Tallmount Publishing

Tallmount Publishing Climbing the Peaks of Storytelling.

മെയ് 2,കോട്ടയം പുഷ്പനാഥ് ഓർമ്മ ദിനംചെറുപ്പം മുതലേ കുറ്റാന്വേഷണ നോവൽ രചനയിൽ പ്രാവീണ്യം കാണിച്ചിരുന്ന ശ്രീ കോട്ടയം പുഷ്പനാ...
02/05/2025

മെയ് 2,
കോട്ടയം പുഷ്പനാഥ് ഓർമ്മ ദിനം

ചെറുപ്പം മുതലേ കുറ്റാന്വേഷണ നോവൽ രചനയിൽ പ്രാവീണ്യം കാണിച്ചിരുന്ന ശ്രീ കോട്ടയം പുഷ്പനാഥ് അദ്ധ്യാപകവൃത്തിയിൽനിന്നും വോളന്ററി റിട്ടയർമെന്റ് (Voluntary retirement) നേടി, ജീവിതം പൂർണ്ണമായും സാഹിത്യരചനയ്ക്കായി മാറ്റിവെയ്ക്കുകയായിരുന്നു.
ഒരു സാധാരണകേരളീയന്റെ ജീവിതത്തിലെ വിനോദോപാധികളായ ദൃശ്യമാദ്ധ്യമങ്ങൾ കടന്നുവരുന്നതിനു മുമ്പുള്ള കാലഘട്ടത്തിൽ, വായനയും അഗമ്യമായ വിനോദമേഖലയായി കരുതി ഭാഷയോട് ഏറെ അകന്നുനിന്നിരുന്നവരായരുന്ന ജനതയെ വായനയുടെ വിശാലരസാത്മകത ബോദ്ധ്യപ്പെടുത്താൻ അദ്ദേഹത്തിന്റെ രചനകൾ മുന്നിൽ നിന്നിരുന്നു.

എഴുപതുകളിലും എൺപതുകളിലും കേരളീയ കൗമാരഹൃദയങ്ങളിലേക്ക് ചേക്കേറിയ അദ്ദേഹത്തിന്റെ ഡിറ്റക്ടീവുകളാണ് ഡിറ്റക്ടീവ് മാർക്സിനും ഡിറ്റക്ടീവ് പുഷ്പരാജും. ഇന്ത്യയിലെ കേസുകൾ അന്വേഷിക്കുന്ന ചുമതല പുഷ്പരാജിനാണ്. വിദേശ രാജ്യങ്ങളിലെ കേസുകളാണെങ്കിൽ ഡിറ്റക്ടീവ് മാർക്സിൻ തന്നെ രംഗത്തുവരും.

മലയാളികളുടെ സ്വന്തം ഷെർലക് ഹോംസായിരുന്നു ഡിറ്റക്ടീവ് മാർക്സിനും പുഷ്പരാജും.
ന്യൂയോർക്ക് നഗരത്തിലും ട്രാൻസിൽവാനിയായിലെ കാർപാത്യൻ മലനിരകളിലും കാനഡയിലെ തെരുവുവീഥികളിലും ഗ്രീസിലെ ഒളിമ്പസ് വനാന്തരങ്ങളിലും ഈജിപ്തിലെ പിരിമിഡുകളിലുമെല്ലാം മലയാളിയെ നടത്തിയത് അവരാണ്. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തി ഓരോ അദ്ധ്യായവും അവസാനിപ്പിക്കുമ്പോൾ അതിന്റെ ബാക്കി ഭാഗം അറിയാൻ ഉദ്വേഗത്തോടെ വായനക്കാർ കാത്തിരുന്നു. ഒരിക്കൽപോലും വിദേശ രാജ്യങ്ങളിൽ പോയിട്ടില്ലാത്ത അദ്ദേഹം തന്റെ വായനക്കാരെ കഥകളിലൂടെ ലോകമെമ്പാടും യാത്രചെയ്യിപ്പിച്ചു.
അതുപോലെ തന്റെ രചനകളിലെ പശ്ചാത്തല വിവരണവും സാങ്കേതിക വിവരണങ്ങളും യഥാർഥ്യമായിരിക്കണം എന്ന് അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു. നാളെ അതിനെ പറ്റി ചോദ്യം വന്നാൽ അതിനു മറുപടികൊടുക്കുവാൻ അദ്ദേഹം എല്ലാ തയ്യാറെടുപ്പും നടത്തിയിരുന്നു.
മാന്ത്രിക നോവലുകൾ എഴുതുമ്പോഴും ഇത്തരം കാര്യങ്ങളെപ്പറ്റി അദ്ദേഹം ധാരാളം പഠനം നടത്തിയിരുന്നു. അങ്ങനെ മുന്നൂറിൽപ്പരം കഥകളാണ് അദ്ദേഹം എഴുതിയത്.

കേരളത്തിലെ കോട്ടയം ജില്ലയിലാണ് പുഷ്പനാഥ് ജനിച്ചത്, കേരള യൂണിവേഴ്‌സിറ്റിയിൽ നിന്നും ചരിത്രത്തിൽ ബിരുദം നേടിയ അദ്ദേഹം കോഴിക്കോട് കൊടിയത്തൂർ സ്കൂ‌ളിൽ അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടർന്ന് ഗവ. ഹൈ സ്കൂൾ ദേവികുളം, ഗവ. ഹൈസ്‌കൂൾ കല്ലാർകുട്ടി, കോട്ടയം മെഡിക്കൽ കോളേജ് ഗവ ഹൈസ്കൂ‌ൾ, ഗവ. ഹൈസ്‌കൂൾ നാട്ടകം, ഗവ. ഹൈസ്‌കൂൾ കാരാപ്പുഴ എന്നി വിടങ്ങളിൽ ചരിത്രാധ്യാപകനായി സേവനമനുഷ്‌ഠിച്ചു.
കോട്ടയം എം. ടി സെമിനാരി സ്കൂളിൽ പഠിക്കുമ്പോൾ സ്‌കൂൾ മാഗസിനിൽ “തിരമാല" എന്ന ചെറുകഥ രചിച്ചാണ് എഴുത്തിലേക്ക് വരവറിയിക്കുന്നത്. പിന്നീട് 350 - ലധികം കൃതികൾ എഴുതി. 1968 - ൽ പ്രസിദ്ധീകരിച്ച സയൻ്റിഫിക് ത്രില്ലർ നോവൽ "ചുവന്ന മനുഷ്യൻ" ആണ് ആദ്യകൃതി. ചുവന്ന മനുഷ്യൻ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടി വിവിധ യൂണിവേഴ്‌സിറ്റികളുടെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുറ്റാന്വേഷണം, ഹൊറർ, ഡ്രാക്കുള, മാന്ത്രികം, ക്രൈം എന്നീ വിഭാഗങ്ങളിൽ അദ്ദേഹം കൃതികൾ എഴുതി. ഇവ കൂടാതെ സാമൂഹ്യ നോവലുകളും കവിതകളും ധാരാളം ചെറുകഥകളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ കൃതികൾ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഗുജറാത്തി, ബംഗാളി ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടു. ബ്രാം സ്റ്റോക്കറുടെ വിശ്വവിഖ്യാതമായ "ഡ്രാക്കുള" യും, സർ ആർതർ കോനൻ ഡോയലിൻ്റെ "ഹൗണ്ട് ഓഫ് ദി ബാസ്‌കർവിൽസും", "ദി ലോസ്റ്റ് വേൾഡും" മലയാളത്തിലേക്ക് വിവർത്തനം ചെയ്‌തു. അദ്ദേഹത്തിൻ്റെ കൃതികളിലൊന്നായ "സൗപർണ്ണിക" തമിഴിൽ പരമ്പരയാക്കപ്പെട്ടു. ബ്രഹ്മരക്ഷസ്സ്, ചുവന്ന അങ്കി എന്നീ നോവലുകൾ ഇതര ഭാഷകളിൽ ചലച്ചിത്രമാക്കി.

മനുഷ്യക്കുഞ്ഞുങ്ങളെ തിന്നുന്ന മെഗാലിയൻ രാക്ഷസന്മാർ, അവരെ ഉൻമൂലനം ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള മൈക്രോബിയന്മാർ.സ്‌ഥലക...
28/04/2025

മനുഷ്യക്കുഞ്ഞുങ്ങളെ തിന്നുന്ന മെഗാലിയൻ രാക്ഷസന്മാർ, അവരെ ഉൻമൂലനം ചെയ്യാൻ ഒരുമ്പെട്ടിറങ്ങിയിട്ടുള്ള മൈക്രോബിയന്മാർ.
സ്‌ഥലകാല പരിമിതികളെ മറികടക്കുന്ന ഗ്രാവിറ്റിടണൽ.

എക്സോമെൻഡേലിയം എന്ന ആൻ്റീഗ്രാവിറ്റി മൂലകം, ഹൈഡ്രജൻ ബോംബിനെക്കാൾ വിനാശകാരിയായ ICARQR ജൈവിക സൂപ്പർ കമ്പ്യൂട്ടറുകളായ ഫന്റാസ്‌മകൾ, ടെറാഹോളോ പെൻഡുലോൺ എന്ന അന്തർഗ്രഹ ഊഞ്ഞാൽ തുടങ്ങി, ഭാവനയുടെ അതിർ വരമ്പുകൾ ഭേദിക്കുന്ന Sci-fi ഹോളിവുഡ് സിനിമയക്ക് പറ്റിയ പ്രമേയം.

പുതിയ സ്പേസ് സിദ്ധാന്തത്തിൻ്റെ ഉപജ്ഞാതാവ് ജോൺസൺ പി.ജെ.യുടെ അതുല്യ സൃഷ്ടി.

പുസ്തകം സ്വന്തമാക്കാൻ ഇന്നു തന്നെ ബന്ധപ്പെടുക.

+91 9496439877

WhatsApp: 094964 39877

ഭാവം പത്മനാഭംഅനുഭവങ്ങൾകൊണ്ട് കഥകളെഴുതുകയും ഹൃദയംകൊണ്ട് അവയെ പരിചരിക്കുകയും ചെയ്യുന്ന കഥാകൃത്താണ് ടി. പത്മനാഭൻ, ജീവിതത്തി...
08/04/2025

ഭാവം പത്മനാഭം

അനുഭവങ്ങൾകൊണ്ട് കഥകളെഴുതുകയും ഹൃദയംകൊണ്ട് അവയെ പരിചരിക്കുകയും ചെയ്യുന്ന കഥാകൃത്താണ് ടി. പത്മനാഭൻ, ജീവിതത്തിന്റെ സമസ്‌തതലങ്ങളിലും പ്രത്യാശയുടെ പ്രകാശം പരത്തുന്ന അദ്ദേഹത്തിന്റെ കഥകളിൽ പ്രഭാപൂരിതമായ ജീവിതാഖ്യാനത്തിന്റെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്നു. പ്രകൃതിയും പ്രണയവും ആത്മസംഘർഷങ്ങളും നിറഞ്ഞ കഥകളിലൂടെ വായനക്കാരുടെ മനസ്സിലിടം പിടിച്ച അദ്ദേഹത്തിൻ്റെ സാഹിത്യജീവിതത്തെ സമഗ്രമായും സൂക്ഷ്‌മമായും വിലയിരുത്തുന്ന പഠനങ്ങളുടെ സമാഹാരമാണ് ഈ ഗ്രന്ഥം.

പുസ്‌തകം സ്വന്തമാക്കാൻ ബന്ധപ്പെടേണ്ട നമ്പർ :

+91 9496439877

Tall Mount Publishing

WhatsApp

https://wa.me/9496439877

'ശ്രീ നാരായണ ഗുരുവിൻ്റെ കീർത്തനങ്ങൾ ഒരു പഠനം' എന്ന ഈ ഗ്രന്ഥം വർത്തമാന കാലത്തിൻ്റെ ഒരനിവാര്യതയാണ്.ഗുരുദേവാശയങ്ങൾക്ക് വളരെ...
08/04/2025

'ശ്രീ നാരായണ ഗുരുവിൻ്റെ കീർത്തനങ്ങൾ ഒരു പഠനം' എന്ന ഈ ഗ്രന്ഥം വർത്തമാന കാലത്തിൻ്റെ ഒരനിവാര്യതയാണ്.

ഗുരുദേവാശയങ്ങൾക്ക് വളരെയധികം പ്രസക്തിയേറുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് പഠിക്കുന്ന ഈ ഗ്രന്ഥവും കാലഘട്ടത്തിൻ്റെ ഒരു അനിവാര്യതയാണ്.

തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലായി നാരായണ ഗുരു വളരെയധികം കൃതികൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹം ശിവനെയും ശിവകുടുംബ ദേവതകളെയും പറ്റിയാണ് ഏറ്റവും അധികം കീർത്തനങ്ങൾ രചിച്ചിരിക്കുന്നത്. മലയാളത്തിൽ ഗുരുദേവൻ രചിച്ച കീർത്തനങ്ങളാണ് ഈ ഗ്രന്ഥത്തിൽ പഠന വിധേയമാക്കിയിരിക്കുന്നത്.

ഏകദേശം പതിന്നാലോളം കീർത്തനങ്ങളുടെ പഠനം സാമൂഹികവും സാംസ്‌ക്കാരികവും ആയി പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ജാതി സമൂഹങ്ങള സാധാരണ ജീവിതത്തിലേക്കു നയിക്കാനും അവരും മനുഷ്യരാണെന്ന് സമൂഹത്തിനു മുൻപിൽ ബോധ്യപ്പെടുത്താനും ആണ് ഗുരുദേവൻ പരിശ്രമിച്ചത്. അദ്ദേഹത്തിൻ്റെ കൃതികളും ഇക്കാര്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് നിസ്സംശയം പറയാം.

അനുഭൂതി സാന്ദ്രമായ സ്വാനുഭവ ഗീതികളായ ഗുരുദേവ കൃതികൾ ഈ ഗ്രന്ഥത്തിൽ ഏവർക്കും ഗ്രഹിക്കാം.

പുസ്തകങ്ങൾ സ്വന്തമാക്കാൻ ബന്ധപ്പെടേണ്ട നമ്പർ :

+91 9496439877

WhatsApp

094964 39877

Tall Mount Publishing

ഭാവം പത്മനാഭം ❤️
15/03/2025

ഭാവം പത്മനാഭം ❤️

'ശ്രീ നാരായണ ഗുരുവിൻ്റെ കീർത്തനങ്ങൾ ഒരു പഠനം' എന്ന ഈ ഗ്രന്ഥം വർത്തമാന കാലത്തിൻ്റെ ഒരനിവാര്യതയാണ്.ഗുരുദേവാശയങ്ങൾക്ക് വളരെ...
08/03/2025

'ശ്രീ നാരായണ ഗുരുവിൻ്റെ കീർത്തനങ്ങൾ ഒരു പഠനം' എന്ന ഈ ഗ്രന്ഥം വർത്തമാന കാലത്തിൻ്റെ ഒരനിവാര്യതയാണ്.

ഗുരുദേവാശയങ്ങൾക്ക് വളരെയധികം പ്രസക്തിയേറുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് പഠിക്കുന്ന ഈ ഗ്രന്ഥവും കാലഘട്ടത്തിൻ്റെ ഒരു അനിവാര്യതയാണ്.

തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലായി നാരായണ ഗുരു വളരെയധികം കൃതികൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹം ശിവനെയും ശിവകുടുംബ ദേവതകളെയും പറ്റിയാണ് ഏറ്റവും അധികം കീർത്തനങ്ങൾ രചിച്ചിരിക്കുന്നത്. മലയാളത്തിൽ ഗുരുദേവൻ രചിച്ച കീർത്തനങ്ങളാണ് ഈ ഗ്രന്ഥത്തിൽ പഠന വിധേയമാക്കിയിരിക്കുന്നത്.

ഏകദേശം പതിന്നാലോളം കീർത്തനങ്ങളുടെ പഠനം സാമൂഹികവും സാംസ്‌ക്കാരികവും ആയി പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ജാതി സമൂഹങ്ങള സാധാരണ ജീവിതത്തിലേക്കു നയിക്കാനും അവരും മനുഷ്യരാണെന്ന് സമൂഹത്തിനു മുൻപിൽ ബോധ്യപ്പെടുത്താനും ആണ് ഗുരുദേവൻ പരിശ്രമിച്ചത്. അദ്ദേഹത്തിൻ്റെ കൃതികളും ഇക്കാര്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് നിസ്സംശയം പറയാം.

അനുഭൂതി സാന്ദ്രമായ സ്വാനുഭവ ഗീതികളായ ഗുരുദേവ കൃതികൾ ഈ ഗ്രന്ഥത്തിൽ ഏവർക്കും ഗ്രഹിക്കാം.

പുസ്തകങ്ങൾ സ്വന്തമാക്കാൻ ബന്ധപ്പെടേണ്ട നമ്പർ :

+91 9496439877

WhatsApp

+91 094964 39877

ശ്രീ നാരായണഗുരുവിന്റെ കീർത്തനങ്ങൾഒരു പഠനംഡോ. ലേഖ. കെ. ആർ'ശ്രീ നാരായണ ഗുരുവിൻ്റെ കീർത്തനങ്ങൾ ഒരു പഠനം' എന്ന ഈ ഗ്രന്ഥം വർത...
08/03/2025

ശ്രീ നാരായണഗുരുവിന്റെ കീർത്തനങ്ങൾ

ഒരു പഠനം

ഡോ. ലേഖ. കെ. ആർ

'ശ്രീ നാരായണ ഗുരുവിൻ്റെ കീർത്തനങ്ങൾ ഒരു പഠനം' എന്ന ഈ ഗ്രന്ഥം വർത്തമാന കാലത്തിൻ്റെ ഒരനിവാര്യതയാണ്.

ഗുരുദേവാശയങ്ങൾക്ക് വളരെയധികം പ്രസക്തിയേറുന്ന ഇക്കാലത്ത് അദ്ദേഹത്തിന്റെ രചനകളെക്കുറിച്ച് പഠിക്കുന്ന ഈ ഗ്രന്ഥവും കാലഘട്ടത്തിന്റെ ഒരു അനിവാര്യതയാണ്.

തമിഴ്, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിലായി നാരായണ ഗുരു വളരെയധികം കൃതികൾ രചിച്ചിട്ടുണ്ട്. മലയാളത്തിൽ അദ്ദേഹം ശിവനെയും ശിവകുടുംബ ദേവതകളെയും പറ്റിയാണ് ഏറ്റവും അധികം കീർത്തനങ്ങൾ രചിച്ചിരിക്കുന്നത്. മലയാളത്തിൽ ഗുരുദേവൻ രചിച്ച കീർത്തനങ്ങളാണ് ഈ ഗ്രന്ഥത്തിൽ പഠന വിധേയമാക്കിയിരിക്കുന്നത്. ഏകദേശം പതിന്നാലോളം കീർത്തനങ്ങളുടെ പഠനം.

സാമൂഹികവും സാംസ്‌ക്കാരികവും ആയി പിന്നോക്കാവസ്ഥയിൽ നിന്നിരുന്ന ജാതി സമൂഹങ്ങളെ സാധാരണ ജീവിതത്തിലേക്കു നയിക്കാനും അവരും മനുഷ്യരാണെന്ന് സമൂഹത്തിനു മുൻപിൽ ബോധ്യപ്പെടുത്താനും ആണ് ഗുരുദേവൻ പരിശ്രമിച്ചത്. അദ്ദേഹത്തിൻ്റെ കൃതികളും ഇക്കാര്യത്തിൽ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് നിസ്സംശയം പറയാം

അനുഭൂതി സാന്ദ്രമായ സ്വാനുഭവ ഗീതികളായ ഗുരുദേവ കൃതികൾ ഈ ഗ്രന്ഥത്തിൽ ഏവർക്കും ഗ്രഹിക്കാം.

ടി പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള കേരളത്തിലെ പ്രമുഖ അദ്ധ്യാപകരുടെ പഠനങ്ങൾ - "ഭാവം പത്മനാഭം" എന്ന കൃതി പ്രശസ്ത സാഹിത്യകാര...
26/02/2025

ടി പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള കേരളത്തിലെ പ്രമുഖ അദ്ധ്യാപകരുടെ പഠനങ്ങൾ - "ഭാവം പത്മനാഭം" എന്ന കൃതി പ്രശസ്ത സാഹിത്യകാരൻ സി വി ബാലകൃഷ്ണൻ പ്രകാശനം ചെയ്തു.

അദ്ധ്യാപകർ മലയാള സാഹിത്യത്തിനും വായനക്കാർക്കും നൽകുന്ന വലിയ ഒരു സംഭാവനയാണ് ഭാവം പത്മനാഭം.

പുസ്തകം വാങ്ങാനായി ബന്ധപ്പെടുക :

+91 9496439877

WhatsApp: 094964 39877

24/02/2025

മലയാള കഥയിലെ പ്രകാശഗോപുരം
ടി.പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള 52 പഠനങ്ങൾ ഭാവം പത്മനാഭം പ്രകാശിതമായി.

പ്രശസ്ത‌ സാഹിത്യകാരൻ സി.വി ബാലകൃഷ്‌ണൻ മാടായി കോളേജിൽ വച്ചു പ്രകാശനം നിർവ്വഹിച്ചു.

പുസ്ത‌കം ഏറ്റുവാങ്ങിയത് ശ്രീ.ഫൽഗുനൻ. കെ.കെ (വൈസ് പ്രസിഡണ്ട്, സി.എ.എസ് കോളേജ്, മാടായി).

എ.പി.ശശിധരൻ (അസിസ്റ്റന്റ് പ്രൊഫസർ ഗവ. കോളേജ്, മടപ്പള്ളി) പുസ്തകം പരിചയപ്പെടുത്തി.

ഡോ.ദീപേഷ് കരിമ്പുങ്കര
(അസോസിയേറ്റ് പ്രൊഫസർ, എസ്.എൻ കോളേജ്, ചേളന്നൂർ) പുസ്‌തകാവലോകനം ചെയ്തു.

ഡോ. മായ എസ്.നായർ, ഫാ.ടെജി കെ. തോമസ്, ഡോ. സിബി കുര്യൻ, ഫാ.ഡോ. ജോബി ജേക്കബ്, ഡോ. തോമസ് സ്കറിയ, ഡോ.ദീപമോൾ മാത്യു, ഫാ.ഡോ.സുനിൽ ജോസ്, മീരാ ജൂലിയറ്റ്.സി, അനൂപ് ആൻ്റണി, സജിത. ജി, ഡോ. ജെയ്നി മോൾ കെ വി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

പുസ്തകങ്ങൾ സ്വന്തമാക്കാൻ ബന്ധപ്പെടേണ്ട നമ്പർ:

+91 94964 39877

Tall Mount Publishing

WhatsApp
https://wa.me/9496439877

മലയാള കഥയിലെ പ്രകാശഗോപുരംടി.പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള 52 പഠനങ്ങൾ ഭാവം പത്മനാഭം പ്രകാശിതമായി.പ്രശസ്ത‌ സാഹിത്യകാരൻ  സ...
21/02/2025

മലയാള കഥയിലെ പ്രകാശഗോപുരം
ടി.പത്മനാഭന്റെ കഥകളെക്കുറിച്ചുള്ള 52 പഠനങ്ങൾ ഭാവം പത്മനാഭം പ്രകാശിതമായി.

പ്രശസ്ത‌ സാഹിത്യകാരൻ സി.വി ബാലകൃഷ്‌ണൻ മാടായി കോളേജിൽ വച്ചു പ്രകാശനം നിർവ്വഹിച്ചു.

പുസ്ത‌കം ഏറ്റുവാങ്ങിയത് ശ്രീ.ഫൽഗുനൻ. കെ.കെ (വൈസ് പ്രസിഡണ്ട്, സി.എ.എസ് കോളേജ്, മാടായി).

എ.പി.ശശിധരൻ (അസിസ്റ്റന്റ് പ്രൊഫസർ ഗവ. കോളേജ്, മടപ്പള്ളി) 0പുസ്തകം പരിചയപ്പെടുത്തി.
ഡോ.ദീപേഷ് കരിമ്പുങ്കര
(അസോസിയേറ്റ് പ്രൊഫസർ, എസ്.എൻ കോളേജ്, ചേളന്നൂർ) പുസ്‌തകാവലോകനം ചെയ്തു.

ഡോ. മായ എസ്.നായർ, ഫാ.ടെജി കെ. തോമസ്, ഡോ. സിബി കുര്യൻ, ഫാ.ഡോ. ജോബി ജേക്കബ്, ഡോ. തോമസ് സ്കറിയ, ഡോ.ദീപമോൾ മാത്യു, ഫാ.ഡോ.സുനിൽ ജോസ്, മീരാ ജൂലിയറ്റ്.സി, അനൂപ് ആൻ്റണി, സജിത. ജി, ഡോ. ജെയ്നി മോൾ കെ വി എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.

അകത്തു നിന്നും താഴിട്ട ഒരു മുറി.     പത്മനാഭൻ്റെ കഥകളിൽ രണ്ടു വാതിലുകളുണ്ട്. ഒന്ന് അടയുന്ന വാതിൽ, മറ്റൊന്ന് തുറക്കുന്ന വ...
11/02/2025

അകത്തു നിന്നും താഴിട്ട ഒരു മുറി.

പത്മനാഭൻ്റെ കഥകളിൽ രണ്ടു വാതിലുകളുണ്ട്. ഒന്ന് അടയുന്ന വാതിൽ, മറ്റൊന്ന് തുറക്കുന്ന വാതിൽ. ജീവിതത്തിലെ ആർഭാടങ്ങളെ , ആഡംബരങ്ങളെ, പൊങ്ങച്ചങ്ങളെ പരിപ്പിനെ പുറന്തോടെന്നവണ്ണം പൊതിഞ്ഞ് പുറമേക്ക് കാണാതെ ഒളിപ്പിച്ചു വെക്കുന്ന അകത്തു നിന്നും താഴിട്ട ഒരു വാതിൽ. ആകുലതകളേയും, സങ്കടങ്ങളേയും, കണ്ടെത്തലുകളില്ലാത്ത അന്വേഷണങ്ങളെയും മാത്രം തുറന്നു കാട്ടുന്ന നിശ്ശബ്ദതയുടെ മറ്റൊരു വാതിൽ. ജീവിതത്തിൻ്റെ പ്രകടാനുഭവങ്ങളിൽ തട്ടിത്തടഞ്ഞ് നിശ്ശബ്ദമാവുകയല്ല, ആഴങ്ങളിലെ ജീവിത സംഘർഷങ്ങളെ മൗനത്തിൻ്റെ ഇടനാഴികളിൽ അഭിമുഖീകരിക്കുന്ന കഷ്ടമാസങ്ങളുടെയും വ്യർത്ഥരാത്രികളുടേയും അടക്കിപ്പിടിച്ച നിലവിളികളാണത്..

പത്മനാഭൻ്റെ കഥകളിൽ ലക്ഷ്യം പിഴച്ചോടുന്ന ഒരു ഘടികാരസൂചിയുണ്ട്. അവ്യവസ്ഥിതമായ സമയസങ്കല്പങ്ങളിൽ കുരുങ്ങിക്കിടക്കുന്ന ഏകാകികളെ പിൻതുടർന്നു വേട്ടയാടുന്ന സമയസൂചിയാണത്..

പത്മനാഭൻ്റെ കഥകളിൽ ആഴത്തിൽ വിണ്ടുകീറിയ മുറിവുകളുണ്ട്. എത്ര മരുന്നുവെച്ച് പരിചരിച്ചാലും ഉണങ്ങാത്ത, ഞാനിവിടെത്തന്നെയുണ്ട് എന്ന് ഇടക്കിടെ ഓർമ്മിപ്പിക്കുന്ന മുറിവുകൾ.ഏകാന്തതയുടെ വ്യഥയും , ദൂരങ്ങളെ വേഗങ്ങൾ കൊണ്ട് കീഴടക്കാൻ കഴിയില്ല എന്ന തിരിച്ചറിവും, അതിൻ്റെ നൈരാശ്യവും ഈ കഥകളെ നിശ്ചയിക്കുന്നു. എങ്കിലും എല്ലാ സങ്കടങ്ങൾക്കുമപ്പുറം പ്രത്യാശയും, മഹത്തായ ജീവിതത്തിൻ്റെ പ്രതീക്ഷകളും ഈ കഥകളുടെ ആന്തരിക ശക്തിയായി നിലനിൽക്കുകയും ചെയ്യുന്നു.

- ശശിധരൻ എ പി


പുസ്തകം വാങ്ങാൻ ബന്ധപ്പെടേണ്ട നമ്പർ :

+91 9496439877

Tall Mount Publishing

WhatsApp:

https://wa.me/9496439877

ഭാവം പത്മനാഭം

പത്മനാഭന്റെ കഥകളിൽ എന്തുണ്ട് എന്ന് അന്വേഷിക്കുന്നവരുണ്ടാകാം. പരുക്കൻ ജീവിതത്തിന്റെ സ്നേഹനിർഭരമായ പുനരാഖ്യാനം എന്നൊക്കെ അ...
10/02/2025

പത്മനാഭന്റെ കഥകളിൽ എന്തുണ്ട് എന്ന് അന്വേഷിക്കുന്നവരുണ്ടാകാം.
പരുക്കൻ ജീവിതത്തിന്റെ സ്നേഹനിർഭരമായ പുനരാഖ്യാനം എന്നൊക്കെ അപഹസിച്ചേക്കാം. മനസ്സിൻ്റെ സ്നേഹപ്രകാശങ്ങൾ കഥയിലെത്രയുണ്ടാകും എന്നും ചോദിക്കുന്നവരുണ്ട്. ജീവിച്ച ജീവിതം മറ്റുള്ളവരുടെ കൺമുമ്പിൽ തെളിയുന്നത് മാത്രമല്ല. അതിനുമപ്പുറം ജീവിക്കുന്ന ആളുടെ മനസ്സിലാണ് സത്യത്തിന്റെ പരമാർത്ഥങ്ങളുള്ളത്. ജീവിതത്തിൻ്റെ അളവുതൂക്കങ്ങളിൽ പ്രശംസയും നൃശംസയും ഒരുപോലെ മലയാളികൾ അദ്ദേഹത്തിനുമീതെ ചൊരിഞ്ഞിട്ടുണ്ട്. ഇതിനിടയിലും ഒരൊറ്റയാനെപ്പോലെ ആരുടെ അഭിപ്രായപ്രകടനങ്ങ ളെയും ഗൗനിക്കാതെ അദ്ദേഹം നിലകൊള്ളുന്നു. കഥകളെഴുതുന്നു. കഥകൾ മാത്രമെഴുതുന്നു. വളരെക്കുറച്ചുമാത്രം എഴുതി സ്വന്തം മനസ്സിന്റെ അന്തർലോകങ്ങൾ തുറന്നുവയ്ക്കുന്നു. ആർദ്രമായ ഭാഷയും ഭാവഭദ്രമായ ഒരഖ്യാനശൈലിയുമാണ് പത്മനാഭൻ കഥകളുടെ പ്രധാന സവിശേഷത.
പ്രണയം അവതരിപ്പിക്കുമ്പോൾ ഭാഷ അങ്ങേയറ്റം കാവ്യാത്മകവും പ്രണയസാന്ദ്രവുമാവുന്നു. സംഗീതം കഥാപശ്ചാത്തലമാവുമ്പോൾ കഥയാകെയും ഹൃദയതന്ത്രികൾ മുറുക്കി മീട്ടുന്ന സ്വരജതികളായിത്തീരു ന്നു.
ബാല്യകാലം അവതരിപ്പിക്കുമ്പോൾ ജൈവശൈശവം തളിരിലകളിലെന്നപോലെ മർമ്മരങ്ങൾ പൊഴിച്ച് കളിയാടുന്നു.

- മനുഷ്യേതരലോകവും കഥാനുഭവങ്ങളും.
- ഡോ. ദീപേഷ് കരിമ്പുങ്കര

ഭാവം പത്മനാഭം

പുസ്തകം വാങ്ങാൻ ബന്ധപ്പെടേണ്ട നമ്പർ :

+91 9496439877

Tall Mount Publishing

WhatsApp:

https://wa.me/9496439877

Address

Tiruchchendur
560102

Alerts

Be the first to know and let us send you an email when Tallmount Publishing posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Tallmount Publishing:

Share