Kaipamangalamnews.com

Kaipamangalamnews.com കയ്പമംഗലം ന്യൂസ്‌ വാര്‍ത്തകള്‍ അയക്കാന്‍ ഈമെയില്‍

[email protected]

റോഡ് ഉദ്ഘാടനം ചെയ്‌തു.കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ബലിപ്പറമ്പ് കോളനിയിൽ ടൈൽ വിരിച്ച് പുനർ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്‌ത...
15/07/2025

റോഡ് ഉദ്ഘാടനം ചെയ്‌തു.

കയ്പമംഗലം ഗ്രാമപഞ്ചായത്തിലെ ബലിപ്പറമ്പ് കോളനിയിൽ ടൈൽ വിരിച്ച് പുനർ നിർമ്മിച്ച റോഡ് ഉദ്ഘാടനം ചെയ്‌തു. 2024 - 2025 ലെ പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് മെമ്പർ ജയടീച്ചർ ഉദ്ഘാടനം നിർവഹിച്ചു.
കയ്പ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭന രവി അദ്ധ്യക്ഷയായി. വാർഡ് മെമ്പർ ജയന്തിടീച്ചർ, ദിവാകരൻ കുറുപ്പത്ത് ശങ്കരനാരായണൻ കളപ്പുരക്കൽ, ശിവപ്രകാശ് കണ്ടനാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

More details Join Now

https://whatsapp.com/channel/0029VaoZ2fj23n3kz9QjWD3K

കൂടുതൽ വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ ഇപ്പോൾ തന്നെ ഈ പേജ് ഫോളോ ചെയ്യുക...
























ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.പെരിഞ്ഞനത്ത് സെൻ്റ് സെബാസ്റ്റ്യൻ കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മുൻവശത്ത് വച്ചി...
15/07/2025

ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം.

പെരിഞ്ഞനത്ത് സെൻ്റ് സെബാസ്റ്റ്യൻ കപ്പേളയുടെ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം. മുൻവശത്ത് വച്ചിരുന്ന ഭണ്ഡാരത്തിന്റെ താഴ് തകർത്താണ് പണം കവർന്നത്. ഏകദേശം 2000 രൂപയോളം നഷ്ടപ്പെട്ടതായി പറയുന്നു. കയ്പമംഗലം പോലീസ് അന്വേഷണം ആരംഭിച്ചു.

Join

https://whatsapp.com/channel/0029VaoZ2fj23n3kz9QjWD3K

കൂടുതൽ വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ ഇപ്പോൾ തന്നെ ഈ പേജ് ഫോളോ ചെയ്യുക...
























നിര്യാതയായി.പെരിഞ്ഞനം  കപ്പേളക്ക് സമീപം താമസിക്കുന്ന പുതുമഠത്തിൽ രഞ്ജിത്ത് ഭാര്യയും ആലപ്പാട് കുയിലംപറമ്പിൽ മനോജ് മകളുമായ...
14/07/2025

നിര്യാതയായി.

പെരിഞ്ഞനം കപ്പേളക്ക് സമീപം താമസിക്കുന്ന പുതുമഠത്തിൽ രഞ്ജിത്ത് ഭാര്യയും ആലപ്പാട് കുയിലംപറമ്പിൽ മനോജ് മകളുമായ നേഹ മനോജ് (22) നിര്യാതയായി.
ഭർത്തൃപിതാവ് - മോഹനൻ
ഭർത്തൃമാതാവ്‌ - മിനി
സംസ്ക്കാരം ചൊവ്വ രാവിലെ 10.30 ന് ആലപ്പാട് വീട്ടുവളപ്പിൽ.

More details Join Now

https://whatsapp.com/channel/0029VaoZ2fj23n3kz9QjWD3K

കൂടുതൽ വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ ഇപ്പോൾ തന്നെ ഈ പേജ് ഫോളോ ചെയ്യുക...
























14/07/2025

പെരിഞ്ഞനം സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് മുസ്ലീം ലീഗ് പ്രതിഷേധമാർച്ച്.

More details Join Now

https://whatsapp.com/channel/0029VaoZ2fj23n3kz9QjWD3K

കൂടുതൽ വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ ഇപ്പോൾ തന്നെ ഈ പേജ് ഫോളോ ചെയ്യുക...
























12/07/2025

പച്ചക്കറി കിറ്റ് വിതരണം

ഫ്രണ്ട്സ് ഫോറെവർ ചാരിറ്റബിൾ ട്രസ്റ്റ് ൻ്റെ നേതൃത്വത്തിൽ

ചെന്ത്രാപിന്നിയിൽ ഒരുമക്ക് സമീപം

അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും ചികിത്സക്കും പരിചരണത്തിനും വേണ്ടി ഗ്രാന്റ് പെറ്റ് കെയർ സെന്റർ എന്ന സ്ഥാപനം പെരിഞ്ഞനത്ത്...
12/07/2025

അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും ചികിത്സക്കും പരിചരണത്തിനും വേണ്ടി ഗ്രാന്റ് പെറ്റ് കെയർ സെന്റർ എന്ന സ്ഥാപനം പെരിഞ്ഞനത്ത് പ്രവർത്തനം ആരംഭിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം ആരംഭിച്ച ഗ്രാന്റ് പെറ്റ് കെയർ സെന്ററിന്റെ ഉദ്ഘാടനം ഇ.ടി.ടൈസൺ എം.എൽ.എ നിർവ്വഹിച്ചു. പെരിഞ്ഞനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് അധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സായിദ മുത്തുക്കോയ തങ്ങൾ, പഞ്ചായത്തംഗങ്ങളായ സുജ ശിവരാമൻ, സ്നേഹദത്ത്, ഡോ. എൻ.ആർ.ഹർഷകുമാർ, ഡോ. പി.ശിവനാരായണൻ, കൃഷി ഓഫീസർ പി.എ.നാനു, സ്ഥാപന ഉടമ ഡോ. പി.സതീഷ് കുമാർ, സി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. തീരദേശ മേഖലയിലെ ക്ഷീര കർഷകർക്കും ഓമന മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർക്കും വേണ്ടി ആരംഭിച്ചിട്ടുള്ള സ്വകാര്യ സ്ഥാപനമാണ് ഗ്രാന്റ് പെറ്റ് കെയർ സെന്റർ. അരുമ മുഗങ്ങളുടെ പരിചരണം, കൺസൾട്ടേഷൻ, ഹെൽത്ത് ചെക്കപ്പ്, വാക്സിനേഷൻ, ചികിത്സ, ലബോറട്ടറി പരിശോധന, സർജറി തുടങ്ങിയ വിവിധങ്ങളായ സൗകര്യങ്ങൾ ഈ സ്ഥാപനത്തിൽ നിന്നും ലഭ്യമാണ്.

11/07/2025

262 വീടുകൾ

പെരിഞ്ഞനം പഞ്ചായത്തിൽ
തദ്ദേശ വകുപ്പ് മന്ത്രി
എം.ബി.രാജേഷ്
വീടുകളുടെ താക്കോൽ
മന്ത്രി കൈമാറുന്നു.

നിര്യാതയായി.ചെന്ത്രാപ്പിന്നി പരേതനായ പാണാട്ട് സഹദേവൻ മാസ്റ്റർ(റിട്ട. ഹെഡ്മാസ്റ്റർ, പെരുമ്പടപ്പ് ജി. എൽ. പി. സ്കൂൾ)  ഭാര്...
11/07/2025

നിര്യാതയായി.

ചെന്ത്രാപ്പിന്നി പരേതനായ പാണാട്ട് സഹദേവൻ മാസ്റ്റർ(റിട്ട. ഹെഡ്മാസ്റ്റർ, പെരുമ്പടപ്പ് ജി. എൽ. പി. സ്കൂൾ) ഭാര്യ പി. കെ. യമുന ടീച്ചർ (Retd HM.)(89) നിര്യാതയായി.

നിഖിലേഷ്, അഭിത, അഖിലേഷ് എന്നിവർ മക്കളാണ്.

സംസ്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ട് വളപ്പിൽ

മാർച്ചും, ധർണയും നടത്തി..ആരോഗ്യമേഖലയെ തകർക്കുന്ന സർക്കാരിന്റെ പിടിപ്പുകേടുകൾ കൾക്കെതിരെ, പെരിഞ്ഞനം കുററിലക്കടവ് ആശുപത്രി...
10/07/2025

മാർച്ചും, ധർണയും നടത്തി..

ആരോഗ്യമേഖലയെ തകർക്കുന്ന സർക്കാരിന്റെ പിടിപ്പുകേടുകൾ കൾക്കെതിരെ, പെരിഞ്ഞനം കുററിലക്കടവ് ആശുപത്രിയിലെ ശോചനീയാവസ്ഥക്കെതിരെ, ആരോഗ്യമേഖലയെ തകർക്കുന്ന പിടിപ്പ്കെട്ട ആരോഗ്യമന്ത്രി വീണാ ജോർജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കൈപ്പമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരിഞ്ഞനം കുറ്റിലകടവ് സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാർച്ചും, ധർണയും നടത്തി. പെരിഞ്ഞനം സെന്ററിൽ നിന്ന് നൂറുകണക്കിന് പ്രവർത്തകരുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പെരിഞ്ഞനം സെൻ്ററിൽ ബ്ലോക്ക് പ്രസിഡണ്ടിന് പതാക കൈമാറി ശ്രീ സി സി ബാബുരാജ് നിർവ്വഹിച്ചു. പ്രതിഷേധ ജാഥക്കും ധർണ്ണക്കും ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുനിൽ പി മേനോൻ അധ്യക്ഷത വഹിച്ചു.

ഡിസിസി ജനറൽ സെക്രട്ടറി ശ്രീമതി സോണിയഗിരി മാർച്ച് ഉദ്ഘാടനം ചെയ്തു. ഡിസിസി ജനറൽ സെക്രട്ടറി അനിൽ പുളിക്കൻ മുഖ്യപ്രഭാഷണം നടത്തി.

ഡിസിസി ജനറൽ സെക്രട്ടറി സി എസ് രവീന്ദ്രൻ, കോൺഗ്രസ് നേതാക്കളായ മണി കാവുങ്കൽ, കെ കെ കുട്ടൻ, പ്രകാശൻ മാസ്റ്റർ, സുധാകരൻ മണപ്പാട്ട്, സി ജെ പോൾസൺ, സുരേഷ് കൊച്ചുവീട്ടിൽ, അനസ് അബൂബക്കർ , ശോഭന രവി, ബീനാ സുരേന്ദ്രൻ, പി എം സലിം, ഡേവിസ് മാളിയേക്കൽ, ഉമറുൽ ഫാറൂഖ്,പി എസ് ഷാഹിർ, ഷീലാ വിശ്വംഭരൻ അഫ്സൽ പി എ, അനിൽകുമാർ കെ ബി എന്നിവർ പ്രസംഗിച്ചു.

ടി എസ് ശശി, കെ വി അബ്ദുൽ മജീദ്, പി ഡി സജീവൻ, കെ കെ രാജേന്ദ്രൻ, ഇ എസ് നിയാസ്, സി പി ഉല്ലാസ് എന്നിവർ നേതൃത്വം നൽകി

ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.ദേശീയപാതയിൽ മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാ...
10/07/2025

ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്.

ദേശീയപാതയിൽ മൂന്നുപീടികയിൽ കാറും ലോറിയും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ രണ്ട് പേർക്ക് പരിക്ക്. ഡ്രൈവർ ചാവക്കാട് അകലാട് സ്വദേശി വെണ്ടാട്ടിൽ റഫീക്ക് (48), മണത്തല സ്വദേശി റജബ് മൻസിലിൽ ഫർഹാൻ (18) എന്നിവർക്കാണ് പരിക്കേറ്റത്, ഇവരെ മൂന്നുപീടികയിലെ ഫസ്‌റ്റ്എയ്‌ഡ് ആംബുലൻസ് പ്രവർത്തകർ കൊടുങ്ങല്ലൂർ എആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ നാല് മണിയോടെ മൂന്നുപീടിക സെന്ററിന് തെക്ക് ഭാഗത്താണ് അപകടമുണ്ടായത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ചാവക്കാട്ടേക്ക് പോയിരുന്ന കാറും എറണാകുളം ഭാഗത്തേയ്ക്ക് പോയിരുന്ന ചരക്ക് ലോറോയുമാണ് അപകടത്തിൽ പെട്ടത്. കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്

10/07/2025
10/07/2025

മാർച്ചും, ധർണയും നടത്തി.

Address

Thrissur

Alerts

Be the first to know and let us send you an email when Kaipamangalamnews.com posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Kaipamangalamnews.com:

Share

Category