10/05/2026
അമ്മയുടെ സ്നേഹം കടലോളം 🥰ദേഷ്യവും അതുപോലെ തന്നെ 😄അത്രത്തോളം നമ്മളെ സ്നേഹിക്കാൻ മറ്റൊരാൾക്ക് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല.. അമ്മയെ പറ്റി പറയാൻ ആണെങ്കിൽ എത്ര എഴുതിയാലും തീരില്ല.. Single parent ആയതുകൊണ്ട് തന്നെ എന്നെയും ചേച്ചിയെയും ഭയങ്കര strict ആയി തന്നെ ആണ് വളർത്തിയിട്ടുള്ളത്.. ജീവിത യാത്രയിൽ അമ്മയ്ക്ക് കൂട്ടായി പങ്കാളിയോ ആണ്മക്കളോ ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ഒരുപാട് അനുഭവിച്ചിട്ടുള്ളതാണ്.. ഒരുപാട് കഷ്ടതകളിലൂടെ മുന്നോട്ട് പോയത് കൊണ്ടാവും അമ്മയും ഭയങ്കര കർക്കശ ക്കാരി ആയി മാറി. എന്തും വെട്ടിതുറന്നു പറയും..ദേഷ്യം ഉള്ളിൽ വച്ച് അഭിനയിച്ചു സംസാരിക്കുന്ന രീതി പണ്ടും ഇല്ല ഇന്നും ഇല്ല.. Single parent ഒരുപാട് ഉണ്ടാവും എന്നറിയാം ചിലർക്ക് സാമ്പത്തികം ഉണ്ടാകും അങ്ങനെ ആകുമ്പോ life കുറെ കൂടി simple ആകും.. പക്ഷെ ആൽബലവും സാമ്പത്തികവും, ആണ്മക്കളും ആരും തുണ ഇല്ലാതെ ആവുമ്പോ ജീവിതം കഠിനമായി മാറും 🥰ഇച്ചിരി സഹായം വല്ലപ്പോഴും ചില കൂടപ്പിറപ്പുകൾ മാത്രം ആയിരുന്നിരിക്കും 💓മുൻശുണ്ഠി കൂടുതൽ ആകുമ്പോളും എന്തും തുറന്നടിച്ചു പറയുന്ന സ്വഭാവം ആയതു കൊണ്ടും ഇങ്ങനെ ഉള്ളവർക്കു ശത്രുക്കൾ കൂടുതൽ ആയിരിക്കും.. അമ്മയുടെ സ്വഭാവം ഇങ്ങനെ തന്നെ എന്ന് മനസ്സിലാക്കുന്ന കൂടെ പിറന്ന കൂടപ്പിറപ്പുകൾ പോലും തമ്മിൽ കണ്ടാലും മുഖം തിരിച്ചു പോകും.. അല്ലെങ്കിൽ ആർക്കോ വേണ്ടി ചിരിച്ചു കാണിക്കും.. ആർക്കും ഇങ്ങനെ ഉള്ളവരെ മനസിലാക്കാനുംഒറ്റയ്ക്ക് താമസിക്കുന്ന കൂടപ്പിറപ്പിനെ ഒന്ന് ഫോണിൽ വിവരങ്ങൾ ചോദിച്ചറിയാനും ഉള്ള സമയവും താല്പര്യവും ഒന്നും കാണില്ല.. നമ്മൾ മക്കളോടു അമ്മയ്ക്ക് പ്രത്യേകത ഒന്നും ഇല്ല ട്ടാ വെട്ടൊന്നു മുറി രണ്ട് 😄. പക്ഷെ നമ്മൾ നമ്മുടെ അമ്മയെ അതും പറഞ്ഞു മാറ്റിനിർത്തോ... ഞങ്ങൾക്ക് വേണ്ടി മാത്രം ജീവിച്ച ഞങ്ങളുടെ അമ്മയുടെ എല്ലാ സ്വഭാവവും അറിയുന്ന നമ്മൾ എങ്ങനെ അമ്മയെ മാറ്റിനിർത്തും 🥰 ❤️