഉള്ളാട്ടിപറമ്പിൽ വീട്, ചെട്ടിച്ചാൽ ദേശം, മറ്റത്തൂർ വില്ലേജ്
5.രാഹുൽ 27 വയസ്സ്, അരിക്കാട്ട് വീട്, നാടിപ്പാറ മറ്റത്തൂർ ദേശം, മറ്റത്തൂർ വില്ലേജ്
6. വിനീത് 34 വയസ്സ്, അരിക്കാട്ട് വീട്, ഇത്തുപ്പാടം മറ്റത്തൂർ ദേശം, മറ്റത്തൂർ വില്ലേജ്
7. സനൽ 32 വയസ്സ്, നന്തളി വീട്, പുത്തനൊളി ദേശം, മറ്റത്തുർ വില്ലേജ്
*ചാലക്കുടി പോലീസ് സ്റ്റേഷൻ 3 കേസുകൾ 3 അറസ്റ്റ്*
8. അശ്വിൻ 20 വയസ്, വടയാട്ട് വീട്, കലിക്കൽ ദേശം, എലിഞ്ഞിപ്ര
9. വിഷ്ണു സോമൻ 31 വയസ്സ്, കണ്ണേംപറമ്പിൽ വീട്, കോടശ്ശേരി, എലിഞ്ഞിപ്ര
10. ദീപൻ 43 വയസ്സ്, കാട്ടിലപറമ്പൻ, മേട്ടിപ്പാടം, കോടശ്ശേരി
*കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ 2 കേസ് 2 അറസ്റ്റ്*
11. അസറുദ്ദീൻ വയസ്സ് 31, വലിയവീട്ടിൽ വീട്, പുത്തൻപള്ളി അഴീക്കോട്
12. മുഹമ്മദ് നിഷാദ് 24 വയസ്സ്, മാങ്ങയിൽ വീട്, പട്ടിശ്ശേരി, നെല്ലായ, പാലക്കാട്
*വലപ്പാട് പോലീസ് സ്റ്റേഷൻ 2 കേസുകൾ 1 അറസ്റ്റ്*
13. നിഖിൽ വയസ്സ് 34, കുന്നത്ത് വീട്, തളിക്കുളം, നാട്ടിക വില്ലേജ്
*കൊടകര പോലീസ് സ്റ്റേഷൻ 2 കേസുകൾ 1 അറസ്റ്റ്*
14. അരുൺ 31 വയസ്സ്, തുമ്പരത്തി വീട്, മനകുളങ്ങര, കൊപ്രക്കളം, കൊടകര
വലപ്പാട്, കൊടകര, മതിലകം, ഇരിങ്ങാലക്കുട, കാട്ടൂർ, വെള്ളിക്കുളങ്ങര എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ഓരോ കേസുകളിൽ പ്രതികളെന്ന് സംശയിക്കപ്പെടുന്ന ആറ് പേർക്കാണ് നോട്ടീസ് നൽകിയത്.
ഓൺലൈൻ തട്ടിപ്പുകളിലൂടെ ലഭിക്കുന്ന പണം കൈമാറ്റം ചെയ്യുന്നതിനായി കമ്മീഷൻ കൈപ്പറ്റി ബാങ്ക് അക്കൗണ്ടുകളും എ.ടി.എം. കാർഡുകളും തട്ടിപ്പുകാർക്ക് വാടകയ്ക്ക് നൽകി തട്ടിപ്പുകാർക്ക് സഹായം നൽകിയവരാണ് പിടിയിലായത്. തൃശ്ശൂർ റൂറൽ പോലീസ് ജില്ലയിൽ 100 പോലീസുദ്ദ്യോഗസ്ഥർ 18 അന്വേഷണ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധനകൾ നടത്തിയത്. തട്ടിപ്പിന്റെ ഡിജിറ്റൽ പാത പിന്തുടർന്ന് കുറ്റവാളികളെ കണ്ടെത്തുകയാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യം.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഡി സി ആർ ബി ഡി.വൈ.എസ്.പി വർഗീസ് അലക്സാണ്ടർ, സൈബർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സുജിത്ത്. പി എസ്,
എസ് ഐ മാരായ മുഹമ്മദ് മുഹ്സിൻ പി, സുബിന്ത് കെ.എസ്, വിനീത്, റിഷിപ്രസാദ് ടി.വി, ബിജു കെ.കെ, അജൽ കെ, ലാലു എ.വി, പ്രദീപ് എൻ, ധനീഷ് പി.ഡി, പാട്രിക് പി.വി, അൽബി തോമസ് വർക്കി, കൃഷ്ണപ്രസാദ്, സൗമ്യ ഇ.യു, സബീഷ് എസ്, അഫ്സൽ, ബെന്നി കെ.ടി, റഷീദ് പി.എം, അഭിഷ് ടി , അജയൻ , എബിൻ സി.എൻ , സാലീം,
ജൂനിയർ എസ്.ഐ മാരായ സുബിൻ പി.ജിമ്മി, മനു ചെറിയൻ,
ജി എസ് ഐ മാരായ വിനോദ് ഇ.ബി, രഘുനാഥൻ, മൂസ, സതീശൻ, ജോഷി കെ.ടി, സുജിത്, ഷൈൻ ടി.ആർ, ജയകൃഷ്ണൻ പി, സൂരജ് വി.ദേവ്, സെബ, പ്രദീപ്,
ജി.എ.എസ്.ഐ മാരായ ആഷ്.ലിൻ ജോൺ, ദിലീപ് കെ.വി, രജനി ജോസഫ്, രാജനീശൻ, അലീമ, ത്രേസ്യ, ഷീബ, സിന്ദു ടി.കെ, രാജീവ് എം.എൻ, വിപിൻ ടി.എം, മധു, വഹാബ്, മിഥുൻ കൃഷ്ണ, ഉമേഷ് , ലിജു എൽ.ആർ
ജി.എസ്.സി.പി.ഒ മാരായ ബിജു, ദിലീഷ് കുമാർ, ഷാജു സി.എ, രൂപേഷ്, രഞ്ജിത്ത് , റെജി എ.യു, ഷിജോ തോമസ്, പ്രശാന്ത്, ബിനു എം.ജെ, ഷാജമോൾ, മനോജ് എ.കെ, രമേഷ് ചന്ദ്രൻ, അജിത്, ധനേഷ്, സോണി പി.എക്സ്, സനേഷ് , ഷിന്റോ കെ.ജെ, ജെമെർസൺ, ഷനിൽ, സുബീഷ്, ധനീഷ്,
സി.പി.ഒ മാരായ അക്ഷയ് അപ്പുക്കുട്ടൻ, വിശാഖ്, ഹസീബ് , സുൽഫിക് , ഷാനിൽ, സൗമ്യ കിഷോർകുമാർ, മഞ്ജു, ധന്യ, ശ്രീജിത്, ശ്രീജിത്, സുർജിത് സാഗർ, പവിത്രൻ, ഷാബു, ഷാൻമോൻ, സുമി, ഉമേഷ് കൃഷ്ണൻ, രെജിത്ത് , സിമി മോഹൻ ദാസ്, കൃപേഷ് , ഗോപകുമാർ, ഷാജി , പ്രതീഷ്, ആഷിക്, അരുൺ, സനീല, വിശാഖ്, ഹരികൃഷ്ണൻ, നിവേദ് ആർ, ജിഷ ജോയ് പി, ദിവ്യ, നിശാന്ത് എ.ബി, സുജിത്, നീതു
എന്നിവരാണ് റെയ്ഡിൽ പങ്കെടുത്തത്
ഇന്റനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായിരിക്കുകയാണ്. ഇത്തരം അവസ്ഥകളെ ചൂഷണം ചെയ്യുകയാണ് സൈബർ കുറ്റവാളികൾ. സൈബർ ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സൈബർ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെടുന്നവരുടെ എണ്ണം കുറച്ച് കൊണ്ട് വരാവുന്നതാണ്.
സൈബർ തട്ടിപ്പിൽപ്പെട്ടിന് ഇരയായാൽ ഉടനടി *1930* എന്ന നമ്പറിൽ അറിയിക്കേണ്ടതാണ്. എത്രെയും പെട്ടന്ന അറിയിച്ചാൽ നഷ്ടപ്പെട്ട പണം തിരിച്ചെടുക്കാവുന്നതിന്റെ സാധ്യത കൂടുതലാണ്. കൂടാതെ പണം Hold ചെയ്യാനും, അക്കൗണ്ട് Freeze ചെയ്യാനും സാധിക്കും. National Cybercrime Reporting Portal (NCRP) ന്റെ www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
സൈബർ കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടി :
സൈബർ തട്ടിപ്പ് വഴി നഷ്ടപ്പെട്ട പണം തിരിച്ച് കൊടുക്കുന്നതിൽ കേരളത്തിൽ നാലാം സ്ഥാനത്തേക്ക് ഉയരാൻ കഴിഞ്ഞ ജില്ലയാണ് തൃശ്ശൂർ റൂറൽ ജില്ല. വിവിധ സൈബർ തട്ടിപ്പുകളിൽപ്പെട്ട് പരാതിക്കാർക്ക് നഷ്ടപ്പെട്ടതിൽ 23047000/- (രണ്ട് കോടി മുപ്പത് ലക്ഷത്തി നാപത്തിയേഴായിരം) രൂപ പരാതിക്കാർക്ക് റിലീസ് ചെയ്ത് നൽകി. വിവിധ തട്ടിപ്പുകളിൽ നഷ്ടപ്പെട്ട പണത്തിൽ 85734800/- (എട്ട് കോടി അന്പത്തിയേഴ് ലക്ഷത്തി മുപ്പത്തിനാലായിരത്തി എണ്ണൂറ്) രൂപ ഫ്രീസ് ചെയ്തിട്ടുമുണ്ട്